Kerala

    • പോള്‍ ചെയ്തതിനെക്കാള്‍ വോട്ട് ബിജെപിക്ക്; പരിശോധിക്കാൻ സുപ്രീംകോടതി നിര്‍ദേശം

      കാസർകോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബുധനാഴ്ച കാസർകോട് ലോക്സഭാ മണ്ഡലത്തില്‍ നടന്ന മോക് പോളില്‍ പോള്‍ ചെയ്തതിനെക്കാള്‍ വോട്ട് ബിജെപിക്ക് ലഭിച്ചെന്ന് ആരോപണത്തിൽ ഇടപെട്ട് സുപ്രീംകോടതി. വിഷയം സമഗ്രമായി പരിശോധിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശം നല്‍കി. അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് വിഷയം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.   ഇത് സംബന്ധിച്ച്‌ വന്ന മാധ്യമ വാർത്തകളും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ വിഷയം വിശദമായി പരിശോധിക്കുന്നതിക്കാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ മുഴുവൻ വി.വി. പാറ്റ് രസീതുകളും എണ്ണണമെന്ന് ഹർജികള്‍ കോടതി കേള്‍ക്കുന്നതിനിടയിലാണ് പ്രശാന്ത് ഭൂഷണ്‍ വിഷയം ചൂണ്ടിക്കാട്ടിയത്.   കൂടാതെ വി.വി. പാറ്റിൻറെ ബോക്സിലെ ലൈറ്റ് മുഴുവൻസമയവും ഓണ്‍ ചെയ്തിതിടണമെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതുവഴി വിവി പാറ്റ് സ്ലിപ്പ് ബോക്സിലേക്ക് വീഴുന്നത് വോട്ടർമാർക്കും കാണാൻ സാധിക്കുമെന്നും പ്രശാന്ത്…

      Read More »
    • വലതുപക്ഷത്തിനായി മനോരമ ഓവര്‍ടൈം പണിയെടുക്കുന്നു; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

      കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നടക്കുന്ന സര്‍വേകള്‍ പെയ്ഡ് ന്യൂസ് പറയുന്ന പോലെയാണെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ ഓവര്‍ ടൈം പണിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേയും ഇതുപോലെ സര്‍വേ വന്നിട്ടുണ്ട്. ചില മാധ്യമങ്ങള്‍ ഓവര്‍ ടൈം പണിയെടുക്കുന്നു. മനോരമയാണ് ഏറെ കഷ്ടപ്പെടുന്നത്. അര്‍ധസത്യങ്ങളും അതിശയോക്തിയും പ്രചരിപ്പിയ്ക്കുന്നു. എല്‍ഡിഎഫിനെ ഇതുകൊണ്ട് തകർക്കാമെന്നാണ് അവർ കരുതുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് മണിയാശാൻ തോൽക്കുമെന്നാണ് ഇവർ പറഞ്ഞത്.മണിയാശാൻ 38000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.മാവേലിക്കരയിലും ഇവർ തോൽപ്പിച്ച ആളാണ് ഇന്ന് അവിടുത്തെ എംഎൽഎ- പിണറായി വിജയൻ പറഞ്ഞു. അന്ന് കെ കെ ശൈലജയും എംഎം മണിയും എംബി രാജേഷും മുഹമ്മദ് റിയാസും പ്രതിഭയും പരാജയപ്പെടും എന്ന് പറഞ്ഞു.എന്നിട്ടെന്തായെന്നും പിണറായി ചോദിച്ചു.

      Read More »
    • പ്രധാനമന്ത്രിക്ക് കേരളം രക്ഷപ്പെടരുതെന്ന നിലപാട്: മുഖ്യമന്ത്രി

      പാലക്കാട്: കേരളം ഒരിക്കലും രക്ഷപ്പെടരുതെന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കേരളത്തില്‍ അടിക്കടി സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി രാജ്യത്തിനാകെ മാതൃകയായ കേരളത്തിലെ സഹകരണമേഖലയുടെ വിശ്വാസ്യത തകർക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തുന്നു. കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടില്‍ സംസ്ഥാന സർക്കാർ എടുത്ത നടപടികള്‍ക്കപ്പുറം യാതൊന്നും ഇ.ഡിക്ക് കണ്ടെത്താനായിട്ടില്ല. ആര് വിചാരിച്ചാലും കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതു സ്ഥാനാർത്ഥി എ.വിജയരാഘവന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം പാലക്കാട് കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി നല്‍കുന്നത് വാഗ്ദാനപ്പെരുമഴയാണ്. കഴിഞ്ഞ 10 വർഷത്തെ എത്ര വാഗ്ദാനങ്ങള്‍ അദ്ദേഹം പാലിച്ചുവെന്ന് തിരിച്ചു ചോദിക്കണം. കർഷകരെ പാടെ മറന്ന സർക്കാരാണ് കേന്ദ്രത്തിലേത്. പാലക്കാട്ടെ ജനതയുടെ നീറുന്ന പ്രശ്നങ്ങള്‍ക്കു മുന്നില്‍ മുഖം തിരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. എയിംസ് നിഷേധിക്കുന്നതും കോച്ച്‌ ഫാക്ടറി വേണ്ടെന്ന നിലപാടും ബെമല്‍ ഓഹരി വില്പനയും ഇൻസ്ട്രുമെന്റേഷൻ സംസ്ഥാന സർക്കാരിനെ ഏറ്റെടുക്കാൻ അനുവദിക്കാത്തതും ഇതിന്…

      Read More »
    • ഇടുക്കിയില്‍ മലേറിയ ബാധിച്ച്‌ അതിഥി തൊഴിലാളി മരിച്ചു

      ഇടുക്കി: നെടുങ്കണ്ടത്ത് മലേറിയ ബാധിച്ച്‌ അതിഥി തൊഴിലാളി മരിച്ചു. അസം സ്വദേശിയായ സുമിത്രയാണ് മരിച്ചത്. 20 വയസായിരുന്നു. നെടുങ്കണ്ടം സന്യാസിയോടയിലെ എലത്തോട്ടത്തില്‍ അഞ്ച് ദിവസം മുൻപ് ജോലിക്കായി ഭർത്താവിനൊപ്പം എത്തിയതായിരുന്നു സുമിത്ര. പനിയെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുമിത്രയെ തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം മുണ്ടിയെരുമയിലെ പൊതു സ്മശാനത്തില്‍ സംസ്കരിക്കും. സുമിത്രയുടെ ഭർത്താവിനും മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്.

      Read More »
    • ”മനസുകൊണ്ട് ഇപ്പോഴും കോണ്‍ഗ്രസുകാരന്‍; പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല”

      കൊച്ചി: കോണ്‍ഗ്രസുമായി അടുക്കാന്‍ കഴിയാത്തവിധം അകല്‍ച്ചയില്ലെന്ന് കെ.വി തോമസ്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി അവസാനിച്ചിട്ടില്ല. മനസുകൊണ്ട് താന്‍ ഇപ്പോഴും കോണ്‍ഗ്രസാണെന്നും കെ.വി തോമസ് മീഡിയവണ്‍ ബിഗ് ഫൈറ്റില്‍ പങ്കെടുത്ത് പറഞ്ഞു. ”കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നന്നായി മുന്‍കൈ എടുക്കുന്ന മുഖ്യമന്ത്രിയോടൊപ്പം പ്രവര്‍ത്തിക്കുക, അതാണ് ഞാന്‍ ഇന്ന് ചെയ്യുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രാധാന്യം ഉണ്ട്, ഈ മുന്നണിയെ നയിക്കുന്നത് കോണ്‍ഗ്രസാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശബ്ദംകൂടി പാര്‍ലമെന്റിലുണ്ടാകണം”- കെ.വി തോമസ് പറഞ്ഞു.

      Read More »
    • ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ പാലക്കാട്ടേയ്ക്ക്; പരീക്ഷണ ഓട്ടം വിജയകരമെന്ന് റെയില്‍വേ

      പാലക്കാട്: ബംഗളൂരു – കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരം. ഇന്നലെ രാവിലെ എട്ടിനു കോയമ്പത്തൂരില്‍ നിന്നു പുറപ്പെട്ട ട്രെയിന്‍ പൊള്ളാച്ചി വഴി 11.05നു പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലും 11.10നു പാലക്കാട് ജംഗ്ഷനിലുമെത്തി. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി റെയില്‍വേ അറിയിച്ചു. 1.20ന് പാലക്കാട് ജംഗ്ഷനില്‍ നിന്നു പുറപ്പെട്ടു 3.45നു കോയമ്പത്തൂരിലെത്തി. സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണു പരീക്ഷണ ഓട്ടം നടത്തിയത്. ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡെക്കര്‍ എസി ചെയര്‍ കാറാണിത്. സ്ഥിരം സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ട്രെയിനിന്റെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല.  

      Read More »
    • എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലില്‍ ഒന്നും മുൻ യുഡിഎഫുകാര്‍; എന്ത് വിരോധാഭാസമെന്ന് പിണറായി വിജയൻ

      മലപ്പുറം:ജനങ്ങളെ ബാധിക്കുന്ന മൂർത്തമായ വിഷയങ്ങളില്‍ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യു ഡി എഫും ശക്തമായ നിലപാടുകള്‍ മുന്നോട്ടു വെക്കുന്ന എല്‍ ഡി എഫും തമ്മിലാണ് കേരളത്തിലെ മത്സരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യു ഡി എഫിന് കേന്ദ്ര സർക്കാരിന്റെ സാമ്ബത്തിക നയങ്ങള്‍ക്കെതിരെ നിലപാടില്ല.വർഗീയ നീക്കങ്ങള്‍ക്കെതിരെ ശബ്ദം ഉയരുന്നില്ല.പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചു പ്രകടനപത്രികയില്‍ പരാമർശം പോലുമില്ല.സ്വന്തം പാർട്ടിയുടേയോ ഘടകകക്ഷിയായ മുസ്ലിം ലീഗിൻറേയോ പതാക ഉയർത്തിപ്പിച്ച്‌ നിവർന്നു നിന്ന് വോട്ടു ചോദിക്കാൻ പോലും കഴിവില്ലാത്തവരായി കോണ്‍ഗ്രസ്സും യു ഡി എഫും അധഃപതിച്ചിരിക്കുന്നു. താല്പര്യവുമില്ല.കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്.കേരളത്തിലും ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. മുൻ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരുടെ മക്കളില്‍ തുടങ്ങി പലരും ഇന്ന് ബിജെപി ഓഫീസിലേക്ക് ടിക്കറ്റെടുത്ത് നില്‍ക്കുകയാണ്.മലപ്പുറം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി യുഡിഎഫ് നോമിനിയായി കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലറായ വ്യക്തിയാണ്. എറണാകുളത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി കോണ്‍ഗ്രസ്സിന്റെ സംഭാവനയാണ്. 2004 ല്‍ കാലടി സർവ്വകലാശാലയുടെ വൈസ് ചാൻസലർ…

      Read More »
    • പാലക്കാട് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

      പാലക്കാട്: സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കൊഴിഞ്ഞാമ്ബാറ കുലുക്കപ്പാറ മാരിമുത്തുവിന്റെ മകൻ രംഗസ്വാമി (ദുരൈ 30) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മദ്യപിച്ചെത്തിയ രംഗസ്വാമി വീട്ടില്‍ വഴക്കുണ്ടാക്കിയതിനെ തുടർന്ന് സഹോദരൻ മഹേന്ദ്രൻ (23) കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. മദ്യപിച്ചെത്തി വീടിനു സമീപം വീണപ്പോള്‍ എന്തോ കുത്തിയതാണെന്ന് പറഞ്ഞ് നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മൂന്നുമണിക്ക് മരിച്ചു. ചിറ്റൂർ ഡിവൈ.എസ്.പി ടി.കെ.ഷാജു, കൊഴിഞ്ഞാമ്ബാറ സി.ഐ വി.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മൃതദേഹം കൊഴിഞ്ഞാമ്ബാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

      Read More »
    • ഡാമില്‍ മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

      ഇടുക്കി: ചെങ്കുളം ഡാമില്‍നിന്ന് മീൻ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു. ചെങ്കുളം നാലാനിക്കല്‍ ശീമോന്റെ മകൻ ജിമ്മി (33) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി എട്ടിനാണ് സംഭവം. ജിമ്മിയും സുഹൃത്തുക്കളായ രണ്ടുപേരും ചേർന്ന് ടയർ ട്യൂബില്‍ ഡാമിലൂടെ സഞ്ചരിച്ച്‌ വലകെട്ടി മീൻ പിടിക്കുകയായിരുന്നു. ഇതിനിടെ കുളിക്കുന്നതിനുവേണ്ടി ജിമ്മി വീണ്ടും വെള്ളത്തില്‍ ഇറങ്ങി. സുഹൃത്തുക്കള്‍ ഏറെനേരം കരയില്‍ കാത്തുനിന്നെങ്കിലും ജിമ്മി തിരികെ എത്തിയില്ല. തുടർന്ന് ഡാമില്‍ മീൻ പിടിക്കുകയായിരുന്ന ആളുകളുമായി ചേർന്നുനടത്തിയ തിരച്ചിലിലാണ് ജിമ്മിയെ അബോധാവസ്ഥയില്‍ വെള്ളത്തില്‍ കണ്ടെത്തിയത്.ആനച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വെള്ളത്തൂവല്‍ പോലീസ് തുടർ നടപടികള്‍ സ്വീകരിച്ചു

      Read More »
    • ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി; സ്വകാര്യ ബസുകളിലും പരിശോധന

      തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും ജീവനക്കാര്‍ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സ്വകാര്യബസ് സ്റ്റാന്‍ഡുകളില്‍ മോട്ടര്‍ വാഹനവകുപ്പ് സ്‌ക്വാഡ് പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ജോലി സമയത്ത് ഡ്രൈവര്‍ മദ്യപിച്ചെന്നു കണ്ടെത്തിയാല്‍ അന്നത്തെ ട്രിപ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ജോലിക്കാര്‍ മന്യപിച്ചിട്ടുണ്ടേയെന്ന് പരിശോധിക്കാന്‍ എല്ലാ ഡിപ്പോകളിലും ബ്രെത്തലൈസര്‍ സ്ഥാപിക്കും. 20 എണ്ണം വാങ്ങിക്കഴിഞ്ഞെന്നും 50 എണ്ണം കൂടി ഈ മാസം തന്നെ വാങ്ങുമെന്നും മന്ത്രി പറഞ്ഞു. മദ്യപിച്ചെന്നു ഡ്യൂട്ടിക്കു മുന്‍പുള്ള പരിശോധനയില്‍ കണ്ടെത്തിയാല്‍ ഒരു മാസവും സര്‍വീസിനിടയ്ക്കുള്ള പരിശോധനയില്‍ കണ്ടെത്തിയാല്‍ 3 മാസവുമാണ് സസ്പെന്‍ഷന്‍. താല്‍ക്കാലിക ജീവനക്കാരാണ് പിടിയിലാകുന്നതെങ്കില്‍ ജോലിയില്‍നിന്നു നീക്കും. കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും അഗ്നിശമനയന്ത്രം (ഫയര്‍ എക്സ്റ്റിംഗ്വിഷര്‍) സ്ഥാപിക്കും. പുക കാണുമ്പോള്‍ തന്നെ ഇതുപയോഗിക്കുന്നതിന് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

      Read More »
    Back to top button
    error: