Social Media

 • വലിപ്പത്തിന്റെ പേരില്‍ അവഹേളനം ഏല്‍ക്കേണ്ടിവന്ന മാറിടങ്ങള്‍ കൊണ്ട് വയറ്റില്‍നിന്ന് ചോരവന്ന പിഞ്ചുകുഞ്ഞിന്റെ വിശപ്പകറ്റിയ കുറിപ്പ് പങ്കുവച്ച് എഴുത്തുകാരി ഇന്ദു മേനോന്‍

  കൊച്ചി: വലിയ സ്തനങ്ങളുള്ളതിനാല്‍ കൗമാരകാലത്ത് നേരിട്ട അവഹേളനവും പരിഹാസവും പ്രസവശേഷം ഹൈപ്പര്‍ ലാക്ടേഷന്‍ സിന്‍ഡ്രോം മൂലം അനുഭവിച്ച പ്രയാസങ്ങളും പങ്കുവച്ച് എഴുത്തുകാരി ഇന്ദു മേനോന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘മുലയൂട്ട് പെണ്ണുങ്ങളൂടെ അധിദേവത’ എന്ന തലക്കെട്ടിലുള്ള കുറിപ്പില്‍ ചെറുപ്പം മുതല്‍ താന്‍ നേരിട്ട അവഹേളനങ്ങളും പിന്നീട് വിശന്നുവലഞ്ഞ പിഞ്ചുകുഞ്ഞിന് താന്‍ ദേവതയുമായിമാറിയതും അവര്‍ വിവരിക്കുന്നു. പട്ടുപാവാടയും അണിഞ്ഞ് അമ്പലത്തില്‍ പോയി വരുമ്പോള്‍ നേരിട്ട അപമാനത്തെ കുറിച്ച് പറഞ്ഞാണ് അവര്‍ പോസ്റ്റ് തുടങ്ങുന്നത്. ‘ടീ നീ തിന്നുന്നതൊക്കെ മുടിയിലേക്കും മൊലേല്‍ക്കും ആണോടീ പോണേ?”എന്ന ചോദ്യമാണ് അന്ന് നേരിട്ടത്. അതും സീനിയറായി പഠിക്കുന്ന വിദ്യാര്‍ഥിയില്‍ നിന്ന്. ഇതോടെ ഷാളുകൊണ്ട് മറയ്ക്കാതെ ഇനിമേല്‍ പുറത്തിറങ്ങിക്കൂടാ എന്ന ഉറച്ച തീരുമാനത്തില്‍ താനെത്തിച്ചേര്‍ന്നെന്നും അവര്‍ പറയുന്നു. എട്ടാം ക്ലാസ്സുകാരിയുടെ യൂണിഫോം മുഴുപ്പില്‍ നോക്കി ‘ഇവള്‍ക്ക് ബ്രാ ഇട്ടുകൂടെ ‘ എന്നു അമ്മയ്ക്ക് സന്ദേശം അയച്ച ബയോളജി ടീച്ചറെ കുറിച്ചും താന്‍ പ്രസംഗിക്കുമ്പോള്‍ സാരിക്കിടയിലൂടെ നെഞ്ചളവും മുഴുപ്പും…

  Read More »
 • പോലീസ് മെസിലെ ഭക്ഷണത്തെക്കുറിച്ച് വിലപിക്കുന്ന കോണ്‍സ്റ്റബിള്‍; ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

  ലഖ്‌നൗ: പോലീസ് മെസില്‍ വിളമ്പിയ ഭക്ഷണത്തെക്കുറിച്ച് നടുറോഡില്‍ വിലപിക്കുന്ന കോണ്‍സ്റ്റബിളിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. കോണ്‍സ്റ്റബിളായ മനോജ് കുമാര്‍ പോലീസ് മെസില്‍ വിളമ്പിയ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നടുറോഡില്‍നിന്നു പരിതപിച്ചു കരഞ്ഞതോടെ ജനം തടിച്ചുകൂടി. സാമൂഹിക മാധ്യമങ്ങളില്‍ െവെറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍, മനോജ് കുമാറിനെ ഒരു പാത്രത്തില്‍ ചപ്പാത്തിയും പരിപ്പും ചോറും കൊണ്ട് റോഡില്‍നിന്ന് കരയുന്നത് കാണാം. A UP police constable posted in Firozabad district protests against the quality of food served at the mess in police lines. He was later whisked away. A probe has been ordered. pic.twitter.com/nxspEONdNN — Piyush Rai (@Benarasiyaa) August 10, 2022 അതേസമയം, ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ച് സ്‌റ്റേഷനിലേക്കു തിരികെ കൊണ്ടുപോകാനുള്ള ശ്രമം നടത്തുന്നുമുണ്ട്. ഭക്ഷണത്തെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന്…

  Read More »
 • ബിക്കിനി സെല്‍ഫികള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി; സര്‍വകലാശാല അധ്യാപികയുടെ പണി പോയി!

  ഇന്‍സ്റ്റഗ്രാമില്‍ ബിക്കിനി ധരിച്ച ചിത്രങ്ങളിട്ടതിന്റെ പേരില്‍ അധ്യാപികയെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ച് സര്‍വകലാശാല. കൊല്‍ക്കത്തയിലെ പ്രശസ്തമായ സെന്റ് സേവിയേഴ്‌സ് സര്‍വകലാശാല അധികൃതരാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസായിട്ട ഫോട്ടോകള്‍ സ്ഥാപനത്തിന്റെ അന്തസ്സിനും സല്‍പ്പേരിനും കളങ്കം ചാര്‍ത്തി എന്നാരോപിച്ച് അസി. പ്രൊഫസറായ യുവതിയെ നിര്‍ബന്ധിച്ചു രാജിവെപ്പിച്ചത്. അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സിനു പഠിക്കുന്ന ഒരാണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ മറവിലാണ് നടപടി. തന്റെ മകന്‍ അധ്യാപികയുടെ നീന്തല്‍ വേഷത്തിലുള്ള ഫോട്ടോകള്‍ നോക്കിയിരുന്നു എന്നു പറഞ്ഞാണ് രക്ഷിതാവ് സര്‍വകലാശാലയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന്, അധികൃതര്‍ അധ്യാപികയെ വിളിച്ചു വരുത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന വിധമുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും രാജി ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് അധ്യാപിക നല്‍കിയ പരാതിയില്‍ പൊലീസ് അധികൃതര്‍ നടപടി എടുക്കാതെ വൈകിപ്പിക്കുകയാണ്. വാര്‍ത്തകള്‍ പുറത്തുവന്നതിനു ശേഷമാണ് മാസങ്ങള്‍ക്കു ശേഷം പൊലീസ് നടപടി എടുക്കാന്‍ തയ്യാറായതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ദ് വയര്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വിദേശ സര്‍വകലാശാലകളില്‍നിന്നായി പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും എടുത്തതിനു ശേഷം കൊല്‍ക്കത്തയിലെ…

  Read More »
 • മിന്നുന്നതെല്ലാം പൊന്നല്ല; മുന്നറിയിപ്പുമായി കേരളാ പോലീസ്

  തിരുവനന്തപുരം: ടിക് ടോക് – റീൽസ് താരം വിനീതിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ്. സോഷ്യൽ മീഡിയയിൽ മിന്നുന്നതെല്ലാം പൊന്നാകണമെന്നില്ല എന്നാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളിൽ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കോളേജ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസിലാണ് വിനീതിനെ പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാം റീൽസിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാൾ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തിയിരുന്നു. മാത്രമല്ല, ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകൾ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് വിനീത്. ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായി കണ്ടെത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ വിനീതിനെതിന്റെ ഫോട്ടോ ഫിൽട്ടര്‍ ചെയ്തതാണെന്നും യഥാര്‍ത്ഥ രൂപം മറ്റൊന്നാണെന്നും സോഷ്യൽമീഡിയയിൽ ട്രോളുകൾ നിറഞ്ഞിരുന്നു. പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവർ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ലെന്നും…

  Read More »
 • ലുങ്കിയുടുത്ത് വന്നയാളെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ കയറ്റിയില്ല; വിവാദമായപ്പോള്‍ കുടുംബ ക്ഷണിച്ച് സ്വീകരിച്ചിരുത്തി

  വസ്ത്രധാരണത്തിന്റെ പേരില്‍ ആളുകളെ തരംതിരിക്കുന്നതും മാറ്റിനിര്‍ത്തുന്നതുമെല്ലാം വലിയ അനീതി തന്നെയാണ്. പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. വാര്‍ത്തകളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയുമെല്ലാം ഇങ്ങെനയുള്ള സംഭവങ്ങള്‍ നാം അറിയാറുണ്ട്. അത്തരമൊരു സംഭവം കൂടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ലുങ്കിയുടുത്ത് വന്നതുകൊണ്ട് മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ പ്രവേശിപ്പിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരാള്‍. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. പ്രമുഖ മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ സ്റ്റാര്‍ സിനിപ്ലക്‌സ് തിയേറ്ററില്‍ സിനിമ കാണാനെത്തിയെങ്കിലും ലുങ്കി ഉടുത്തതിന്റെ പേരില്‍ തനിക്ക് ടിക്കറ്റ് നല്‍കിയില്ലെന്നാണ് സമന്‍ അലി സര്‍ക്കാര്‍ എന്നയാള്‍ പറയുന്നത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലാവുകയും ചെയ്തു. അതേസമയം ഈ സംഭവം ഒരു തെറ്റിദ്ധാരണയുടെ പേരിലുണ്ടായതാണെന്നും അത്തരത്തില്‍ വസ്ത്രത്തിന്റെ പേരില്‍ ആരെയെങ്കിലും മാറ്റിനിര്‍ത്തുകയെന്നത് തങ്ങളുടെ നയമല്ലെന്നും സ്റ്റാര്‍ സിനിപ്ലക്‌സ് വിശദീകരിച്ചു. വിവാദങ്ങള്‍ക്ക് പിന്നാലെ സമന്‍ അലി സര്‍ക്കാരിനെയും കുടുംബത്തെയും ഇവര്‍ തിയേറ്ററിലേക്ക് ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം കുടുംബത്തോടൊപ്പം തിയേറ്ററില്‍…

  Read More »
 • ബംഗ്ലാദേശി ഗായകനോട് ഇനി ജീവിതത്തില്‍ ഒരിക്കലും പാടരുതെന്ന് പോലീസ്

  സ്‌കൂളില്‍ കലോത്സവങ്ങള്‍ വരുമ്പോഴും മറ്റു പരിപാടികളുണ്ടാകുമ്പോഴും പലരേയും പാട്ട് പാടാന്‍ നമ്മള്‍ നിര്‍ബന്ധിക്കാറുണ്ട്. മനോഹരമായി പാടുമെങ്കിലും നാണംകുണുങ്ങികളായ ഇവര്‍ പിന്നോട്ടുനില്‍ക്കുകയാണ് പതിവ്. നമ്മള്‍ നിര്‍ബന്ധിക്കുമ്പോള്‍ അവര്‍ ഒടുവില്‍ സ്‌റ്റേജില്‍ കയറി പാടുകയും ചെയ്യും. എന്നാല്‍ ഒരാളോട് ഇനി ജീവിതത്തില്‍ ഒരിക്കലും പാടരുത് എന്ന് പറഞ്ഞാല്‍ എങ്ങനെയുണ്ടാകും. അങ്ങനെയൊരു സംഭവമാണ് ബംഗ്ലാദേശിലുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഗായകന്‍ ഹീറോ ആലമിനോട് ഇനി പാട്ട് പാടരുതെന്നാണ് പോലീസ് താക്കീത് ചെയ്തത്. കുറേ പേര്‍ പരാതി നല്‍കിയതായും ഇതിന്റെ അടിസ്ഥാനത്തില്‍ ഹീറോ ആലമിനെ വിളിപ്പിക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു. നൊബേല്‍ പുരസ്‌കാര ജേതാവ് രബീന്ദ്രനാഥ ടാഗോറിന്റേയും ബംഗ്ലാദേശി കവി കാസി നസ്‌റുല്‍ ഇസ്ലാമിന്റേയും ക്ലാസികുകളായ കവിതകള്‍ മോശം രീതിയില്‍, വികൃതമാക്കി ആലപിച്ചതിനെ തുടര്‍ന്നാണ് ഹീറോ ആലമിനെതിരേ ആളുകള്‍ രംഗത്തെത്തിയത്. ഫെയ്‌സ്ബുക്കില്‍ രണ്ട് മില്ല്യണ്‍ ഫോളോഴ്‌സും യുട്യൂബില്‍ 1.5 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുമുള്ള താരമാണ് ഹീറോ ആലം. ഒരു പരമ്പരാഗത അറബി ഗാനം ആലപിച്ചുള്ള ആലമിന്റെ വീഡിയോ 17…

  Read More »
 • ‘മോദി ജീ… മാഗിക്കും പെന്‍സിലിനും വില കൂട്ടിയത് എന്തിന് ?’; പ്രധാനമന്ത്രിക്ക് ആറുവയസുകാരിയുടെ കത്ത്

  ഈ അടുത്ത ദിവസങ്ങളിലായി രാജ്യത്ത് വലിയ രീതിയില്‍ ചര്‍ച്ചയായ വിഷയമായിരുന്നു വിലക്കയറ്റം. ഇപ്പോഴും ഇത് ചര്‍ച്ചകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുക തന്നെയാണ്. ജിഎസ്ടി കയറ്റവും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അവശ്യസാധനങ്ങളടക്കം നിരവധി ഉത്പന്നങ്ങളുടെ വിലയാണ് ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ആറുവയസുകാരി അയച്ച കത്ത് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. മാഗിക്കും പെൻസിലിനും വില കൂട്ടിയത് എന്തിനാണെന്ന ചോദ്യമാണ് ഒന്നാം ക്ലാസുകാരിയായ കൊച്ചുപെണ്‍കുട്ടിയുടെ ചോദ്യം. ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശിയാണ് കൃതി ദുബെയ് എന്ന ആറുവയസുകാരി. പ്രധാനമന്ത്രി ജീ എന്ന് തുടങ്ങുന്ന കത്തില്‍ ആദ്യം കൃതി തന്നെ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. ഹിന്ദിയിലാണ് കത്ത്. തന്‍റെ പേര് കൃതി എന്നാണെന്നും ഒന്നാം ക്ലാസിലാണ് പഠിക്കുന്നതെന്നും ആമുഖമായി അറിയിച്ച ശേഷം നേരെ വിലക്കയറ്റത്തിലേക്കാണ് കത്ത് കടക്കുന്നത്. ‘ചില സാധനങ്ങള്‍ക്ക് ഇപ്പോള്‍ നല്ലതുപോലെ വില കൂടിയല്ലോ, എന്‍റെ പെൻസിലിനും റബറിനുമെല്ലാം വില കൂടിയിട്ടുണ്ട്. മാഗിക്കും വില കൂടി. ഇപ്പോള്‍‍ ‌ഞാൻ പെൻസില്‍ ചോദിക്കുമ്പോള്‍ അമ്മ…

  Read More »
 • ആലപ്പുഴ കളക്ടര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്‍റെ കമന്‍റ് ബോക്സ് തുറന്നു

  ആലപ്പുഴ: വി.ആർ. കൃഷ്‌ണ തേജ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റതോടെ ആലപ്പുഴ കളക്ടര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്‍റെ കമന്‍റ് ബോക്സ് തുറന്നു. നേരത്തെ, ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയതോടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശ്രീറാമിനെ കളക്ടറായി നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത് മുതല്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കടുത്ത വിമര്‍ശനവുമായി നൂറുകണക്കിനാളുകളാണ് കമന്‍റുകളിട്ടത്. ഈ സമയം ശ്രീറാമിന്‍റെ ഭാര്യ ഡോ. രേണുരാജായിരുന്നു കളക്ടര്‍. കമന്റുകള്‍ അതിര് വിട്ടതോടെ കളക്ടര്‍ ഫേസ്ബുക്കിലെ കമന്‍റ് ബോക്സ് പൂട്ടിക്കെട്ടുകയായിരുന്നു. പിന്നീട് ഇടയ്ക്ക് രണ്ടു തവണ തുറന്നപ്പോഴും വിമര്‍ശന കമന്‍റുകള്‍ക്ക് അവസാനമുണ്ടായില്ല. ഒടുവിൽ ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം ശ്രീറാമിന്‍റേതാക്കി മാറ്റാനായി തുറന്നപ്പോഴും സമാന സ്ഥിതിയായിരുന്നു. വൈകാതെ തന്നെ കമന്‍റുകളെല്ലാം നീക്കം ചെയ്ത് വീണ്ടും പൂട്ടിക്കെട്ടി. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്നയാളെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ വ്യാപക പ്രതിഷേധം കണക്കിലെടുത്താണ് ഒടുവില്‍ സര്‍ക്കാര്‍ ശ്രീറാം…

  Read More »
 • കൈയ്യില്‍ കോടാലിയുമായി ട്രാഫിക്ക് നിയന്ത്രിക്കുന്ന പോലീസുകാരന്‍! റോങ് സൈഡ് കയറിവന്ന ബൈക്ക് യാത്രക്കാരെ വിരട്ടിയോടിച്ചു

  ഡല്‍ഹി: ഇന്ത്യന്‍ റോഡുകളില്‍ ട്രാഫിക് നിയന്ത്രണം ശ്രമകരമായ ജോലിയാണ്. എന്നാല്‍ ദില്ലിക്ക് സമീപം ഹരിയാനയിലെ ഫരീദാബാദിലെ ഒരു പൊലീസുകാരന്‍ ട്രാഫിക് നിയന്ത്രിക്കാനിറങ്ങിയത് കൈയ്യിലൊരു കോടാലിയുമായാണ്. നിയമം തെറ്റിച്ച് ബൈക്കിലെത്തുന്ന വിരുദ്ധന്‍മാരെ വിരട്ടാനാണ് ഇത്തരമൊരു സാഹസം. തെറ്റായ ഭാഗത്തുകൂടി എത്തിയ ബൈക്കിന് മുന്നിലാണ് ഉദ്യോഗസ്ഥന്‍ കോടാലിയുമായി ചാടി വീണത്. ബൈക്ക് യാത്രികന്‍ വാഹനം തിരിക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ ഇയാളുടെ വാഹനത്തിന് പുറകില്‍ ചവിട്ടുകയും ചെയ്യുന്നുണ്ട്. #फरीदाबाद में पुलिस कर्मी का सोशल मीडिया पर वायरल वीडियो, बाइक सवार को कुल्हाड़ी दिखाते हुए। @FBDPolice पुलिस ने दिए जांच के आदेश। #faridabad #Police pic.twitter.com/pLQWUAmxhl — Manoj Dhar Dwivedi (@manojdwivediht) August 2, 2022 റോങ് സൈഡിലൂടെ വന്നുവെന്ന് മാത്രമല്ല, ബൈക്ക് യാത്രക്കാര്‍ ഹെല്‍മെറ്റും ധരിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ബാതാ ചൗക്കിലാണ് സംഭവം നടന്നത്. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അന്വേഷണം ആരംഭിച്ചുവെന്ന്…

  Read More »
 • നേരറിയാന്‍ ‘സി.ബി.ഐയൊന്നുവേണ്ട, ഇന്ത്യക്കാര്‍ക്ക് വിശ്വാസം സോഷ്യല്‍മീഡിയയെ!

  ലണ്ടന്‍: ഏതെങ്കിലും കാര്യത്തിന്റെ വസ്തുത അറിയാന്‍ ഇന്ത്യക്കാര്‍ ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെയെന്ന് റിപ്പോര്‍ട്ട്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസിന്റെ (ഒയുപി) ആഗോള പഠനമനുസരിച്ച് ഇന്ത്യയിലെ 54 ശതമാനം ആളുകളും സോഷ്യല്‍ മീഡിയയെ വിശ്വസിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പുസ്തകങ്ങളെയും കൂടുതല്‍ പരമ്പരാഗത മാര്‍ഗങ്ങളെയും ആശ്രയിക്കുന്നത് കുറഞ്ഞതായും പഠനം പറയുന്നു. ഗവേഷണത്തിന്റെ ഭാഗമായി ‘ദ മാറ്റര്‍ ഓഫ് ഫാക്റ്റ്’ എന്ന ക്യാമ്പയിനിലൂടെയാണ് സത്യങ്ങള്‍ എങ്ങനെ തിരിച്ചറിയുന്നു, ഉറവിടങ്ങളുടെ സാധൂകരണം എന്നിവയെ കുറിച്ച് വിവരശേഖരണം നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കൂടുതലും വ്യാജ വാര്‍ത്തകളും തെറ്റായ അവകാശവാദങ്ങളുമാണെന്ന ആശങ്കകള്‍ക്കിടയിലും ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ വിവരങ്ങള്‍ വസ്തുതാപരമായി ശരിയാണെന്ന് വിശ്വസിക്കുന്നവരാണ്. കൂടാതെ ഇവ ഷെയര്‍ ചെയ്യുന്നുമുണ്ട്. വസ്തുതാപരമായ വിവരങ്ങള്‍ അന്വേഷിക്കാന്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്ന കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യകഴിഞ്ഞാല്‍ മെക്‌സിക്കന്‍കാരും ദക്ഷിണാഫ്രിക്കക്കാരും( 43 ശതമാനം) ആണ് കൂടുതലുള്ളത്. 29 ശതമാനം വരുന്ന അമേരിക്കക്കാരുമായി താരതമ്യം…

  Read More »
Back to top button
error: