Kerala

    • എട്ട് സീറ്റുകൾ വരെ എൽഡിഎഫിന്; അവസാന ലാപ്പിൽ യുഡിഎഫ് വിയർക്കുന്നു

      തിരുവനന്തപുരം: അവസാന ലാപ്പിൽ എട്ട് സീറ്റുകൾ വരെ എൽഡിഎഫിന് ലഭിക്കുമെന്ന് സൂചന.പാലക്കാടും ആലത്തൂരും കണ്ണൂരും വടകരയും ഇത്തവണ കൂടെ നില്‍ക്കുമെന്നുതന്നെയാണ് എല്‍.ഡി.എഫ് കണക്കുകൂട്ടല്‍. പിന്നാലെ പത്തനംതിട്ടയും ആലപ്പുഴയും കോട്ടയവും തൃശൂരും തങ്ങളുടെ ലിസ്റ്റിൽ അവർ ചേർത്തിട്ടുണ്ട്. മുതിർന്ന നേതാവ് എളമരം കരീമിനെ രംഗത്തിറക്കി കോഴിക്കോട് മണ്ഡലം കൈവശപ്പെടുത്താൻ എല്‍.ഡി.എഫ് പതിനെട്ടടവും പയറ്റുന്നുണ്ടെങ്കിലും എം.കെ. രാഘവന്‍റെ ജനകീയ മുഖം ശക്തമായ വെല്ലുവിളിയാണ്. പ്രതീക്ഷ വെച്ചുപുലർത്തുന്ന ന്യൂനപക്ഷ വോട്ടുകള്‍ കരീമിന് പെട്ടിയിലാക്കാൻ സാധിച്ചാൽ ഇവിടെയും അട്ടിമറി നടക്കും. അതേസമയം ബിജെപിയിലേക്കുള്ള നേതാക്കൻമാരുടെയും അണികളുടെയും ഒഴുക്ക് കേരളത്തിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാകുന്ന കാഴ്ചയാണ് നിലവിൽ കാണുവാൻ സാധിക്കുന്നത്.

      Read More »
    • ബത്തേരിയിലെ 1500 ‘ഭക്ഷ്യകിറ്റുകൾ’‍ ബിജെപിയുടേതെന്ന് ഉറപ്പായി, ഏറ്റുപിടിച്ച് കെ സുരേന്ദ്രന്‍

      വയനാട്ടിലെ ബത്തേരിയില്‍നിന്ന് പൊലീസ് പിടികൂടിയ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 ഭക്ഷ്യകിറ്റുകള്‍ ബി.ജെ.പിയുടേതെന്ന് ഉറപ്പായി. വോട്ടേഴ്‌സിനെ സ്വാധീനിക്കാന്‍ എത്തിച്ചതാണ് ഇത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ (ബുധൻ) രാത്രി 8 മണിയോടെ ഭക്ഷ്യ കിറ്റുകള്‍ കയറ്റിയ വാഹനം പൊലീസ് പിടികൂടിയത്. ബത്തേരിയിലെ ഒരു ക്ഷേത്രഭാരവാഹികളാണ് കിറ്റ് വിതരണം ചെയ്തത് എന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റും വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ സുരേന്ദ്രൻ്റെ ന്യായീകരണം. രാഹുല്‍ ഗാന്ധിയുടെ വക ചാരായം കൊടുക്കുന്നതൊന്നും വാര്‍ത്തയാകുന്നില്ല. ആരോ പപ്പടവും പയറും കൊണ്ടുപോയി എന്നുപറഞ്ഞാണ് ബിജെപിയുടെ മേല്‍ കുതിര കയറുന്നതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു കിറ്റിന് 279 രൂപ വരുന്ന ഇത് വാങ്ങിയിരിക്കുന്നത് ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയില്‍ നിന്നാണ്. ഒരു കിലോ പഞ്ചസാര, ബിസ്‌കറ്റ്, റസ്‌ക്, 250 ഗ്രാം ചായപ്പൊടി, അര ലീറ്റര്‍ വെളിച്ചെണ്ണ, അരകിലോ സോപ്പ് പൊടി, ഒരു കുളിസോപ്പ് എന്നിവയാണ് കിറ്റിലുള്ളത്. കൂടാതെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില…

      Read More »
    • കലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിപിഎം പ്രവര്‍ത്തകൻ ജീപ്പില്‍ നിന്ന് വീണു മരിച്ചു

      പത്തനംതിട്ട: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവർത്തകൻ ജീപ്പില്‍ നിന്ന് വീണു മരിച്ചു. ളാക്കൂർ പ്ലാവിള പുത്തൻവീട്ടില്‍ റെജി (52) ആണ് മരിച്ചത്. കോന്നി പ്രമാടം അമ്മൂമ്മ തോടിന് സമീപം ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. വള്ളിക്കോട് കോട്ടയത്ത് ചുമട്ട് തൊഴിലാളിയാണ്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോർച്ചറിയില്‍.

      Read More »
    • മോദിയുടെ പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യണം: മല്ലിക സുകുമാരൻ

      തിരുവനന്തപുരം:കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണച്ച്‌ മല്ലിക സുകുമാരൻ. നരേന്ദ്രമോദിയുടെ പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യണമെന്നും കേരളത്തിൽ മാറ്റം വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും വീഡിയോ സന്ദേശത്തിലൂടെ അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രിയോട് വളരെയധികം ബഹുമാനമാണ് ഉള്ളതെന്നും മോദിക്ക് പിന്തുണ നല്‍കുന്ന പ്രതിനിധികള്‍ കേരളത്തില്‍ നിന്ന് ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തില്‍ മാറ്റം അനിവാര്യമാണ്. അപകടം പിടിച്ച സമയത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. തെരഞ്ഞെടുപ്പിലൂടെ അതുമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിപരമായി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വളരെയധികം ബഹുമാനമാണ് എനിക്കുള്ളത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനവിധി തേടുന്ന സ്ഥാനാർത്ഥികളോടും അതേ ബഹുമാനമുണ്ട്. 26ന് പോളിംഗ് ബൂത്തിലെത്തുമ്ബോള്‍ പ്രധാനമന്ത്രിയുടെ പ്രതിനിധികളായി എത്തുന്നവർക്ക് വോട്ട് ചെയ്യണം. ഇവർ ജയിച്ചാല്‍ കേരളത്തില്‍ മാറ്റം വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മല്ലികാ സുകുമാരൻ വ്യക്തമാക്കി. ബിജെപി കേരള ഘടകത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളിലാണ് മല്ലിക സുകുമാരന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

      Read More »
    • ആലത്തൂരില്‍ രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ ആയുധങ്ങള്‍; പണിയായുധങ്ങളാണെന്ന് വിശദീകരണം

      പാലക്കാട്: ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. സംഭവം വിവാദമായതോടെ വിഷയത്തില്‍ പോലീസ് ഇടപെട്ടിട്ടുണ്ട്. ദൃശ്യങ്ങളിലുള്ളവരോട് സ്റ്റേഷനിലെത്താന്‍ ചേലക്കര പോലീസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് നിര്‍ദേശം. അതേസമയം, കാറില്‍നിന്ന് മാറ്റിയത് പണിയായുധങ്ങളാണ് എന്നാണ് ദൃശ്യങ്ങളിലുള്ളവര്‍ പറയുന്നത്. വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്ന് ഇടതുപ്രവര്‍ത്തകന്‍ സുരേന്ദ്രന്‍ സ്ഥിരീകരിച്ചു. ഫ്ളക്സ് വയ്ക്കാന്‍ പോയ മറ്റ് ചില പ്രവര്‍ത്തകരുടെ ആയുധങ്ങളാണ് വണ്ടിയിലുണ്ടായിരുന്നത്. കൊട്ടിക്കലാശത്തിന് പോകാന്‍ വണ്ടിയില്‍ കയറിയപ്പോഴാണ് ഇത് കണ്ടത്. വഴിയില്‍ പരിശോധന ഉണ്ടാകുമ്പോള്‍ പ്രശ്നമാകേണ്ട എന്നുകരുതി ആയുധങ്ങള്‍ മാറ്റിവച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കനമുള്ള രണ്ട് വെട്ടുകത്തിയാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോപണം നിഷേധിച്ച് ഇടതുസ്ഥാനാര്‍ഥി കെ. രാധാകൃഷ്ണനും രംഗത്തെത്തി. പ്രചാരണവാഹനത്തില്‍ ആയുധം കൊണ്ടുനടക്കുന്ന പരിപാടി തങ്ങള്‍ക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ദൃശ്യങ്ങളിലുള്ളത് ആരാണെന്നോ എന്താണ് സംഭവമെന്നോ അറിയില്ല. ബാലറ്റ് യുദ്ധമാണ് നടക്കുന്നത്,…

      Read More »
    • അരുവിത്തുറ പള്ളിയിൽ സന്ദർശനം നടത്തി സുരേഷ്‌ ഗോപി; പാലാ ബിഷപ്പുമായും കൂടിക്കാഴ്ച

      കോട്ടയം: തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ സന്ദര്‍ശിച്ചു. മാര്‍ കല്ലറങ്ങാട്ടുമായി ഏറെക്കാലത്തെ അടുപ്പമുണ്ടെന്നും പാലായില്‍ എത്തുമ്ബോഴെല്ലാം അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങാറുള്ളതാണെന്നും സാധാരണ സന്ദര്‍ശനം മാത്രമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.   അരുവിത്തുറ പള്ളിയിലും സുരേഷ് ഗോപി സന്ദർശനം നടത്തി. അരുവിത്തുറ പള്ളിയില്‍ എത്തിയ സുരേഷ് ഗോപി പള്ളിക്ക് പുറത്തെ നിലവിളക്കില്‍ എണ്ണയൊഴിച്ച ശേഷം തിരുനാളിന്റെ ഭാഗമായി പ്രതിഷ്ഠിച്ചിരുന്ന വലിയച്ഛന്റെ രൂപത്തിനു മുന്നിലും പ്രാര്‍ത്ഥിച്ചു.തുടർന്ന് വൈദികരുമായും ഭക്തരുമായും സംസാരിച്ചു. പ്രാര്‍ത്ഥന തന്റെ ജീവിതത്തിന്റെ ഭാഗമാണ്. അരുവിത്തുറ വലിയച്ഛനോടുള്ള വിശ്വാസം അത്രമേല്‍ ദൃഢമാണെന്നും അതുകൊണ്ടാണ് ഇത്രയും ദൂരം പിന്നിട്ട് രാത്രി തന്നെ അരുവിത്തുറയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവും ജില്ലാ പഞ്ചായത്ത് അംഗമായ ഷോണ്‍ ജോര്‍ജ്, വൈദികര്‍ എന്നിവര്‍ സുരേഷ് ഗോപിയെ സ്വീകരിച്ചു. പാലാ സ്വദേശിയും സന്തതസഹചാരിയുമായ ബിജു പുളിക്കക്കണ്ടവും സുരേഷ് ഗോപിക്ക് ഒപ്പം ഉണ്ടായിരുന്നു. ഭരണങ്ങാനത്ത് വിശുദ്ധ…

      Read More »
    • വയനാട്ടിലെ കിറ്റില്‍ വെറ്റിലയും മുറുക്കും പുകയിലയും; ബിജെപിക്കെതിരെ പരാതി

      കല്‍പ്പറ്റ: വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകള്‍ എത്തിച്ച സംഭവത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി ഇടത് – വലത് മുന്നണികള്‍. ബത്തേരിയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉള്‍പ്പെട്ട കിറ്റാണ് പിടിച്ചെടുത്തത്. മാനന്തവാടി കെല്ലൂരിലും കിറ്റുകള്‍ വിതരണത്തിന് എത്തിച്ചെന്ന് ആരോപണമുണ്ട്. പിന്നാലെ, അഞ്ചാം മൈലിലെ സൂപ്പർ മാർക്കറ്റിന് മുന്നില്‍ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. നേരെ ചൊവ്വേ മത്സരിച്ചാല്‍ വോട്ടു കിട്ടില്ലെന്നും അതുകൊണ്ട് കിറ്റ് കൊടുത്ത് തോല്‍വിയുടെ ആഘാതം കുറയ്ക്കാൻ ബിജെപി ശ്രമിക്കുന്നതായും ടി.സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്ന് സിപിഎം ആരോപിച്ചു. ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി കൊണ്ടുവന്ന കിറ്റ് ആണെന്ന് സിപിഎം കുറ്റപ്പെടുത്തി.

      Read More »
    • പൂര്‍ണമായും സംസ്ഥാന പദ്ധതി; വാട്ടർ മെട്രോ കേന്ദ്രപദ്ധതിയെന്ന്  ബിജെപിയുടെ പത്രപരസ്യം

      കൊച്ചി: സംസ്ഥാന സർക്കാർ പൂർണമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊച്ചി വാട്ടർ മെട്രോ പദ്ധതി മോദി തന്നതെന്ന അവകാശവാദവുമായി ബിജെപി. ‘മോടിയോടെ കേരളം’ എന്ന പേരില്‍ പത്രങ്ങള്‍ക്ക് നല്കിയ പരസ്യത്തിലാണീ എട്ടുകാലി മമ്മൂഞ്ഞുകളി. ജർമ്മൻ കമ്ബനിയില്‍ നിന്ന് 908.6 കോടി രൂപ വായ്പയെടുത്ത് സംസ്ഥാന സർക്കാർ നേരിട്ട് നടപ്പാക്കുന്ന വൻകിട വികസന പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. 819 കോടി വായ്പയെടുത്ത് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്രം പരിസ്ഥിതി അനുമതി നല്‍കിയതിനെയാണ് കേന്ദ്രസഹായമായി വ്യാഖ്യാനിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ സ്വപ്നപദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 2023 ഏപ്രില്‍ 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക നഗരം എന്ന പദവിയിലേക്ക് ഇതോടെ കൊച്ചി മാറി. കൊച്ചി വാട്ടർ മെട്രോ കേന്ദ്രസർക്കാർ പദ്ധതിയാണെന്നും 819 കോടി രൂപ കേന്ദ്രസർക്കാർ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട് എന്നുമായിരുന്നു മോദി അനുയായികളുടെ സോഷ്യല്‍ മീഡിയാ തള്ള്. ബിജെപിക്കാരുടെ ഈ വാദത്തിന് അടിസ്ഥാനമില്ലെന്ന്…

      Read More »
    • ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

         ചാലക്കുടി പൂലാനിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മേലൂര്‍ കുന്നപ്പിള്ളി മാരേക്കാടന്‍ ലിജ (35) ആണ് മരിച്ചത്. ഭര്‍ത്താവ്  പ്രതീഷ് (38) കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. തിങ്കള്‍ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. പൂലാനിയിലെ വാടവീട്ടിലാണ് പ്രതീഷും ലിജയും താമസിച്ചിരുന്നത്. എട്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മദ്യത്തിനടിമയായ പ്രതീഷ് ലിജയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികള്‍ പറഞ്ഞു. തിങ്കളാഴ്ചയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. അതിനിടെയാണ് പ്രതീഷ് ലിജയെ കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കി ശ്വാസംമുട്ടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ ലിജയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

      Read More »
    • കേരളത്തില്‍ ബി.ജെ.പി ഇത്തവണ എട്ട് സീറ്റ് നേടും: ഇ. ശ്രീധരൻ

      മലപ്പുറം: മോദി ഗ്യാരണ്ടിയെന്ന് പറഞ്ഞാല്‍ അത് ഗ്യാരണ്ടിയാണെന്നും കേരളത്തില്‍ ബി.ജെ.പി ഇത്തവണ എട്ട് സീറ്റ് നേടുമെന്നും മെട്രോമാൻ ഇ. ശ്രീധരൻ.  കേരളത്തില്‍ എല്ലാം ചെയ്യുന്നത് തങ്ങളാണെന്ന് പറഞ്ഞ് ചിലർ നടക്കുന്നുണ്ട്. കേരളത്തിലെ വികസനപ്രവർത്തനങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ മുസ്‌ലിം വിരുദ്ധ വിദ്വേഷപ്രസ്താവന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവില്ല. മുൻ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആവർത്തിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അതിനെ ആളുകള്‍ വളച്ചൊടിക്കുകയായിരുന്നു. സി.എ.എ ഒരു വിഭാഗത്തിന് എതിരല്ല. ഇന്ത്യയിലുള്ള ഒരാള്‍ക്കും സി.എ.എ ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്നും ശ്രീധരൻ പറഞ്ഞു.   കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയ ആളാണ് ശ്രീധരൻ.പാലക്കാട് മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അദ്ദേഹം തുറന്നിരുന്നു.

      Read More »
    Back to top button
    error: