Kerala

    • ആർഎസ്എസ് ശാഖകളുടെ എണ്ണം കൂടി; കേരളത്തെ രണ്ട് സംഘടനാ പ്രന്തങ്ങളായി തരം തിരിക്കും

      നാഗ്പൂർ: കേരളത്തിൽ സംഘ ശാഖകളുടെ എണ്ണം കൂടിയെന്നും  ഇതോടെ കേരളത്തെ രണ്ട് സംഘടനാ പ്രന്തങ്ങളായി തരം തിരിക്കുമെന്നും ആര്‍എസ്‌എസ് ജോയിന്റ് സെക്രട്ടറി മന്‍മോഹന്‍ വൈദ്യ. ദക്ഷിണ കേരളം, ഉത്തര കേരളം എന്നിങ്ങനെയാണ് പുതിയ പ്രാന്തങ്ങള്‍. നാഗ്പൂരിലെ അഖിലഭാരതീയ പ്രതിനിധി സഭയുടേതാണ് തീരുമാനം. പ്രന്തങ്ങളുടെ ചുമതലക്കാരെയും അഖിലഭാരതീയ പ്രതിനിധി സഭയില്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ആലുവ വരെ ആർഎസ് എസിന്റെ ദക്ഷിണ കേരളം. ആലുവ മുതല്‍ കാസർഗോഡ് വരെ ഉത്തര കേരളം.   സമാന രീതിയില്‍ ഉത്തര തമിഴ്നാടും ദക്ഷിണ തമിഴ്നാടും ഉത്തര കർണ്ണാടകയും ദക്ഷിണ കർണ്ണാടകയും നേരത്തെ ഉണ്ട്. പരിഷ്‌കാരങ്ങള്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം.   പരിശീലനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.ഏഴ് ദിവസത്തെ പ്രാഥമിക് ശിക്ഷ വര്‍ഗ്ഗ്, 20 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് പ്രഥം വര്‍ഷ്, 20 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് ദ്വിത്യ വര്‍ഷ്, 25 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് തൃത്യാ വര്‍ഷ് പരിശീലനങ്ങളിലാണ് മാറ്റം…

      Read More »
    • ”പൗഡറ് പൂശി നടക്കുന്ന ഷണ്ഡന്‍, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും, നന്നായി ഒലത്തിക്കോ”

       ഇടുക്കി: സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഡീന്‍ കുര്യാക്കോസിനെ അധിക്ഷേപിച്ച് സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. ഡീന്‍ ഷണ്ഡനാണെന്നും പൗഡറും പൂശി നടപ്പാണെന്നും മണി അധിക്ഷേപിച്ചു. നെടുങ്കണ്ടം തൂക്കുപാലത്തു നടന്ന അനീഷ് രാജ് രക്തസാക്ഷി ദിനാചരണ വേദിയിലാണ് വിവാദ പരാമാര്‍ശങ്ങള്‍. ”ഇപ്പം ദേ, ഹോ… പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട് ഇപ്പോ. ഡീന്‍… ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. അതല്ലേ. ശബ്ദിച്ചോ ഈ കേരളത്തിനു വേണ്ടി? പാര്‍ലമെന്റില്‍ ശബ്ദിച്ചോ? പ്രസംഗിച്ചോ? എന്തു ചെയ്തു? ചുമ്മാതെ വന്നിരിക്കയാ. പൗഡറ് പൂശി, ബ്യൂട്ടി പാര്‍ലറില്‍ കയറി വെള്ള പൂശി പടവുമെടുത്ത്, ജനങ്ങളോടൊപ്പം നില്‍ക്കാതെ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാതെ വര്‍ത്താനം പറയാതെ ഷണ്ഡന്‍. ഇല്ലേ…’ ഷണ്ഡന്‍മാരെയാണ് എല്‍പ്പിക്കുന്നത്. ഏല്‍പ്പിച്ചോ, കഴിഞ്ഞ തവണ വോട്ട് ചെയ്തവരൊക്കെ അനുഭവിച്ചോ. ഇനിം വന്നിരിക്കയാ ഞാന്‍ ഇപ്പം ഒണ്ടാക്കാം, ഒലത്താം ഒലത്താം എന്നും പറഞ്ഞോണ്ട്. നന്നായി ഒലത്തിക്കോ. നന്നാക്കും ഇപ്പം. കെട്ടിവച്ച കാശ് കൊടുക്കാന്‍ പാടില്ല. നീതി ബോധം ഉള്ളവരാണേ,…

      Read More »
    • റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറായി മോഹൻ ലാൽ 

      പത്തനംതിട്ട: റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിൻ്റെ ജീവിതം അവതരിപ്പിക്കാൻ മോഹൻലാൽ. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമിതെന്നാണ് സൂചന.ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻ ലാൽ അവതരിപ്പിക്കുന്നത്.ഒരിടത്തരം ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. മറ്റ് അഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരുന്നു. കെ.ആർ.സുനിലിൻ്റേതാണു കഥ. പ്രമുഖ ദിനപത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും നിരവധി പുരസ്ക്കാരങ്ങൾക്ക്അർഹനാകുകയും ചെയ്ത വ്യക്തിയാണ് കെ.ആർ.സുനിൽ.മികച്ച ഫോട്ടോ ഗ്രാഫർ കൂടിയായ.തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ഛായാഗ്രഹണം.ഷാജികുമാർ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത് കലാസംവിധാനം ഗോകുൽദാസ്.മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യും – ഡിസൈൻ – സമീരാസനീഷ്. നിർമ്മാണ നിർവ്വഹണംഡിക്സൻപൊടുത്താസ്.സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.  വാഴൂർ ജോസ് ( പി. ആർ. ഓ ) ഏപ്രിൽ രണ്ടാം വാരത്തിൽ ആരംഭിക്കുന്ന ഈ‌ ചിത്രത്തിൻ്റെ ചിത്രീകരണം റാന്നി, തൊടുപുഴ ഭാഗങ്ങളിലായി പൂർത്തിയാക്കും.

      Read More »
    • ”ഞാന്‍ മുന്‍ എസ്എഫ്‌ഐക്കാരന്‍; കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ കാണും”

      തൃശൂര്‍: കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പ്രതികരണവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാന്‍ ശ്രമിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു. കരുണാകരന്റെ സ്മൃതികുടീരം സന്ദര്‍ശിക്കണോ എന്ന് എന്റെ നേതാക്കള്‍ പറയട്ടെ എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ”ഞാന്‍ മുന്‍ എസ്എഫ്‌ഐക്കാരന്‍ ആണെന്നതു സിപിഎം നേതാവ് എം.എ.ബേബിക്ക് അറിയാം. ഇക്കാര്യം നിങ്ങള്‍ ബേബിയോടു ചോദിക്കൂ. ബേബിയുടെ ക്ലാസില്‍ ഞാനിരുന്നിട്ടുണ്ട്. കെ.കരുണാകരനോട് നീതി കാണിച്ചോ എന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. കരുണാകരന്റെ കുടുംബവുമായുള്ള ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്, അത് തുടരും. കരുണാകരന്‍ ജനകീയ നേതാവായിരുന്നു. കരുണാകരന്റെ സ്മൃതികുടീരം സന്ദര്‍ശിക്കണോ എന്ന് എന്റെ നേതാക്കള്‍ പറയട്ടെ. സന്ദര്‍ശനം എല്ലാവര്‍ക്കും സ്വീകാര്യമാകണം. ഒരിടത്തും കടന്നു കയറില്ല. എന്റെ വീട്ടിലേക്ക് ഒരുപാട് പേര്‍ വോട്ടുതേടി വന്നിട്ടുണ്ട്. വന്നവരെയെല്ലാം ഞാന്‍ സ്വീകരിച്ചു. ഗോപിയാശാന്‍ എന്നെ സ്വീകരിക്കാത്തത് അവരുടെ രാഷ്ട്രീയ ബാധ്യത, അത് അവഗണനയല്ല. എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തോടു…

      Read More »
    • സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ചാരിനിന്നതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച്‌ ബിജെപി നേതാവ്

      തിരുവനന്തപുരം:ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്ററില്‍ ചാരി നിന്നതിന് വിദ്യാർഥിക്ക് നേരെ ക്രൂരമർദ്ദനം. ബിജെപിയുടെ കാലടി ഏരിയ വൈസ് പ്രസിഡണ്ട് ആണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. സ്വന്തം വീടിൻ്റെ മതിലില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററിലാണ് കുട്ടി ചാരിനിന്നത്. കുട്ടിയുടെ അച്ഛനെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

      Read More »
    • ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് ബിജെപി വോട്ടുകച്ചവടം; ഫോണ്‍ സന്ദേശം ചോര്‍ന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനം

      തിരുവനന്തപുരം: ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് ബിജെപി വോട്ടുകച്ചവടത്തിന്റെ ഫോണ്‍ സംഭാഷണം  പുറത്തുവന്നതിനെ തുടർന്ന് കോണ്‍ഗ്രസ് പ്രവർത്തകന് മർദനം. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡൻറ് ശരത്തിനാണ് മർദ്ദനമേറ്റത്. ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് മറിക്കണമെന്ന മുണ്ടേല മോഹനന്റെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം ഒരു ന്യൂസ് ചാനൽ പുറത്തുവിട്ടിരുന്നു. അരുവിക്കര പഞ്ചായത്തിലെ വെമ്ബന്നൂർ കോണ്‍ഗ്രസ് വാർഡ് പ്രസിഡൻറ് ആണ് ശരത്. മുണ്ടേല മോഹനന്റെ അനുയായികളാണ് മർദ്ദിച്ചതെന്ന് ശരത്തിന്റെ പരാതി. പരാതിയില്‍ നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ബിജെപിക്ക് വോട്ട് മറിക്കാൻ മുണ്ടേല മോഹനൻ ആവശ്യപ്പെടുന്ന ഓഡിയോ താൻ പാർട്ടി ഗ്രൂപ്പിലാണ് ഇട്ടതെന്നും ശരത് പറഞ്ഞു.

      Read More »
    • വാഹനമോഷ്ടാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി

      കൊല്ലം:വാഹനമോഷ്ടാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി. കൊട്ടാരക്കര, കണ്ണനല്ലൂർ എന്നിവിടങ്ങളില്‍നിന്നും രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച്‌ തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ട് പോകുകയായിരുന്ന മോഷ്ടാക്കളെ തെന്മല കഴുതുരുട്ടിയില്‍വെച്ചാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ തിരുനെല്‍വേലി സ്വദേശികളായ സിക്കന്ദർ (21), ശബരി (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തെന്മല കഴുതുരുട്ടി ആനച്ചാടി പാലത്തിന് സമീപംവെച്ചാണ് പോലീസ് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞത്. വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനിടെ പ്രതികളിലൊരാളായ ശബരി വാഹനം ഉപേക്ഷിച്ച്‌ സ്ഥലത്തുനിന്ന് രക്ഷപെട്ടു. ഇയാളെ പിന്നീട് നടത്തിയ തിരച്ചിലിലാണ് പോലീസ് പിടികൂടിയത്.

      Read More »
    • ഭൂരിപക്ഷം എത്രയാണെന്ന് പറയില്ല, പത്തനംതിട്ടയില്‍ താന്‍ ജയിക്കും; അനില്‍ ആന്റണി

      പത്തനംതിട്ടയില്‍ താന്‍ ജയിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. എന്നാൽ ഭൂരിപക്ഷം എത്രയാണെന്ന് പറയുന്നില്ലെന്നും അനിൽ കൂട്ടിച്ചേർത്തു. കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കും. നരേന്ദ്രമോദിയുടെ വരവ് വലിയ ഊര്‍ജ്ജമായി. കുടുംബ പാരമ്ബര്യം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ശക്തി നല്‍കുന്നു. അച്ഛനോനുള്ള അടുപ്പം പലരും കാണിക്കുന്നുണ്ട് എന്നും അനില്‍ ആന്റണി പ്രതികരിച്ചു. ഇനിയും കൂടുതല്‍ ആളുകള്‍ നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിച്ച്‌ പാര്‍ട്ടിയിലേക്ക് വരുമെന്നും അനില്‍ ആന്റണി പറഞ്ഞു.

      Read More »
    • പനമരത്ത് നിന്നും കാണാതായ എട്ടാംക്ലാസുകാരിയെ  തൃശ്ശൂരില്‍  കണ്ടെത്തി; യുവാവ് അറസ്റ്റിൽ 

      വയനാട്: പനമരം പരക്കുനിയില്‍നിന്നും കാണാതായ എട്ടാംക്ലാസുകാരിയെ പോലീസ് തൃശ്ശൂരില്‍ നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുമായി പരിചയമുള്ള തങ്കമ്മ, വിനോദ് (29) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് പതിനാലുകാരിയെ പനമരത്തുനിന്നും കാണാതായത്. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പനമരം പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. മൊബൈല്‍ ടവർ ലൊക്കേഷനില്‍ നിന്ന് കുട്ടി തൃശ്ശൂരില്‍ ഉണ്ടെന്ന് മനസിലായതോടെ  പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാലപ്പെട്ടിവളവില്‍ വെച്ച്‌ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മയും ഇവരുടെ രണ്ടാംഭർത്താവ് വിനോദും ഉണ്ടായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കളോടോപ്പം വിട്ടയച്ചു.

      Read More »
    • ഓച്ചിറയിൽ കാട്ടുപന്നി ട്രെയിൻ തട്ടി ചത്ത നിലയില്‍

      ഓച്ചിറ: വയനകം റേയില്‍വേ ലെവല്‍ ക്രോസിന് സമീപം കാട്ടുപന്നിയെ ട്രെയിൻ തട്ടി ചത്ത നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് നാട്ടുകാർ ട്രാക്കിന് സമീപം പന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. എതാനും ദിവസങ്ങള്‍ക്ക് മുൻപ് കൊറ്റംപള്ളിയിലും രണ്ട് ദിവസം മുൻപ് കുറുങ്ങപ്പള്ളിയിലും പന്നിക്കൂട്ടത്തെ കണ്ടെത്തിയിരുന്നു. കുലശേഖരപുരം ഓച്ചിറ പഞ്ചായത്തുകളുടെ കിഴക്കൻ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

      Read More »
    Back to top button
    error: