Crime

  • ഭാര്യയെ കുത്തിക്കൊന്നത് റിട്ട. ആര്‍മി ഡോക്ടര്‍; പിന്നാലെ ആത്മഹത്യാശ്രമം

    കൊല്‍ക്കത്ത: ഭാര്യയെ കുത്തിക്കൊലപ്പെടുത്തി റിട്ട. ആര്‍മി ഡോക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്വദേശിയായ ജാഥുനാഥ് മിത്ര(84)യാണ് ഭാര്യ മന്ദിര മിത്ര(73)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ജാഥുനാഥ് മിത്രയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഗൃഹനാഥനെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ഇതോടെ ഇവര്‍ ബഹളംവെയ്ക്കുകയും സമീപവാസികളെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി വീടിനകത്ത് പ്രവേശിച്ചതോടെയാണ് മന്ദിര മിത്രയെ കുളിമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശരീരമാസകലം നിരവധിതവണ കുത്തേറ്റ നിലയിലായിരുന്നു ഇവരുടെ മൃതദേഹം. വീട്ടിലെ കസേരയില്‍ അവശനായനിലയിലാണ് ജാഥുനാഥ് മിത്രയെ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിലും കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. ഇത് സ്വയം മുറിവേല്‍പ്പിച്ചതാണെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ആശുപത്രിയിലെത്തിച്ചതോടെയാണ് ആസിഡ് ഉള്ളില്‍ച്ചെന്നതായും വ്യക്തമായത്. ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നേത്രരോഗവിദഗ്ധനായ ജാഥുനാഥ് മിത്ര സൈന്യത്തില്‍നിന്ന് വിരമിച്ച ഡോക്ടറാണ്. ഇദ്ദേഹം എഴുതിയതെന്ന് കരുതുന്ന രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ പോലീസ് വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒരു കത്ത്…

    Read More »
  • പരാതി തീര്‍പ്പാക്കി മടങ്ങി, പിന്നാലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സ്വയം തീകൊളുത്തി; യുവാവ് മരിച്ചു

    പാലക്കാട്: ആലത്തൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീര്‍പ്പാക്കി മടങ്ങിയതിന് പിന്നാലെയാണ് സ്റ്റേഷനിലേക്ക് തിരിച്ചെത്തി തീകൊളുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇരുവരെയും അന്നേദിവസം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുക്കൂട്ടരുടെയും സമ്മതപ്രകാരം പരാതി ഒത്തുതീര്‍പ്പാക്കിയശേഷം സ്റ്റേഷനില്‍നിന്നു പോയി തിരികെ എത്തിയ രാജേഷ് സ്വയം തീ കൊളുത്തുകയായിരുന്നു എന്ന് ആലത്തൂര്‍ പൊലീസ് പറയുന്നു. ഉച്ചയോടെ മണ്ണെണ്ണയില്‍ കുളിച്ച് സ്റ്റേഷനിലേക്ക് തിരികെയെത്തിയ രാജേഷ് ദേഹത്ത് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ ഉടന്‍ തന്നെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.  

    Read More »
  • സെലിബ്രിറ്റികളും പെരുമ്പാവൂര്‍ അനസും തമ്മിലെന്ത്? ഗുണ്ടാ നേതാവ് വിദേശത്തേക്ക് കടന്നത് വ്യാജ പാസ്‌പോര്‍ട്ടില്‍

    കൊച്ചി: കൊലപാതകം, വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പാവൂര്‍ അനസ് എന്ന ഗുണ്ടാതലവന്‍ ഗള്‍ഫിലേയ്ക്ക് കടന്നത് വ്യാജ പാസ്‌പോര്‍ട്ടിലാണെന്ന് റിപ്പോര്‍ട്ട്. ട്രെഡിങ്ങിന്റെ പേരില്‍ നിരവധി പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത് അനസ് ദുബൈയിലേയ്ക്ക് കടന്നതായി ഗുണ്ടാനേതാവ് ഔറംഗസേബ് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെരുമ്പാവൂര്‍ അനസിന്റെ വ്യാജ പാസ്‌പോര്‍ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. കര്‍ണാടകയില്‍ നിന്ന് ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും ഉള്‍പ്പെടെ വ്യാജമായി നിര്‍മ്മിച്ച് പാസ്‌പോര്‍ട് തരപ്പെടുത്തി. ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ ഇങ്ങനെ വ്യാജമായി പാസ്‌പോര്‍ട്ട് നല്‍കുന്ന മാഫിയകള്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ ഗള്‍ഫിലേയ്ക്ക് കടന്ന അനസ് അവിടെ ബിസിനസ് ശ്യംഖല കെട്ടിപ്പടുക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. ഇതിന് സിനിമാ താരങ്ങളുടെയും സഹായം അനസിന് ലഭിക്കുന്നുണ്ട്. അതേസമയം, കൊച്ചിയിലെ ഗുണ്ടാതലവനായ അനസിന് ഗള്‍ഫില്‍ താരപരിവേഷമാണ്. ഗള്‍ഫിലെ പ്രവാസി വ്യാവസായിയുടെ പുതിയ ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തിന് സിനിമാ താരങ്ങള്‍ക്കൊപ്പം അനസും അതിഥിയായി എത്തിയിരുന്നു. ശ്വോതാ മേനോന്‍, മാളവിക മേനോന്‍,…

    Read More »
  • സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ അഞ്ചര പവന്റെ മാല കവര്‍ന്ന സംഭവം: സെക്യൂരിറ്റി ജീവനക്കാരനായ പ്രതി പിടിയില്‍

    തിരുവനന്തപുരം: പൊഴിയൂര്‍ പാവറയില്‍ വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വര്‍ണമാല സ്‌കൂട്ടറിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍. പാറശ്ശാല കരുമാനൂര്‍ സ്വദേശിയായ അരുണിനെയാണ് പൊഴിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഊരമ്പ് പാവറ റോഡില്‍ തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തിയ യുവാവ് പാവറ സ്വദേശി സൗമ്യയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. വീടിനു സമീപമുള്ള പള്ളിയിലേക്ക് നടന്നുപോകുകയായിരുന്നു സൗമ്യ. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച മാല പാറശ്ശാലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഇയാള്‍ പണയപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ അരുണ്‍, ഫാത്തിമാ നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണ്.

    Read More »
  • എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം: ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

    കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഏഴ് എസ്എഫ്ഐക്കാര്‍ക്കെതിരെയാണ് കേസ്. എബിവിപിയുടേയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍, ആയുധം കൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. ഇന്നലെ രാവിലെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാര്‍ വോട്ടു ചോദിച്ച് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐടിഐയിലെത്തിയത്. എന്നാല്‍, കൃഷ്ണകുമാറിനെ തടഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകര്‍, സ്ഥാനാര്‍ത്ഥിയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതേത്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സ്പോര്‍ട് ഡേയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മുന്‍കൂട്ടി അറിയിക്കാതെ സ്ഥാനാര്‍ത്ഥിയെ സംസാരിപ്പിക്കാന്‍ അനുവദിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് എസ്എഫ്ഐ വിശദീകരിക്കുന്നത്.  

    Read More »
  • കുടുംബത്തിന്റെ കണ്‍മുന്നില്‍ സഹോദരിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി; തളര്‍ച്ച മാറാന്‍ മകന് വെള്ളം നല്‍കി പിതാവ്

    ഇസ്ലാമാബാദ്: പാകിസ്താനില്‍ കുടുംബത്തിന്റെ കണ്‍മുന്നില്‍ സഹോദരിയെ കഴുത്ത് ഞെരിപ്പിച്ച് കൊലപ്പെടുത്തി യുവാവ്. പഞ്ചാബ് പ്രവിശ്യയിലെ തോബാടേക് സിങ്ങിലാണ് ദാരുണ കൊലപാതകം. ഇതിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ദുരഭിമാന കൊലപാതകമാണെന്ന് സംശയമുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 22-കാരിയായ മറിയയാണ് കൊല്ലപ്പെട്ടത്. വീഡിയോയില്‍ കട്ടിലിരിക്കുന്ന ഒരു യുവാവ് സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നാലെ പിതാവ് നല്‍കിയ വെള്ളം വാങ്ങിക്കുടിച്ച് ക്ഷീണം മാറ്റുകയുമായിരുന്നു. ഇത് കുടുംബത്തിലെ മറ്റാരോ ഫോണില്‍ പകര്‍ത്തി. ഇരുവര്‍ക്കും കൊലയ്ക്ക് മുന്‍പും ശേഷവും ഒരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല. ٹوبہ ٹیک سنگھ کے علاقے 477 ج ب میں بھائی نے بہن کو باپ اور ایک اور شخص کی موجودگی میں گلہ دباکر قتل کردیا۔ pic.twitter.com/GqRsVxiH2l — صحرانورد (@Aadiiroy2) March 27, 2024 പ്രതിയായ യുവാവിന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ക്രൂരകൃത്യത്തിന്റെ…

    Read More »
  • തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന സംഭവം; പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയില്‍

    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്കു സമീപം കൊടങ്ങാവിളയില്‍ ആദിത്യന്‍(23) എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചംഗ സംഘമെത്തിയ മാരുതി ആള്‍ട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഡ്രൈവറായ സുരേഷിനെ ഓലത്താന്നിയിലെ ജോലിസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വാഹന ഉടമ അച്ചുവിന് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് നെയ്യാറ്റിന്‍കരയ്ക്കു സമീപം കൊടങ്ങാവിളയില്‍ കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. നെല്ലിമൂട് സ്വദേശി ജിവിനുമായുള്ള പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ബൈക്ക് പണയപ്പെടുത്തി ജിവിനില്‍നിന്ന് ആദിത്യന്‍ പണം വാങ്ങിയിരുന്നു. പണയപ്പെടുത്തിയ ബൈക്കിന് ഇരുപതിനായിരം രൂപയാണ് നിശ്ചയിച്ചത്. ഇതില്‍ പതിനായിരം രൂപ നല്‍കി. ബാക്കി പണത്തിനായി ആദിത്യന്‍ എത്തിയപ്പോള്‍ ജിവിന്‍, ആദിത്യനെ ആക്രമിച്ചു. ഈ സംഭവത്തിനു ശേഷം, പണമിടപാടു സംബന്ധിച്ച കാര്യം പറഞ്ഞുതീര്‍ക്കാമെന്നു പറഞ്ഞ് ആദിത്യനെ സംഘം കൊടങ്ങാവിളയില്‍…

    Read More »
  • പോസ്റ്റര്‍ നശിപ്പിച്ചതിനെച്ചൊല്ലി സംഘര്‍ഷം; തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു

    തിരുവനന്തപുരം: പുളിമാത്ത് കമുകിന്‍കുഴി ഡിവൈഎഫ്ഐ- ആര്‍എസ്എസ് സംഘര്‍ഷം. ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിന്‍കുഴി സ്വദേശിയുമായ സുജിത്തിനാണ് വെട്ടേറ്റത്. കമുകിന്‍ കുഴി ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിക്കപ്പെട്ടതിനെച്ചൊല്ലി സംഘര്‍ഷം നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ് വെട്ടേറ്റത്. സുജിത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. സുജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് പുതിയ പോസ്റ്റര്‍ പതിക്കാനെത്തിയ സുജിത്തും സംഘവും ആര്‍എസ്എസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിനു ശേഷം ഇന്നലെ രാത്രി സുജിത്തിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സുജിത്തിന്റെ കയ്യില്‍ അടക്കം വെട്ടേറ്റിട്ടുണ്ട്. നാലോളം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് സുജിത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

    Read More »
  • പെരുമ്പാവൂരില്‍ ഹോട്ടലിന്റെ മറവില്‍ ‘ദീദി’യുടെ ഹെറോയിന്‍ വില്‍പ്പന; രഹസ്യ ഓപ്പറേഷനില്‍ യുവതി പിടിയില്‍

    എറണാകുളം: പെരുമ്പാവൂരില്‍ ഹെറോയിനുമായി ബംഗാളി സ്വദേശിയായ സ്ത്രീ പിടിയില്‍. പെരുമ്പാവൂര്‍ കണ്ടംതറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മുര്‍ഷിദാബാദ് സ്വദേശിനിയായ സുലേഖ ബീവി (36) എന്ന സ്ത്രീ പിടിയിലായത്. 16.638 ഗ്രാം ഹെറോയിന്‍ ഇവരുടെ പക്കല്‍ നിന്നും എക്സൈസ് പിടിച്ചെടുത്തു. ‘ബംഗാളി ദീദി’ എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ സ്വന്തം നാട്ടില്‍നിന്ന് ഹെറോയിന്‍ കൊണ്ടുവന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്നു. കണ്ടം തറ ഭാഗത്ത് ഇവര്‍ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലാണ് ഹെറോയിന്‍ വില്‍പ്പന നടത്തിവന്നിരുന്നത്. പെരുമ്പാവൂര്‍ റേഞ്ച് പാര്‍ട്ടി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്‍ ഓപ്പറേഷന് നേതൃത്വം നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവ്; മദ്രസ അധ്യാപകന് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

    മലപ്പുറം: ലൈംഗീകാതിക്രമ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ വീണ്ടും ശിക്ഷവിധിച്ച് പെരിന്തല്‍മണ്ണ അതിവേഗ കോടതി. മദ്രസ അധ്യാപകനായ താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടില്‍ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ ആഷിക് 61 വര്‍ഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു. സമാനകേസില്‍ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരം 80 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ഒരുവര്‍ഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും ജഡ്ജി ഉത്തരവിട്ടു. 2019-ലെ സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്.ഐമാരായ സന്തോഷ്‌കുമാര്‍,…

    Read More »
Back to top button
error: