Social Media
-
6 days ago
നയന്‍സ്-വിഘ്നേഷ് താരജോഡികളുടെ വിപണിമൂല്യം: ദേശീയ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ചര്‍ച്ചകള്‍ സജ്ജീവം
ആലിയ-രൺബീർ വിവാഹത്തിന് ശേഷം സിനിമാലോകം അടുത്തിടെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കല്യാണമായിരുന്നു വിഘ്നേഷ്-നയൻതാര ജോഡിയുടേത്. വെള്ളിത്തിരയിലെ ലേഡി സൂപ്പർസ്റ്റാറിന്റെ വിവാഹവാർത്ത തെന്നിന്ത്യയിൽ മാത്രമല്ല, ദേശീയതലത്തിൽ തന്നെ ആഘോഷിക്കപ്പെട്ടു. രജനീകാന്തും ഷാരൂഖ് ഖാനും അടക്കമുള്ള മിന്നും താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വിവാഹചടങ്ങ് വിനോദരംഗത്ത് കോടികൾ വിപണി മൂല്യമുള്ള മെഗാ ഇവന്റായി. വൻതുക മുടക്കിയാണ് ഒരു ഒടിടി കമ്പനി കല്യാണ ചടങ്ങിന്റെ അവകാശം സ്വന്തമാക്കിയത്. നയൻ-വിഘ്നേഷ് വിപണിമൂല്യം എത്രയാകും എന്ന ആകാംക്ഷ അന്ന് മുതൽ പലരിലും ഉണ്ട്. ചില ദേശീയ ഓൺലൈൻ പോർട്ടലുകൾ പുറത്തുവിടുന്ന കണക്കുകൾ കേട്ടാൽ മൂക്കത്ത് വിരൽ വയ്ക്കും. താരദമ്പതികളുടെ വിപണി മൂല്യം ഏകദേശം 215 കോടി വരുമെന്നാണ് റിപ്പോർട്ട്. നയൻതാരക്ക് മാത്രം 165 കോടി, വിഘ്നേഷ് ശിവനാകട്ടെ 50 കോടിയും. നയൻതാരയുടെ പ്രതിഫല കണക്കുകളും കണ്ണ് തള്ളിക്കും. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരിൽ ഒരാളാണ് നയൻസ്. ഒരു സിനിമക്കായി വാങ്ങുന്നത് 10 കോടി വരെ.…
Read More » -
6 days ago
പ്രഥ്വിയുടെ ഗ്യാരേജിലേക്ക് ലംബോര്‍ഗിനിയുടെ ഉറുസും
വൻ വാഹനപ്രേമികളാണ് ഭൂരിഭാഗം സിനിമാ താരങ്ങളും. പുത്തൻ വാഹനങ്ങൾ സ്വന്തമാക്കിയ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തന്റെ ഗ്യാരേജിലേക്ക് പുത്തൻ ലംബോർഗിനിയെ സ്വീകരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥിരാജ് സുകുമാരൻ. ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് പൃഥ്വിരാജിന്റെ വാഹന ശേഖരത്തിലേക്ക് ഒടുവിൽ എത്തിയിരിക്കുന്നത്. എന്നാല്‍, ഇത് പുതിയ വാഹനമല്ലെന്നാണ് റിപ്പോര്‍ട്ട്. View this post on Instagram A post shared by (@prithviraj_fans_trivandrum) പൃഥ്വിയുടെ പക്കൽ ഉണ്ടായിരുന്ന ലംബോര്‍ഗിനി ഹുറാകാന് എക്സ്ചേഞ്ച് ചെയ്താണ് ഉറുസ് എസ്.യു.വി. സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലംബോർഗിനിയുടെ ഇന്ത്യയിലെ ഏറ്റവും അധികം വിൽപനയുള്ള വാഹനമാണ് ഉറുസ്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ശേഷിയുള്ള ഉറുസിന് ‘സൂപ്പര്‍ എസ്.യു.വി.’ എന്ന വിശേഷണവുമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം. നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസിന് കരുത്തുനല്കുന്നത്.
Read More » -
6 days ago
കാഴ്ച ഹൈടെക് ആക്കി പോണ് ആരാധകര്‍; വി.ആര്. വീഡിയോകള്‍ തിരയുന്നവരുടെ എണ്ണം കുതിക്കുന്നു
സാങ്കേതിക വിദ്യയുടെ വളര്‍ച്ച പലരും പല വിധത്തിലാണ് ഉപയോഗിക്കുക. കുറച്ച് അധ്വാനം ഏറ്റവും സുഖകരമായ റിസള്‍ട്ട് എന്നതാണ് ഈ ന്യൂജെന്‍ ടെക് കാലത്തള്ളവരുടെ മനോഗതം. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഏതൊക്കെ വഴിയിലൂടെ സാങ്കേതിക വിദ്യയെ കൂടെക്കൂട്ടാം എന്നാണ് ഇക്കാലത്തുള്ളവര്‍ അന്വേയിക്കുക. അത്തരമൊരു അന്വേഷണത്തിന്‍െ്റ രസകരമായ ബാക്കി പത്രമാണ് വി.ആര്. പോണ് ആരാധകരുടെ കുതിച്ചുചാട്ടം. കഴിഞ്ഞ കുറച്ച് കാലമായി വിആര്‍ പോണിന് ആരാധകര്‍ ഏറി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ചോ ആറോ മാസങ്ങള്‍ കൊണ്ട് ഇന്റര്‍നെറ്റില്‍ വിആര്‍ പോണ് തിരയുന്നത് 115 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് അഹ്രെഫ്സില്‍ നിന്നും ഗൂഗിള്‍ ട്രെന്‍ഡ്സില്‍ നിന്നുമുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി ബാങ്ക്ലെസ് ടൈംസിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയകാലത്തെ വിപ്ലവകരമായൊരു കണ്ടുപിടിത്തമായിരുന്നു വിര്‍ച്വല്‍ റിയാലിറ്റി അഥവാ വിആര്‍ സാങ്കേതിക വിദ്യ. ഏറെ പരീക്ഷണങ്ങളാണ് വി.ആര്. മേഖലയില്‍ അനുദിനം നടക്കുന്നത്. വിവിധ മേഖലകളില്‍ ഈ സാങ്കേതിക വിദ്യ ആളുകള്‍ പ്രയോഗിച്ച് നോക്കുന്നുണ്ട്. അതിലൊന്നാണ് വിര്‍ച്വല്‍ റിയാലിറ്റി പോണ്. 2016 ല്‍…
Read More » -
6 days ago
നിയമപരമല്ലാത്ത നൂറോളം ബൈക്കുകള്‍ ബുള്‍ഡോസര്‍ കയറ്റി നശിപ്പിച്ചു; വീഡിയോ വൈറല്‍
ന്യൂയോര്‍ക്ക്: നിരത്തുകളില്‍ അപകടഭീഷണിയായ ഇരുചക്രവാഹനങ്ങള്ക്കെതിരേ കര്‍ശന നടപടിയെടുത്ത അധികൃതരുടെ വീഡിയോ വൈറല്‍. ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലാണ് സംഭവം. നൂറോളം അനധികൃത ഇരുചക്രവാഹനങ്ങള്‍ ബുള്‍ഡോസര്‍ കയറ്റി നശിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. റേസിങ്ങിന് ഉപയോഗിക്കുന്നവ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ചൊവ്വാഴ്ച ബുള്‍ഡോസര്‍ കയറ്റിയിറക്കി നശിപ്പിച്ചത്. മഡ് റേസിങ്ങിനുപയോഗിക്കുന്ന നിയമപരമല്ലാത്ത വാഹനങ്ങള്‍ നേരത്തെ സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങള്‍ നഗരത്തിലെ തെരുവുകള്‍ക്ക് തീര്‍ത്തും അപകടകരമാണെന്ന് മേയര്‍ എറിക് ആഡംസ് പറഞ്ഞു. വാഹനങ്ങളുടെ നിയമപരമായ ഉടമകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലമായതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ബൈക്കുകള്‍ നശിപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി. Nearly 100 dirt bikes and all-terrain vehicles confiscated by the NYPD were bulldozed Tuesday in New York City's Brooklyn borough. Mayor Eric Adams called the vehicles, which are illegal on the city's streets, "extremely dangerous." pic.twitter.com/NgZaXk2ZkH — CBS News (@CBSNews)…
Read More » -
6 days ago
ഫിഫ്റ്റി- ഫിഫ്റ്റി: ഒരുകോടി ഈരാറ്റുപേട്ടയിലെ മത്സ്യ വ്യാപാരിക്ക്
കോട്ടയം: കേരള സംസ്ഥാന സര്‍ക്കാരിന്റെ ഞായറാഴ്ചത്തെ ഫിഫ്റ്റി- ഫിഫ്റ്റിഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം മത്സ്യ വ്യാപാരിക്ക്. ഈരാറ്റുപേട്ട നടയ്ക്കല്‍ വലിയവീട്ടില്‍ നാസറിനെ തേടിയാണ് ഒരു കോടി എത്തിയത്. ശനിയാഴ്ചയാണ് ഈരാറ്റുപേട്ട ബസ് സ്റ്റോപ്പിന് സമീപത്തുള്ള ടി.ബി ദീപുവിന്റെ മഹാദേവ ലോട്ടറിക്കടയില്‍ നിന്നും നാസര്‍ സമ്മാനാര്‍ഹമായ എഫ്.വൈ. 220008 എന്ന ടിക്കറ്റ് എടുത്തത്. പിറ്റേദിവസം ലോട്ടറി ഫലം വന്നപ്പോള്‍ ഈ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുകയായിരുന്നു. ടിക്കറ്റ് ഈരാറ്റുപേട്ട എസ്.ബി.ഐ ബ്രാഞ്ചില്‍ ഏല്‍പ്പിച്ചു. മുമ്പ് 25000 രൂപ വരെ നാസറിന് സമ്മാനം ലഭിച്ചിട്ടുണ്ട്. നടക്കല്‍ കൊല്ലംകണ്ടത്ത് വാടക കെട്ടിടത്തിലാണ് നാസറും മക്കളും മത്സ്യവ്യാപാരം നടത്തുന്നത്. കടബാദ്ധ്യതകള്‍ വീട്ടണമെന്നും സ്വന്തമായി വീടു വാങ്ങണമെന്നുമാണ് ആഗ്രഹം. റംലയാണ് ഭാര്യ. നവാസ്, നഹാസ് എന്നിവരാണ് മക്കള്‍. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. നേരത്തെ പൗര്‍ണമി എന്ന…
Read More » -
6 days ago
മലയാളി ഡാ… ഡേറ്റിംഗ് ആപ്പില്‍ യുവാവ് തപ്പിയത് യോജിച്ച പങ്കാളിയെ അല്ല, പിന്നെയോ ?
ഡേറ്റിംഗ് ആപ്പുകളെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും അറിയാം. യോജിച്ച പങ്കാളിയെ കണ്ടെത്താന്‍ സഹായിക്കുന്ന പ്ലാറ്റ്ഫോം ആണ് ഡേറ്റിംഗ് ആപ്പുകള്‍. കേരളം അടക്കം മിക്കയിടങ്ങളിലും ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരിക തന്നെയാണ്. എന്നാലിവിടെയിതാ ഒരു യുവാവ് ഡേറ്റിംഗ് ആപ്പിലൂടെ പങ്കാളിക്ക് പകരം വീട് തപ്പി ഇറങ്ങിയിരിക്കുകയാണ്. മുംബൈയിലാണ് സംഭവം. മലയാളി യുവാവാണ് മുംബൈയില്‍ വീട് നോക്കാനായി ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചിരിക്കുന്നത്. ബ്രോക്കര്‍ ചാര്‍ജ് ഒഴിവാക്കാനാണ് വീട് നോക്കാന്‍ ഇദ്ദേഹം ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് സൂചന. ‘ബമ്പിള്‍’ എന്ന ആപ്പില്‍ യുവാവ് ചേര്‍ത്തിരിക്കുന്ന വിശദാംശങ്ങളുടെ സ്ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. ‘സാപിയോ സെക്ഷ്വല്‍ അല്ല, മുംബൈയില്‍ ഒരു ഫ്ളാറ്റ് നോക്കുന്നു’എന്നാണ് നേരിട്ട് തന്നെ യുവാവ് ബയോയില്‍ എഴുതിയിരിക്കുന്നത്. ഇതിന് ശേഷം തനിക്ക് ഹിന്ദി അറിയാത്തത് കൊണ്ട് മുംബൈയിലുള്ള, സഹായമനസ്കരായ ആളുകള്‍ക്ക് വെസ്റ്റേണ്‍ ലൈനില്‍ വാടകയ്ക്ക് വീട് സംഘടിപ്പിക്കാന്‍ തന്നെ സഹായിക്കാം എന്നും ഇദ്ദേഹം എഴുതിച്ചേര്‍ത്തിരിക്കുന്നു. ബ്രോക്കര്‍…
Read More » -
7 days ago
ആത്മഹത്യ ചെയ്യാന്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി, പക്ഷേ ആരും കണ്ടില്ല, ഒടുവില്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രഖ്യാപനം; ”പൊലീസ് ജീവിക്കാനനുവദിക്കുന്നില്ല, തനിക്കെതിരെ കള്ളക്കേസ് എടുക്കുന്നു…” സംഭവം ഹിറ്റ്…
കാസര്‍കോട്: പാലക്കുന്നില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. പാലക്കുന്ന് സ്വദേശി ഷൈജുവാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. തനിക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നുവെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാ ഭീഷണി. സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും യുവാവ് ആവശ്യപ്പെട്ടു. രാവിലെ പത്തോടെയാണ് പാലക്കുന്ന് സ്വദേശി ഷൈജു നഗരത്തിലെ ഒരു കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറിന് മുകളില്‍ കയറിയത്. കഴുത്തില്‍ കയറിട്ട് ടവറിന് മുകളില്‍ നിലയുറപ്പിച്ചെങ്കിലും ആരും കണ്ടിരുന്നില്ല. ഒടുവില്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ കയറിയതാണെന്ന് കാണിച്ച് ഷൈജു വീഡിയോ പോസ്റ്റ് ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാര്‍ കൂട്ടം ചേര്‍ന്നു. പൊലിസെത്തി. പിന്നാലെ ഫയര്‍ഫോഴ്സും. അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍. ഷൈജുവിന്റെ മൊബൈലിലേക്ക് സുഹൃത്തുക്കളെ കൊണ്ട് വിളിപ്പിച്ചെങ്കിലും ഇറങ്ങാന്‍ തയ്യാറല്ലായിരുന്നു. പൊലീസ് നേരിട്ടും, വിളിച്ചും താഴെ ഇറങ്ങാനുള്ള അഭ്യര്‍ത്ഥന. എടിഎം കൗണ്ടര്‍ അടിച്ച് പൊട്ടിച്ചതിനും കഞ്ചാവ് ഉപയോഗിച്ചതിനും ആക്രമണത്തിനും അടക്കം നിരവധി കേസുകള്‍…
Read More » -
7 days ago
ഞാന്‍ എന്റെ വധുവിനെ കണ്ടുപിടിച്ചു: വിവാഹച്ചടങ്ങില്‍ മലയാളവുമായി ആഫോ-അമേരിക്കന്‍ പൗരന്, ഹൃദയം കവര്‍ന്ന് വീഡിയോ, ഇതാ…
വാഷിങ്ടണ്‍: ഞാന്‍ എന്‍െ്റ വധുവിനെ കണ്ടുപിടിച്ചു, വിവാഹവേദിയില്‍വച്ചുള്ള ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ഡെന്‍സന്‍ എ പ്രയറിന്‍െ്റ ഈ വാക്കുകള്‍ വധുവിനെ മാത്രമല്ല, കേള്‍ക്കുന്ന ഓരോ മലയാളിയെയും പുളകം കൊള്ളിച്ച് മുന്നേറുന്ന കാഴ്ചയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ കാണാനാകുന്നത്. അമേരിക്കയിലെ വിവാഹവേദിയില്‍ വച്ച് വധുവിന് വ്യത്യസ്തമായ സര്‍പ്രൈസ് നല്കാന് മലയാളം കാണാപാഠം പഠിച്ച് പറഞ്ഞ് ഡെന്‍സല്‍ പ്രയര്‍ നടത്തിയ ശ്രമം കാഴ്ചക്കാരുടെ ഹൃദയങ്ങള്‍ കവര്‍ന്ന് ഇതിനകം വൈറലായിക്കഴിഞ്ഞു. ജെനോവയോടുള്ള പ്രണയം അവളുടെ മാതൃഭാഷയില്‍ പറയണമെന്നത് ഡെന്‍സണിന്റെ ആഗ്രഹമായിരുന്നു. അതു ജെനോവയ്ക്കും കുടുംബത്തിനും വലിയ സര്‍പ്രൈസുമായി. ‘ഞാന്‍ എന്റെ ഭാര്യയെ കണ്ടുപിടിച്ചു. എന്റെ നിധി കണ്ടുപിടിച്ചു. എനിക്ക് ഇന്ന് ദൈവത്തിന്റെ കൃപ കിട്ടി. ഞാന്‍ നിന്നെ സ്നേഹിക്കുന്നു.’ ജെനോവയുടെ കണ്ണുകളോട് സംവദിച്ച്, പ്രണയാതുരമായ വാക്കുകളില്‍, കൃത്യമായ ഉച്ഛാരണത്തോടെയായിരുന്നു ഡെന്‍സണ്‍ന്റെ മലയാളം. ഇതുകേട്ട് തൂവാലകൊണ്ട് ജെനോവ കണ്ണീരൊപ്പുന്നതും ഡെന്‍സണ്‍ന്റെ ഓരോ വാക്കും ജെനോവയുടെ ബന്ധുക്കള്‍ കൈയടിയോടെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം. View this post on Instagram…
Read More » -
1 week ago
ചുവപ്പുകണ്ടിട്ടും നില്‍ക്കാതെ ആന പാഞ്ഞു; ഡ്രൈവറുടെ ലൈസന്‍സ് തെറിപ്പിച്ച് എംവിഡി!
ആലപ്പുഴ: ട്രാഫിക്കിലെ ചുവന്ന സിഗ്നല്‍ ലൈറ്റ് ലംഘിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സ് തെറിപ്പിച്ച് മോട്ടോര്‍വാഹന വകുപ്പ്. സിഗ്നല്‍ ലംഘിക്കുകയും അപകടകരമായ രീതിയില്‍ ദേശീയപാതയിലൂടെ ബസ് ഓടിക്കുകയും ചെയ്ത ചേര്‍ത്തല – മാനന്തവാടി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്റ്റേജ് ക്യാരേജിന്റെ ഡ്രൈവര്‍ സുനില്‍കുമാറിന് എതിരെയാണ് നടപടി. ഡ്രൈവറുടെ ലൈസന്‍സാണ് താത്കാലികമായി റദ്ദ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് ലൈസന്‍സിങ് അതോറിറ്റി തീരുമാനിച്ചു. ഇയാളുടെ ലൈസന്‍സ് ഓഗസ്റ്റ് 16 മുതല്‍ 30 വരെ 15 ദിവസത്തേക്കായിരിക്കും സസ്പെന്‍ഡ് ചെയ്യുന്നത്. എറണാകുളം ലീഗല്‍ സര്‍വീസ് അതോറിറ്റിയും മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗവും സംയുക്തമായി നടത്തുന്ന റോഡ്സുരക്ഷാ ക്ലാസിലും പങ്കെടുക്കാന്‍ സുനില്‍കുമാറിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 18-നാണ് നടപടിക്കാധാരമായ സംഭവം. ചേര്‍ത്തല – മാനന്തവാടി കെ.എസ്.ആര്.ടി.സി. സൂപ്പര്‍ഫാസ്റ്റ് സ്റ്റേജ് ക്യാരേജിന്റെ ഡ്രൈവറായിരുന്നു സുനില്‍കുമാര്‍. ആലുവ പുളിഞ്ചോട് സിഗ്നലില്‍ ചുവപ്പ് സിഗ്നല്‍ കത്തിനില്‍ക്കേ സിഗ്നല്‍ ഒഴിവാക്കുന്നതിനായി സര്‍വീസ് റോഡിലൂടെ പുളിഞ്ചോട് കവലയില്‍നിന്നും ആലുവ…
Read More » -
1 week ago
സീറ്റില്ല, കൈക്കുഞ്ഞുമായി മെട്രോയിൽ നിലത്തിരിക്കുന്ന അമ്മ; വീഡിയോ പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ
ദില്ലി: ദില്ലി മെട്രോയിൽ യാത്ര ചെയ്യുന്ന അമ്മയുടെയും കുഞ്ഞിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ധാരാളം പേർ കുട്ടികളുമായി യാത്ര ചെയ്യുന്ന ദില്ലി മെട്രോയിൽ ഈ അമ്മയുടെയും കുഞ്ഞിന്റെയും യാത്ര സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് എന്തിനാണെന്നല്ലേ…! എല്ലാവരും സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോൾ ഈ അമ്മ തന്റെ കൈക്കുഞ്ഞുമായി മെട്രോയുടെ ബേസിലാണ് ഇരിക്കുന്നത്. തന്റെ കുഞ്ഞിനെ മടിയിൽ വച്ച് ചടഞ്ഞിരിക്കുകയാണ് ഈ അമ്മ. കൈക്കുഞ്ഞുമായി കയറിയ അമ്മയ്ക്ക് സീറ്റ് നൽകാതെ ആളുകൾ സുഖമായി ഇരിക്കുകയാണല്ലോ, എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യഥാർത്ഥ സ്വഭാവം വ്യക്തമാക്കുന്നത് ബിരുദമല്ല, പകരം പെരുമാറ്റമാണെന്നാണ് ട്വീറ്റിൽ അവനീഷ് ശരൺ കുറിച്ചത്. ഏഴ് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. അവിടെ നിരവധി സ്ത്രീകൾ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നെങ്കിലും ഒരാൾ പോലും അവരെ ഗൗനിച്ചില്ല. ചിലർ വീഡിയോയിൽ കാണുന്ന സ്ത്രീകളെ വിമർശിക്കുകയായിരുന്നു. എന്നാൽ ഇതൊരു പഴ വീഡിയോ ആണെന്നും പലരും…
Read More »