NEWS
-
ബൈക്കില്‍ ടിപ്പറിടിച്ച് മൂന്ന് വയസ്സുകാരി മരിച്ചു; അച്ഛനും ഗര്‍ഭിണിയായ അമ്മയും ഗുരുതര നിലയില്‍; ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് സംശയം
തിരുവനന്തപുരം: ടിപ്പറിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. ബൈക്കില്‍ അച്ഛനമ്മമാര്‍ക്കൊപ്പം യാത്ര ചെയ്ത മൂന്ന് വയസ്സുകാരി ഋതികയാണ് മരണപ്പെട്ടത്. അപകടത്തില്‍ ഋതികയുടെ പിതാവ് യഹോവ പോള്‍ രാജ്, അമ്മ അശ്വിനി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അശ്വിനി ഗര്‍ഭിണിയാണ്. ദേശീയപാതയില്‍ പാറശാല കരാളിയില്‍ അമിത വേഗത്തില്‍ പാഞ്ഞു വന്ന ടിപ്പര്‍ ലോറി ബൈക്കിലിടിച്ചു കയറുകയായിരുന്നെന്നാണ് വിവരം. അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറിയോടിച്ച ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സംശയം.
Read More » -
മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ഭാരതപ്പുഴ, മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം
പാലക്കാട്: ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്ക് അടുത്തെത്തിയതോടെ മലമ്പുഴ ഡമിന്റെ 4 ഷട്ടറുകള്‍ തുറന്നു. 10 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ രാവിലെ 9 മണിക്ക് ഷട്ടറുകള്‍ തുറക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ട് ഉടന്‍ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പിന്നീട് ജലനിരപ്പ് ഉയര്‍ന്നതോടെ മൂന്നുമണിയോടുകൂടി തുറക്കുകയായിരുന്നു. പരമാവധി 115.06 മീറ്റര്‍ സംഭരണ ശേഷിയുള്ള ഡാമിന്റെ നിലവിലെ ജലനിരപ്പ് 112.36 മീറ്റര്‍ ആണ്. റൂള്‍കര്‍വ് പ്രകാരം 112.99 മീറ്ററാണ് സംഭരണശേഷി. മണിക്കൂറില്‍ ഒരു സെന്റിമീറ്ററാണ് ജലനിരപ്പ് ഉയരുന്നത്. മംഗലം ഡാം: ആറ് സ്പില്‍വേ ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 36 സെന്റീമീറ്റര്‍ വീതവും തുറന്നു. പോത്തുണ്ടി ഡാം: മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 53 സെന്റീമീറ്റര്‍ വീതം തുറന്നു. മൂലത്തറ റെഗുലേറ്റര്‍: 19…
Read More » -
ആവർത്തിക്കരുത്; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി താലിബാൻ
കാബൂള്‍: അഫ്ഗാന് മണ്ണില്‍ ആക്രമണം നടത്തിയ അമേരിക്കക്ക് മുന്നറിയിപ്പുമായി താലിബാന്.ഇനി ഇത്തരം സാഹസങ്ങൾക്ക് മുതിർന്നാൽ പ്രത്യാഖ്യാതം ഉദ്ദേശിക്കുന്നതിലും അപ്പുറമാകുമെന്നാണ് മുന്നറിയിപ്പ്. അല്‍ഖ്വയ്ദ തലവന്‍ അയ്മാന്‍ സവാഹിരിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന അവകാശവാദമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് മുന്നറിയിപ്പുമായി താലിബാന് രംഗത്തെത്തിയത്. സവാഹിരി കാബൂളിലുണ്ടെന്നതിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നും താലിബാന് വ്യക്തമാക്കി. ഞായറാഴ്ചയാണ് കാബൂളിലെ ഒളിത്താവളത്തില്‍വെച്ച് അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ സവാഹിരിയെ കൊലപ്പെടുത്തിയത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ മുഖ്യസൂത്രധാരകരിലൊരാളാണ് അല്‍ഖ്വയ്ദ തലവനായ സവാഹിരി. പ്രധാന ആസൂത്രകനായ ഒസാമ ബിന്‍ലാദനെ പാകിസ്ഥാനിലെ അബട്ടാബാദില്വെച്ച് അമേരിക്ക നേരത്തെ വധിച്ചിരുന്നു.
Read More » -
വയനാട്ടിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
വയനാട്: തിരുനെല്ലിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുനെല്ലി അപ്പപാറ മുള്ളത്തുപാടം എം.എം റാസില്‍ (19)നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതിനുള്ള വിവിധ വകുപ്പുകള്‍ പ്രകാരവും, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. 16കാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. തട്ടിക്കൊണ്ടുപോയി ആളില്ലാത്ത വീട്ടിലെത്തിച്ച് ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ തിരുനെല്ലി പോലീസ് ഇന്‍സ്പെക്ടര്‍ പി എല്‍ ഷൈജുവും സംഘവുമാണ് റാസിലിനെ അറസ്റ്റ് ചെയ്തത്.
Read More » -
കാണാതായ പഞ്ചായത്തംഗം കാമുകനോടൊപ്പം തിരിച്ചെത്തി
കോഴിക്കോട്: കാണാതായ പഞ്ചായത്തംഗം തിരിച്ചെത്തി.മേപ്പയൂര്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്ബറായ ആദില നിബ്രാസ് (23) ആണ് ഇന്ന് ഉച്ചയോടെ മേപ്പയൂര്‍ പോലീസ് സ്റ്റേഷനില്‍ കാമുകനോടൊപ്പം ഹാജരായത്. ഓഗസ്റ്റ് ഒന്നിന് ആദിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മേപ്പയൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിടയിലാണ് യുവതി നരിക്കുനി കുരുവട്ടൂര്‍ സ്വദേശി ഷാഹുലിനൊപ്പം പോലിസ് സ്റ്റേഷനില്‍ ഹാജരായത്. ഇരുവരും വിവാഹിതരാണെന്നറിയിച്ചതിനാല് രേഖകൾ പരിശോധിച്ചശേഷം. രണ്ടുപേരേയും ഇന്ന് പേരാമ്ബ്ര കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.
Read More » -
വിമാന യാത്രാനിരക്കിൽ വൻ വർദ്ധനവ്; പ്രവാസി മലയാളികൾക്ക് ഇത്തവണ ഓണം ‘പൊള്ളും’
കോഴിക്കോട് : നാട്ടിൽ ഓണം ആഘോഷിക്കാൻ പ്ലാൻ ചെയ്ത് കാത്തിരിക്കുന്ന ഗൾഫ് മലയാളികൾക്ക് ഇത്തവണ കൈപൊള്ളും.രണ്ടിരട്ടിയിലേറെയാണ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് വിമാനക്കമ്പനികൾ ഈടാക്കുന്നത്. ഓഗസ്റ്റ് 20 മുതല്‍ കണ്ടാല്‍ കണ്ണുതള്ളുന്ന നിരക്കാണ് വിമാനക്കമ്ബനികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ബഹ്റൈനിൽ നിന്നും കണ്ണൂരേക്ക് യാത്ര ചെയ്യണമെങ്കിൽ 32,000 രൂപ മുടക്കണം.ഇപ്പോൾ 18,000 രൂപയാണ്.അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് 29,200 രൂപ വേണ്ടിവരുമ്ബോള്‍ ഇപ്പോളത്- 8,400 രൂപയാണ്.അതേപോലെ കോഴിക്കോട്- റിയാദ് 30,400 രൂപ മുടക്കേണ്ടിവരും. ഇപ്പോഴത് 14,500 രൂപയാണ്.കോഴിക്കോട്- ജിദ്ദ: 29,000 രൂപയാണ്.ഇപ്പോഴത് 17,000 രൂപയാണ്. കൊച്ചിയില്‍ നിന്നും ദോഹയിലേക്ക് പോകാന്‍ 44,600 രൂപയാകും. അതേസമയം ദോഹയില്‍ നിന്നും കൊച്ചിയിലേക്കു വരാന്‍ 15,200 രൂപയും. കൊച്ചി-അബുദാബി: 39,000 രൂപയാകുമ്ബോള്‍ അബുദാബി- കൊച്ചി: 9,700 രൂപയ്ക്കു യാത്ര ചെയ്യാം. തിരുവനന്തപുരത്തു നിന്നും മസ്കറ്റിലേക്ക് 19,000 രൂപയാണ് റേറ്റ്. അതേസമയം മസ്കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്ക് 8,800 രൂപയും. പ്രവാസിക മലയാളികള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന തിരുവനന്തപുരം- ഷാര്‍ജ റൂട്ടില്‍ 35,000 രൂപ മുടക്കണം യാത്രയ്ക്ക്.…
Read More » -
സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം; കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേത്
കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദ്(26) കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ജൂലൈ 17-ന് നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ തെളിഞ്ഞതോടെയാണ് പൊലീസ് മരണം സ്ഥിരീകരിച്ചത്. കടപ്പുറത്ത് കണ്ടെത്തിയത് മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് കരുതി സംസ്കരിച്ചിരുന്നെങ്കിലും ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മൃതദേഹം ദീപക്കിന്റേത് അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇര്‍ഷാദിന്റെ രക്ഷിതാക്കളെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതോടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പോലീസ് കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു. ജൂലൈ 28-നാണ് മകന് ഇര്‍ഷാദിനെ കാണാനില്ലെന്ന് ഉമ്മ നബീസ പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കുന്നത്. അന്വേഷണം എങ്ങുമെത്താതെ നില്ക്കുന്ന അവസ്ഥയില്‍ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങള്‍ കഴിഞ്ഞദിവസം പിടിയിലായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇന്നലെ അറസ്റ്റിലായ വൈത്തിരി സ്വദേശി ഷെഹീല്‍, കല്‍പ്പറ്റ സ്വദേശി ജിനാഫ്, സജീര്‍ എന്നിവരില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തങ്ങളുടെ പിടിയില്‍ നിന്ന്…
Read More » -
അഞ്ചുവയസുകാരിയെ അമ്മ എറിഞ്ഞു കൊന്നു; ബാല്‍ക്കണിയില്‍ അമ്മയോട് ചേര്‍ന്ന് നിന്നും ആഹ്ളാദത്തോടെ ഓടിനടന്നും കളിച്ച കുരുന്നിനെ താഴേക്കിടുന്ന ഭീകര ദൃശ്യങ്ങള്‍ സിസിടിവിയില്‍
ബംഗളൂരു: ബുദ്ധിമാന്ദ്യമുള്ള അഞ്ച് വയസുകാരിയെ നാലാം നിലയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് എറിഞ്ഞുകൊന്നു. സംഭവത്തില്‍ ദന്തഡോക്ടര്കൂടിയായ അമ്മ സുഷമ അറസ്റ്റില്‍. കുഞ്ഞിനെ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സുഷമയെ സമീപവാസികള്‍ തടഞ്ഞു രക്ഷപ്പെടുത്തുകയായിരുന്നു. ബംഗളുരുവിലെ സമ്പംഗിരാമ നഗറിലെ അദ്വിത് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. നാലാം നിലയില്‍ നിന്നാണ് കുഞ്ഞിനെ സുഷമ താഴേക്ക് എറിഞ്ഞത്. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ദീതി എന്ന് പേരിട്ടിരുന്ന കുഞ്ഞിന് ജനനം മുതല്‍ ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. കുട്ടിയുടെ ആരോഗ്യം മോശമായതിനാല്‍ സുഷമ ഏറെ നാളായി വിഷാദത്തിലായിരുന്നു. കുഞ്ഞിനെ സുഷമ താഴേക്കിടുന്നതിന്റെ ദാരുണമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്ന് കണ്ടെടുത്തു. കുഞ്ഞുമായി ബാല്‍ക്കണിയിലെത്തുന്ന യുവതി കുറച്ചു നേരം പരിസരം വീക്ഷിച്ചുകൊണ്ട് നടക്കുന്നതാണ് ദൃശ്യങ്ങളില്‍. പിന്നാലെ കുട്ടിയെ താഴെയിടാന്‍ ഒരു ശ്രമം നടത്തുന്നു. എന്നാല്‍ അമ്മയെ കെട്ടിപ്പിടിച്ച് ചേര്‍ന്ന് നില്ക്കുന്ന കുഞ്ഞിന് താഴേക്കിടാതെ വീണ്ടും അവര്‍ എടുത്ത് നടന്നു. കുറച്ചുനേരെ നിലത്ത് നിര്‍ത്തി നടന്നു. ഒന്നുമറിയാതെ കുഞ്ഞ് ആഹ്ളാദത്തില്‍ നടക്കുന്ന ഹൃദയഭദകമായ കാഴ്ചയും സിസിടിവി ദൃശ്യങ്ങളിലുണ്ട്. പിന്നാലെ…
Read More » -
വനമധ്യത്തില്‍ പോയി ഗര്‍ഭിണികളെ രക്ഷിച്ചു: അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: തൃശൂര്‍ വനമധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിലെ 3 ഗര്‍ഭിണികളെ കാട്ടില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയ സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവരെ സഹായിച്ച പോലീസിനും വനം വകുപ്പിനും മന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു. കനത്ത മഴയ്ക്കിടെ വനമധ്യത്തില്‍ ഒറ്റപ്പെട്ടുപോയ ഇവരെ വനംവകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ സുരക്ഷിതമായി കോളനിയിലേക്ക് മാറ്റി. ഒരു സ്ത്രീ പെണ്‍കുഞ്ഞിനെ കാട്ടില്‍ വച്ച് പ്രസവിച്ചു. ശക്തമായ മഴയില്‍ പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് പ്രസവ ശുശ്രൂഷ നല്‍കിയത്. അമ്മയ്ക്ക് ഉയര്‍ന്ന ബിപി ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ അവര്‍ തയ്യാറായില്ല. ഡിഎംഒയും ഡിഎസ്ഒയും സംഘവും കോളനിയില്‍ നേരിട്ട് ചെന്ന് അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി സുരക്ഷിതമായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 5 മാസവും 6 മാസവുമായ രണ്ട് ഗര്‍ഭിണികളുടെ സുരക്ഷിതത്വം കോളനിയില്‍ തന്നെ ഉറപ്പാക്കി.
Read More » -
നോര്‍ക്ക വഴി ജർമനിയിലേക്ക് 300 നഴ്സിങ്ങ് പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ്
കേരളത്തില്‍ നിന്നുളള നഴ്സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന നോര്‍ക്കാ റൂട്ട്സിന്റെ ട്രിപ്പിള്‍ വിന് പ്രോഗ്രാം വിജയകരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ 300 നഴ്സിങ്ങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്മെന്റ് നടത്തുക. നഴ്സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് ആഗസ്റ്റ് 16 മുതല്‍ അപേക്ഷിക്കാം.അവസാന തീയതി ആഗസ്റ്റ് 25. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക-റൂട്ട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും, ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ട്രിപ്പിള്‍ വിന്. റിക്രൂട്ട്മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്. നവംബര്‍ 1 മുതല്‍ 11 വരെ തിരുവനന്തപുരത്ത് ജര്‍മ്മന്‍ പ്രതിനിധികള്‍ നേരിട്ട് നടത്തുന്ന അഭിമുഖത്തിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ട്രിപ്പിള്‍ വിന് പ്രോഗ്രാമിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് ജര്‍മ്മന്‍ ഭാഷാ എ1/എ2/ബി1 ലെവല്‍ പരിശീലനം കേരളത്തില്‍ വച്ച് നല്‍കുന്നതാണ്. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 250 യൂറോ വീതം ബോണസ്…
Read More »