Local

  • അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളിയില്‍ ഓശാന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ഫ്രാന്‍സിസ് ജോര്‍ജ്

    കോട്ടയം: ലോക്‌സഭാ പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളിയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച ഓശാന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. രാവിലെ അഞ്ചേമുക്കാല്‍ മുതല്‍ എട്ടര വരെ പള്ളിയിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടു. കുരുത്തോല വെഞ്ചരിപ്പ് ചടങ്ങുകള്‍ക്ക് ശേഷം അതിരമ്പുഴ ചെറിയ പള്ളിയില്‍ നിന്നും വലിയ പള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണത്തില്‍ പങ്കെടുത്തു. ഓശാന ഞായര്‍ ആചരണത്തോടെ വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ച വിശ്വാസികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സൗഹൃദ സംഭാഷണത്തിനു ശേഷമാണ് സ്ഥാനാര്‍ഥി മടങ്ങിയത്. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, ജൊറോയി പൊന്നാറ്റില്‍, ജൂബി ഐക്കരക്കുഴി, അഡ്വ.ജയ്‌സണ്‍ ജോസഫ്, മൈക്കിള്‍ ജയിംസ്, പി.സി പൈലോ ,തോമസ് പുതുശ്ശേരി,എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

    Read More »
  • ബിജെപി- സിപിഎം ഭായി ഭായി ഭരണം നടക്കുന്നു: പി.കെ. ഫിറോസ്

    കോട്ടയം: നരേന്ദ്രമോദി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അഴിമതിയുടെ പേര് പറഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത് തെരഞ്ഞെടുപ്പ് പരാജയം ഭയപ്പെട്ടാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ലാവ്ലിന്‍ കേസും, മാസപ്പടി കേസും ബിജെപി മൂടിവച്ച് സിപിഎം ബിജെപി ഭായി ഭായി ഭരണം കേരളത്തില്‍ നടത്തുകയാണെന്നും ഫിറോസ് ആരോപിച്ചു. കോട്ടയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന UDYFപാര്‍മെന്റ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ച് വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നും കേരളം വ്യാജ സര്‍ട്ടിഫിക്കറ്റിന്റെയും പിന്‍വാതില്‍ നിയമനങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ യുവാക്കള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതികരിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു . യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കര്‍ അധ്യക്ഷത വഹിച്ചു. കോട്ടയം പാര്‍ല മെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ:കെ.ഫ്രാന്‍സീസ് ജോര്‍ജ്, യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, കേരള കോണ്‍ഗ്രസ്…

    Read More »
  • രണ്ടാം ഘട്ട പ്രചാരണത്തിലും എല്‍ഡിഎഫ് ബഹുദൂരം മുന്നില്‍; ഓശാന ഞായര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് തോമസ് ചാഴികാടന്‍

    കോട്ടയം: രണ്ടാം ഘട്ട പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ എല്‍ഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തില്‍. ഇതിനകം മണ്ഡലത്തില്‍ ഗൃഹസന്ദര്‍ശനങ്ങള്‍ രണ്ടുവട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ വികസന രേഖയും സര്‍ക്കാരിന്റെ നേട്ടങ്ങളും ഉള്‍പ്പെടെ വീടുകളില്‍ എത്തിച്ചു കഴിഞ്ഞു. വിശുദ്ധ വാരത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥിയുടെ വാഹന പ്രചരണമടക്കം തുടങ്ങുക. അതിനിടെ സ്ഥാനാര്‍ത്ഥിയുടെ സൗഹൃദ സന്ദര്‍ശനവും തുടരുകയാണ്. ഇന്നലെ (ഞായര്‍) രാവിലെ ഏഴുമണിക്ക് സ്വന്തം ഇടവക ദേവാലത്തിലെ ഓശാന ഞായര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. വിശ്വാസികള്‍ക്കൊപ്പം കുരുത്തോല പ്രദക്ഷിണത്തിലും കുര്‍ബാനയിലും അദ്ദേഹം പങ്കെടുത്തു. സ്ഥാനാര്‍ത്ഥിക്ക് വിശ്വാസികളും ആശംസ നേര്‍ന്നു. തുടര്‍ന്ന് ഒരു ഡസനിലധികം വിവാഹങ്ങളിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു വധുവരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കോട്ടയത്ത് സൗഹൃദ സന്ദര്‍ശനം നടത്തിയ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ നേരില്‍ കണ്ടു. രാത്രി ഇറഞ്ഞാലില്‍ നടന്ന കുടംബയോഗത്തിനും സ്ഥാനാര്‍ത്ഥിയെത്തി. കുടുംബയോഗത്തിനെത്തിയ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ചെറിയ വാക്കുകളില്‍ വികസനം പറഞ്ഞ് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് സ്ഥാനാര്‍ത്ഥിയുടെ ചെറു പ്രസംഗം. പിന്നാലെ നല്‍കിയ ലഘുഭക്ഷണം എല്ലാവര്‍ക്കും ഒപ്പമിരുന്ന്…

    Read More »
  • പനച്ചിക്കാട് എസ്‌സി/എസ്ടി ബാങ്ക് തട്ടിപ്പ്: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ജാലയും നൈറ്റ് മാര്‍ച്ചും നടത്തി

    കോട്ടയം: പനച്ചിക്കാട് എസ്‌സി/എസ്ടി സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ.ഫ്രാന്‍സിസ് ജോര്‍ജ്. നിക്ഷേപകരുടെ പണം തിരികെ എത്രയും പെട്ടെന്ന് നല്‍കാനുള്ള ക്രമീകരണം സര്‍ക്കാര്‍ സ്വീകരിക്കണം പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കൊപ്പം ഏതറ്റം വരെയും പോരാട്ടത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പനച്ചിക്കാട് എസ് സി – എസ് ടി ബാങ്കില്‍ സി പി എം ഭരണസമതിയുടെ നേതൃതത്തില്‍ നടന്ന തട്ടിപ്പ് നടത്തിയ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാലയും നൈറ്റ് മാര്‍ച്ചിലും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 40 വര്‍ഷമായി സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമതിയാണ് ഈ ബാങ്കിന്റ ഭരണം നടത്തുന്നത്. നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിയ സാഹചര്യത്തില്‍ പണം നല്‍കാതെ വന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. 300 ലക്ഷം രൂപയാണ് ഈ ബാങ്കില്‍ നിന്ന് നഷ്ടമായിരിക്കുന്നത്. പ്രതിഷേധ ജ്വാലയും നൈറ്റ് മാര്‍ച്ചും പുതുപ്പള്ളി എംഎല്‍എ…

    Read More »
  • മത്സരിക്കാൻ വിമുഖത കാണിച്ച കെ സുരേന്ദ്രനെ നിർബന്ധിച്ച് കളത്തില്‍ ഇറക്കിയത് നരേന്ദ്രമോദിയും അമിത് ഷായും

    ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ വിമുഖത കാണിച്ച കെ സുരേന്ദ്രനെ കളത്തില്‍ ഇറക്കിയത് നരേന്ദ്രമോദിയും അമിത് ഷായും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സംസ്ഥാനത്തെ ശക്തനായ ബിജെപി നേതാവ് മത്സരിക്കണം എന്ന് ദേശീയ നേതൃത്വം നിർദ്ദേശിച്ചതോടെ സുരേന്ദ്രന്റെ മുന്നിൽ മറ്റ് വഴിയില്ലായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെയും പ്രതിപക്ഷ നിരയിലെയും പ്രധാന നേതാക്കളായ രാഹുല്‍ ഗാന്ധിയും ആനി രാജയും മാറ്റുരയ്ക്കുന്നുവെന്ന സവിശേഷതയാണ് വയനാടിനുള്ളത്. ഇതിലേക്ക് ദേശീയനിരയിലെ ആരെങ്കിലും ബിജെപി സ്ഥാനാർഥിയായി എത്തുമോയെന്നായിരുന്നു പ്രധാന ആകാംക്ഷ. എ.പി.അബ്ദുല്ലക്കുട്ടി, സന്ദീപ് വാരിയര്‍, സി.കെ.ജാനു തുടങ്ങിയ പേരുകളും നേതൃത്വം പരിഗണിച്ചു. ഒടുവിലാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രന്റെ പേരിലേക്ക് എത്തിച്ചേർന്നത്. വയനാട്ടിൽ സുരേന്ദ്രന്റെ സാന്നിധ്യം, തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണു പാർട്ടി കാണുന്നതെന്ന പ്രതീതി കേരളത്തിലും പുറത്തും സൃഷ്ടിക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. നാലു മണ്ഡലങ്ങളിലും സ്ഥാനാർഥികളെ വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും ബിജെപി നേരത്തേതന്നെ പ്രചാരണം തുടങ്ങിയിരുന്നു.

    Read More »
  • വയനാട്ടിലെ സ്വകാര്യ റിസോർട്ടില്‍ മെഡിക്കല്‍ വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

    കല്‍പറ്റ: വയനാട്ടിലെ സ്വകാര്യ റിസോർട്ടില്‍ മെഡിക്കല്‍ വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ബാലാജി (21) ആണ് മേപ്പാടിയിലെ സ്വകാര്യ റിസോർട്ടില്‍ മരിച്ചത്. സ്വിമ്മിങ്പൂളിന് സമീപത്തെ ലൈറ്റ് തൂണില്‍ നിന്ന് ഷോക്കേല്‍ക്കുക ആയിരുന്നു. ബാലാജി ഉള്‍പ്പെടെയുള്ള വിദ്യാർത്ഥി സംഘം ഇന്നലെയാണ് കുന്നംപറ്റയിലെ റിസോർട്ടില്‍ താമസിക്കാനെത്തിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍.

    Read More »
  • യു.ഡി.എഫ് കടുത്തുരുത്തി നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കം

    കടുത്തുരുത്തി: ഐക്യജനാധിപത്യ മുന്നണി കടുത്തുരുത്തി നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കം. കോട്ടയം പാര്‍ലമെന്റ് മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചു. മാഞ്ഞൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ആദ്യ മണ്ഡലം കണ്‍വന്‍ഷന്‍ മുന്‍ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് മാഞ്ഞൂര്‍ മണ്ഡലം ചെയര്‍മാന്‍ ബിനോ സക്കറിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ , ജാന്‍സ് കുന്നപ്പള്ളി,തോമസ് കണ്ണന്തറ,ലൂക്കോസ് മാക്കില്‍,മാഞ്ഞൂര്‍ മോഹന്‍കുമാര്‍,സുനു ജോര്‍ജ്, എം എന്‍ ദിവാകരന്‍ നായര്‍, പ്രമോദ് കടന്തേരി , സി എം ജോര്‍ജ്, സ്ഥാനാര്‍ത്ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. കുറുപ്പന്തറ കവലയില്‍ പ്രവര്‍ത്തനം ആരംഭിച്ച യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കെപിസിസി അംഗം അഡ്വ. ടി. ജോസഫ് നിര്‍വഹിച്ചു.തുടര്‍ന്ന്…

    Read More »
  • ഇടുക്കിയില്‍ വേവാത്ത പരിപ്പ് കോട്ടയത്തും വേവില്ല: മന്ത്രി റോഷി അഗസ്റ്റിന്‍

    കടുത്തുരുത്തി: ഇടുക്കിയില്‍ വേവാത്ത പരിപ്പ് കോട്ടയത്തും വേവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേരളാ കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വന്തം പാര്‍ട്ടിക്കാരേപ്പോലും വഞ്ചിച്ച് വഴിയാധാരമാക്കിയ വ്യക്തിയാണ് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. അഞ്ചു തവണ മത്സരത്തിന് അവസരം നല്‍കിയ നേതാവിനെ പോലും വഞ്ചിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഈ സ്ഥാനാര്‍ത്ഥി ഏത് പാര്‍ട്ടിയില്‍ ആയിരിക്കുമെന്ന് യുഡിഎഫിന് ഉറപ്പുണ്ടോ എന്നും മന്ത്രി ചോദിച്ചു. മുന്നണികളും പാര്‍ട്ടികളും മാറുന്നത് സാധാരണമാക്കിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ജനമനസില്‍ സ്ഥാനമില്ല. കോട്ടയത്തിന്റെ വികസനം തുടരുന്നതിന് തോമസ് ചാഴികാടന്റെ വിജയം ആവശ്യമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി, സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, ജോസ് പുത്തന്‍കാലാ, സഖറിയാസ് കുതിരവേലി, തോമസ് ടി. കീപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.

    Read More »
  • മീനച്ചൂടിലും വാടാതെ; യുഡിഎഫ് പാര്‍ലമെന്റ് മണ്ഡലം പര്യടനങ്ങള്‍ പുരോഗമിക്കുന്നു

    കോട്ടയം: ദിനംപ്രതി കൂടി വരുന്ന ചൂടിലും തളരാതെ യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ മണ്ഡലം പര്യടനം പുരോഗമിക്കുന്നു. കിടങ്ങൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങള്‍, കോണ്‍വെന്റുകള്‍, ആരാധനാലയങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു കൊണ്ടായിരുന്നു ഇന്നലെ ദിവസത്തിന് തുടക്കം കുറിച്ചത്. കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ.മോന്‍സ് ജോസഫ് എം എല്‍ എ സ്ഥാനാര്‍ഥിയോടൊപ്പം പര്യടനത്തില്‍ പങ്കു ചേര്‍ന്നു. ഉച്ചയോടു കൂടി പര്യടനം കുലശേഖരപുരം മങ്ങാട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെത്തി. കാവിലെ പൂരത്തിന് ആശംസകള്‍ നേര്‍ന്ന സ്ഥാനാര്‍ത്ഥി നാട്ടുകാരുമായി സൗഹ്യദ സംഭാഷണം നടത്തി. തുടര്‍ന്ന് പെരുവ കവലയിലെത്തിയ സ്ഥാനാര്‍ത്ഥിയ്ക്ക് നാട്ടുകാര്‍ ഊഷ്മളമായ സ്വീകരണം നല്‍കി. കിടങ്ങൂരില്‍ ഡോ. മേഴ്‌സി ജോണ്‍, ജോസ് കൊല്ലറാത്ത്, സാബു കൂവക്കാട്ട് ,സുനില്‍ ഇല്ലിമൂട്ടില്‍ ,സാബു ഒഴുങ്ങാലില്‍, കമലാസനന്‍, ജിമ്മി ഇല്ലത്തുപറമ്പില്‍ എന്നിവരും കടുത്തുരുത്തിയില്‍ മാഞ്ഞൂര്‍ മോഹന്‍കുമാര്‍, എം.എന്‍ ദിവാകരന്‍ നായര്‍ ,ടോമി പ്രാലടിയില്‍, ജോണി കണി വേലി, ജെസ്സി ജോസഫ്, തോമസ് മുണ്ടുവേലി, സുബിന്‍…

    Read More »
  • ‘അതിവേഗം ബഹുദൂരം’ ഫ്രാന്‍സിസ് ജോര്‍ജിന്റെ പര്യടനം

    കോട്ടയം: ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ് രാവിലെ ദര്‍ശന അക്കാദമി, കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ സഹവികാരിയായ വെരി. റവ. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ അച്ചന്റെ സംസ്‌കാര ശുശ്രൂഷ ചടങ്ങുകളിലും അനുശോചന യോഗത്തിലും പങ്കെടുത്തു. തുടര്‍ന്ന് കൈപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റ്,സെന്റ് തോമസ് അസൈലം, സെന്റ് മാര്‍ഗരറ്റ് വിസിറ്റേഷന്‍ കോണ്‍വെന്റ്, പാലത്തുരുത്ത് വിസിറ്റേഷന്‍ കോണ്‍വെന്റ്, വാര്യമുട്ടം നാലു മണിക്കാറ്റ്, എസ് എച്ച് മൗണ്ട് വിനിറ്റേഷന്‍ ജനറേറ്റ് ,കുടമാളൂര്‍ ഫൊറോന പള്ളി, അരയന്‍ കാവ് പൂരം, അറുന്നൂറ്റിമംഗലം പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

    Read More »
Back to top button
error: