NEWS

  • സരസ്വതി ദേവിയല്ല, അയ്യങ്കാളി നേടിത്തന്നതാണ് വിദ്യാഭ്യാസം; ഒരു വിദ്യാരംഭ കുറിപ്പ്

    ഞങ്ങളുടെ വിദ്യാദേവത നിങ്ങളുടെ സാങ്കല്പിക സരസ്വതിയല്ല മറിച്ച് സാവിത്രി ഫുലെയാണെന്ന് ഉത്തരേന്ത്യയിലെ ദളിതർ ഇന്നും അഭിമാനത്തോടെ ഓർക്കുന്നു.    കേരളത്തിൽ  ദളിതർക്കായി അക്ഷരവും അറിവും പകർന്നുനൽകാൻ ആദ്യമായി പള്ളിക്കൂടം പണിതത് അയ്യങ്കാളിയാണ്.   ഭൂരിപക്ഷജനതയ്ക്ക് അക്ഷരവും അറിവും  നിഷേധിച്ച ,ആ സരസ്വതി മാനസാന്തരം സംഭവിച്ച് എല്ലാവർക്കും വിദ്യയും അറിവും നൽകി എന്ന് വിശ്വസിച്ച് പുളകം കൊള്ളുന്നവരെ ഇന്നും കാണാം. കേരളത്തിലെ നവോത്ഥാന മനസ്സുകളും  യൂറോപ്യൻ മിഷനറിപ്രവർത്തകരുമാണ് ഈഴവരടക്കമുള്ള വിഭാഗങ്ങൾക്ക് വിദ്യാലയ പ്രവേശനം അനുവദിച്ചത്.അല്ലാതെ ഒരു പൂജാരിയുടെയും മന്ത്രശക്തിയിൽ സരസ്വതി ദേവി പ്രത്യക്ഷപ്പെട്ട് അറിവ് നൽകിയതല്ല.    മഹാകവി കുമാരനാശാൻ 1909 ൽ ശ്രീമൂലം പ്രജാസഭയിൽ ചെയ്ത പ്രസംഗം ഇങ്ങനെയായിരുന്നു,     “ഈഴവപെൺകുട്ടികളെ സർക്കാർ പള്ളിക്കൂടത്തിൽ ചേർത്ത് പഠിപ്പിക്കുന്നതിനെ സംബന്ധിച്ച് ഈ സഭയിൽ കഴിഞ്ഞതവണ പറഞ്ഞ മറുപടിയിൽ, ഈഴവപെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചാൽ മറ്റുപെൺകുട്ടികൾ സ്കൂൾ വിട്ടുകളയുമെന്ന് ഗവർമെണ്ട് ഭയക്കുന്നതായി കാണുന്നു.”    എന്തേ അന്ന് വിദ്യാദേവത സരസ്വതി ഉണ്ടായിരുന്നില്ലേ. ഉണ്ടായിരുന്നു സവർണ്ണർക്കൊപ്പമാണെന്ന്…

    Read More »
  • മണിപ്പൂരില്‍ തകര്‍ത്തത് നൂറുകണക്കിന് പള്ളികൾ  ; മോഡിക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് മിസോറം മുഖ്യമന്ത്രി

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറാകില്ലെന്ന് മിസോറം മുഖ്യമന്ത്രി സോറാം തംഗ.നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തന്റെ സംസ്ഥാനത്ത് പ്രചരണത്തിന് വന്നാല്‍ മോഡിക്കൊപ്പം വേദിയില്‍ ഇരിക്കില്ലെന്ന് സോറം തംഗ തുറന്നടിച്ചു. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം ഈ മാസം 30 ന് പ്രധാനമന്ത്രി മിസോറം സന്ദര്‍ശിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ബിജെപി ക്രൈസ്തവ വിരുദ്ധ പ്രസ്ഥാനമായതുകൊണ്ടാണ് ഈ പ്രതികരണമെന്നും പറഞ്ഞു. ഒക്‌ടോബര്‍ 30 ന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ നഗരമായ മാമിത് ടൗണില്‍ എത്തുന്നുണ്ട്. മിസോറത്തിലെ ജനങ്ങള്‍ മുഴുവന്‍ ക്രിസ്ത്യാനികളാണ്. മണിപ്പൂരില്‍ അവിടുത്തെ ജനത നുറുകണക്കിന് പള്ളികളാണ് അഗ്നിക്കിരയാക്കിയത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി തനിച്ച്‌ വരികയും തനിച്ച്‌ വേദിയില്‍ ഇരിക്കുകയും ചെയ്യുന്നതാണ് നല്ലത്. എന്റേതായ വേദിയില്‍ ഞാന്‍ തനിച്ച്‌ പങ്കെടുത്തുകൊള്ളാമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയിലെ സഖ്യകക്ഷിയാണ് നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഇഡിഎ).

    Read More »
  • കനേഡിയന്‍ പൗരത്വമെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 174 ശതമാനം വര്‍ധനവ്

    ന്യൂഡൽഹി: കനേഡിയന്‍ പൗരത്വമെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 174 ശതമാനം വര്‍ധനവെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇകണോമിക് കോ-ഓപറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് (ഒ.ഇ.സി.ഡി) രാഷ്ട്രങ്ങളുടെ റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളിൽ പൗരത്വം എടുക്കുന്നവരുടെ എണ്ണത്തില്‍ ലോകത്തിൽ തന്നെ ഒന്നാം സ്ഥാനം ഇന്ത്യക്കാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.   ഒ.ഇ.സി.ഡി രാജ്യങ്ങളുടെ പൗരത്വം എടുക്കുന്നവരുടെ എണ്ണത്തില്‍ 2019 മുതല്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.2019ല്‍ 1,55,799 ലക്ഷം പേര്‍ സമ്ബന്ന രാജ്യങ്ങളുടെ പൗരത്വം എടുത്താണ് ഇന്ത്യ മുന്നിലെത്തിയത്.രണ്ടാം സ്ഥാനത്തുള്ള മെക്‌സിക്കോയുടെ നിന്ന് 1,28,826 പേരും മൂന്നാം സ്ഥാനത്തുള്ള സിറിയയില്‍ നിന്ന് 40,916 പേരും വിദേശ പൗരന്മാരായി.  2021ല്‍ 1,32,795 ഇന്ത്യക്കാര്‍ സമ്ബന്നരാജ്യങ്ങളുടെ പൗരത്വമെടുത്തപ്പോൾ  1,18,058 പേരുമായി മെക്‌സിക്കോയും 1,03,736 പേരുമായി സിറിയയും രണ്ടും മൂന്നും സ്ഥാനത്ത് തുടര്‍ന്നു. 57,000 ചൈനീസ് പൗരന്മാര്‍ സമ്ബന്ന രാജ്യങ്ങളുടെ പൗരത്വമെടുത്തിട്ടുണ്ട്. സ്വന്തം രാജ്യം വിട്ട് ഇന്ത്യക്കാര്‍ പൗരത്വം തേടുന്ന രാജ്യങ്ങളില്‍ മൂന്നാമത്താണ് കാനഡ. ഒന്നാമത്തേത് അമേരിക്കയും രണ്ടാമത്തേത് ആസ്രേതലിയയുമാണ്.

    Read More »
  • മാത്യു കുഴൽനാടൻ പറയുന്നത് പച്ചക്കള്ളം: വീണാ വിജയൻ ജി എസ് ടി അടച്ചതിന്റെ രേഖകൾ ധനവകുപ്പ് നൽകി, മാസപ്പടിയെന്ന് തലയിൽ വെളിച്ചമുള്ളവർ പറയില്ലെന്ന് എ.കെ. ബാലൻ;  മറുപടി ലഭിച്ചിട്ടും  തെറ്റിദ്ധരണ പരത്തുന്നു എന്ന് ധനമന്ത്രി

         മാത്യു കുഴൽനാടന്റെ വാദങ്ങൾ പച്ചക്കള്ളമെന്ന് തെളിഞ്ഞു. കുഴൽനാടൻ ധനമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് മാധ്യമങ്ങൾക്കു  ലഭിച്ചു. ധനവകുപ്പ് മാത്യു കുഴൽനാടന് കൃത്യമായ മറുപടി നൽകി. പരാതിയിൽ ആവശ്യപ്പെട്ടത് എക്‌സാലോജിക്കിന്റെ IGST വിവരം മാത്രമാണ്. വീണാ വിജയന്റെ വിവരങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സി എം ആർ എൽ ഇൻവോയ്‌സ്‌ പ്രകാരം 2018 ജൂൺ 14നു ആണ് വീണ ആദ്യം നികുതി അടച്ചത്. 2018 ൽ അടച്ചത് 2017 ലെ നികുതി. 2018 ജൂൺ 30നു നികുതി അടച്ചു. 2018 ജൂലൈ 1നു വീണ്ടും നികുതി അടച്ചു. ഇതിനിടെ മാത്യു കുഴൽനാടനെതിരെ രൂക്ഷവിമർശനവുമായി എ.കെ. ബാലൻ. മാസപ്പടി എന്ന് പറയാൻ തലയിൽ വെളിച്ചമുള്ളവർക്ക് കഴിയില്ലെന്ന് ബാലൻ പറഞ്ഞു. രണ്ട് ആരോപണമാണ് മാത്യു കുഴൽനാടൻ ഉന്നയിച്ചിട്ടുള്ളത്. ജി.എസ്.ടി. കൊടുത്തിട്ടില്ല, സർവീസ് കൊടുക്കാതെ മാസപ്പടി വാങ്ങുന്നു എന്നിങ്ങനെയാണത്. ഇത് രണ്ടിനും പൊതുസമൂഹത്തിന് ബോധ്യപ്പെടാവുന്ന രൂപത്തിൽ നേരത്തെ തന്നെ മറുപടി നൽകിയതാണ്. വീണയോടും കുടുംബത്തോടും മാപ്പ്…

    Read More »
  • 10 ദിവസത്തെ ദസറ ദീപാലങ്കാരത്തിന് 6. 3 കോടി രൂപ !!

    മൈസൂരുവിലെ ദസറ ആഘോഷങ്ങളുടെ ഏറ്റവും വലിയ ആകര്‍ഷണം  മൈസൂര്‍ കൊട്ടാരത്തിലെ ദീപാലങ്കാരം തന്നെയാണ്.കൊട്ടാരം മാത്രമല്ല, ദീപങ്ങളില്‍ ആറാടാത്ത ഒന്നുമില്ല മൈസൂർ നഗരത്തില്‍ എന്ന് തന്നെ പറയേണ്ടി വരും. അതെ, നവരാത്രി ഉത്സവവും വിജയദശമി നാളും ചേരുന്ന പത്തു ദിനങ്ങളിലെ ദസറ ഉത്സവം മൈസൂർ നഗരിക്ക് വെളിച്ചത്തിന്റെ ഉത്സവമാണ്. ചരിത്രം പരിശോധിച്ചാല്‍ ഏകദേശം നാനൂറു വര്‍ഷങ്ങളുടെ പഴക്കമുണ്ട് മൈസൂരുവിലെ ദസറ ആഘോഷങ്ങള്‍ക്ക്. ദുര്‍ഗാ ദേവിയുടെ അവതാരമായി കണക്കാക്കുന്ന ചാമുണ്ഡേശ്വരി ദേവി മഹിഷാസുരനെ വധിച്ച്‌ സകല തിന്മകളില്‍ നിന്നും മനുഷ്യനെ മോചിപ്പിച്ച്‌ നന്മയിലേക്ക്, വെളിച്ചത്തിലേക്ക് നയിച്ചതിന്റെ ഓര്‍മ പുതുക്കലാണ് മൈസൂരു ദസറ.   145 അടി ഉയരമുള്ള ‘അംബാവിലാസം’ കൊട്ടാരത്തിന്റെ മൂന്നു നിലകളും ദീപങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന കാഴ്ച കാണാനും ആസ്വദിക്കാനും മാത്രമായി മൈസൂരുവിലേക്കു വണ്ടി കയറുന്നവരുണ്ട്.പത്തു നാളും ഈ കാഴ്ച മുടക്കമില്ലാതെ ആസ്വദിക്കാം.   വൈകിട്ട് ഏഴ് മണിക്കു വിളക്കുകള്‍ കണ്‍തുറക്കും. ഒരു ലക്ഷം ബള്‍ബുകളാണ് കൊട്ടാരത്തിന്റെ ഘടനയെ ചുറ്റി പ്രകാശം പരത്തുന്നത്. ഈ കാഴ്ച…

    Read More »
  • നാസിക്കിലെ കറൻസി നോട്ട് പ്രസില്‍ തൊഴില്‍ അവസരങ്ങള്‍: വിശദവിവരങ്ങള്‍

    മുംബൈ:നാസിക്കിലെ കറൻസി നോട്ട് പ്രസില്‍ തൊഴില്‍ അവസരങ്ങള്‍. പ്രസിന്റെ വിവിധ വകുപ്പുകളിലെ ജൂനിയര്‍ ടെക്നീഷ്യൻ, സൂപ്പര്‍വൈസർ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള ഓണ്‍ലൈൻ അപേക്ഷാ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.മൊത്തം117 ഒഴിവുകളാണുള്ളത്. സൂപ്പര്‍വൈസര്‍ തസ്തികതയില്‍ 27600-95910 എന്ന നിരക്കിലാണ് ശമ്ബളം.ആര്‍ട്ടിസ്റ്റുമാര്‍ക്ക് 23910 രൂപ മുതല്‍ 85570 രൂപയും സെക്രട്ടറിയേറ്റല്‍ അസിസ്റ്റിന്റിന് 23910- 85570 രൂപയും ശമ്ബളമായി ലഭിക്കും. ജൂനിയര്‍ ടെക്നീഷ്യന്‍മാര്‍ക്ക് 18780-67390 എന്ന നിരക്കിലും ശമ്ബളം ലഭിക്കും.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് cnpnashik.spmcil.com എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ 2023 നവംബര്‍ 18 വരെ അപേക്ഷിക്കാം.

    Read More »
  • ആദ്യം ബന്ദികളെ വിട്; എന്നിട്ടാകാം വെടിനിര്‍ത്തല്‍: അമേരിക്ക

    ന്യൂയോർക്ക്: ഹമാസ് ബന്ദികളാക്കി പിടിച്ചുകൊണ്ടുപോയ ആളുകളെ മോചിപ്പിച്ചശേഷം മാത്രമേ ഗാസയില്‍ വെടിനിര്‍ത്തലിനെക്കുറിച്ച്‌ ചിന്തിക്കൂവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍. “ആദ്യം നമുക്ക് ബന്ദികളെ മോചിപ്പിക്കാം, എന്നിട്ട് സംസാരിക്കാം’ എന്നായിരുന്നു വൈറ്റ്ഹൗസിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ ബൈഡന്‍ പറഞ്ഞത്. ഒക്ടോബര്‍ ഏഴിലെ ആക്രമണശേഷം ഇസ്രയേലില്‍നിന്നു ഹമാസ് തട്ടിക്കൊണ്ടുപോയ രണ്ട് വനിതകളെ കൂടി ഹമാസ് മോചിപ്പിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ബൈഡന്‍റെ പ്രതികരണം. ഇസ്രയേലി വനിതകളായ യോഷെവ്ഡ് ലിഫ്ഷിറ്റ്സ് (85), നൂറിറ്റ് കൂപ്പര്‍ (79) എന്നിവരെയാണ് തിങ്കളാഴ്ച വിട്ടയച്ചത്. ഇരുവര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വിട്ടയച്ചെന്നാണ് ഹമാസിന്‍റെ വിശദീകരണം. അമേരിക്കന്‍ വനിതയായ ജൂഡിത്തിനെയും അവരുടെ മകളായ നതാലിയ റാനനെയും ഹമാസ് വെള്ളിയാഴ്ച മോചിപ്പിച്ചിരുന്നു. അതേസമയം ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ 300-ലധികം ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. 2,000-ലധികം കുട്ടികള്‍ ഉള്‍പ്പെടെ മരണസംഖ്യ 5,000-ത്തിലധികം ഉയര്‍ന്നതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസിന്‍റെ ആക്രമണത്തില്‍ 1400 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്.…

    Read More »
  • മുഖ്യമന്ത്രിയോട് താൻ പറഞ്ഞ പദ്ധതിയാണ് കെ റയിലെന്ന്  കെ ബി ഗണേഷ്‌കുമാര്‍

    പത്തനാപുരം:മുഖ്യമന്ത്രിയോട് താൻ പറഞ്ഞ പദ്ധതിയാണ് കെ റയിലെന്ന് പത്തനാപുരം എംഎൽഎ  കെ ബി ഗണേഷ്‌കുമാര്‍.വന്ദേ ഭാരത് മോശമല്ലെന്നും കെ ബി ഗണേശ് കുമാര്‍ വ്യക്തമാക്കി. കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിരുന്നു. ഇടതുപക്ഷം തുടങ്ങാൻ തീരുമാനിച്ച സ്വപ്ന പദ്ധതിയായ കെ റെയില്‍ കോണ്‍ഗ്രസും ലീഗും ബിജെപിയും എതിര്‍ത്തതുകൊണ്ട് മുടങ്ങില്ല. ഇനിയും എതിര്‍പ്പുണ്ടാകുമെന്ന അവരുടെ പ്രഖ്യാപനം തങ്ങള്‍ക്ക് പ്രശ്നമേയല്ല. ജനങ്ങള്‍ക്കു കൃത്യമായ ധാരണയും ദിശാബോധവും നല്‍കി കെ റെയില്‍ നടപ്പാക്കും. കേന്ദ്രം സമ്മാനിച്ച വന്ദേ ഭാരതിന്റെ വേഗത കണ്ട് ജനങ്ങള്‍ ഇപ്പോള്‍ ആവേശത്തിലാണ്. പക്ഷെ അതിന്റെ  ചാര്‍ജാണ് ജനങ്ങളെ വലയ്ക്കുന്ന പ്രശ്നമെന്നും ഗണേഷ്കുമാർ പറഞ്ഞു.

    Read More »
  • മുഹമ്മദ് നബി  ഇസ്ലാം മതം ഉണ്ടാക്കിയ കാലത്ത് ഉടലെടുത്ത  യഹൂദ വെറുപ്പ്:അസഫലി ശ്രാമ്പിക്കൽ എഴുതുന്നു

    ഇസ്രായേലിനെ പിന്തുണച്ച് ഒരാൾ എഴുതിയ പോസ്റ്റ് പങ്ക് വച്ചുകൊണ്ട് അസഫലി ശ്രാമ്പിക്കൽ എഴുതുന്നു: ഞാൻ മനസ്സിലാക്കിയിടത്തോളം സത്യമായ പോസ്റ്റാണ്. സംഘി എന്ന് പറഞ്ഞ് തള്ളി കളയാൻ പറ്റില്ല.  എനിക്കത് പറയാൻ ഒരു മടിയുമില്ല. മുൻപ് പറഞ്ഞ പോലെ വോട്ടിന് വേണ്ടി നുണ പറയാൻ ഞാനൊരു രാഷ്ട്രീയക്കാരനല്ല. പലസ്തീനേയും  ഇസ്രായേലിനേയും ഞാൻ പിൻതുണക്കില്ല. രണ്ടു കൂട്ടരും കൊല്ലുന്നത് നിരപരാധികളായ കൊച്ചു കുട്ടികളേയും അമ്മമാരെയുമാണ്. ഖുർആനിൽ പല തവണ ആവർത്തിക്കുന്ന ഒരു കാര്യമാണ് യഹൃദരെയും ക്രിസ്ത്യാനിയേയും വെറുക്കണമെന്ന് അവരൊട് ഒരു ദയവ് കാണിക്കരുത് എന്ന് പോലും.  അവർക്ക് കുടിവെള്ളം പോലും കൊടുക്കാൻ പാടില്ലെന്ന നിലപാടാണ്.  മുഹമ്മദ് നബി  ഇസ്ലാം മതം ഉണ്ടാക്കിയ കാലത്ത്  ഉണ്ടായ കുടിപ്പകയാണ് ഈ യഹൂദ വെറുപ്പ് .  മഹമ്മദിന് ഒരിക്കലും അവർക്ക് മേൽ ആധികാരിക വിജയം നേടാൻ കഴിഞ്ഞിട്ടില്ല. സംഘിയും ഇതേ പോലെത്തന്നെ ഒരിക്കൽ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കാമെന്ന് വിശ്വസിക്കുന്നു.  കഴിഞ്ഞിട്ടില്ല. ഒരിക്കലും അതിന് കഴിയുകയുമില്ല. ഒരിക്കൽ അത് കഴിയുമെന്നും…

    Read More »
  • കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് യോഗ്യത നേടി

    കേരള ഫുട്ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം.കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ഉറപ്പിച്ചു‌. ഇന്നലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചതോടെ മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരില്‍ ഒരാളായാണ് കേരളം ഫൈനല്‍ റൗണ്ട് ഉറപ്പിച്ചത്. ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരോടൊപ്പം മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരുമാണ് ഫൈനല്‍ റൗണ്ടിലേക്ക് എത്തുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഗോവയോട് കേരളം മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടിരുന്നു. ഇതോടെ ഒന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് കേരളം പിന്തള്ളപ്പെടുകയായിരുന്നു. 10 പോയിന്റുമായി ഗോവ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവുമായി ഫൈനല്‍ റൗണ്ടിലേക്ക് നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. കേരളം 9 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെ 3-0 എന്ന സ്കോറിനും കാശ്മീരിനെ 6-1 എന്ന സ്കോറിനും ഛത്തീസ്‌ഢിനെ 3-0 എന്ന സ്കോറിനും കേരളം തോൽപ്പിച്ചിരുന്നു.   ഡിസംബറില്‍ അരുണാചല്‍പ്രദേശിലാണ് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുക.

    Read More »
Back to top button
error: