Kerala

    • ട്രാക്കിന് കുറുകെ വന്ന മയില്‍ ട്രെയിന്‍ എൻജിന്‍റെ അടിയില്‍ കുടുങ്ങി

      വാളയാർ: കഞ്ചിക്കോട് റെയില്‍വേ ട്രാക്കിന് കുറുകെ വന്ന മയില്‍ ട്രെയിന്‍ എൻജിന്‍റെ അടിയില്‍ കുടുങ്ങി ചത്തു. എൻജിന് അടിയില്‍ കുടുങ്ങിയ മയിലിലുമായി ട്രെയിൻ കിലോമീറ്ററുകളോളം നീങ്ങി ഒടുവില്‍  പാലക്കാട് ജങ്ഷൻ സ്‌റ്റേഷനിലെത്തിയ ശേഷമാണ് എൻജിന് അകത്തു നിന്ന് മയിലിനെ പുറത്തെടുത്തത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മയിൽ ചത്തിരുന്നു. ഞായറാഴ്ച വൈകിട്ട് 5.30ന് കഞ്ചിക്കോട് ചുള്ളിമടയിലാണ് സംഭവം. കോയമ്ബത്തൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിന് അടിയിലാണ്, ട്രാക്കില്‍ നിന്ന മയില്‍ പെട്ടത്. ശബ്ദം കേട്ടെങ്കിലും വനമേഖല ആയായതിനാല്‍ ലോക്കോപൈലറ്റിന് അവിടെ ട്രെയിൻ നിർത്താനായില്ല. 5.55ന് ട്രെയിൻ പാലക്കാട്ടെത്തി. ലോക്കോപൈലറ്റ് വിവരം നല്‍കിയതിനെ തുടർന്നു ആർപിഎഫ് ടീം സ്ഥലത്തെത്തി. പോർട്ടർമാരുടെ കൂടി സഹായത്തോടെ ഏറെ പരിശ്രമത്തിനൊടുവില്‍ മയിലിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം വാളയാറിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി ആന ചരിഞ്ഞതിൽ ലോക്കോ പൈലറ്റിനെതിരെ കേസ് എടുത്തിരുന്നു.

      Read More »
    • മദ്യപാനത്തിനിടെ തര്‍ക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

      കാക്കനാട്: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിന്റെ കുത്തേറ്റ പാചകത്തൊഴിലാളിയായ യുവാവ് മരിച്ചു. തൃക്കാക്കര കെന്നഡിമുക്ക് മാമ്ബിള്ളിപ്പറമ്ബ് തുണ്ടിപറമ്ബില്‍ ജോയിയുടെ മകൻ മനു (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മനുവിന്റെ സുഹൃത്തും അയല്‍വാസിയുമായ കിഴുപ്പിള്ളി ജസ്റ്റിനെ (31) തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു. വിഷു ദിവസം രാത്രി മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഉടൻതന്നെ സുഹൃത്തുക്കള്‍ മനുവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: സോണിയ. സഹോദരി: സിനി. സംസ്കാരം ഇന്ന് നടക്കും.

      Read More »
    • പള്ളിവികാരിയും മേല്‍ശാന്തിയും ചേര്‍ന്ന്‌ തിരിതെളിച്ചു: ക്ഷേത്ര ഉത്സവത്തിന്‌ തുടക്കം

      പത്തനംതിട്ട: ഗുരുവന്ദനശേഷം പള്ളിവികാരിയും മേല്‍ശാന്തിയും ചേര്‍ന്ന്‌ തിരിതെളിച്ചതോടെ ക്ഷേത്രത്തിലെ ഉത്സവത്തിനു തുടക്കമായി. ഇലവുംതിട്ട രാമന്‍ചിറ ശ്രീ ഗോപാലകൃഷ്‌ണ സ്വാമി ക്ഷേത്രോത്സവത്തിനാണു വിഷു ദിനത്തില്‍ വേറിട്ട തുടക്കമായത്‌. ക്ഷേത്രവും മലങ്കര കത്തോലിക്ക ദേവാലയവും ശീനാരായണ ഗുരുമന്ദിരവും അടുത്തടുത്ത്‌ സ്‌ഥിതി ചെയ്യുന്ന രാമന്‍ചിറയില്‍ ഗുരുമന്ദിരത്തിന്‌ മുന്നില്‍നിന്നു മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവന്ദനവും നടത്തിയ ശേഷമാണ്‌ പള്ളി വികാരി ഫാ. ജോര്‍ജ്‌ പുത്തന്‍വിളയും ക്ഷേത്ര മേല്‍ശാന്തി പ്രസന്നകുമാറും ക്ഷേത്ര ശീകോവിലിന്‌ മുന്നിലെത്തി നിലവിളക്കില്‍ തിരിതെളിച്ച്‌ ഉത്സവാഘോഷങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌.  ക്ഷേത്രാചാരപ്രകാരം തന്ത്രി പരമേശ്വരന്‍ പോറ്റി ആറ്റുപുറം കൊടിയേറ്റും നിര്‍വഹിച്ചു.സപ്‌താഹ യജ്‌ഞത്തോടൊപ്പമുള്ള ഉത്സവ പരിപാടിയുടെ ഭാഗമായി 20 ന്‌ രാത്രി ഒമ്ബതിന്‌ നാടകവും 22 ന്‌ വൈകിട്ട്‌ നാലിന്‌ ആറാട്ടുഘോഷയാത്രയും രാത്രി 9.30 ന്‌ ഗാനമേളയും നടക്കുമെന്ന്‌ ക്ഷേത്രം ഭരണസമിതി ഭാരവാഹികളായ ദിലീപ്‌ സതീഷ്‌, ലക്കി ലാല്‍, പ്രതീഷ്‌. പി എന്നിവര്‍ അറിയിച്ചു.

      Read More »
    • വാല്‍പ്പാറയില്‍ ചീങ്കണ്ണി ആക്രമണം; പ്ലസ്ടു വിദ്യാര്‍ഥിക്കു പരുക്ക്

      തൃശൂര്‍: വാല്‍പ്പാറയില്‍ ചീങ്കണ്ണി ആക്രമണത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിക്കു പരുക്ക്. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാല്‍പ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയില്‍ പവര്‍ഹൗസിനു സമീപം കുളിക്കുമ്പോഴായിരുന്നു ആക്രമണം. പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ചീങ്കണ്ണി പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്ന് അജയ് പറഞ്ഞു. കൈകാലുകളില്‍ ആഴത്തില്‍ മുറിവേറ്റു. അജയിനെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചി ആശുപത്രിയിലേക്കും കൊണ്ടുപോയി.  

      Read More »
    • പത്തനംതിട്ടയില്‍ ഇടതുമുന്നണിക്ക് യുണൈറ്റഡ് പെന്തകോസ്ത് സിനഡിന്റെ പിന്തുണ

      പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇടതുമുന്നണിക്ക് യുണൈറ്റഡ് പെന്തകോസ്ത് സിനഡിന്റെ പിന്തുണ. മണിപ്പൂർ വിഷയത്തിലെ ആന്‍റോ ആന്‍റണിയുടെ മൗനമാണ് ഇടതുമുന്നണിയ്ക്ക് പരസ്യമായി  പിന്തുണ പ്രഖ്യാപിക്കാൻ കാരണമായത്. ആരാധനാ സ്വാതന്ത്ര്യമില്ലെന്നും പാസ്റ്റര്‍മാര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ തുടരുകയാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.വിഷയത്തിൽ കോൺഗ്രസിന്റെ മൗനം അത്ഭുതപ്പെടുത്തുന്നതായും സിനഡ് ചൂണ്ടിക്കാട്ടി.

      Read More »
    • ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 4 മലയാളികളും സുരക്ഷിതര്‍; 3 പേര്‍ വീട്ടിലേക്കു വിളിച്ചു

      ന്യൂഡല്‍ഹി: ഒമാനു സമീപം ഹോര്‍മുസ് കടലിടുക്കില്‍നിന്നു പിടിച്ചെടുത്ത ചരക്കുകപ്പലിലെ 17 ഇന്ത്യക്കാരെ നേരില്‍ കാണാന്‍ ഇന്ത്യന്‍ അധികൃതരെ ഉടന്‍ അനുവദിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയാന്‍ അറിയിച്ചു. ഇവരില്‍ 4 പേരാണു മലയാളികള്‍. എല്ലാവരും സുരക്ഷിതരാണെന്നു കേന്ദ്ര സര്‍ക്കാരും കപ്പല്‍ അധികൃതരും അറിയിച്ചു. സെക്കന്‍ഡ് ഓഫിസര്‍ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കന്‍ഡ് എന്‍ജിനീയര്‍ കോഴിക്കോട് മാവൂര്‍ സ്വദേശി ശ്യാം നാഥ് ((31), തേഡ് എന്‍ജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31), ട്രെയ്‌നിയായ തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് (21) എന്നിവരാണ് എംഎസ്സി ഏരീസ് കപ്പലിലെ മലയാളികള്‍. ഇവരില്‍ സുമേഷും ആനും ശ്യാംനാഥും ആശങ്ക വേണ്ടെന്ന് അറിയിച്ച് ഇന്നലെ രാത്രി വീട്ടുകാരെ വിളിച്ചു. ഇസ്രയേലുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്നാണ് ഇറാന്‍ കമാന്‍ഡോകള്‍ കപ്പല്‍ പിടിച്ചെടുത്തത്. ഇസ്രയേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ കമ്പനിക്കു ബന്ധമുള്ള കപ്പലാണിത്. ഇന്ത്യക്കാരെ ഉടന്‍ വിട്ടയയ്ക്കണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രിയുമായുള്ള ഫോണ്‍ ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍…

      Read More »
    • നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതി; ജാമ്യം എടുത്ത് മുങ്ങിനടന്ന സ്ത്രീ അറസ്റ്റില്‍

      പത്തനംതിട്ട: നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയായശേഷം ജാമ്യം എടുത്ത് കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന സ്ത്രീ അറസ്റ്റില്‍. ചെന്നീർക്കര, പ്രക്കാനം പാലമൂട്ടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന രേഖ പി.ഹരി (44)യെയാണ് ആറന്മുള പോലീസ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. 2013-ല്‍ ഇലന്തൂർ സ്വദേശിയായ സ്ത്രീയുടെ ഒന്നര ലക്ഷം രൂപ തട്ടിച്ച കേസില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ജാമ്യം എടുത്ത ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് സ്വത്തുക്കള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ കോടതി സ്വീകരിച്ചുവരവേയാണ് എറണാകുളത്ത് താമസിക്കുന്നതായി വിവരം ലഭിച്ചത്. തഴവ സ്വദേശിയായ ഇവർ രേഖ പി. എന്നും രേഖ എന്നും പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ താമസിച്ച്‌ തട്ടിപ്പ് നടത്തിയതിന് മുൻപ് പത്തനംതിട്ട, തുമ്ബ, ഓച്ചിറ, ചാത്തന്നൂർ പോലീസ് സ്റ്റേഷനുകളിലായി കേസുകള്‍ ഇവരുടെ പേരില്‍ ഉണ്ട്. രണ്ട് വർഷമായി എറണാകുളത്ത് ഒരു ഫ്ളാറ്റില്‍ താമസിച്ചശേഷം ഇൻഫോപാർക്കില്‍ സ്റ്റാർട്ടപ്പ് കമ്ബനി തുടങ്ങാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച്‌ രണ്ടരക്കോടിയോളം രൂപ ആളുകളില്‍നിന്ന് തട്ടിയെടുത്തതിന് തൃക്കാക്കര പോലീസ് ഇവർക്കെതിരേ കേസ്…

      Read More »
    • ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

      പാലക്കാട്: ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. കരിങ്കലത്താണി കുളത്തില്‍പിടീക സ്വദേശി മുഷ്റഫ് (19) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. അട്ടപ്പാടിയില്‍ നിന്നുള്ള യാത്രക്കാരുമായി വരുകയായിരുന്ന ബസും കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാലക്കാട്ടെയും, പെരിന്തല്‍മണ്ണയിലെയും വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

      Read More »
    • ചികിത്സാപ്പിഴവ്: 4 മാസമായി വെന്റിലേറ്ററി‍ൽ ചികിത്സയിലായിരുന്നു നവജാത ശിശു മരിച്ചു; പരാതി നൽകിയിട്ടും നടപടിയില്ല, സമരത്തിനൊരുങ്ങി അമ്മ

        കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം 4 മാസം മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ അതീവഗുരുതരാവസ്ഥയിൽ  കഴിഞ്ഞ പെൺകുഞ്ഞു മരിച്ചു. പുതുപ്പാടി ഗിരീഷ്- ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.   9 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ​ഈ ​ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. പ്രസവ സമയത്ത് ശ്വാസം കിട്ടാതെ മസ്തിഷ്ക ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായിരുന്ന കുഞ്ഞ് കഴിഞ്ഞ 4 മാസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിലായിരുന്നു. പ്രസവവേദനയെത്തുടർന്ന് കഴിഞ്ഞ ഡിസംബർ 4 നാണ് ഇവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയത്. ആ സമയത്ത് ഡോക്ടർ ഉണ്ടായിരുന്നില്ല. ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. കുഞ്ഞ് പുറത്തുവരുന്ന ലക്ഷണം കണ്ടതോടെ പരിചരണം നൽകാതെ അടിപ്പാവാട വലിച്ചു മുറുക്കി കെട്ടി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചു. കുഞ്ഞ് അരഭാഗം വരെ പുറത്തു വന്ന നിലയിലായിരുന്നു അപ്പോൾ. ഉടൻ ശസ്ത്രക്രിയ നിർദ്ദേശിച്ചെങ്കിലും ബിന്ദു പ്രസവിച്ചു. പക്ഷേ തലച്ചോറിനു ക്ഷതമേറ്റ കുഞ്ഞ് ഇന്നലെ പുലർച്ചെ മൂന്നോടെ…

      Read More »
    • ആശുപത്രിയില്‍ ഉപേക്ഷിച്ച വൃദ്ധമാതാവ് മരിച്ചു; മകനും പേരമകനും കസ്റ്റഡിയില്‍

      കൊടുങ്ങല്ലൂർ: ആശുപത്രിയില്‍ മകനും പേരമകനും ഉപേക്ഷിച്ച വൃദ്ധമാതാവ് മരിച്ചു. പറവൂർ വടക്കേക്കരയില്‍ താമസിച്ചിരുന്ന കണ്ണൻ ചക്കിശേരി പരേതനായ മൂസയുടെ ഭാര്യ നബീസ(88)യാണ് ഞായറാഴ്ച രാത്രി എട്ടിനു കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ മരിച്ചത്. സംഭവത്തെ തുടർന്ന് കാക്കാനാട് കണ്ണൻചക്കിശേരി നിസാർ, മകൻ നസീം എന്നിവരെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ പത്തിനു റംസാൻദിവസം രാത്രിയില്‍ നബീസയുടെ മകനും പേരമകനും കൂടിയാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്കു നബീസയെ കൊണ്ടുവന്നത്. ഇടയ്ക്കിടെ തലകറങ്ങുന്നെന്നു പറഞ്ഞാണ് അത്യാഹിതവിഭാഗത്തിലേക്കു കയറ്റിയത്. പ്രായാധിക്യത്താല്‍ അവശയായ നബീസയുടെ തലയില്‍ മുറിവും ദേഹത്ത് അടിയേറ്റതിന്‍റെ പാടും പരിശോധനയില്‍ ഡോക്ടർ കണ്ടെത്തി. രോഗിയെ കൊണ്ടുവന്നവരെ ആശുപത്രിപരിസരത്തു ജീവനക്കാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. നേരം പുലർന്നിട്ടും രോഗിയെ കൊണ്ടുവന്നവർ എത്താതായതോടെ ഡ്യൂട്ടി ഡോക്ടർ പുല്ലൂറ്റ് പ്രവർത്തിക്കുന്ന വെളിച്ചം അഗതിമന്ദിരത്തില്‍ വിവരമറിയിച്ചു. അഗതിമന്ദിരം മാനേജർ അബ്ദുള്‍ കരീം ആശുപത്രിയിലെത്തി നബീസയുടെ സംരക്ഷണം ഏറ്റെടുത്തു. പിന്നീട്, കാക്കനാട് താമസിക്കുന്ന ഇളയ മകൻ നിസാറും മകനുമാണ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതെന്നു…

      Read More »
    Back to top button
    error: