NEWS

  • 99.8% വീടുകളിലും പാചകവാതകമെത്തിച്ചെന്ന് കേന്ദ്രം; 41 ശതമാനവും ഉപയോഗിക്കുന്നത് വിറകടുപ്പ്

    ന്യൂഡല്‍ഹി: രാജ്യത്തെ 99.8 ശതമാനം വീടുകളിലും പാചകവാതകമെത്തിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ജനസംഖ്യയുടെ 41 ശതമാനവും ഭക്ഷണം പാചകംചെയ്യാന്‍ ഇപ്പോഴും ഉപയോഗിക്കുന്നത് വിറക് അടക്കമുള്ള പരമ്പരാഗത ഇന്ധനങ്ങള്‍. ഇതുമൂലം വര്‍ഷം 34 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് അന്തരീക്ഷത്തിലേക്ക് തള്ളുന്നത്. ഇന്ത്യ ആകെ പുറംതള്ളുന്ന ഹരിതഗൃഹവാതകത്തിന്റെ 13 ശതമാനം വരുമിത്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റിന്റെ പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗ്രാമീണമേഖലയിലടക്കം പാചകവാതകത്തിന്റെ ഉപയോഗം കൂടുന്നതിന് പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന പദ്ധതി (പി.എം.യു.വൈ.) കാരണമായിട്ടുണ്ട്. എന്നാല്‍, പല വീടുകളിലും വിറകടുപ്പുകളുടെ ഉപയോഗം പൂര്‍ണമായി ഇല്ലാതായിട്ടില്ല. പദ്ധതിയിലൂടെ പുതിയ പാചകവാതക കണക്ഷനെടുക്കുന്നവര്‍ ദാരിദ്രംമൂലം സിലിന്‍ഡറുകള്‍ വീണ്ടും നിറയ്ക്കാറില്ല. താങ്ങാനാകാത്ത വിലയാണ് പ്രതിസന്ധിയാകുന്നത്. 2016ല്‍ തുടങ്ങിയ പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലൂടെ ഇതുവരെ 10.14 കോടി ആളുകള്‍ക്ക് പാചകവാതകമെത്തിച്ചു. എന്നാല്‍, പദ്ധതിപ്രകാരം സിലിന്‍ഡറുകള്‍ ലഭിച്ച 50 ശതമാനംപേരും ഒരുതവണപോലും സിലിന്‍ഡറുകളില്‍ വീണ്ടും പാചകവാതകം നിറയ്ക്കാന്‍ തയ്യാറായിട്ടില്ല. പണമില്ലായ്മ, പ്രാദേശികമായ ആചാരങ്ങള്‍, പാചകവാതകം നിറച്ചുനല്‍കുന്ന ഏജന്‍സികളുടെ…

    Read More »
  • മദ്യം വാങ്ങാൻ ക്യൂ നിന്നപ്പോള്‍ തര്‍ക്കം; സുഹൃത്തുക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ തലയ്ക്കടിയേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍

    മല്ലപ്പള്ളി: മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തെ തുടർന്ന് സുഹൃത്തിന്റെ  അടിയേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍. തലയ്ക്ക് പിന്നില്‍ കല്ലു കൊണ്ടുള്ള ഇടിയേറ്റ് ഗുരുതരാവസ്ഥയിലായ വായ്പൂർ ചെട്ടിമുക്ക് മേലേ തറയില്‍ വീട്ടില്‍ സനീഷിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കവിയൂർ പുന്നിലം കോളനിയില്‍ ഷാജി സുരേന്ദ്രൻ നടത്തിയ ആക്രമണത്തിലാണ് സനീഷിന് പരുക്കേറ്റത്. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച്‌ മദ്യപിച്ച ശേഷം വീണ്ടും വാങ്ങാനായി മദ്യശാലയ്ക്ക് മുമ്ബില്‍ ക്യൂ നില്‍ക്കുകയായിരുന്നു. ഇതിനിടെ തർക്കമുണ്ടായി സനീഷ്, ഷാജിയുടെ മൂക്കിന് ഇടിച്ചു. തുടർന്ന് മദ്യം വാങ്ങി പുറത്തേക്ക് വന്ന സനീഷിനെ ഷാജി കല്ല് ഉപയോഗിച്ച്‌ തലയ്ക്ക് പിന്നില്‍ അടിക്കുകയായിരുന്നു. . ഈസമയം അതുവഴി വന്ന എക്സൈസ് സംഘം ഷാജിയെ തടഞ്ഞു നിർത്തിയ ശേഷം കീഴ്‌വായ്പൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘവും എക്സൈസ് ഉദ്യോഗസ്ഥരും ചേർന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരുക്കേറ്റ സനീഷിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ്…

    Read More »
  • മൂന്നാം സീറ്റ് ചോദിച്ച് ലീഗ്; മുന്നണിയില്‍ ചര്‍ച്ച തുടരും

    തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു അധിക സീറ്റ് വേണമെന്ന് മുസ്ലിം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റ് കൂടാതെ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്നാണ് സീറ്റ് വിഭജന ചര്‍ച്ചയിലെ ലീഗിന്റെ ആവശ്യം. കുറഞ്ഞത് മൂന്നു സീറ്റിന് അര്‍ഹതയുണ്ടെന്ന് ലീഗ് ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളിലും ഇതേ ആവശ്യം ലീഗ് ഉന്നയിച്ചെങ്കിലും അതു പരിഗണിക്കപ്പെട്ടില്ല. തര്‍ക്കത്തിനോ വാദപ്രതിവാദത്തിനോ ഇല്ല. സീറ്റ് അനുവദിച്ചു സഹായിക്കണം പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീര്‍, പി.എം.എ.സലാം, കെ.പി.എ.മജീദ് എന്നിവരുള്‍പ്പെട്ട ലീഗ് സംഘം ആവശ്യപ്പെട്ടു. ആഗ്രഹിക്കുന്ന സീറ്റ് ഏതാണെന്ന് ലീഗ് പറഞ്ഞില്ല. ചര്‍ച്ച ചെയ്യാമെന്ന മറുപടി കോണ്‍ഗ്രസ് നേതൃത്വം നല്‍കി. തങ്ങളുടെ പരിമിതികളും പറഞ്ഞു. കെ.സുധാകരന്‍, വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, എം.എം.ഹസന്‍ എന്നിവര്‍ പങ്കെടുത്തു. യുഡിഎഫ് യോഗം ചേരുന്ന ഫെബ്രുവരി അഞ്ചിനു മുന്‍പ് ധാരണയില്‍ എത്തിച്ചേരാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചു. ജെഎസ്എസ്, കേരള ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവരുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും ഇന്നലെ നടന്നു.

    Read More »
  • സന്ദർശകരായി എത്തുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്കും ഇനി യുഎഇയിൽ ജോലി ചെയ്യാം

    ദുബായ്: എമിറേറ്റില്‍ സന്ദർശകരായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് മൂന്നുമാസം പ്രാക്ടീസ് ചെയ്യാനുള്ള ഹൃസ്വകാല അനുമതി നല്‍കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ പുരോഗമിക്കുന്ന ‘അറബ് ഹെല്‍ത്ത് കോണ്‍ഗ്രസി’ലാണ് ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയത്. അടിയന്തരഘട്ടങ്ങളും അത്യാഹിതങ്ങളും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിന് പ്രദേശിക ആരോഗ്യ സംവിധാനങ്ങള്‍ പൂർണ സജ്ജമായിരിക്കാൻ വേണ്ടിയാണ് സംവിധാനം ലക്ഷ്യമിടുന്നത്. എമിറേറ്റിലെ ആരോഗ്യ സേവന സംവിധാനങ്ങളില്‍ മെഡിക്കല്‍ പ്രഫഷനലുകളുടെ സാന്നിധ്യം ആവശ്യത്തിന് ഉറപ്പുവരുത്താനും പദ്ധതി ഉപകരിക്കും. താല്‍ക്കാലികമായി അനുവദിക്കുന്ന പെർമിറ്റ് തൊഴില്‍ തേടുന്നവർക്കും ആശുപത്രികള്‍ക്കും വലിയ രീതിയില്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രഫഷനല്‍ യോഗ്യതയുള്ള പ്രവാസികള്‍ക്ക് ദുബായില്‍ താല്‍ക്കാലിക ജോലിയില്‍ പ്രവേശിക്കാൻ സാധിച്ചാല്‍ ഭാവിയില്‍ തൊഴില്‍ അന്വേഷിക്കുന്നതിനും ഉപകാരപ്പെടും.

    Read More »
  • പാചക വാതകത്തിന്റെ വില വർധിപ്പിച്ചു; 19 കിലോയ്ക്ക് 15 രൂപ വർധനവ് 

    ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടർ 19 കിലോയ്ക്ക് 15 രൂപയാണ് കൂട്ടിയിട്ടുള്ളത്. 1781.50 രുപയാണ് പുതുക്കിയ വില.  ഫെബ്രുവരി ഒന്നു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. ​അതേസമയം ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വർധിപ്പിച്ചിട്ടില്ല. അതേസമയം, എണ്ണകമ്പനികൾ വിമാന ഇന്ധനവില കുറച്ചിട്ടുണ്ട്. ഏവിയേഷൻ ഫ്യൂവലിന്റെ വില കിലോ ലിറ്ററിന് 1221 രൂപയായാണ് കുറച്ചത്. തുടർച്ചയായി നാലാം തവണയാണ് വിമാന ഇന്ധനത്തിന്റെ വില കുറക്കുന്നത്. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും.

    Read More »
  • രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ് വിധി: ജഡ്ജിക്കെതിരെ ഭീഷണി; മൂന്ന് പേര്‍ അറസ്റ്റില്‍

    ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും നടത്തിയ സംഭവത്തില്‍ 3 പേര്‍ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയുമാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു അധിക്ഷേപവും ഭീഷണിയും. മാവേലിക്കര അഡീ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെയായിരുന്നു അധിക്ഷേപം. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ക്വാര്‍ട്ടേഴ്സില്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. നിലവില്‍ ജഡ്ജിക്ക് എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്. അതേസമയം, രണ്‍ജിത് ശ്രീനിവാസ് വധക്കേസില്‍ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയെന്ന് പൊലീസ് അറിയിച്ചു. ഇതോടെ പ്രതികളുടെ എണ്ണം 35 ആകും. ആദ്യഘട്ട വിചാരണ നേരിട്ട 15 പ്രതികള്‍ക്കും കോടതി ഇന്നലെ വധശിക്ഷ വിധിച്ചിരുന്നു.…

    Read More »
  • കോട്ടയത്തിനായി ജോസഫ് വിഭാഗത്തില്‍ വടംവലി; മണ്ഡലത്തില്‍ സജീവമായി ഫ്രാന്‍സിസ് ജോര്‍ജ്

    കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ കോട്ടയം സീറ്റിനായി വടംവലി ശക്തമായിരിക്കെ മണ്ഡലത്തില്‍ സജീവമായി ഫ്രാന്‍സിസ് ജോര്‍ജ്. കേരളാ കോണ്‍ഗ്രസിന്റെ പ്രഥമ പരിഗണനയിലുള്ള ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിനും അനുകൂല നിലപാടാണ്. പാര്‍ട്ടിയും മുന്നണിയും ചേര്‍ന്നാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടതെന്നും അവകാശവാദം ഉന്നയിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. കോട്ടയം ലോക്‌സഭ സീറ്റില്‍ അടിയൊഴുക്കുകള്‍ ഉണ്ടായില്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയായി ഫ്രാന്‍സിസ് ജോര്‍ജ് എത്താനാണ് സാധ്യത. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചതായായാണ് വിവരം. നേരത്തെ കേരളാ കോണ്‍ഗ്രസ് നടത്തിയ കര്‍ഷക മാര്‍ച്ചില്‍ സജീവമായി പങ്കെടുത്ത ഫ്രാന്‍സിസ് ജോര്‍ജ് ഇതര സംഘടനയുടെ പരിപാടികളിലും സ്വകാര്യ സന്ദര്‍ശനങ്ങളിലും പങ്കെടുക്കുന്നുണ്ട്. സഭാ നേതൃത്വവുമായി നല്ല ബന്ധം പുലര്‍ത്തുന്നതും കര്‍ഷക വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്നതും ഫ്രാന്‍സിസ് ജോര്‍ജിന് അനുകൂല ഘടകമാണ്. ഫ്രാന്‍സിസ് ജോര്‍ജ് സ്ഥാനാര്‍ഥിയായാല്‍ എല്‍.ഡി.എഫിന് കടുത്ത വെല്ലുവിളിയാകും. ജില്ലയില്‍ ആകെ ശക്തമായ സംഘടന ബന്ധം പുലര്‍ത്തുന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ ക്ലീന്‍ ഇമേജും കേരളാ കോണ്‍ഗ്രസ് ജോസ്…

    Read More »
  • ‘കിറ്റെക്‌സ്’ സാബുവിനെതിരെ വീണ്ടും കേസെടുത്തു; നടപടി ശ്രീനിജിന്റെ പരാതിയില്‍

    കൊച്ചി: കിറ്റക്‌സ് എംഡിയും ട്വന്റി 20 പാര്‍ട്ടി ചെയര്‍മാനുമായ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിനെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചുവെന്ന എംഎല്‍എയുടെ പരാതിയിലാണ് പൊലീസ് നടപടി. പട്ടികജാതി/വര്‍ഗ്ഗ പീഡനനിരോധന നിയമപ്രകാരം പുത്തന്‍കുരിശ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 21ന് കോലഞ്ചേരി കോളജ് ഗ്രൗണ്ടില്‍ നടന്ന പൂതൃക്ക പഞ്ചായത്ത് മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പേരെടുത്ത് പറയാതെ എംഎല്‍എയെ ആക്ഷേപിച്ചെന്നാണ് പരാതി. സാബു എം ജേക്കബിന്റെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍ നടപടികളിലേയ്ക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഡിവൈ.എസ്.പി ടി.ബി. വിജയനാണ് അന്വേഷണ ചുമതല. പ്രകോപനപരമായി പ്രസംഗിച്ചതിന് നേരത്തെ മറ്റൊരു കേസും സാബു എം ജേക്കബിനെതിരെ പൊലീസ് എടുത്തിരുന്നു.ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്വന്റി 20 ഞായറാഴ്ച്ച കോലഞ്ചേരിയില്‍ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലാണ് സാബു എം ജേക്കബിനെതിരെ നേരത്തെ പൊലീസ് കേസെടുത്തത്. പാര്‍ട്ടി പരിപാടിയില്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സാബു എം ജേക്കബിനെതിരെ പി വി…

    Read More »
  • യു.പിയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് എസ്.പി.; ‘ഇന്ത്യാ’സഖ്യത്തില്‍ വീണ്ടും കല്ലുകടി

    ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി (എസ്.പി.) ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടത്തോടെ ഇന്ത്യസഖ്യത്തില്‍ വീണ്ടും കല്ലുകടി. എസ്.പിയുടെ ഏകപക്ഷീയമായ സഖ്യനയം അംഗീകരിക്കാനാകില്ലെന്ന് യു.പിയില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള അവിനാഷ് പാണ്ഡെ പ്രതികരിച്ചു. കോണ്‍ഗ്രസ് അവകാശമുന്നയിച്ച സീറ്റുകളും എസ്.പി. പുറത്തുവിട്ട പട്ടികയിലുണ്ട്. സഖ്യത്തിന്റെ ധര്‍മം എസ്.പി. പാലിക്കുന്നില്ല. പട്ടിക പ്രഖ്യാപിച്ചത് തന്റെ അറിവോടെയല്ല. എസ്.പി. ചെയ്യുന്നത് അപകടകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യു.പി.യില്‍ 80 ലോക്‌സഭാസീറ്റില്‍ 11 എണ്ണമാണ് എസ്.പി. കോണ്‍ഗ്രസിന് വാഗ്ദാനംചെയ്തത്. സഖ്യത്തിന് സംസ്ഥാനത്ത് നല്ല തുടക്കമാണ് കിട്ടുന്നതെന്ന് പാര്‍ട്ടി പ്രസിഡന്റും യു.പി. മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ദിവസങ്ങള്‍ക്കുമുന്‍പാണ് പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെയാണ് പുതിയ പ്രശ്നങ്ങള്‍. സിറ്റിങ് എം.പിയും എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 16 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് എസ്.പി. കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

    Read More »
  • മതവികാരം വ്രണപ്പെട്ടു; മണിശങ്കര്‍ അയ്യരും മകളും താമസം മാറണമെന്ന് റസിഡന്റ്‌സ് അസോ.

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍, മകള്‍ സുരണ്യ അയ്യര്‍ എന്നിവര്‍ താമസം മാറണമെന്ന് ആവശ്യപ്പെട്ട് ജംങ്പുര എക്‌സ്റ്റന്‍ഷന്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്തെത്തി. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്‌ക്കെതിരെ സുരണ്യ അയ്യര്‍ ഉപവാസം നടത്തിയിരുന്നു. ഇതുമൂലം മതവികാരം വ്രണപ്പെട്ടു എന്നു കോളനിയിലെ മറ്റു താമസക്കാര്‍ പരാതിപ്പെട്ടതായി മണിശങ്കര്‍ അയ്യര്‍ക്ക് അയച്ച കത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കപില്‍ കക്കര്‍ വ്യക്തമാക്കി. മകളുടെ നടപടിയെ അനുകൂലിക്കുന്നില്ലെങ്കില്‍ ഉപവാസത്തെ അപലപിക്കാന്‍ മണിശങ്കര്‍ അയ്യര്‍ തയാറാകണം. ഒരുക്കമല്ലെങ്കില്‍ ഇരുവരും കോളനിയില്‍നിന്നു താമസം മാറണമെന്നാണ് കത്തിലെ ആവശ്യം. എന്നാല്‍, കത്തില്‍ പറയുന്ന കോളനിയിലല്ല താമസിക്കുന്നതെന്നു സമൂഹ മാധ്യമത്തിലൂടെ സുരണ്യ അയ്യര്‍ പ്രതികരിച്ചു. മാധ്യമങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അയോധ്യ വിഷയത്തില്‍ ദുഃഖം പ്രകടിപ്പിക്കാനാണു സ്വന്തം വീട്ടില്‍ ഉപവസിച്ചതെന്നും അവര്‍ വ്യക്തമാക്കി. റസിഡന്റ്‌സ് അസോസിയേഷന്‍ നോട്ടിസ് ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നവര്‍ക്കുള്ള സന്ദേശമാണെന്ന് ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.

    Read More »
Back to top button
error: