Fiction

  • ഒന്നിനോടും പരിധി വിട്ട് അടുപ്പം പുലർത്തരുത്, ഒരു നാൾ എല്ലാം ഉപേക്ഷിച്ച് പോകേണ്ടതാണ്

    ഹൃദയത്തിനൊരു ഹിമകണം 28       ഏദൻതോട്ടത്തിൽ നിന്നും ആദവും ഹൗവ്വയും പുറത്താക്കപ്പെട്ടതിനെക്കുറിച്ച് ഗുരു സംസാരിക്കുകയായിരുന്നു: ‘നമ്മൾ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പുറത്തു വരുന്ന നിമിഷം മുതൽ, നമ്മുടെ പറുദീസാ നഷ്‌ടം ആരംഭിച്ചു കഴിഞ്ഞു. ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ആദ്യത്തെ കരച്ചിൽ അവളുടെ ആദ്യ പറുദീസാ നഷ്‌ടം എന്ന പ്രതീകമാണ് കാട്ടുന്നത്. എന്തൊക്കെ പ്രതീകങ്ങൾ മനുഷ്യർ പിന്നീട് പടുത്തുയർത്തി! അമ്മ എന്നാൽ വാത്സല്യം; അച്ഛൻ എന്നാൽ സംരക്ഷണം; സഹോദരൻ എന്നാൽ അനുഭാവം; ഭർത്താവ് എന്നാൽ കരുതൽ. വാസ്‌തവത്തിൽ നമ്മൾ ഒറ്റയ്ക്കല്ലേ? ഒടുവിൽ നമുക്ക് നമ്മെത്തന്നെ ഉപേക്ഷിച്ചു പോവേണ്ടതില്ലേ? അതുകൊണ്ടാണ് മുൻപൊരു ഗുരു പറഞ്ഞത്: ഒരുവൻ സ്വന്തം പിതാവിനെയും, മാതാവിനെയും, ഭാര്യയെയും, മക്കളെയും, സഹോദരങ്ങളെയും, സ്വജീവനെത്തന്നെ ത്യജിക്കാതെ എന്റെ കൂടെ വരാൻ യോഗ്യനല്ല എന്ന്.’ ജീവിതത്തിൽ പാലിക്കേണ്ട ഏറ്റവും നല്ല ഗുണങ്ങളിലൊനിന്റെ പേര് നിർമമത എന്നാണ്. ഒന്നിനോടും പരിധി വിട്ട് ഒരു അടുപ്പവും വേണ്ട. അവതാരക: ടീന ആന്റണി സമ്പാദകൻ: സുനിൽ…

    Read More »
  • ബലഹീനതകളെ കീഴടക്കൂ, മറ്റെന്തിനെക്കാൾ വലിയ വിജയം അതാണ്

    വെളിച്ചം         നീണ്ടനാളത്തെ വെട്ടിപ്പിടിക്കലുകള്‍ക്കു ശേഷം അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തന്റെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ തുടങ്ങുകയാണ്. പോകുമ്പോള്‍ വളരെ ജ്ഞാനിയായ ഒരു ഗുരുവിനെ ഒപ്പം കൊണ്ടുപോകാന്‍ അദ്ദേഹം തീരുമാനിച്ചു. ചക്രവര്‍ത്തി ഗുരുവിനടുത്ത് ചെന്ന് പറഞ്ഞു: “താങ്കള്‍ വേഗം തയ്യാറാകൂ.. എന്റെ കൂടെ എന്റെ രാജ്യത്തേക്ക് ഞാന്‍ താങ്കളെ കൊണ്ടുപോകുന്നുണ്ട്.” ഗുരു പറഞ്ഞു: “ഞാന്‍ ഈ നാട് വിട്ട് എവിടേയും വരാന്‍ തയ്യാറല്ല…” രാജാവിന് ദേഷ്യം വന്നു. “ഞാന്‍ ആരാണെന്ന് താങ്കള്‍ക്കറിയില്ലേ.. എന്റെ കല്‍പനകളെ ഇതുവരെ ആരും നിഷേധിച്ചിട്ടില്ല. വേഗം വന്നില്ലെങ്കില്‍ താങ്കളെ ഞാന്‍ കൊല്ലും.” ചക്രവര്‍ത്തി വാളൂരി ഗുരുവിന്റെ കഴുത്തില്‍ വെച്ചു. ഗുരു പറഞ്ഞു: “താങ്കള്‍ മഹാനായ അലക്‌സാണ്ടര്‍ എന്ന പദവിക്ക് ഒരിക്കലും അര്‍ഹനല്ല. നിങ്ങള്‍ വെറുമൊരു അടിമയാണ്. ആദ്യം താങ്കള്‍ താങ്കളുടെ ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കൂ.. എന്നിട്ട് ഈ രാജ്യങ്ങള്‍ വെട്ടിപ്പിടിക്കൂ.” രാജാവിന്റെ തല കുനിഞ്ഞു. ലോകം മുഴുവന്‍ നേടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് സ്വന്തം ആത്മാവിനെ നേടാന്‍.…

    Read More »
  • ഒടുവിൽ സുരേഷ് ഗോപി സമ്മതിച്ചു: പത്മശ്രീ അവാർഡിന് സഹായം അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി തന്നെ ബന്ധപ്പെട്ടിരുന്നു

         കലാമണ്ഡലം ഗോപിയുടെ പത്മ അവാർഡ് വിവാദങ്ങളിൽ പ്രതികരണവുമായി നടൻ സുരേഷ് ഗോപി. പത്മശ്രീ അവാർഡിന് സഹായം അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി തന്നെ ബന്ധപ്പെട്ടിരുന്നു. 2015 വരെ അവാർഡ് നിർണയത്തിൽ പല അഴിമതിയും നടന്നിട്ടുണ്ട്. അതിനാൽ തനിക്ക് ഇടപെടാൻ കഴിയില്ലെന്നും സെൽഫ് അഫിഡവിറ്റ് നൽകാനും നിർദ്ദേശിച്ചു. താൻ ഇതുവരെയും അത് പുറത്തു പറയാതിരുന്നത്  കലാമണ്ഡലം ഗോപിയെയും കുടുംബത്തെയും മാനിച്ചാണ്. കലാമണ്ഡലം ഗോപി തന്നെ എല്ലാം വെളിപ്പെടുത്തിയതിൽ സന്തോഷം. വീട്ടിലെത്തി അദ്ദേഹത്തെകാണില്ല കലാമണ്ഡലം ഗോപിക്ക് ചില രാഷ്ട്രീയ ബാധ്യതകൾ ഉണ്ട്. ആ രാഷ്ട്രീയ ബാധ്യതകൾ ഓർത്താണ് വീട്ടിലേക്കുള്ള സന്ദർശനം ഒഴിവാക്കുന്നത്. താൻ സ്വന്തം ഇഷ്ടപ്രകാരം ഒരു സന്ദർശനവും നടത്തിയിട്ടില്ല. കരുണാകരന്റെ ബന്ധുവീട്ടിലേക്ക് പോയതുപോലും ക്ഷണം സ്വീകരിച്ച് ആണെന്നും അദ്ദേഹം പറഞ്ഞു. പദ്മ പുരസ്‌കാരം വാങ്ങി തരുമോ എന്ന് സുരേഷ് ഗോപിയോട് അങ്ങോട്ടാണ് ചോദിച്ചതെന്ന് കലാമണ്ഡലം ഗോപി നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. അത് തന്നെക്കൊണ്ട് സാധിക്കുന്ന കാര്യമല്ലെന്ന് സുരേഷ് ഗോപി അന്നു തന്നെ…

    Read More »
  • മനുഷ്യൻ യന്ത്രമായി മാറുന്നു, പരസ്പരം സംസാരിച്ചും ചിരിച്ചും ജീവിച്ചാൽ നഷ്ടപ്പെട്ട ഉല്ലാസം തിരിച്ചു വരും

    വെളിച്ചം        ലോകത്ത് സന്തോഷത്തില്‍ ജീവിക്കുന്ന ഏഴാമത്തെ രാജ്യമാണ് സ്വീഡൻ. അവർക്ക് ഈ പദവി ലഭിച്ചത് 2023 ലാണ്. തങ്ങള്‍ക്ക് ഈ 7-ാം സ്ഥാനം പോരാ എന്ന് സ്വീഡനിലെ ലുലോ എന്ന നഗരം തീരുമാനിച്ചു. ഏകദേശം 80,000 പേരാണ് അവിടെ താമസിക്കുന്നത്. പൊതുവെ നല്ല ആളുകളാണ് അവിടെയുള്ളത്. പക്ഷേ അവര്‍ തമ്മില്‍ മിണ്ടാട്ടം കുറയുന്നു എന്ന കാര്യം അവിടുത്തെ ഗവണ്‍മെന്റ് കണ്ടുപിടിച്ചു. തങ്ങളുടെ ജനങ്ങള്‍ക്ക് മുഖപ്രസാദം തീരെയില്ല. നഗരത്തിന്റെ മുഖം തെളിയാന്‍ എന്തുചെയ്യണം എന്നായി അവരുടെ ആലോചന. അതിനൊരു കമ്മിറ്റിയെയും അവര്‍ ഏര്‍പ്പാടാക്കി. മിണ്ടീം പറഞ്ഞും കഴിയുകയാണ് അതിനുള്ള പോംവഴി എന്ന എന്ന തിരിച്ചറിവില്‍ അവരെത്തി. ആരെക്കൊണ്ടെങ്കിലും ‘ഹായ്’ പറയിക്കുക. അതാണ് ‘ലുലോ’ കണ്ടുപിടിച്ച പരിഹാരം. ഈ സന്ദേശം നഗരമാകെ പരത്താന്‍ ഒരു വീഡിയോ സന്ദേശവും അവര്‍ പുറത്തിറക്കി. അതെ ഒരു ‘ഹായ് ‘ പറയുന്നതും ചിരിക്കുന്നതും മിണ്ടുന്നതുമെല്ലാം നമുക്ക് വളരെയധികം ഗുണം ചെയ്യും എന്ന് ശാസ്ത്രം പറയുന്നു.…

    Read More »
  • സ്നേഹമോ ഉപഹാരമോ ലഭിക്കുന്ന ആൾക്ക് മാത്രമല്ല, കൊടുത്തവർക്കും നന്ദി വേണം

    ഹൃദയത്തിനൊരു ഹിമകണം 27   അതിപ്രശസ്‌തനായ ട്യൂഷൻ അദ്ധ്യാപകനായിരുന്നു അദ്ദേഹം. ര സ്‌കൂൾ ജോലികൾ കഴിഞ്ഞാൽ രാത്രി വരെയും ട്യൂഷനാണ്. ‘സാറില്ലാതെ കണക്ക് പഠിക്കാൻ പറ്റില്ലെ’ന്നാണ് പിള്ളേർ പറയുന്നതെന്ന്’ സാറിന്റെ ഭാര്യ സാറിനോട് പറഞ്ഞു. അപ്പൊ സാറ് പറയുന്നു: ‘ഈ പിള്ളേരുള്ളത് കൊണ്ട് എനിക്ക് പഠിപ്പിക്കാൻ പറ്റുന്നു…’ ‘ഒരു പാലം വച്ചാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം എന്നതിന്റെ പുതിയൊരു പൊരുൾ അന്നാണ് പിടി കിട്ടിയത്’ എന്ന് സാറിന്റെ ഭാര്യ. ഒരാൾ മറ്റൊരാൾക്ക് സഹായമോ സമ്മാനമോ സ്നേഹമോ കൊടുക്കുകയാണെന്ന് വയ്ക്കുക. സ്വീകരിച്ചയാൾക്ക് മാത്രമല്ല, കൊടുത്തവർക്കും നന്ദിയുണ്ടാവണം. സ്വീകരിക്കാൻ ഒരാൾ മനസ് കാട്ടുന്നത് കൊണ്ടാണല്ലോ നമുക്ക് കൊടുക്കാനും പറ്റുന്നത്. അവതാരക: സരിത സുനിൽ സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • ആഗ്രഹം എത്ര തീവ്രമാണെങ്കിലും അത് സാധ്യമാകും, പക്ഷേ ദൃഢമായ വിശ്വാസം കൈവിടരുത്

    വെളിച്ചം    ആ കാട്ടിലെ അടുത്തടുത്തു നിന്ന മൂന്ന് മരങ്ങള്‍ക്കും ഓരോരോ ആഗ്രഹങ്ങളുണ്ടായിരുന്നു. താന്‍ ഒരു സ്വര്‍ണ്ണപ്പെട്ടിയായി മാറണമെന്നും അതില്‍ ധാരാളം രത്‌നങ്ങളും സ്വര്‍ണ്ണങ്ങളും സൂക്ഷിക്കണമെന്നും ആദ്യത്തെ മരം ആഗ്രഹിച്ചു. രണ്ടാമത്തെ മരത്തിന് താന്‍ വലിയ സാഹസികയാത്രകള്‍ നടത്തുന്ന വഞ്ചിയാകണമെന്നായിരുന്നു ആഗ്രഹം. മൂന്നാമത്തെ മരം മറ്റ് രണ്ട് മരങ്ങളേക്കാള്‍ വലിയ ഉയരം ഉളളതായിരുന്നു. ‘ഇനിയും വളരണം, മാനം മുട്ടെ വളരണം. എന്നിട്ട് ആകാശത്തുള്ള ദൈവത്തെ നേരിട്ട് കാണണം…’ മൂന്നാമത്തെ മരത്തിന്റെ സ്വപ്നം പറഞ്ഞപ്പോള്‍ മറ്റ് രണ്ടുപേരും കളിയാക്കി ചിരിച്ചു. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ മരം മുറിക്കാന്‍ ആളുകളെത്തി. ആദ്യത്തെ മരത്തെ നോക്കിയപ്പോള്‍ അത് വളരെ വിലപിടിപ്പുള്ള മരമാണെന്നും മനോഹരമായ ആഭരണപെട്ടികളുണ്ടാക്കാന്‍ നല്ലതാണെന്നും മരംവെട്ടുകാര്‍ അഭിപ്രായപ്പെട്ടു. ഇത് കേട്ട് ഒന്നാമത്തെ മരം സന്തോഷിച്ചു. രണ്ടാമത്തെ മരത്തെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇത് വളരെ ഉറപ്പുളള മരമാണ് ഇതിനെ കപ്പലുണ്ടാക്കാന്‍ ഉപയോഗിക്കാം.’ രണ്ടാമത്തെ മരത്തിനും സന്തോഷമായി. മൂന്നാമത്തെ മരം വെട്ടിയെങ്കിലും അവര്‍ അതിനെ ഗോഡൗണിലേക്ക്…

    Read More »
  • അപൂര്‍ണ്ണതകൾ അംഗീരിച്ച്, പങ്കാളിയെ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകൂ

    വെളിച്ചം     അവരുടെ വിവാഹവാര്‍ഷികമായിരുന്നു അന്ന്. ഭാര്യ ഭര്‍ത്താവിന്റെ മുന്നില്‍ ഒരു ആശയം വച്ചു: “തിരക്കുമൂലം നമുക്ക് പലപ്പോഴും സംസാരിക്കാന്‍ സമയം കുറവാണ്. അതുകൊണ്ട് ഓരോ ഡയറിവാങ്ങി പരസ്പരം പറയാനുളള കാര്യങ്ങള്‍ എഴുതാം. അടുത്തവര്‍ഷം ഇതേ ദിവസം ഡയറികള്‍ കൈമാറാം. എന്നിട്ട് അത് വായിച്ചുനോക്കി തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അവ തിരുത്തി മുന്നോട്ട് പോകാം.” പിറ്റേവര്‍ഷം അവര്‍ തങ്ങളുടെ ഡയറികള്‍ കൈമാറി. ഭാര്യ എഴുതി: “നിങ്ങള്‍ എന്റെ പിറന്നാളിന് സമ്മാനം തന്നില്ല, എന്റെ വീട്ടുകാര്‍ വന്നപ്പോള്‍ അവരെ വേണ്ടപോലെ ഗൗനിച്ചില്ല, യാത്ര പോകാമെന്ന് പറഞ്ഞിട്ട് പോയില്ല…” ഇതു വായിച്ച് ഭര്‍ത്താവ് പറഞ്ഞു: “തീര്‍ച്ചായായും ഞാനിത് തിരുത്താം… ” ഭര്‍ത്താവ് നല്‍കിയ ഡയറി ഭാര്യ തുറന്നുനോക്കിയപ്പോള്‍ അതിലെ പേജുകളെല്ലാം ശൂന്യമായിരുന്നു. പക്ഷേ, അവസാന പേജില്‍ ഇങ്ങനെ എഴുതിയിരുന്നു: “നിന്റെ സ്‌നേഹത്തിനും ത്യാഗത്തിനും സമര്‍പ്പണത്തിനുംമുന്നില്‍ ഒന്നും എനിക്കൊരു കുറവായി തോന്നിയില്ല.” ഭാര്യക്ക് വളരെ സന്തോഷമായി, അവള്‍ താനെഴുതിയ ഡയറി കീറിക്കളഞ്ഞു. പുതിയ വിവാഹവാര്‍ഷികം… കൂടുതല്‍…

    Read More »
  • ഉപേക്ഷിക്കപ്പെട്ട കല്ല് മൂലക്കല്ലാകുന്ന സന്ദർഭങ്ങൾ

    ഹൃദയത്തിനൊരു ഹിമകണം 26    ആകെ വെട്ടി നശിപ്പിച്ച കാട്ടിൽ ഒരു മരം മാത്രം തലയുയർത്തി നിൽക്കുന്നു. എന്തുകൊണ്ടാണ് ഈ മരത്തെ മാത്രം വെട്ടാഞ്ഞത് എന്ന ചോദ്യത്തിന് ‘പാഴ്മര’മാണത് എന്ന് മറുപടി. ഒരു മരം പാഴ്മരമാവുന്നത് അത് ഒരു തടിക്കച്ചവടക്കാരന്റെ കൺകോണിലൂടെ നോക്കുമ്പോഴാണ്. ആ കാടിനെ നമുക്ക് ഒറ്റമരവനം എന്ന് വിളിക്കാം. ആ പാഴ്‌മരം ഇല്ലായിരുന്നേൽ ആ കാടിന് ആ പേര് നഷ്ടമാവുമായിരുന്നു. നിങ്ങളെക്കൊണ്ട് ലോകത്തിന് ഗംഭീരമായ  പ്രയോജനങ്ങൾ ഒന്നുമില്ലായിരിക്കാം. പക്ഷെ നിങ്ങളുടെ ആബ്‌സൻസ് പ്രസന്റ് ആയിരിക്കുന്ന ഏതൊക്കെയോ ഇടങ്ങളുണ്ട്. ഉദ്യോഗച്ചന്തയിൽ നിങ്ങൾക്ക് വലിയ മാർക്കറ്റ് ഇല്ലായിരിക്കാം. പക്ഷെ സമൂഹത്തിന് വേറെ ഏതൊക്കെയോ തലങ്ങളിൽ നിങ്ങളെ ആവശ്യമുണ്ടാവാം! അവതാരക: സീമ ജിജോ സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • നന്മയുടെ പരകോടി മിന്നാമിനുങ്ങുകൾ ഒന്നിച്ചു ജ്വലിക്കട്ടെ

    വെളിച്ചം അന്ന് അസ്തമിക്കാറായപ്പോള്‍ സൂര്യന് വലിയ സങ്കടമായി. “ലോകം അന്ധകാരത്തിൽ താഴുന്നു. ഭൂമിക്ക് പ്രകാശം നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ…?” സൂര്യന്‍ ചോദിച്ചു. നക്ഷത്രങ്ങള്‍ മറുപടി പറഞ്ഞു: “ഞങ്ങള്‍ വെളിച്ചം നല്‍കാം.” പക്ഷേ, അപ്പോഴേക്കും മേഘം വന്ന് അവയെ മറച്ചു. നക്ഷത്രങ്ങള്‍ ചോദിച്ചു: “ഇനി മറ്റാര്‍ക്കെങ്കിലും പ്രകാശം നല്‍കുവാന്‍ കഴിയുമോ…?” അപ്പോള്‍ ചന്ദ്രന്‍ സന്നദ്ധത അറിയിച്ചു: “ഞാന്‍ നല്‍കാം..” പക്ഷേ കുറച്ചുകഴിഞ്ഞപ്പോള്‍ ചന്ദ്രനേയും മേഘം മറച്ചു.  നിസ്സഹായതയോടെ ചന്ദ്രന്‍ ചോദിച്ചു: “ഇനി ആര്‍ക്കെങ്കിലും പ്രകാശം നല്‍കാന്‍ കഴിയുമോ…?” അപ്പോള്‍ ഒരു മിന്നാമിനുങ്ങ് മറുപടി പറഞ്ഞു: “ചെറിയ വെട്ടമാണെങ്കിലും ഞാന്‍ തെളിഞ്ഞുകൊള്ളാം.” അത് തെളിഞ്ഞു തുടങ്ങിയപ്പോഴേക്കും  പരകോടി മിന്നാമിനുങ്ങുകള്‍ ഒപ്പം ചേര്‍ന്നു. അതെ, നന്മ ഒരു തുടര്‍പ്രക്രിയയാണ്.  ആരെങ്കിലുമൊക്കെ ഏറ്റെടുത്തു ചെയ്യുന്ന ഓരോ സത്കര്‍മ്മവും ഒരിക്കലും അവസാനിക്കാതെ നിലനില്‍ക്കും. നാം അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ ആരോ ഒരാള്‍ പ്രതിഫലേച്ഛയില്ലാതെ ചെയ്തവയാണ്.  അപരിചിതരിലൂടെ ലഭിക്കുന്ന സുകൃതങ്ങള്‍ക്കും അപരിചിതര്‍ക്കു ചെയ്യുന്ന സുകൃതങ്ങള്‍ക്കും ഒരിക്കലും കടപ്പാടിന്റെ ബന്ധനമുണ്ടാകില്ല.   എല്ലാവരിലും നന്മ…

    Read More »
  • ലക്ഷ്യം മനസ്സിലുറപ്പിച്ച് പുറപ്പെട്ടാൽ എല്ലാ പ്രതിബന്ധങ്ങളും കടന്ന് കൃത്യസ്ഥലത്ത് എത്താം

    വെളിച്ചം കടുവ അഞ്ചാറ് ദിവസമായി ആ മുയലിനെ പിടിക്കാനായി ഓടിക്കുന്നു. പക്ഷേ, ഇത്ര ദിവസമായിട്ടും കടുവയ്ക്ക്  മുയലിനെ പിടിക്കാന്‍ സാധിച്ചില്ല. ഒടുവിൽ തോല്‍വി സമ്മതിച്ച് മുയലിന്റെ മാളത്തിനു പുറത്ത് ചെന്നിരുന്ന് കടുവ ചോദിച്ചു: “എങ്ങിനെയാണ് നിനക്ക് ഇത്രയും വേഗത്തില്‍ ഓടുവാന്‍ സാധിക്കുന്നത്. ആറ് ദിവസമായി നിന്നെ കീഴടക്കാൻ ഞാൻ ശ്രമിക്കുന്നു…. എന്ത് മാന്ത്രിക ശക്തിയായാണ് നിൻ്റെ കാലുകൾക്ക്…?” മുയല്‍ പറഞ്ഞു: “ആറല്ല, അറുപത് ദിവസം ഓടിച്ചാലും എന്നെ കിട്ടില്ല.” കടുവയ്ക്ക് അത്ഭുതമായി: “നിനക്ക് എങ്ങനെയിത് ഇത്ര ആ്തമവിശ്വാസത്തില്‍ പറയാന്‍ സാധിക്കുന്നു?” മുയല്‍ ചോദിച്ചു: “നീ എന്തിനാണ് ഇത്രയും ദിവസം ഓടിയത്…” “നിന്നെ പിടിക്കാന്‍…” കടുവ പറഞ്ഞപ്പോൾ മുയല്‍ നിഷേധിച്ചു: “ഏയ് അല്ല…” “സത്യമായും നിന്നെ പിടിക്കാന്‍ വേണ്ടി തന്നെയാണ് ഞാന്‍ ഓടിയത്… ” കടുവ ആവര്‍ത്തിച്ചു.   “ഏയ് അത് തെറ്റാണ്…” മുയല്‍ വാദിച്ചു: “നീ ഓടിയത് നിന്റെ ഭക്ഷണത്തിന് വേണ്ടിയാണ്. ഞാന്‍ ഓടിയത് എന്റെ ജീവന് വേണ്ടിയും. ജീവന് വേണ്ടി…

    Read More »
Back to top button
error: