Newsthen Special

  • ‘പവിഴമഴ’യും ‘മോഹമുന്തിരി’യും ‘ഒന്നാം കിളി പൊന്നാൺ കിളി’യും മലയാളിയെ ത്രസിപ്പിച്ച ഭാവഗീതങ്ങൾ

    പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. മലയാള സിനിമാ സംഗീതരംഗത്ത് നവഭാവുകത്വം  വിളമ്പിയ ‘പവിഴമഴയേ’ എന്ന പാട്ട് ‘അതിരൻ’ എന്ന ചിത്രത്തിലേതാണ്.  റിലീസ് ചെയ്‌തത് 2019 ഏപ്രിൽ 12 ന്. പിഎസ് ജയഹരി സംഗീതം നൽകിയ ആദ്യചിത്രം. വിനായക് ശശികുമാർ രചന. ‘ജീവാംശമായി’ എന്ന ഗാനത്തിനു ശേഷം കെ.എസ് ഹരിശങ്കറിന്റെ സ്വരത്തിൽ മറ്റൊരു ഹിറ്റ്. ഇതേ ദിവസമാണ് ‘മധുരരാജ’ റിലീസ്. ‘മോഹമുന്തിരി’ ഇൻസ്റ്റന്റ് ഹിറ്റായി. ബികെ ഹരിനാരായണൻ- ഗോപിസുന്ദർ-സിതാര കൃഷ്‌ണകുമാർ ത്രയം സംഗീതാസ്വാദകരെ ത്രസിപ്പിച്ചു. 2. ‘ഒന്നാം കിളി, പൊന്നാൺ കിളി’ പ്രിയദർശൻ മോഹൻലാൽ ടീമിൻ്റെ ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ സൂപ്പർ ഹിറ്റ് ഗാനം. രചന ബീയാർ പ്രസാദ്. സംഗീതം: വിദ്യാസാഗർ (പ്രിയനുമൊത്ത് ആദ്യം). 3. പൂവ്വച്ചൽ ഖാദർ- ശ്യാം ടീം സമ്മാനിച്ച ‘വാസരം തുടങ്ങി’ സാജന്റെ മമ്മൂട്ടിച്ചിത്രം ചക്കരയുമ്മയിലെ (1984) ഹിറ്റ് ഗാനം. മമ്മൂട്ടിയോടൊപ്പം ഹിന്ദി നടി കാജൽ കിരണും ഗാനരംഗത്ത് നിറഞ്ഞാടി. ഇതേ ദിവസം ബാലചന്ദ്രമേനോന്റെ ‘ഏപ്രിൽ 18’ റിലീസായി. …

    Read More »
  • തിളക്കത്തിലെ ‘നീയൊരു പുഴയായ്,’ വാത്സല്യത്തിലെ ‘അലയും കാറ്റിൻ ഹൃദയം’: മലയാളത്തിലെ എവർഗ്രീൻ പാട്ടുകൾ

    പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. സിബി മലയിലിന്റെ ‘എന്റെ വീട് അപ്പൂന്റേം’ ചിത്രത്തിലെ ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി- ഔസേപ്പച്ചൻ ടീമിൻ്റെതാണ്. 2003 ഏപ്രിൽ 11 റിലീസ്.  ‘ദൂരെ ഒരു കുരുന്നിളം’ എന്ന പാട്ട് യേശുദാസിനെ കൂടാതെ നിർമ്മാതാവ് പ്രേംപ്രകാശിന്റെ മകൾ തങ്കവും പാടി. ‘തപ്പോ’ എന്ന പാട്ട് ജയറാമും മകൻ കാളിദാസും ചേർന്ന് പാടി.   ഇതേ ദിവസം പുറത്തിയ ദിലീപ് ചിത്രം ‘തിളക്ക’ത്തിൻ്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത് കൈതപ്രം സഹോദരന്മാരാണ്. ‘നീയൊരു പുഴയായ്’ ജയചന്ദ്രന്റെ മികച്ച ഗാനങ്ങളിൽ പെടും. ‘സാറേ സാറേ’ ദിലീപും സുജാതയും ചേർന്ന് പാടി. 2. കൊച്ചിൻ ഹനീഫയുടെ മമ്മൂട്ടിച്ചിത്രം ‘വാത്സല്യ’ത്തിലെ (1993) പാട്ടുകൾ ഹൃദയഹാരി തന്നെ. ‘അലയും കാറ്റിൻ ഹൃദയം,’ ‘ഇന്നീ കൊച്ചുവരമ്പിൻ’, ‘താമരക്കണ്ണനുറങ്ങേണം…’ രചന: കൈതപ്രം. സംഗീതം: എസ് പി വെങ്കിടേഷ്. 3. കമലിന്റെ മോഹൻലാൽ ചിത്രം വിഷ്ണുലോകത്തിലെ (1991)  ‘ആദ്യവസന്തമേ,’ ‘മിണ്ടാത്തതെന്തേ’  ‘കസ്‌തൂരി’ എന്നീ പാട്ടുകൾ സമ്മാനിച്ചത് കൈതപ്രം- രവീന്ദ്രൻ…

    Read More »
  • ‘വജ്ര’ത്തിലെ ‘മാടത്തക്കിളി’ മുതൽ ‘തുഷാര’ത്തിലെ ‘മഞ്ഞേ വാ’ വരെ മലയാളം മണക്കുന്ന ഗാനങ്ങൾ

    പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. ഔസേപ്പച്ചന്റെ സംഗീതത്തിലൂടെ വൈലോപ്പിള്ളിയുടെയും കുമാരനാശാന്റെയും വരികൾ പുനരാവിഷ്ക്കരിച്ച ചിത്രമാണ് പ്രമോദ് പപ്പന്റെ മമ്മൂട്ടിച്ചിത്രം വജ്രം. 2004 ഏപ്രിൽ 10 റിലീസ്. ‘മാടത്തക്കിളി’, ‘പൂക്കുന്നിതാ മുല്ല’ എന്നിവയായിരുന്നു ആ ഗാനങ്ങൾ. ഷിബു ചക്രവർത്തി രചിച്ച ‘മാണിക്യക്കമ്മല് വേണം’ അഫ്‌സലും സുജാതയും ചേർന്ന് പാടി. 2. ഹരിഹരന്റെ ‘സർഗ്ഗ’ത്തിലെ (1992) പാട്ടുകൾ. യൂസഫലി കേച്ചേരി-ബോംബെ രവി ഇന്ദ്രജാലം. സർഗ്ഗത്തിന്റെ തെലുഗു പതിപ്പിൽ (സരിഗമലു) എസ്‌പിബിയാണ് ‘സംഗീതമേ അമരസല്ലാപമേ’ പാടിയത്. ഇതേ ദിവസമാണ് ജയരാജിന്റെ മമ്മൂട്ടിച്ചിത്രം ജോണിവാക്കർ റിലീസ് ചെയ്‌തത്‌. പുത്തഞ്ചേരി-എസ് പി വെങ്കിടേഷ്. ഒരുപക്ഷെ മമ്മൂട്ടിക്ക് ഡാൻസ് വഴങ്ങിയ പാട്ടാണ് ‘ശാന്തമീ രാത്രിയിൽ’. ‘ചാഞ്ചക്കം തെന്നിയും’ മറ്റൊരു ഹിറ്റ്. 3. ഫാസിലിന്റെ ‘എന്നെന്നും കണ്ണേട്ടനി’ലെ ഗാനങ്ങൾ. 1986 വിഷു റിലീസ്. ‘ദേവദുന്ദുഭീ’ എഴുതിക്കൊണ്ട്  കൈതപ്രത്തിന്റെ സിനിമാപ്രവേശം. സംഗീതം: ജെറി അമൽദേവ്. മധു മുട്ടം ഒരു ഗാനമെഴുതി (കാക്കേം കീക്കേം). 4. ഐവി ശശിയുടെ ‘തുഷാര’ത്തിലെ (1981) പാട്ടുകൾ.…

    Read More »
  • എംകെ അർജ്ജുനൻ ഈണം പകർന്ന് അമ്പിളിയും ബി വസന്തയും ആലപിച്ച ഗാനം: ‘മൈലാഞ്ചിക്കാട്ടില് പാറി പറന്നു വരും…’

    പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. പ്രതാപ് പോത്തൻ സംവിധാനം ചെയ്‌ത ‘ഋതുഭേദ’ത്തിലെ ഹിറ്റ് ഗാനമായിരുന്നു  ‘ഋതു സംക്രമപക്ഷി പാടി’ എന്ന പാട്ട്. 1987 ഏപ്രിൽ 9 റിലീസ്. രചന: തകഴി ശങ്കരനാരായണൻ. സംഗീതം: ശ്യാം.  സുകൃതം എന്ന വാക്ക് പാട്ടിൽ യേശുദാസ് ഉച്ചരിച്ചത് സുഹൃതം ആണെന്ന് അന്ന് സംഗീതപ്രേമികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ ദിവസം റിലീസ് ചെയ്‌ത പദ്‌മരാജന്റെ ‘നൊമ്പരത്തിപ്പൂവി’ലെ ‘ഈണം തുയിലുണർത്തീണം’ എന്ന ഗാനവും മറക്കാനാവില്ല. രചന: ഒ.എൻവി. സംഗീതം: എംജി രാധാകൃഷ്ണൻ. 2. ജോഷിയുടെ ധീര എന്ന ചിത്രത്തിലെ പാട്ടുകൾ ഇന്നും ആസ്വാദകരുടെ ചുണ്ടിലുണ്ട്. 1982 ഏപ്രിൽ 9 റിലീസ്. ജയചന്ദ്രന്റെ മികച്ച ഗാനങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മൃദുലേ ഇതാ,’ സതീഷ്ബാബു പാടിയ ‘മെല്ലെ നീ മെല്ലെ’, യേശുദാസിന്റെ ‘സ്വരങ്ങളിൽ  സഖീ’. രചന: പൂവ്വച്ചൽ ഖാദർ. സംഗീതം രഘുകുമാർ. പണ്ട് ജയചന്ദ്രന്റെ ഗാനമേളകളിളെ തബലിസ്റ്റായിരുന്നുല രഘുകുമാർ. 3. ‘വളകിലുക്കം കേൾക്കണല്ലോ’. പി ജി വിശ്വംഭരന്റെ ‘സ്ഫോടന’ത്തിലെ (1981) ഗാനം.…

    Read More »
  • എന്നും മലയാളി ഏറ്റുപാടുന്ന എസ് രമേശൻ നായരുടെയും കോന്നിയൂർ ഭാസിൻ്റെയും വരികൾ

    പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. രഘുനാഥ് പലേരി സംവിധാനം ചെയ്‌ത ‘വിസ്‌മയം’ എന്ന ചിത്രത്തിലെ ‘ഏഴാം നാള്’ പാട്ടിൻ്റെ പാലമൃത് പകർന്ന ഗാനമാണ്. 1998 ഏപ്രിൽ 8 റിലീസ്. എസ് രമേശൻ നായർ- ജോൺസൺ. ചിത്രത്തിൽ ‘മൂക്കില്ലാ നാക്കില്ല പൂതം’ എന്ന ഗാനം സംവിധായകൻ എഴുതി ജോൺസൺ പാടി. 2. ബാലചന്ദ്രമേനോന്റെ ‘കാര്യം നിസ്സാര’ത്തിലെ പാട്ടുകൾ കണ്ണൂർ രാജൻ്റെ മാജിക് തന്നെ. ‘താളം ശ്രുതിലയ താളം’, ‘കണ്മണി പെന്മണിയേ’ (സുജാതയും പാടി), ‘കൊഞ്ചി നിന്ന പഞ്ചമിയോ’. രചന: കോന്നിയൂർ ഭാസ്. 1983 ഏപ്രിൽ 8 റിലീസ്. 3. ഹരിഹരന്റെ ‘അങ്കുരം’ എന്ന ചിത്രത്തിലെ ‘തുയിലുണരൂ’ ചെണ്ടയുടെ പശ്ചാത്തല താളത്തിൽ എം എസ് വിശ്വനാഥൻ സംഗീതം പകർന്ന ഗാനം. രചന: ഒഎൻവി. 1982 ഏപ്രിൽ 8 റിലീസ്. ഇതേ ദിവസമാണ് ശ്രീകുമാരൻ തമ്പി നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘ഗാനം’ റിലീസ് ചെയ്‌തത്‌. ഇരയിമ്മൻ തമ്പി, സ്വാതി തിരുനാൾ, ത്യഗരാജകൃതികൾ എന്നിങ്ങനെ പരമ്പരാഗത…

    Read More »
  • ഹൃദയം കവർന്ന പി. ഭാസ്‌ക്കരൻ- ജി ദേവരാജൻ ടീമൻ്റെ ‘ഇളവന്നൂർ മഠത്തിലെ ഇണക്കുയിൽ’

    പാട്ടോർമ്മ സുനിൽ കെ ചെറിയാൻ 1. ‘ഒരു വാക്കിൽ ഒരു നോക്കിൽ’ മോഹൻലാൽ ചിത്രമായ ‘അയിത്ത’ത്തിലെ എംജി രാധാകൃഷ്‌ണൻ ഗാനം. രചന: ഒഎൻവി. യേശുദാസിനൊപ്പം ബി.എ ചിദംബരനാഥ് പാടിയ ‘ഏഴ് സുസ്വരങ്ങളും’ ഹൃദ്യം. 1988 ഏപ്രിൽ 7 റിലീസ്. ഇതേ ദിവസം റിലീസ് ചെയ്‌ത മമ്മൂട്ടിച്ചിത്രം മനു അങ്കിൾ, ശ്യാം ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു – ‘മേലേ വീട്ടിലെ,’ ‘ഒരു കിളി ഇരുകിളി’. രചന: ഷിബു ചക്രവർത്തി. 2.  ‘ഒരു മഴപ്പക്ഷി പാടുന്നു’ 2002 ഏപ്രിൽ 7 ന് റിലീസ് ചെയ്‌ത ‘കുബേരനി’ലെ ഗാനം. ഗിരീഷ് പുത്തഞ്ചേരി- മോഹൻ സിത്താര. ആലപിച്ചത് എംജി ശ്രീകുമാർ- സുജാത. ‘മണിമുകിലേ’ എന്ന സ്വർണ്ണലത ഗാനവും ഓർമയിലെത്തുന്നു. 3. ‘ഇളവന്നൂർ മഠത്തിലെ ഇണക്കുയിൽ’ നവോദയ ചിത്രം കടത്തനാട്ട് മാക്കത്തിലെ അതിമനോഹര ഗാനം. പി ഭാസ്‌ക്കരൻ- ജി ദേവരാജൻ. ഇതേ ചിത്രത്തിലെ ‘അക്കരെയക്കരെയക്കരെയല്ലോ ആയില്യം കാവ്’ മറ്റൊരു ഹിറ്റ്. 4. ‘കടത്തനാട്ട് മാക്ക’ത്തിന് ഒരു വർഷം മുൻപ്…

    Read More »
  • എന്താണ് ‘കുത്തുപാള!? പാള മാഹാത്മ്യത്തെക്കുറിച്ച് റിട്ടയേർഡ് ഹെഡ്മാസ്റ്റർ ബുഹാരി കോയക്കുട്ടിയുടെ ഓർമക്കുറിപ്പ്…

    ധൂർത്തടിച്ചു ചെലവാക്കുന്ന മകനെ കുറിച്ച്….അച്ഛൻ പറയും…”അവൻ എന്നെ കുത്തുപാള എടുപ്പിച്ചേ അടങ്ങൂ…” മറ്റാരെങ്കിലും…. നമ്മുടെ കയ്യിലിരിക്കുന്ന കാശ് ചെലവാക്കാൻ ഇട വരുത്തുമ്പോൾ…. നമ്മൾ… അയാളോട് ചോദിക്കും… “നീ…. എന്നെ കുത്തുപാള എടുപ്പിച്ചേ അടങ്ങൂ…. അല്ലേ….” പാള….. നമുക്കറിയാം…! നമുക്കെന്നു പറഞ്ഞാൽ… ന്യൂജൻ അതിൽ പെടൂല്ല….. എന്നറിയണം. പണ്ട്….. പാള പറക്കി കൊടുത്താലും പൈസ കിട്ടുമായിരുന്നു…. അങ്ങനെ പൈസ ഞാൻ വാങ്ങിയിട്ടുണ്ട്..! ചന്തയിൽ പോയി മീൻ വാങ്ങാൻ…. പാള തന്നെ വേണം…! പാളയിൽ മീൻ വാങ്ങി ഇട്ടു…. കഴുത്തിന്റവിടെ ഒരു കെട്ടും കെട്ടി…. കയ്യിൽ തൂക്കിപ്പിടിച്ചു കൊണ്ടുവരുന്ന അച്ഛനെ ഓർക്കുന്നുണ്ടോ..!!!!? ചന്തയിലെ ഒരു സ്ഥിരം കച്ചവടക്കാരനാണ്…. പാളക്കാരൻ…! അവനില്ലാത്ത ചന്തയില്ല…! വീട്ടിൽ… ചൂട് കാലത്തു… ആശ്വാസം തരാൻ പാള വേണമായിരുന്നു…! പാളയിൽ ഉണ്ടാക്കുന്ന വിശറി ഇല്ലാതെ കാരണവന്മാർ ഉറങ്ങാറില്ലായിരുന്നു…! ചാരുകസേരയിൽ…. ചാരിക്കിടന്നു…. പാള വിശറി കൊണ്ടു വീശുന്ന… അച്ഛനെയോ… അമ്മാവനേയോ…. മറക്കാൻ കഴിയുമോ…? വീട്ടിൽ കുഞ്ഞു ജനിച്ചാൽ…. പാളയുടെ ഉപയോഗം നിർബന്ധം ആയിരുന്നു……

    Read More »
  • കാറിലെത്തിയ നാലു യുവതികൾ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തതായി 32-കാരനായ യുവാവ്; സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്

    ജലന്ധർ: അസാധാരണമായ ഒരു ബലാൽസംഗ വാർത്തയാണ് ഇപ്പോൾ പഞ്ചാബിൽ ചർച്ചാ വിഷയം. പഞ്ചാബിലെ ദൈനിക് സവേര എന്ന പത്രമാണ്, ജലന്ധറിൽ നാലു യുവതികൾ ചേർന്ന് ഒരു പുരുഷനെ ബലാൽസംഗം ചെയ്‌തെന്ന വാർത്ത പുറത്തുവിട്ടത്. തന്നെ കാറിലെത്തിയ നാലു യുവതികൾ തട്ടിക്കൊണ്ടുപോയ ശേഷം വിജനമായ വനപ്രദേശത്തു വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ്, 32-കാരനായ ജലന്ധർ സ്വദേശി പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ, സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് താന ബസ്തി ബവ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് ഗഗൻദീപ് സിംഗ് ഷെഖോൻ പറഞ്ഞതായി പഞ്ചാബി പത്രം ജാഗരൺ റിപ്പോർട്ട് ചെയ്തു. ജലന്ധറിലെ തുകൽ ഫാക്ടറി ജീവനക്കാരനാണ് ബലാൽസംഗ ആരോപണവുമായി രംഗത്തുവന്നതെന്ന് ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. താൻ നടന്നു പോവുന്നതിനിടെ കാറിലെത്തിയ നാലു യുവതികൾ കണ്ണിൽ ഒരു സ്‌പ്രേ തളിച്ചശേഷം കാറിലേക്ക് വലിച്ചു കയറ്റി വിജനമായ സ്ഥലത്തു കൊണ്ടുപോവുകയും ബലാൽസംഗം ചെയ്യുകയും ചെയ്തതായാണ് ഇയാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇതിനു ശേഷം കണ്ണു കെട്ടി തന്നെ ഒഴിഞ്ഞ…

    Read More »
  • ചിരി ഹെൽപ്പ്ലൈൻ ജനപ്രിയമാകുന്നു; ഇതുവരെയെത്തിയത് 31,084 കോളുകൾ

    കുട്ടികളിലെ മാനസികസമ്മർദം ലഘൂകരിക്കാനും അവരെ ‘ചിരി’പ്പിക്കാനും കേരള പോലീസ് ആരംഭിച്ച ചിരി ഹെൽപ്പ് ലൈൻ ജനപ്രിയമാകുന്നു. പദ്ധതി ആരംഭിച്ച് ഒരു വർഷമാകുമ്പോൾ 31,084 പേർ സേവനം പ്രയോജനപ്പെടുത്തിയതായാണു കണക്കുകൾ. കോവിഡ് വ്യാപനത്തെത്തുടർന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികൾക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി തുടങ്ങിയത്. 2021 ഈ പദ്ധതി ആരംഭിക്കുമ്പോൾ പല കോണുകളിൽ നിന്നും സംശയങ്ങൾ ഉയർന്നിരുന്നു. നമ്മുടെ കുട്ടികൾക്ക് ഇത്രയും മാനസിക സമ്മർദ്ദം ഉണ്ടോ? ഉണ്ടെങ്കിൽ തന്നെ അതിൽ പോലീസിനെന്താവും ചെയ്യാനാവുക? നമ്മുടെ കുട്ടികളെ ചിരിപ്പിക്കാൻ അവർക്കു കഴിയുമോ? ഈ സംശയങ്ങളെല്ലാം അസ്ഥാനത്താണെന്നു തെളിയിക്കുന്നതാണ് ചിരി ഹെൽപ്പ് ലൈനിൽ വന്ന കോളുകളുമായി ബന്ധപ്പെട്ട കണക്കുകൾ. 2021 ജൂലൈ 12 മുതൽ 2022 ജൂലൈ 28 വരെ വിളിച്ച 31084 പേരിൽ 20081 പേർ വിവരാന്വേഷണത്തിനും 11003 പേർ ഡിസ്ട്രസ് കോളുമാണു ചെയ്തത്. ഏറ്റവും കൂടുതൽ കോളുകൾ മലപ്പുറത്ത് നിന്നാണ്. 2817 പേരാണ് ഇവിടെനിന്നു ചിരിയുടെ ഹെൽപ്ലൈനിൽ വിളിച്ചത്. ഇതിൽ 1815…

    Read More »
  • ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി  തർപ്പണം

    പത്തനംതിട്ട : 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ  താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, വാവൂട്ട് എന്നിവ 28 ന് രാവിലെ 4 മണി മുതൽ നടക്കും കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കോന്നി  കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും പൂര്‍ത്തിയായി. പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും. രാവിലെ നാല് മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി 999 മല ദൈവങ്ങള്‍ക്ക് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം .4.30 മുതല്‍ ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ ,5 മണി മുതല്‍ കര്‍ക്കടക വാവ് ബലി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ച്…

    Read More »
Back to top button
error: