Crime

  • മകളെ കുത്തിക്കൊന്നയാളെ അമ്മ തലക്കടിച്ചു കൊന്നു; ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയനൈരാശ്യം

    ബംഗളൂരു: മകളെ കുത്തിക്കൊന്നയാളെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി. ബംഗളൂരു ജയനഗര്‍ ഏരിയയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ശാകംബരി നഗറില്‍ താമസിക്കുന്ന അനുഷ (24), ഗോരഗുണ്ടെപാളയ സ്വദേശി സുരേഷ് (44) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകക്കേസില്‍ അനുഷയുടെ അമ്മ ഗീതയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട അനുഷയും സുരേഷും തമ്മില്‍ അഞ്ചുവര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കെയര്‍ടേക്കറായാണ് അനുഷ ജോലി ചെയ്തിരുന്നത്. സുരേഷ് ഇവന്റ് മാനേജ്മെന്റ് കമ്പനിയിലുമായിരുന്നു ജോലി നോക്കിയിരുന്നത്. എന്നാല്‍, അനുഷ ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവം നടന്ന ദിവസം ഇരുവരും തമ്മില്‍ തൊട്ടടുത്ത പാര്‍ക്കില്‍ വെച്ച് കണ്ടുമുട്ടിയിരുന്നു. താനൊരാളെ കാണാന്‍ പോകുകയാണെന്നും അഞ്ചുമിനിറ്റ് കഴിഞ്ഞ് വരാമെന്നും അനുഷ അമ്മയോട് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇവിടെ വെച്ച് രണ്ടുപേരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സുരേഷ് കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. മകളെ തിരഞ്ഞ് പാര്‍ക്കിലെത്തിയ അമ്മ കണ്ടത് കുത്തേറ്റ് പിടയുന്ന അനുഷയെ ആയിരുന്നു. രക്ഷിക്കാന്‍ ഓടിയെത്തിയ അനുഷയുടെ…

    Read More »
  • സ്വത്ത് ലക്ഷ്യമിട്ട് അയല്‍ക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമര്‍ദ്ദനം; കണ്ണില്‍ മുളകുപൊടി വിതറി, പശവച്ച് ചുണ്ടുകള്‍ ഒട്ടിച്ചു, യുവതി ഗുരുതരാവസ്ഥയില്‍

    ഭോപ്പാല്‍: സ്വത്ത് കൈക്കലാക്കാന്‍ ലക്ഷ്യമിട്ട് അയല്‍വാസിയായ യുവതിയുമായി പ്രണയം, പദ്ധതി പാളിയതോടെ യുവതിയെ ക്രൂരമായി ആക്രമിച്ച് യുവാവ്. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. പരാതിക്കാരിയുടെ അയല്‍വാസിയായ യുവാവുമായി ആക്രമിക്കപ്പെട്ട യുവതി സൌഹൃദത്തിലായിരുന്നു. യുവതിയുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് തട്ടിയെടുക്കല്‍ ലക്ഷ്യമിട്ടായിരുന്നു യുവാവിന്റെ ചങ്ങാത്തം. ലക്ഷ്യമിടുന്നത് സ്വത്താണെന്ന് വിശദമായതോടെ യുവതി സ്വത്ത് കൈമാറില്ലെന്ന് വിശദമാക്കിയതോടെ യുവാവ് അക്രമാസക്തനാവുകയായിരുന്നു. ക്രൂരമായി യുവതിയെ തല്ലിച്ചതച്ച യുവാവ് യുവതിയുടെ കണ്ണില്‍ മുളകുപൊടി വിതറുകയും പശവച്ച് ചുണ്ടുകള്‍ ഒട്ടിച്ച വയ്ക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. യുവതിയുടെ പിതാവിന്റെ മരണത്തിന് പിന്നാലെയാണ് കുടുംബ വീട് യുവതിയുടെ അമ്മയുടെ പേരിലാക്കിയത്. സൌഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെയാണ് യുവാവ് വീട് ഇയാളുടെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചത്. ഇത് യുവതി നിരാകരിച്ചതോടെയാണ് അതിക്രമം ആരംഭിച്ചത്. ചൊവ്വാഴ്ചയാണ് ക്രൂരമായ മര്‍ദ്ദനം നടന്നത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.…

    Read More »
  • വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; അഞ്ചു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

    ആലപ്പുഴ: ഐടിഐ വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പരസ്പരം കൈമാറിയ സംഭവത്തില്‍ ചെങ്ങന്നൂരില്‍ അഞ്ചു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഹോര്‍ട്ടികള്‍ചര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ കോഴഞ്ചേരി സ്വദേശി നന്ദു (20), പെണ്ണുക്കര സ്വദേശി ആദര്‍ശ് മധു (19), കൊല്ലം പോരുവഴി സ്വദേശി അമല്‍ രഘു (19), നെടുമുടി സ്വദേശി അജിത്ത് പ്രസാദ് (18), കൈനകരി സ്വദേശി അതുല്‍ ഷാബു (19) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടില്‍നിന്നു ഫോട്ടോ എടുത്ത് ഒന്നാം പ്രതി നന്ദു ഇന്റര്‍നെറ്റില്‍നിന്ന് എടുത്ത നഗ്‌നചിത്രവുമായി ചേര്‍ത്ത് മോര്‍ഫ് ചെയ്ത് രണ്ടാം പ്രതിക്ക് സമൂഹമാധ്യമം വഴി കൈമാറുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടി ഐടിഐ പ്രിന്‍സിപ്പല്‍ മുഖാന്തരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മാവേലിക്കര സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

    Read More »
  • ”ഇന്ത്യയിലേക്ക് പോകരുത് എന്നല്ല അര്‍ഥം”; ദുരനുഭവം പങ്കിട്ട് അതിജീവിതയായ വിദേശ യുവതി

    ന്യൂഡല്‍ഹി: കഴിഞ്ഞമാസം ഝാര്‍ഖണ്ഡിലെ ധുംക ജില്ലയില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതി ദുരനുഭവം വിവരിച്ച് യൂട്യൂബില്‍ ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോ പ്രസിദ്ധീകരിച്ചു. ധുംകയിലെ കുറുംഹട്ടിലായിരുന്നു സംഭവം. 2 മോട്ടര്‍ സൈക്കിളുകളില്‍ ഭര്‍ത്താവിനൊപ്പമാണ് യുവതി ബംഗ്ലദേശില്‍ നിന്നു റാഞ്ചിയിലെത്തിയത്. ഇതിനു മുന്‍പ് 6 മാസം ഇന്ത്യയില്‍ സഞ്ചരിച്ചിരുന്നു. 6 വര്‍ഷമായി ലോകം ചുറ്റുന്ന ദമ്പതികള്‍ 67 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ധുംകയില്‍ താമസത്തിന് ടെന്റടിക്കാന്‍ ഒഴിഞ്ഞ സ്ഥലം അന്വേഷിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിഡിയോയുടെ തുടക്കം. ഭര്‍ത്താവിനൊപ്പം ടെന്റില്‍ ഉറങ്ങുമ്പോഴാണ് യുവതി ആക്രമിക്കപ്പെട്ടത്. ഏഴംഗ സംഘം ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. അക്രമികളിലൊരാളുടെ ദൃശ്യം വീഡിയോയിലുണ്ടെന്ന് യുവതി പറഞ്ഞു. ഇന്ത്യയിലേക്ക് പോകരുത് എന്നല്ല വീഡിയോ ചെയ്തതിന്റെ അര്‍ഥമെന്ന് യുവതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ലോകത്തെവിടെയും സംഭവിക്കാം. മോട്ടര്‍ സൈക്കിള്‍ ട്രിപ്പുകള്‍ തുടരുമെന്നും അറിയിച്ചു.

    Read More »
  • പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്‍ ബൂത്തിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍

    കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സി.ആര്‍.പി.എഫ്. ജവാനെ പോളിങ് ബൂത്തിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന കൂച്ച്ബിഹാറിലെ മാധാഭംഗാ പോളിങ് സ്റ്റേഷനിലാണ് സംഭവം. വോട്ടിങ് തുടങ്ങുന്നതിന് അല്‍പസമയം മുമ്പാണ് ഇവിടുത്തെ ശൗചാലയത്തില്‍ ജവാനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജവാനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ശൗചാലയത്തില്‍ തെന്നിവീണ് നിലത്ത് തലയിടിച്ചാണ് ജവാന്‍ മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. തല തറയിലിടിച്ച് ഉണ്ടായ ക്ഷതം തന്നെയാണോ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ പറയാനാകൂ എന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ കനത്ത സുരക്ഷയിലാണ് ഇവിടെ വോട്ടിങ് ആരംഭിച്ചത്. വടക്കന്‍ ബംഗാളിലെ പ്രധാനപ്പെട്ട മണ്ഡലമാണ് കൂച്ച്ബിഹാര്‍. 2021-ലെ തിരഞ്ഞെടുപ്പിലും ഇവിടെ സംഘര്‍ഷം നടന്നിരുന്നു. അന്ന് സിതല്‍കുച്ചി പോളിങ് ബൂത്തിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരും പ്രശ്നക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ വെടിയേറ്റ് മരിച്ചിരുന്നു. ഇതിനുപിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് നിര്‍ത്തിവെച്ചിരുന്നു. കേന്ദ്രമന്ത്രിയും സിറ്റിങ് എം.പിയുമായ നിസിത് പ്രമാണിക്…

    Read More »
  • ക്ലാസ് സമയത്ത് പ്രധാനധ്യാപികയുടെ ഫേഷ്യല്‍; വീഡിയോയെടുത്ത അധ്യാപികയെ ‘കടിച്ചുമുറിച്ചു’

    ലഖ്‌നൗ: ക്ലാസ് സമയത്ത് സ്‌കൂളിന്റെ പാചകപ്പുരയില്‍ ഫേഷ്യല്‍ ചെയ്യുന്ന പ്രധാനാധ്യാപികയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക സംഗീത സിംഗാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ട സമയത്ത് ഫേഷ്യല്‍ ചെയ്തത്. ബിഗാപൂര്‍ ബ്ലോക്കിലെ ദണ്ഡമൗ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് വെച്ച് ഫേഷ്യല്‍ ചെയ്യുന്നതിനിടെ സഹഅധ്യാപികയാണ് ഇത് വീഡിയോയില്‍ പകര്‍ത്തിയത്. അധ്യാപികയായ അനം ഖാന്‍ വീഡിയോ എടുക്കുന്നത് കണ്ട പ്രധാനധ്യാപിക കസേരയില്‍ നിന്ന് ഞെട്ടി എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ക്ഷുഭിതയായ പ്രധാനധ്യാപിക അനം ഖാനെ ഓടിച്ചിട്ടിച്ച് പിടിക്കുകയും മര്‍ദിക്കുകയും കൈക്ക് കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. കടിയേറ്റ അനംഖാന്റെ കൈയില്‍ നിന്ന് രക്തം വാര്‍ന്നെന്നും പൊലീസ് പറയുന്നു. കടിയേറ്റ പാടുകളുടെ വീഡിയോയും അധ്യാപിക പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയും വൈറലായിട്ടുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ പ്രധാനധ്യാപികക്കെതിരെ അന്വേഷണത്തിന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിട്ടു. ഇതിന് പിന്നാലെ ബിഘപൂര്‍ പൊലീസ്…

    Read More »
  • കാസര്‍കോട് 92 കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു; പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍

    കാസര്‍കോട്: ലോക്സഭ മണ്ഡലത്തിലെ കല്യാശേരിയില്‍ കള്ളവോട്ടു ചെയ്തതായി പരാതി. വയോധികയുടെ വോട്ട് സിപിഎം പ്രാദേശിക നേതാവ് രേഖപ്പെടുത്തി എന്നാണ് പരാതി. സംഭവത്തില്‍ പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. 92 വയസ്സുള്ള ദേവി വീട്ടില്‍ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശന്‍ വോട്ടു ചെയ്തുവെന്നാണ് പരാതി. ഗണേശന്‍ വോട്ടു ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് നാലു പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ നടപടിയെടുത്തു. പോളിങ്ങിലെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സിപിഎം നേതാവ് വോട്ടു ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യമാണ് പുറത്തു വന്നിട്ടുള്ളത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും പൊലീസ് അന്വേഷണത്തിനും കലക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്പെഷല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, സ്പെഷല്‍ പൊലീസ് ഓഫീസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. കള്ളവോട്ടില്‍ കണ്ണവം പൊലീസ് കേസെടുത്തിട്ടുമുണ്ട്.

    Read More »
  • വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടോടി യുവാവ്; രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷകര്‍

    പത്തനംതിട്ട: വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടോടിയ യുവാവിന് കരുതലായി തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘം. കോഴഞ്ചേരി താലൂക്ക് അസി.സപ്ലൈ ഓഫിസര്‍ പി.ടി. ദിലീപ് ഖാന്‍, സിപിഒ യു.എസ്. ഹരികൃഷ്ണന്‍, ഡ്രൈവര്‍ ആര്‍.ശ്രീജിത് കുമാര്‍, ഫൊട്ടോഗ്രഫര്‍ അനു എന്നിവരടങ്ങിയ നിരീക്ഷണ സംഘത്തിന്റെ സമയോചിത ഇടപെടലാണ് ഗുരുതരമായി പരുക്കേറ്റ വാഴൂര്‍ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്തിന്റെ (30) ജീവന്‍ രക്ഷിച്ചത്. പത്തനംതിട്ട- കോട്ടയം ജില്ലകളുടെ അതിര്‍ത്തിയായ പ്ലാച്ചേരിയില്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 2ന് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. പൊന്തന്‍പുഴ വനപ്രദേശത്തുനിന്ന് ഷര്‍ട്ടും അടിവസ്ത്രവും മാത്രം ധരിച്ച യുവാവ് അവശനായി ഓടിവരുന്നതു കണ്ടത്. സംഘത്തെ കണ്ടപ്പോള്‍ ഇവരുടെ കാല്‍ക്കലേക്കു വീണ യുവാവിന്റെ മുഖത്തുനിന്നും ശരീരത്തുനിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലായിരുന്നു. കുടിക്കാന്‍ വെള്ളം നല്‍കിയ സംഘം യുവാവിന്റെ മുഖം കഴുകി വൃത്തിയാക്കിയ ശേഷം 108 ആംബുലന്‍സ് വിളിച്ചു. റാന്നി പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. അപ്പോഴേക്കും സര്‍വലയന്‍സ് ടീമിന്റെ ജില്ലാ നോഡല്‍ ഓഫിസര്‍…

    Read More »
  • ‘ദ ഗ്രേറ്റ് കനേഡിയന്‍ റോബറി’! കവര്‍ന്നത് 400 കിലോ തങ്കവും 15 കോടിയും; 2 ഇന്ത്യന്‍ വംശജരടക്കം പിടിയില്‍

    ഓട്ടവ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ളയില്‍ 2 ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. പരംപാല്‍ സിദ്ദു (54), അമിത് ജലോട്ട (40) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യന്‍ വംശജര്‍. എയര്‍ കാനഡ ജീവനക്കാരനായ ഇവരില്‍ ഒരാള്‍ അറസ്റ്റിനു മുന്‍പ് രാജിവച്ചിരുന്നു. 2023 ഏപ്രില്‍ 17ന് ടൊറന്റോയിലെ പിയേഴ്‌സന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് കൊള്ള നടന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിക്കില്‍ നിന്ന് എയര്‍ കാനഡ വിമാനത്തിലെത്തിയെ 400 കിലോ തങ്കവും 25 ലക്ഷം കനേഡിയന്‍ ഡോളര്‍ (15 കോടി രൂപ) മൂല്യമുള്ള വിദേശ കറന്‍സികളും അടങ്ങുന്ന പാഴ്‌സലുകളാണ് കാണാതായത്. ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ആംസ് ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് ഫിലഡല്‍ഫിയ ഫീല്‍ഡ് ഡിവിഷനുമായി സഹകരിച്ച് പീല്‍ റീജനല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അമ്മദ് ചൗധരി (43), അലി റാസ (37), പ്രസാദ് പരമലിംഗം (35), ഡ്യൂറന്റ് കിങ് മക്‌ലീന്‍ (25) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇതില്‍ മക്‌ലീന്‍ ആയുധക്കടത്തു…

    Read More »
  • തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട; ഇതരസംസ്ഥാനക്കാരായ ‘വ്യാജദമ്പതികള്‍’ പിടിയില്‍

    കണ്ണൂര്‍: ലോകസഭാ ഇലക്ഷനോടനുബന്ധിച്ചു മയക്കുമരുന്ന്, മദ്യകടത്ത്, സ്വര്‍ണ കള്ളകടത്ത്, കള്ളപ്പണം എന്നിവ കണ്ടെത്തുന്നതിന് വേണ്ടി റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത. എം ഐപിഎസിന്റെ നിര്‍ദേശ പ്രകാരം തളിപ്പറമ്പ് കരിമ്പത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായത്. 18 ന് രാത്രി തളിപ്പറമ്പ് കരിമ്പത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് 1.200 കിലോഗ്രാം കഞ്ചാവുമായി പ്രതികള്‍ പിടിയിലായത്. തളിപ്പറമ്പ പോലീസ് സ്റ്റേഷന്‍ SHO ബെന്നി ലാല്‍, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന സംഘമാണ് ദമ്പതികള്‍ എന്ന വ്യാജേന വാടകയ്ക്ക് താമസിച്ചു വരുന്ന ഉത്തര്‍ പ്രദേശ് സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ അന്‍സാരി (21), ആസാം സ്വദേശിനി മോനൂറ ബീഗം (20) എന്നിവരെയാണ് പിടികൂടിയത്. പ്രതികളുടെ താമസം സ്ഥലം കേന്ദ്രീകരിച്ചു രാത്രി കാലങ്ങളില്‍ ആള്‍ക്കാര്‍ വലിയ തോതില്‍ വന്നു പോകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.സ്ത്രീകളെ ഉപയോഗിച്ച് ആണ് ലഹരി മാഫിയ കൂടുതല്‍ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത് എന്ന് പോലീസ് വ്യക്തമാക്കി. പോലീസ്…

    Read More »
Back to top button
error: