NEWS

 • സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19

  സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂര്‍ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 75 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,815 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 95,18,036…

  Read More »
 • നിയമസംരക്ഷകര്‍ക്ക് കൂരയൊരുക്കാന്‍ കേരള പോലീസ് സൊസൈറ്റി; സേവനത്തില്‍ മരിച്ച 36 ഉദ്യോഗസ്ഥരുടെ ഭവന വായ്പ എഴുതിത്തള്ളുന്നു

  വീട് എന്നത് ഏതൊരു മനുഷ്യന്റേയും സ്വപ്‌നമാണ്. സ്വന്തം വീട്ടില്‍ ഒരുനാളെങ്കിലും അന്തിയുറങ്ങുക എന്നത് ഏതൊരു വ്യക്തിയുടെയും ആഗ്രഹങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടാകുന്ന കാര്യമാണ്. നിര്‍ഭാഗ്യവശാല്‍ നിയമസംരക്ഷകരായ പോലീസുകാര്‍ക്ക് ഭവന വായ്പ ലഭിക്കുന്നതില്‍ പരിമിതികളും പ്രതിസന്ധികളും ഒരുപാട് നിലനില്‍ക്കുന്ന സാഹചര്യമാണ് കേരളത്തിലേത്. എന്നാല്‍ അതിനുപരിഹാരമെന്നോണമാണ് കേരള പോലീസ് ഹൗസിങ് കോര്‍പ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. അതിലൂടെ നിരവധിപേര്‍ക്കാണ് ഭവന വായ്പകള്‍ ലഭിക്കുന്നത്. എന്നാല്‍ ഭവന വായ്പ അടച്ചു തീര്‍ക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ വായ്പകള്‍ അവര്‍ എഴുതിത്തളളുകയും ചെയ്യുന്നു എന്നത് ഈ സൊസൈറ്റിയെ വ്യത്യസ്തമാക്കുന്നു. അത്തരത്തിലൊന്നാണ് ഒന്നര വര്‍ഷം മുമ്പ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഹൃദയാഘാതം മൂലം മരിച്ച ഹരിപ്രസാദിന്റെ കുടുംബത്തിന്റെ വായ്പ തളളിക്കളഞ്ഞത്. 46 കാരനായ ഹരിപ്രസാദ് തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടപ്പോള്‍ ഡ്യൂട്ടിക്ക് ഇറങ്ങിയിരുന്നു. ഇത് ഹൃദയാഘാതമായിരുന്നു. തുടര്‍ന്ന് ഇയാള്‍ മരിക്കുകയും ചെയ്തു. ഭാര്യ സവര്‍ണയെയും രണ്ട് മക്കളും അനാഥരായി. ആ സമയത്ത് ഹരിപ്രസാദിന് കേരള പോലീസ് ഹൗസിങ് കോപ്പറേറ്റീവ്…

  Read More »
 • ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

  സംസ്ഥാനത്ത് പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. വൈകിട്ട് മൂന്നിന് ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് സമർപ്പിച്ചത്. സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം23,000 മുതൽ 24000 വരെ നൽകാനാണ് റിപ്പോർട്ടിൽ ശിപാർശ നൽകിയിരിക്കുന്നത്. മാത്രമല്ല ജീവനക്കാരുടെ പെൻഷൻ പ്രായം രണ്ടുവർഷം കൂട്ടണമെന്നും ശിപാർശ ചെയ്തിരിക്കുന്നു. അതേസമയം സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് താങ്ങാവുന്ന വർധന ശിപാർശ ചെയ്യാവൂ എന്നാ സർക്കാർ കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു.

  Read More »
 • കോവിഡ് പ്രതിരോധത്തിനായി നോവവാക്‌സിന്റെ മരുന്നും; പരീക്ഷണാനുമതി തേടി

  രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പുതിയൊരു വാക്സിൻ കൂടി പരീക്ഷിക്കുകയാണ് പൂനയിലെ സീറം ഇന്സ്റ്റിറ്റ്യൂട്ട്. നോവാവാക്‌സ്‌ കമ്പനിയുടെ വാക്സിനാണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്. നിലവിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൃഷിയിലും ഭാരത് ബയോടെക് വികസിപ്പിച്ച വാക്സിനും ആണ് രാജ്യത്ത് കുത്തിവെപ്പിനായി ഉപയോഗിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഡ്രഗ് കൺട്രോളർക്ക് അപേക്ഷ നൽകിയിരുന്നുവെന്നും ഇന്ത്യയിലെ പരീക്ഷണത്തിന് ഉടൻ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല പറഞ്ഞു. യുകെയിലെ പരീക്ഷണങ്ങളിൽ നോവാവാക്‌സ്‌ 89.32 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഈ വാക്സിനും പരീക്ഷിക്കാൻ ഒരുങ്ങുന്നത്. 18നും 84 നും ഇടയിൽ പ്രായമുള്ള 15000 പേരിലാണ് യുകെ നോവാവാക്‌സിന്റെ ട്രയൽ നടത്തിയത്.

  Read More »
 • കർഷകരും നാട്ടുകാരും നേർക്കുനേർ: കര്‍ഷക സമരത്തില്‍ വഴിത്തിരിവ്

  വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് കർഷകർ നടത്തുന്ന സമരത്തിന്റെ ആവേശം ചൂടിനിടയിലും ചിലയിടങ്ങളില്‍ പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുക യാണ്. കര്‍ഷക സമരം ഏതു വിധേനയും തകര്‍ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പഞ്ചാബിലെ ധാന്യ സംഭരണ ശാലകളിൽ സിബിഐ റെയ്ഡ് നടത്തിയതും ഇതിന്റെ ഭാഗമായി ചൂണ്ടിക്കാട്ടാം. ഇതിനിടയിൽ പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത സിംഘുവില്‍ വീണ്ടും സംഘർഷം എന്നുള്ളതാണ്. കർഷകർക്കെതിരെ ഇത്തവണ നാട്ടുകാരാണ് രംഗത്തെത്തിയിരിക്കുന്നത്. കർഷകരുടെ ടെന്റുകള്‍ പൊളിക്കാൻ നാട്ടുകാർ ശ്രമിക്കുന്നതായും വാർത്തകളുണ്ട്. സിംഘു അതിര്‍ത്തിയില്‍ നിലവിൽ സംഘർഷം രൂക്ഷം ആണെന്നാണ് ഇപ്പോൾ അറിയുന്നത്. കര്‍ഷക സമരം അവസാനിപ്പിച്ച് കർഷകർ തിരികെ പോകണം എന്ന ആവശ്യവുമായി നാട്ടുകാർ കർഷകരുടെ ടെന്റ് പൊളിക്കാന്‍ ശ്രമിച്ചതും തുടർന്ന് നാട്ടുകാരും കർഷകരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തതാണ് പുതിയ സംഘർഷത്തിന് കാരണം എന്നാണ് ലഭ്യമാകുന്ന വിവരം. നാട്ടുകാരും കർഷകരും തമ്മിൽ സംഘർഷം ഉണ്ടായതോടെ പോലീസും ഇടപെട്ടു. ഇരുവിഭാഗത്തെയും പിരിച്ചുവിടാൻ വേണ്ടി പൊലീസ് ലാത്തി വീശുകയും കണ്ണീർവാതക…

  Read More »
 • കേരളത്തിൽ ബിജെപിയുടെ ലക്ഷ്യം ഭരണം: സി.പി രാധാകൃഷ്ണൻ

  തൃശ്ശൂർ: കേരളത്തിൽ സീറ്റ് വർദ്ധിപ്പിക്കാനല്ല മറിച്ച് 70 ൽ അധികം സീറ്റുകൾ നേടി ഭരണത്തിലേറാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ബിജെപി പ്രഭാരി സി.പി രാധാകൃഷ്ണൻ. തൃശ്ശൂരിൽ നടന്ന പാർട്ടി സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പ്രസ്ഥാനത്തിന് വേണ്ടി ബലിദാനികളായവരുടെ ജീവത്യാഗം വെറുതെയാവില്ല. ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞ് അധികാരത്തിലേറാൻ സാധിച്ചെങ്കിൽ കേരളത്തിലും നടക്കും. സംസ്ഥാനത്തിൻ്റെ സംസ്കാരവും ആചാരങ്ങളും തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ശബരിമലയിൽ കണ്ടത് അതാണ്. അടിസ്ഥാന സൗകര്യവികസന കാര്യത്തിൽ കേരളം ഏറെ പിന്നിലാണ്. തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടെത്താൻ മണിക്കൂറുകൾ ആവശ്യമാണ്. നല്ല റോഡുകൾ നിർമ്മിക്കാൻ സംസ്ഥാനം ഭരിച്ചവർ ശ്രമിച്ചില്ല. വാജ്പേയ് സർക്കാരിൻ്റെയും മോദി സർക്കാരിൻ്റെയും കാലത്താണ് കേരളത്തിൽ റോഡ് വികസനം നടന്നത്. പാലക്കാട് ഹൈവെയും ആലപ്പുഴ ബൈപ്പാസും ഇതിൻ്റെ ഉദ്ദാഹരണമാണ്. കേന്ദ്രസർക്കാരിൻ്റെ മികച്ച പിന്തുണ കിട്ടിയിട്ടും സംസ്ഥാന സർക്കാരിന് വികസനം കൊണ്ടുവരാൻ സാധിക്കുന്നില്ല. ജി.എസ്.ടിക്ക് മുമ്പും പിൻപും കേരളത്തിന് ലഭിച്ച റവന്യൂ വരുമാനത്തെ കുറിച്ച്…

  Read More »
 • മലബാര്‍ സിമന്റസ് അഴിമതി കേസ് വിധി; ഫെബ്രുവരി 9 ലേക്ക് മാറ്റി

  മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിധി ഫെബ്രുവരി 10ലേക്ക് മാറ്റി. ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതി വിധി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അടുത്ത മാസത്തേക്ക് മാറ്റുകയായിരുന്നു. മുന്‍ മാനേജിങ് ഡയറക്ടര്‍ എസ് എസ് മോനി, ജനറല്‍ മാനേജരായിരുന്ന മുരളീധരന്‍ നായര്‍, വിവാദ വ്യവസായി വി എം രാധാകൃഷ്ണന്‍, രാധാകൃഷ്ണന്റെ സഹായി എസ് വടിവേലു, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, കമ്പനി ഡയറക്ടര്‍മാരായ എല്‍ കൃഷ്ണകുമാര്‍, ടി പത്മനാഭന്‍ നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. വി എം രാധാകൃഷ്ണന്‍ മാനേജിംഗ് ഡയറക്ടറായ കോയമ്പത്തൂരിലെ എ ആര്‍ കെ വുഡ് ആന്‍ഡ് മെറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ഫ്‌ളൈആഷ് കരാര്‍ കൊടുത്തിരുന്നത്. 2001 മുതല്‍ 2006 വരെ കാലയളവില്‍ ഈ കരാറിലെ ക്രമക്കേടുകള്‍ കാരണം 3 കോടിയോളം രൂപയുടെ നഷ്ടം കമ്പനിക്കുണ്ടായതായാണ് പാലക്കാട് വിജിലന്‍സ് ബ്യൂറോ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലുള്ളത്. അതേസമയം, അഴിമതി കേസുകളുമായി ബന്ധപ്പെട്ട് മലബാര്‍ സിമന്റ്‌സിലെ കമ്പനി സെക്രട്ടറി…

  Read More »
 • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച; കര്‍ശന കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

  തിരുവനന്തപുരം: ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി കര്‍ശനമായ കോവിഡ്-19 രോഗ പ്രതിരോധ മാര്‍ഗനിര്‍ദേശ പ്രകാരം നടത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് ഞായറാഴ്ച (ജനുവരി 31) പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതാണ്. 24,690ബൂത്തുകള്‍ വഴിയാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നത്. കോവിഡ് പ്രതിരോധ സാമഗ്രികള്‍ എല്ലാ ബൂത്തുകളിലും ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പോളിയോ വാക്‌സിന്‍ എടുക്കാന്‍ വരുന്നവരും ബൂത്തിലുള്ളവരും മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ബൂത്തുകളിലുള്ള എല്ലാ വാക്‌സിനേറ്റര്‍മാരും എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതാണ്. ഇന്‍ഫ്‌ളുവന്‍സ പോലുള്ള രോഗങ്ങള്‍, പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓരോ കുട്ടിക്കും വാക്‌സിന്‍ കൊടുക്കുന്നതിനു മുമ്പും കൊടുത്തതിനു ശേഷവും വാക്‌സിനേറ്റര്‍ കൈകള്‍…

  Read More »
 • രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം: കാർഷിക നിയമത്തെ അഭിനന്ദിച്ചു, ചെങ്കോട്ടയിലെ കർഷക അക്രമങ്ങളെ അപലപിച്ചു

  കാർഷിക നിയമത്തിനെതിരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതായും രാഷ്ട്രപതി. മുൻപ് അനുകൂലിച്ചവർ ഇപ്പോൾ എതിർക്കുകയാണ്. വിളകൾക്ക് ന്യായവില ഉറപ്പാക്കും. താങ്ങുവില ഇപ്പോൾ റെക്കോർഡ് നിരക്കിലാണ്. ചൈനീസ് കടന്നുകയറ്റത്തിന് രാജ്യം മറുപടി നൽകി. രാജ്യ താൽപര്യം സംരക്ഷിച്ചു. കോവിഡ് വാക്സിൻ ലോകം മുഴുവനും ലഭ്യമാക്കുമെന്നും പ്രസംഗത്തിൽ വിശദീകരണം. നയപ്രഖ്യാപന പ്രസംഗത്തിൽ വള്ളത്തോളിൻ്റെ ഉദ്ധരണിയും രാഷ്ട്രപതി ചൊല്ലി.*”ഭാരതമെന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം” എന്ന വരിയാണ് രാഷ്ട്രപതി ഉദ്ധരിച്ചത്.

  Read More »
 • മെഡിക്കൽ കോളേജ് ഡോക്ടർമാർ സൂചന പണിമുടക്കും പ്രതിഷേധപ്രകടനവും നടത്തി, ഫെബ്രുവരി 9 മുതൽ അനിശ്ചിതകാലസമരം നടത്തും

  തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള അല്ലവൻസ് പരിഷ്കാരണത്തോടുകൂടെയുള്ള ശമ്പളകുടിശ്ശിക നല്കാത്തതിൽ, പ്രതിഷേധിച്ചും, എൻട്രി കേഡറിലെ ശമ്പള പരിഷ്കരണ അപാകതകൾ ഉൾപ്പടെയുള്ള ശമ്പള പരിഷ്കരണ അപാകതകൾ പരിഷകരിക്കാത്തതിലും പ്രതിഷേധിച്ചു, കെജിഎംസിടിഎയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും സൂചന പണിമുടക്കും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. എല്ലാ മെഡിക്കൽ കോളേജുകളിലും, രാവിലെ 8 മണി മുതൽ 11 മണി വരെ ഒപിയും ഇലെക്റ്റിവ് ശസ്ത്രക്രിയകളും ബഹിഷ്കരിച്ചു. എന്നാൽ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, ഐ സി യൂ, ലേബർ റൂം, അത്യാഹിതവിഭാഗം, വാർഡ് സേവനങ്ങൾ , എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ പ്രതിഷേധങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമാണ് നടപ്പിലാക്കിയത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന സൂചന പണിമുടക്കും പ്രതിഷേധയോഗവും ,കെജിഎംസിടിഎ സംസ്ഥാനപ്രസിഡന്റ്‌ ഡോ ബിനോയ്‌ എസ്‌ ഉൽഘാടനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന സൂചന പണിമുടക്കും പ്രതിഷേധയോഗവും കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറി ഡോ നിർമ്മൽ…

  Read More »
Back to top button
error: