India

  • വ്യാജ വീഡിയോ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ബിജെപിയില്‍

    ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ ബിഹാറി കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണം നടക്കുന്നുവെന്ന് ആരോപിക്കുന്ന വ്യാജവീഡിയോകള്‍ പങ്കുവെച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ മനീഷ് കശ്യപ് ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍നിന്നുള്ള എം.പിയും നോര്‍ത്ത്- ഈസ്റ്റ് ഡല്‍ഹിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ മനോജ് തിവാരിയുടെ നേതൃത്വത്തില്‍ മനോജ് കശ്യപിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ട്ടിയില്‍ ചേരാന്‍ അമ്മ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് മനീഷ് പ്രതികരിച്ചു. ‘മനോജ് തിവാരി ഇടപെട്ടാണ് തനിക്ക് ജയിലില്‍മോചനം സാധ്യമായത്. അതുകൊണ്ട് ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദേശീയസുരക്ഷാനിയമം ചുമത്തി എനിക്കെതിരെ കേസെടുത്തു. എന്നാല്‍, ഇപ്പോള്‍ ജാമ്യം ലഭിച്ചുവെന്ന് മാത്രമല്ല, തനിക്കെതിരായ കുറ്റങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. സനാതനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ എന്റെ പോരാട്ടം തുടരും’, മനീഷ് പറഞ്ഞു. ബിഹാറില്‍ ബി.ജെ.പി. ശക്തിപ്പെടുത്താന്‍ താന്‍ പ്രവര്‍ത്തിക്കും. ലാലുവിന്റെ കുടുംബം ബിഹാറിനെ കൊള്ളയടിക്കുകയും നശിപ്പിക്കുകയുംചെയ്തു. ദേശീയതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും മനീഷ് കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലെ ബിഹാറില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്നുവെന്ന് ആരോപിക്കുന്ന വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ച കേസിലാണ് മനീഷ് കശ്യപിനെ അറസ്റ്റ് ചെയ്തത്.…

    Read More »
  • ബി.ജെ.പി കോടതിയെ വിലക്കെടുത്തു, ഒറ്റ വോട്ട് പോലും ലഭിക്കില്ല; 26,000 അധ്യാപകരുടെ ജോലി പോയതില്‍ മമത

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ 26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരു വോട്ടുപോലും ലഭിക്കില്ല. അധ്യാപകരുടെ മാത്രമല്ല ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വോട്ട് അവര്‍ക്ക് ലഭിക്കില്ല’ മമത പറഞ്ഞു. ജോലി ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്ക് 2016 ല്‍ നടത്തിയ റിക്രൂട്ട്മെന്റ് പ്രക്രിയ കൊല്‍ക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതോടെ 26,000 പേര്‍ക്കാണ് ജോലി നഷ്ടമായത്. ഇവരോട് 12 ശതമാനം പലിശ സഹിതം ശമ്പളം തിരികെ നല്‍കാനും കോടതി ആവശ്യപ്പെട്ടു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. ബിജെപി കോടതികളെ വിലക്കെടുത്തിരിക്കുകയാണ്. ഹൈക്കോടതിയും അതിലുണ്ട്. പക്ഷെ തനിക്ക് സുപ്രിംകോടതിയില്‍ വിശ്വാസമുണ്ട്. പരമോന്നത നീതി പീഠം തനിക്ക് നീതി നല്‍കുമെന്നും മമത പറഞ്ഞു. കോടതികള്‍ മാത്രമല്ല, സിബിഐ, എന്‍ഐഎ, ബിഎസ്എഫ്, സിഎപിഎഫ്, തുടങ്ങിയവയെല്ലാം ബിജെപിയുടെ കൈകളിലാണ്. അവര്‍ ദൂരദര്‍ശന് കാവി നിറം നല്‍കി. അവര്‍ക്ക്…

    Read More »
  • 69 കൊല്ലം ഇന്ത്യയില്‍, ഇനി പാകിസ്ഥാനില്‍ മിടിക്കും ആ ഹൃദയം

    ചെന്നൈ: ഡല്‍ഹി സ്വദേശിനിയായ 69 കാരിയുടെ ഹൃദയം അതിര്‍ത്തികള്‍ക്കപ്പുറമുള്ള ആയിഷ റഷാന്‍ എന്ന പാകിസ്ഥാനി പെണ്‍കുട്ടിയിലൂടെയാകും ഇനി മിടിക്കുക. ചെന്നൈയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് ഹൃദയം മാറ്റിവെച്ചത്. പാകിസ്ഥാനിലെ കറാച്ചി സ്വദേശിയാണ് ആയിഷ റഷാനെന്ന പത്തൊമ്പതുകാരി. ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഡല്‍ഹിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 69 വയസ്സുകാരിയുടെ ഹൃദയമാണ് റഷാന് ലഭിച്ചത്. ഹൃദയത്തെയോ ശ്വാസകോശത്തെയോ ബാധിക്കുന്ന മാരകമായ അസുഖമുള്ളവര്‍ക്കുള്ള ലൈഫ് സപ്പോര്‍ട്ട് സിസ്റ്റമായ ഇ.സി.എം.ഒ ഉപയോഗിച്ച് വരുകയായിരുന്നു റഷാന്‍. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് 2019ലാണ് റഷാന്‍ ആദ്യമായി ഇന്ത്യയിലെത്തുന്നത്. ഹൃദയത്തിലെ ഒരു വാല്‍വില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് പൂര്‍ണ്ണ ഹൃദയ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വേണ്ടിവന്നത്. ആശുപത്രിയും ചെന്നൈ ആസ്ഥാനമായുള്ള ഐശ്വര്യം ട്രസ്റ്റും ചേര്‍ന്നാണ് ശശസ്ത്രക്രിയയ്ക്ക് ചെലവായ 35 ലക്ഷം രൂപ വഹിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാര്‍ട്ട് ആന്‍ഡ് ലങ് ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. കെ. ആര്‍. ബാലകൃഷ്ണന്‍, കോ-ഡയറക്ടര്‍ ഡോ.സുരേഷ് റാവു എന്നിവര്‍…

    Read More »
  • പുല്‍വാമയിലെ ജവാൻമാരുടെ ഭാര്യമാരുടെ താലിമാല അറുത്തതാര്?  മോദിക്കെതിരെ ഡിംപിള്‍ യാദവ്

    ദില്ലി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ താലിമാല വരെ തട്ടിയെടുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഡിംപിള്‍ യാദവ്. പുല്‍വാമയിലെ ജവാൻമാരുടെ ഭാര്യമാരുടെ താലിമാല അറുത്തതാരെന്ന് ഡിംപിള്‍ യാദവ് ചോദിച്ചു. ജവാൻമാർക്ക് വിമാനം നല്‍കാതെ റോഡുമാർഗം കൊണ്ടുപോയത് എന്തിനാണെന്നും മോദിക്ക് നേരെ ഡിംപിള്‍ യാദവ് ചോദ്യമുന്നയിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്ബത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം വന്‍വിവാദത്തിലായിരുന്നു. കൂടുതല്‍ കുട്ടികളുണ്ടാകുന്ന വിഭാഗമെന്നും, നുഴഞ്ഞു കയറ്റക്കാരെന്നും അധിക്ഷേപിച്ചാണ് മുസ്ലീങ്ങള്‍ക്കെതിരെ വിഭാഗീയ പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ ധ്രുവീകരണ ശ്രമം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കും. കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും, സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്‍റെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് പ്രകടനപത്രികയിലുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി രാജസ്ഥാനില്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജ്യത്തിന് വേണ്ടി താലിമാല ബലി കഴിച്ചയാളാണ് തൻ്റെ അമ്മയെന്നും ചൈന യുദ്ധവേളയില്‍ മുഴുവൻ ആഭരണങ്ങളും തൻ്റെ മുത്തശി…

    Read More »
  • ജയിലില്‍ കഴിയുന്ന ഖലിസ്ഥാന്‍ ഭീകരന്‍ അമൃത്പാല്‍ സിങ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും? പഞ്ചാബിലെ ഖദൂര്‍ സാഹിബ് പരിഗണനയിലെന്ന് അഭിഭാഷകന്‍

    ചണ്ഡീഗഡ്: അസമിലെ ദിബ്രുഗഢ് ജയിലില്‍ കഴിയുന്ന ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന് അഭിഭാഷകന്‍. പഞ്ചാബിലെ ഖദൂര്‍ സാഹിബില്‍ നിന്നും മത്സരിച്ചേക്കുമെന്ന് അമൃത്പാലിന്റെ അഭിഭാഷകനായ രാജ്‌ദേവ് സിങ് ഖല്‍സ ബുധനാഴ്ച അറിയിച്ചു. ”വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു” നടപടിക്രമങ്ങള്‍ ആരംഭിച്ചാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഖല്‍സ കൂട്ടിച്ചേര്‍ത്തു.’ഞങ്ങള്‍ വളരെക്കാലമായി അദ്ദേഹത്തെ കണ്ടിട്ട്. നാളെ ദിബ്രുഗഢ് ജയിലില്‍ വെച്ച് അദ്ദേഹത്തെ കാണും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് അമൃത് ഞങ്ങളോട് പറഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിവില്ല. അമൃത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ ഞങ്ങള്‍ അനുകൂലിക്കുന്നില്ല, പക്ഷേ അദ്ദേഹത്തെ കണ്ട് ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ ഞങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ കഴിയൂ” അമൃത്പാലിന്റെ പിതാവ് ടാര്‍സെം സിങ് പറഞ്ഞു. മാര്‍ച്ച് 18നാണ് ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങ് ഒളിവില്‍ പോയത്. പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. 37 ദിവസങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയക്ക് സമീപത്തു…

    Read More »
  • അമേത്തിയില്‍ റോബര്‍ട്ട് വദ്രക്കായി പോസ്റ്ററുകള്‍

    ലക്നൗ: കോണ്‍ഗ്രസിന്റെ അമേത്തിയിലെ സ്ഥാനാർഥിയെ സംബന്ധിച്ച്‌ സസ്‍പെൻസ് നിലനില്‍ക്കുന്നതിനിടെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രക്കായി പോസ്റ്ററുകള്‍. പ്രാദേശിക കോണ്‍ഗ്രസ് ഓഫീസിന് പുറത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇക്കുറി അമേത്തിക്ക് റോബർട്ട് വദ്രയെ വേണമെന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. മെയ് 20നാണ് അമേത്തിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. മെയ് മൂന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയിരിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. അമേത്തി ഗാന്ധി കുടുംബത്തിന്റെ സീറ്റായാണ് അറിയപ്പെടുന്നത്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവർ അമേത്തിയില്‍ നിന്ന് വിജയിച്ചിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ രാഹുല്‍ വയനാട്ടില്‍ നിന്നും വിജയിച്ചുവെങ്കിലും അമേത്തിയില്‍ പരാജയപ്പെടാനായിരുന്നു വിധി. അതേസമയം  മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള താല്‍പര്യം റോബർട്ട് വദ്ര നേരത്തെ പ്രകടിപ്പിച്ചിരുന്നു. സ്മൃതി ഇറാനിയെ തെരഞ്ഞെടുത്തതിലൂടെയുണ്ടായ തെറ്റ് തിരുത്താൻ അമേത്തി ആഗ്രഹിക്കുന്നുണ്ട്. താൻ മത്സരിക്കുകയാണെങ്കില്‍ മണ്ഡലത്തില്‍ നിന്നും വലിയ ഭൂരിപക്ഷത്തോടെ…

    Read More »
  • മോദിയുടെ വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികള്‍; അനക്കമില്ലാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ

    മോദിയുടെ വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി അഹമ്മദാബാദ് ഐഐഎമ്മില്‍ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ.ഈ  കത്തിനെ പിന്തുണച്ച് 93 മുൻ സിവില്‍ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും കത്തയച്ചു.എന്നിട്ടും അനക്കമില്ലാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ. മുസ് ലിംകള്‍ക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികള്‍ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്. പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്. ‘കേന്ദ്ര-സംസ്ഥാന സർക്കാരുകളില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ച മുൻ സിവില്‍ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രില്‍ 21-ന് പ്രധാനമന്ത്രി…

    Read More »
  • കാര്യം നിസ്സാരം, ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കൈ ശക്തമായി അമർത്തി; തർക്കമായി, യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി

         നിസ്സാര കാര്യമാണ് ഗുരുതരമായ പ്രശ്നമായി പരിണമിച്ചത്. ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ ശക്തമായി അമർത്തി എന്നതാണ് കാര്യം. തർക്കമായി; തുടർന്ന് 28 വയസുകാരനായ ഒരു യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ച കോയമ്പത്തൂരിനടുത്ത് കോത്തഗിരി വ്യൂ പോയിന്റ് കാണാനെത്തിയ പെരിയനായ്ക്കംപാളയം സ്വദേശി അരുൾ പാണ്ടിയൻ ആണു കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അരുൾ കുമാറും വസന്തകുമാറും സാരമായ പരുക്കുകളോടെ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഉത്തരാഖണ്ഡ് സ്വദേശിയും കോയമ്പത്തൂരിനടുത്ത് തുടിയല്ലൂരിൽ ഫർണിച്ചർ കട നടത്തുന്നയാളുമായ ഇന്ദ്രസിങ്ങും (48) കടയിലെ 5 ജീവനക്കാരും അറസ്റ്റിലായി. കോത്തഗിരി വ്യൂ പോയിന്റിൽ വച്ച് ഇന്ദ്രസിങ്ങുമായി (48) അരുൾ പാണ്ടിയനും സുഹൃത്തുക്കളും പരിചയപ്പെട്ടു. അതിന്റെ ഭാഗമായി വസന്തകുമാറിനു കൈ കൊടുത്തപ്പോൾ ഇന്ദ്രസിങ്  കയ്യിൽ ബലമായി അമർത്തിയതിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. വസന്തകുമാർ നിലവിളിച്ചതോടെ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഇന്ദ്രസിങ്ങിനെ  അരുൾ പാണ്ടിയനും കൂട്ടുകാരും ചേർന്ന് തല്ലി. ജീവനക്കാരുടെ മുന്നിൽ വച്ച് തല്ലുകൊണ്ടതോടെ ഇന്ദ്രസിങ് പകരം വീട്ടാൻ തീരുമാനിച്ചു. പിന്നീടു മേട്ടുപ്പാളയം മലമ്പാതയിൽ…

    Read More »
  • ജനാധിപത്യം മരിക്കുന്ന ഇന്ത്യ: മോദിക്കെതിരെ ആഗോള മാധ്യമങ്ങൾ 

    ന്യൂഡൽഹി: ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാരിന്റെ പത്തുവർഷത്തെ ഭരണം ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയർത്തിയെന്ന് ഭരണപക്ഷം വിപുലമായി പ്രചരിപ്പിക്കുമ്ബോള്‍ അന്താരാഷ്ട്ര തലത്തിൽ അങ്ങനെയല്ല കാര്യങ്ങൾ. മോദി സർക്കാരിന്റെ ഭരണം രണ്ടുവർഷം പിന്നിട്ടപ്പോള്‍ത്തന്നെ ഇന്ത്യയെക്കുറിച്ചുള്ള അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് ഉടവുതട്ടിത്തുടങ്ങി. ”എട്ടുവർഷത്തെ ഭരണംകൊണ്ട് മോദിയുടെ ബി.ജെ.പി. സർക്കാർ ഇന്ത്യൻ ജനാധിപത്യത്തെ മോശമാക്കുകയാണ് ചെയ്തത്. 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയെ കെട്ടിപ്പടുത്തത് മതനിരപേക്ഷത, ബഹുസ്വരത, മതസഹിഷ്ണുത, പൗരത്വതുല്യത എന്നീ ഉത്കൃഷ്ടാശയങ്ങളാണ്. എന്നാലിപ്പോള്‍ അസഹിഷ്ണുത നിറഞ്ഞ ഹിന്ദുത്വമേല്‍ക്കോയ്മയെ ആലിഗംനം ചെയ്യുകയാണ്”- 2022 ഓഗസ്റ്റ് 24-ന് ‘ന്യൂയോർക്ക് ടൈംസ്’ എഴുതി. ‘ആഗോള ജനാധിപത്യം മരിക്കുന്ന മോദിയുടെ ഇന്ത്യ’ എന്നായിരുന്നു ആ ലേഖനത്തിനു തലക്കെട്ട്. ‘ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഫലം അസഹിഷ്ണുത വർദ്ധിപ്പിക്കുമോ’ എന്ന് ജർമ്മനിയില്‍ നിന്നുള്ള ഡച്ച്‌ വെല്ലെ മാധ്യമം എഴുതിയപ്പോള്‍. ‘ഇന്ത്യയുടെ മോദി വത്കരണം ഏതാണ്ട് പൂർണ്ണം’ എന്നാണ് ടൈം മാഗസിൻ തലക്കെട്ട് കൊടുത്തത്. കർഷകസമരത്തോടു സ്വീകരിച്ച മനോഭാവം, മാധ്യമസ്വാതന്ത്ര്യത്തിനേർപ്പെടുത്തുന്ന നിയന്ത്രണങ്ങള്‍, ഹൈന്ദവമൂല്യ സംരക്ഷകരും ഗോരക്ഷകരും…

    Read More »
  • വിവാദ പരാമര്‍ശം ആവര്‍ത്തിച്ച്‌ പ്രധാനമന്ത്രി; നോക്കുകുത്തിയായി തെരഞ്ഞെടുപ്പ് കമ്മിഷൻ

    ന്യൂഡൽഹി: തന്റെ വിവാദ പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.കോണ്‍ഗ്രസ് സർക്കാർ ഉണ്ടായാല്‍ നിങ്ങളുടെ മംഗല്യസൂത്രം വരെ പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്നാണ് മോദി പറഞ്ഞത്. താൻ പറയാതെ തന്നെ അത് ആർക്ക് കൊടുക്കുമെന്ന് നിങ്ങള്‍ക്ക് മനസിലായില്ലേയെന്ന് ആരാഞ്ഞ മോദി നിങ്ങള്‍ ആ പാപം ചെയ്യാൻ അനുവദിക്കുമോയെന്നും ചോദിക്കുകയുണ്ടായി.  ഛത്തീസ്ഗഡിലെ സുർഗുജയിലെ റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.നേരത്തെ രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. രാജസ്ഥാനിലെ ബന്‍സാരയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷം നിറച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശം.ഇതിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. 10 വര്‍ഷത്തെ ചരിത്രത്തില്‍ പ്രധാനമന്ത്രിയ്ക്കും ബിജെപി നേതാക്കള്‍ക്കെതിരെയും ആക്ഷേപം പലതുണ്ടായിട്ടും ഒരു നടപടിയും എടുക്കാന്‍ കമ്മിഷന്‍ തയ്യാറായിരുന്നില്ല. സര്‍ക്കാരിന് വിധേയരായി നില്‍ക്കുന്നവരെ കമ്മിഷണർമാരായി നിയമിച്ചതോടെ, സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട കമ്മിഷന്‍ തീര്‍ത്തും ദുര്‍ബലമായെന്ന വിലയിരുത്തല്‍ ശരിവെക്കുകയാണ് സമീപകാല തീരുമാനങ്ങള്‍.

    Read More »
Back to top button
error: