Crime

  • പയ്യമ്പലം സ്മൃതി കൂടീരം ആക്രമണം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

    കണ്ണൂര്‍: പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങള്‍ക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍. പഴയ കുപ്പികള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന കര്‍ണാടക സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. സ്മൃതി കുടീരത്തില്‍ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് ആണെന്നും നിഗമനം. കഴിഞ്ഞ ദിവസമാണ് പയമ്പലത്തെ നാല് സ്മൃതി കുടീരങ്ങളില്‍ കറുത്ത ലായനി ഒഴിച്ച് വികൃതമാക്കിയ രീതിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഫോറന്‍സിക് ഡോഗ് സക്വാഡടക്കം സ്ഥലം പരിശോധിക്കുകയും ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക സ്വദേശി പിടിയിലായത്. സ്ഥലത്ത് നിന്നും കിട്ടിയ കുപ്പികളിലൊന്നില്‍ ബാക്കി വന്ന സോഫ്റ്റ് ഡ്രിങ്ക് ഒഴിച്ച് കളയവെ അത് കുടീരങ്ങളിലായതാണെന്നാണ് പൊലീസ് പറയുന്നത്. അതിക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പൊലീസ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍ മുന്‍ സി.പി.എം സെക്രട്ടറിമാരായിരുന്ന ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതി…

    Read More »
  • ”ഹാഷിം ആത്മഹത്യ ചെയ്യില്ല; മകന്‍ വീട്ടില്‍നിന്ന് ഇറങ്ങിയത് ഫോണ്‍ വന്നിട്ട്, അനുജയെ അറിയില്ല”

    പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കിലെ കാര്‍ അപകടത്തില്‍ മരിച്ച ഹാഷിം ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ഹക്കിം. ഒരു ഫോണ്‍കോള്‍ വന്ന ശേഷമാണ് ഹാഷിം വീട്ടില്‍ നിന്നിറങ്ങിയത്. ഉടന്‍ മടങ്ങിവരാമെന്നാണു വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പറഞ്ഞത്. പിന്നീട് കേള്‍ക്കുന്നത് അപകടവാര്‍ത്തയാണ്. കാറില്‍ ഒപ്പമുണ്ടായിരുന്ന അനുജയെ തനിക്ക് പരിചയമില്ലെന്നും ഹക്കിം പറഞ്ഞു. നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും (36) ചാരുംമൂട് സ്വദേശി ഹാഷിമും (31) അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരുടെയും സൗഹൃദം ബന്ധുക്കള്‍ അറിയുകയും കുടുംബപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നതായാണ് വിവരം. സ്‌കൂളിലെ അധ്യാപകരുമൊത്ത് തിരുവനന്തപുരത്തുനിന്ന് വിനോദയാത്ര കഴിഞ്ഞുവന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അനുജയും സംഘവും വന്ന വാഹനത്തിനു പിന്നാലെ ഹാഷിം കാറുമായെത്തി. കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ ഹാഷിം വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തിയത്. ശേഷം കാറില്‍ നിന്നും ഇറങ്ങിയ ഹാഷിം, അനുജ അടക്കമുള്ള അധ്യാപകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ആദ്യം ഹാഷിമിനൊപ്പം പോവാന്‍ അനുജ തയാറായില്ല. തന്റെ കൊച്ചച്ചന്റെ…

    Read More »
  • ഫോണ്‍ വിളിച്ചാല്‍ വിളിപ്പുറത്ത് മദ്യം എത്തിച്ചുതരും; ദുഖവെള്ളി ലക്ഷ്യമിട്ട് നീങ്ങിയ ‘ഹണി’ അലി കുടുങ്ങി

    എറണാകുളം: പെരുമ്പാവൂരില്‍ ബൈക്കില്‍ മദ്യവില്‍പ്പന നടത്തിയയാള്‍ എക്സൈസ് പിടിയില്‍. ഹണി അലി എന്ന അലി ഹൈദ്രോസ് ആണ് എക്സൈസിന്റെ പിടിയിലായത്. പ്രതിയുടെ സ്‌കൂട്ടറും, വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 13.5 ലിറ്റര്‍ വിദേശ മദ്യവും, മദ്യം വിറ്റ് ലഭിച്ച 3000 രൂപയും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫോണ്‍ വിളിച്ചാല്‍ ആവശ്യക്കാര്‍ക്കായി മദ്യം ബൈക്കില്‍ എത്തിച്ചുനല്‍കുന്നതായിരുന്നു അലിയുടെ രീതി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇയാളെ പിടികൂടിയത്. അലിക്കെതിരെ നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിരുന്നെങ്കിലും ഇയാളെ പിടികൂടാന്‍ എക്സൈസിന് സാധിച്ചിരുന്നില്ല. ദുഖവെള്ളി ദിവസത്തിലെ ബിവറേജ് അവധി മുതലെടുത്ത് വന്‍ മദ്യവില്‍പനയാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്. ദിവസവും നാലാളുകളെ വ്യത്യസ്ഥമായി ബിവറേജസില്‍ അയച്ച് വന്‍തോതില്‍ ഇയാള്‍ മദ്യശേഖരണം നടത്തിയിരുന്നു.  

    Read More »
  • ഹാഷിമിനൊപ്പം പോകാന്‍ അനൂജ ആദ്യം തയ്യാറായില്ല, ഇടയ്ക്ക് വിളിച്ചപ്പോള്‍ കരയുകയായിരുന്നു; പൊലീസിന് മൊഴി

    പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച അനൂജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്ന് യുവതിയുടെ സഹപ്രവര്‍ത്തകരുടെ മൊഴി. തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി വരികയായിരുന്നു. എംസി റോഡില്‍ കുളക്കട ഭാഗത്തു വെച്ചാണ് ഹാഷിം കാറുമായി എത്തിയ ട്രാവല്‍ തടഞ്ഞത്. ആദ്യം ഇറങ്ങിച്ചെല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനൂജ തയ്യാറായില്ല. ആക്രോശിച്ചുകൊണ്ട് ഹാഷിം വാനില്‍ കയറിയതോടെയാണ് അനൂജ കാറില്‍ കയറാന്‍ തയ്യാറായത്. ചിറ്റപ്പന്റെ മകന്‍ സഹോദരനാണെന്നാണ് അനൂജ സഹ അധ്യാപകരോട് പറഞ്ഞത്. കാറില്‍ കയറിപ്പോയതിന് പിന്നാലെ, പന്തികേട് തോന്നി അധ്യാപകര്‍ വിളിച്ചപ്പോള്‍ അനുജ പൊട്ടിക്കരയുകയായിരുന്നു. കുറച്ചു സമയത്തിന് ശേഷം വീണ്ടും വിളിച്ചപ്പോള്‍ സേഫ് ആണെന്ന് പറഞ്ഞുവെന്നും മൊഴിയിലുണ്ട്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിളിച്ച് വിവരം പറഞ്ഞു. അപ്പോഴാണ് ഇങ്ങനെയൊരു സഹോദരന്‍ ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് അടൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് അപകട വിവരം അറിയുന്നത്. നൂറനാട് സ്വദേശിനിയാണ് അനൂജ. ചാരുംമൂട് സ്വദേശിയായ ഹാഷിം സ്വകാര്യ ബസ്…

    Read More »
  • ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമം വഴി പ്രചാരണം; മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍

    മലപ്പുറം: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമം വഴി പ്രചാരണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദ്ദീന്‍ (45) ആണ് അറസ്റ്റിലായത്. മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച കാലത്തേക്ക് ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീന്‍ തയാറാക്കുമെന്നും ശേഷം അരവിന്ദ് കേജ്‌രിവാളിന് ജാമ്യം നല്‍കും എന്നും കാണിച്ചാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചുവരുന്ന കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാണ് അറസ്റ്റ് ചെയ്തത്. ജനങ്ങള്‍ക്കിടയില്‍ ആശങ്കയും രാഷ്ട്രീയ സ്പര്‍ധയും ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാണു കേസ്.  

    Read More »
  • കവര്‍ന്ന സ്വര്‍ണം വിറ്റ പണം കൊണ്ട് കാര്‍ വാങ്ങാന്‍ ശ്രമം; അനുവിന്റെ കൊലപാതകത്തില്‍ മുജീബിന്റെ ഭാര്യയും അറസ്റ്റില്‍

    കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിയെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. കൊല്ലപ്പെട്ട അനുവിന്റെ ശരീരത്തില്‍ നിന്നും കവര്‍ന്ന സ്വര്‍ണം വിറ്റു കിട്ടിയ പണം മുജീബ് റഹ്‌മാന്‍ റൗഫീനയെ ഏല്‍പ്പിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് കാര്‍ വാങ്ങാനും ഇരുവരും ശ്രമിച്ചു. എന്നാല്‍ മുജീബ് റഹ്‌മാന്‍ അറസ്റ്റിലായതോടെയാണ് പദ്ധതി പൊളിഞ്ഞത്. കുറ്റകൃത്യം റൗഫീനയ്ക്ക് അറിയാമായിരുന്നു എന്നും പൊലീസ് പറഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുകാരിയെ ഏല്‍പ്പിച്ച പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ റൗഫീനയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 11 നാണ് നൊച്ചാട് സ്വദേശി അനുവിനെ…

    Read More »
  • അനുജയെ ഹാഷിം കൂട്ടിക്കൊണ്ടുപോയത് ടൂര്‍ പോയ വാഹനം തടഞ്ഞുനിര്‍ത്തി; ഏഴംകുളം അപകടമരണത്തില്‍ അടിമുടി ദുരൂഹത

    പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. അപകടത്തില്‍ മരിച്ച തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജയും (36), ചാരുമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിമും (35) സുഹൃത്തുക്കളാണ്. ഇരുവരും ഏറെകാലമായി അടുപ്പത്തിലായിരുന്നു. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. സ്‌കൂളിലെ അധ്യാപകരുമായി വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. പിന്നാലെ മരണവാര്‍ത്തയാണ് സുഹൃത്തുക്കള്‍ അറിയുന്നത്. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. തിരുവനന്തപുരത്തേക്കാണ് അനുജ സഹ അധ്യാപകര്‍ക്കൊപ്പം വിനോദയാത്ര പോയത്. അനുജയെ ഹാഷിം കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മറ്റു അസ്വഭാവികതളുണ്ടായിരുന്നില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നത്. അനുജയെ വാഹനത്തിന്റെ വാതില്‍ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ട് പോയതെന്ന് അധ്യാപകര്‍ പറഞ്ഞു. തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് സഹഅധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും സൂചനയുണ്ട്. സഹ അധ്യാപകരാണ് ഇക്കാര്യം പറഞ്ഞത്. അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും…

    Read More »
  • എല്‍.ഡി.എഫ് ഭരിക്കുന്ന ഉല്ലല സഹകരണ ബാങ്കില്‍ 24.54 കോടിയുടെ ക്രമക്കേടെന്ന് റിപ്പോര്‍ട്ട്

    കോട്ടയം: എല്‍.ഡി.എഫ് ഭരിക്കുന്ന വൈക്കം ഉല്ലല സഹകരണ ബാങ്കില്‍ 24.54 കോടി രൂപയുടെ ക്രമക്കേടെന്ന് സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാറുടെ റിപ്പോര്‍ട്ട്. 2012- 2017 വര്‍ഷ കാലയളവില്‍ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍. നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം തുടങ്ങി. എന്നാല്‍ ബാങ്കിന് യാതൊരുവിധ സാമ്പത്തിക പ്രതിസന്ധിയുമില്ലെന്ന് ബാങ്ക് ഭരണ സമിതി വ്യക്തമാക്കി. മതിയായ ഈടു വാങ്ങാതെ വായ്പ നല്‍കി. മതിപ്പുവിലയും വിപണിമൂല്യവും കണക്കാക്കാതെ വസ്തു ഈടുവാങ്ങി വായ്പ കൊടുത്തു. ഇവയാണ് സഹകരണ ജോയിന്‍ രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. മുന്‍ സെക്രട്ടറി നിലവിലെ സെക്രട്ടറി ഭരണസമിതി അംഗം എന്നിവര്‍ ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കും ക്രമരഹിതമായി കോടികളുടെ വായ്പ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. ഇത് സംബന്ധിച്ച് നടപടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് നിരവധിപേര്‍ പരാതികള്‍ നല്‍കിയിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം, ക്രമക്കേട് നടന്ന കണ്ടെത്തല്‍ സാങ്കേതികം മാത്രമാണ്. വായ്പ കുടിശ്ശികയുള്ള വസ്തുക്കള്‍ തിട്ടപ്പെടുത്തി തുടര്‍നടപടികള്‍ ബാങ്ക്…

    Read More »
  • ജഡ്ജിയുടെ ചേംബറില്‍ കയറാന്‍ ശ്രമം; തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ വെട്ടി

    കോട്ടയം: ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമം. ഇത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ കാരപ്പുഴ മാന്താറ്റ് രമേശനെ (65) പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചിങ്ങവനം സ്റ്റേഷനിലെ പോലീസുകാരന്‍ ജയനാണ് വെട്ടേറ്റത്. ബുധനാഴ്ച ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. ഒരു കേസില്‍ പ്രതിയായിരുന്ന രമേശന്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തേടിയാണ് കോടതിയിലെത്തിയത്. രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോള്‍ കോടതിയില്‍ എത്തിയ രമേശനും ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലാര്‍ക്കുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. രമേശിനെ കോടതിക്ക് പുറത്താക്കി. വൈകീട്ട് കൈയില്‍ കത്തിയുമായി എത്തിയ രമേശന്‍ വീണ്ടും ചേംബറിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഈ ശ്രമം തടയുന്നതിനിടെയാണ് ജയന് പരിക്കേറ്റത്. മറ്റ് പോലീസുകാര്‍കൂടി ചേര്‍ന്ന് രമേശനെ ബലംപ്രയോഗിച്ച് പിടിച്ചു. ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

    Read More »
  • കെ.എസ്.യുക്കാരന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിക്ക് ബസിനുള്ളില്‍ ക്രൂരമര്‍ദനം; ആക്രമിച്ചത് എസ്എഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍

    തിരുവനനന്തപുരം: പാലോട് പെരിങ്ങമ്മല ഇക്ബാല്‍ കോളജിലെ കെഎസ്യുവിന്റെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി എംകോം വിദ്യാര്‍ഥി എസ്. മുഹമ്മദ് ഷെഫീഖിന് ബസിനുള്ളില്‍ ക്രൂരമര്‍ദനം. തലയ്ക്കും കഴുത്തിനും സാരമായി പരുക്കേറ്റ ഷെഫീഖിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും സിപിഎം പ്രാദേശിക നേതാക്കളുമെന്നാണ് പരാതി. വടികളുമായി ബസിനുള്ളില്‍ കയറി ഷെഫീക്കിനെ മര്‍ദിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞെന്നാണു പരാതി. കണ്ടാലറിയാവുന്ന പന്ത്രണ്ടോളം പേര്‍ക്കെതിരെ ഷെഫീഖ് പാലോട് പൊലീസില്‍ പരാതി നല്‍കി. അതേസമയം, കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഏഴ് എസ്എഫ്‌ഐക്കാര്‍ക്കെതിരെയാണ് കേസ്. എബിവിപിയുടേയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍, ആയുധം കൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാര്‍ വോട്ടു ചോദിച്ച് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐടിഐയിലെത്തിയത്.…

    Read More »
Back to top button
error: