Feature

  • ശരീരത്തിലെ ജലാംശം കൂട്ടാൻ സാലഡ് വെള്ളരി;സൂര്യാഘാതത്തെ തടയാം 

    ഒരു പഴം കഴിക്കുന്നതിനേക്കാൾ കൂടുതൽ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള സാലഡ് വെള്ളരി കാഴ്ചയ്ക്കും അതിമനോഹരമാണ്. ശരീരത്തിലെ ജലാംശം കൂട്ടാനും ശരീരഭാരം കുറയ്ക്കാനുമെല്ലാം പേരു കേട്ട ഈ സാലഡ് വെള്ളരിയെ ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യകരമായ ഒരു ആഹാരമായി കണക്കാക്കുന്നു.തന്നെയുമല്ല,ചൂടുകാലത്ത് സൂര്യാഘാതത്തെ തടയാൻ സാലഡ് വെള്ളരിയോളം പോന്ന മറ്റൊരു ഭക്ഷ്യവസ്തു ലോകത്തുതന്നെ ഇല്ലെന്ന് പറയാം. പച്ചക്കറികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും സാലഡ് വെള്ളരി ഒരുപാടു സസ്യസംയുക്തങ്ങളും ആന്റിഒാക്സിഡന്റുകളും അടങ്ങിയ പോഷകഗുണമുള്ള ഒരു പഴമാണ്. ഇതിൽ ഊർജം അതായത് കാലറി വളരെ കുറവാണ്. അതേ സമയം ജലാംശം, നാരുകൾ തുടങ്ങിയവ കൂടുതലുമാണ്. സാലഡ് കക്കിരിക്കയുടെ 96 ശതമാനവും ജലമാണ്. അതുകൊണ്ടുതന്നെ ശരീരത്തിലെ ജലത്തിന്റെ അളവു കൂട്ടി ആവശ്യകത പൂർത്തീകരിക്കുന്നു. വൈറ്റമിനുകളും ധാതുലവണങ്ങളും ഇതിൽ ധാരാളമായുണ്ടുതാനും. സാലഡ് വെള്ളരിയുടെ മൂന്നിൽ ഒരു ഭാഗം കഴിച്ചാൽ തന്നെ മേൽപറഞ്ഞതിൽ കൂടുതൽ പോഷണം ലഭിക്കുന്നതാണ്. മൂന്നിലൊന്നു കഴിക്കുക എന്നതാണ് ഉത്തമമായ അളവും. എങ്കിലും അതിൽ കൂടുതൽ കഴിച്ചാലും കുഴപ്പമില്ല. പോഷകാംശം കൂടുതൽ…

    Read More »
  • കിണർ റീച്ചാർജിംഗ് അഥവാ മഴവെള്ള സംഭരണം; ചെയ്യേണ്ടത് ഇത്രമാത്രം 

    ഓരോ വേനൽക്കാലവും കുടിവെള്ളത്തിന്റെ വില എന്തെന്ന് നമ്മെ പഠിപ്പിക്കുന്നു.ഇത്തവണത്തെ സ്ഥിതിയും വിത്യസ്തമല്ല. ഇനിയുള്ള ഓരോ വേനൽക്കാലത്തും  കുടിവെള്ളക്ഷാമം കൂടുതൽ കൂടുതൽ രൂക്ഷമാകാനുമാണ് സാധ്യത. അതിനാൽ വളരെ വേഗത്തിൽ നമുക്ക് ഇതിനെ പ്രതിരോധിച്ചേ മതിയാവൂ. അതിന് ഇന്ന് നമ്മുടെ മുന്നിലുള്ള ഒരേയൊരു മാർഗ്ഗം  ലഭിക്കുന്ന മഴവെള്ളത്തെ സംഭരിച്ചു സൂക്ഷിക്കുക എന്നതു മാത്രമാണ്. നദികളും തടാകങ്ങളും കുളങ്ങളും തോടുകളും കാവുകളും നെൽപ്പാടങ്ങൾ ഉൾപ്പെടെയുള്ള തണ്ണീർത്തടങ്ങളാലുമൊക്കെ ഒരു കാലത്ത് കേരളം ജലസമ്പന്നതയിൽ ഒന്നാമതായിരുന്നു.മലകളിടിച്ചും മണ്ണുവാരിയും വയലുകൾ നികത്തിയും മരങ്ങൾ വെട്ടിമാറ്റിയും നാം തന്നെ അതിന്റെ കടയ്ക്കൽ കത്തിവച്ചു.നാഡി- ഞരമ്പുകൾപ്പോലെ  അങ്ങോളമിങ്ങോളം കിടന്നിരുന്ന നെൽപ്പാടങ്ങളാണ് കേരളത്തിലെ ഭൂഗർഭജലം ഒരളവിൽ കൂടുതൽ താഴാതെ കാത്തുസൂക്ഷിച്ചു കൊണ്ടിരുന്നത്.ഇന്നു പാടങ്ങളില്ല,കാടില്ല,അതിനാൽതന്നെ മഴയുമില്ല;നദികളിൽ പലതും രേഖകളിൽ മാത്രവും! ജൂൺ ഒന്നുമുതൽ മേയ് മുപ്പത്തിയൊന്നുവരെയാണ് കേരളത്തിൽ ജലവർഷമായി കണക്കാക്കുന്നത്.അതിൽതന്നെ എഴുപതു ശതമാനം മഴയും ലഭിക്കേണ്ടത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ്.പക്ഷെ മഴ കേരളത്തിൽ ഈ പതിവ് തെറ്റിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി .പലപ്പോഴും…

    Read More »
  • മുടിയഴകിന് ആയുർവേദം ഫലപ്രദം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

    സ്ത്രീയുടെയും പുരുഷന്റെയും സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് മുടിക്കുള്ളത്. നമ്മുടെ ശരീരത്തില്‍ ഏറ്റവും വേഗം വളരുന്ന കോശസമൂഹങ്ങളിലൊന്നാണ് മുടി. മുടിയുടെ സംരക്ഷണത്തിന് ആയുര്‍വേദം ഫലപ്രദമാണ്. മുടികൊഴിച്ചില്‍, അകാലനര, താരന്‍ തുടങ്ങിയ മുടിയെ ബാധിക്കുന്ന എല്ലാപ്രശ്‌നങ്ങള്‍ക്കും ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്. നേരിയ ക്ഷതങ്ങളില്‍ നിന്നും തലയെ രക്ഷിക്കാനും സൂര്യാതാപവും അള്‍ട്രാ വയലറ്റ് രശ്മികളും നേരിട്ട് തലയില്‍ പതിക്കാതിരിക്കാനും തലമുടി സഹായിക്കുന്നു. എന്നാല്‍ മുടി സംരക്ഷണം പറയുമ്പോലെ അത്ര നിസാരമല്ല. കറുപ്പും കരുത്തുമുള്ള നീണ്ട് ഇടതൂര്‍ന്ന മുടി ഉണ്ടാകുവാന്‍ അല്‍പം ശ്രദ്ധയും പരിചരണവും ആവശ്യമാണ്. താരന്‍, മുടികൊഴിച്ചില്‍, അകാലനര ഇവയെ ചെറുക്കാന്‍ പ്രത്യേക പരിചരണം കൊണ്ടേ കഴിയൂ. കുളിക്കുമ്പോള്‍ തലമുടിക്കിടയിലൂടെ തലയോട്ടയില്‍ എല്ലായിടത്തും കൈവിരലുകളുടെ അറ്റം അമര്‍ത്തി മസാജ് ചെയ്യാന്‍ ശ്രദ്ധിക്കുക. നനഞ്ഞ മുടി കെട്ടി വയ്ക്കാതിക്കുക. മുടി നന്നായി ഉണങ്ങിയതിന് ശേഷമേ കെട്ടാവൂ.   ഇലക്‌ട്രോണിക് ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് നിരന്തരം മുടി കൃത്രിമമായി ഉണക്കുവാന്‍ ശ്രമിച്ചാല്‍ മുടി പൊട്ടിപ്പിളരുവാന്‍ ഇടയുണ്ട്.  …

    Read More »
  • അകാലനരയ്ക്ക് കാരണവും പ്രതിരോധ മാർഗ്ഗങ്ങളും 

    ആധുനിക ജീവിതവും ചുറ്റുപാടുകളും ചേര്‍ന്ന് നമുക്ക് സമ്മാനിച്ച ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ‘അകാല നര’. തലമുടിക്ക് നിറം നല്‍കുന്ന മെലാനിന്‍ പിഗ്‌മെന്റ് ഉല്‍പാദിപ്പിക്കുന്നത് മെലനോസൈറ്റ് കോശങ്ങളാണ്. ഈ കോശങ്ങളുടെ എണ്ണം കുറയുകയോ പ്രവര്‍ത്തനം നിലയ്ക്കുകയോ ഇവ നശിച്ചുപോവുകയോ ചെയ്യുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്. മുപ്പത് വയസിനു മുമ്പേ നര തുടങ്ങുന്നതിനെയാണ് അകാല നര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അകാലനര തടയാന്‍ ചില മാര്‍ഗങ്ങള്‍ അയണ്‍, വിറ്റാമിനുകള്‍, പോഷണം എന്നിവയുടെ കുറവു മൂലം നരയുണ്ടാകാം മാനസിക – ശാരീരിക സമ്മര്‍ദങ്ങള്‍ നരയ്ക്കു കാരണമാകുന്നു തിരക്കേറിയ ജീവിതം സമ്മാനിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ മൂലം ശരീരോഷ്മാവ് കൂടാനും അതുവഴി മുടി നരയ്ക്കാനും കാരണമായേക്കാം മുടി കഴുകാന്‍ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത് ദിവസവും രാത്രി അല്‍പം ഉണക്കനെല്ലിക്ക വെള്ളത്തിട്ട് പിറ്റേന്ന് ഇതേ വെള്ളത്തില്‍ നെല്ലിക്ക പിഴിഞ്ഞ് അരിച്ചെടുത്ത് തലയില്‍ തേയ്ക്കുക കറ്റാര്‍വാഴപ്പോള നീര് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേയ്ക്കുക ചുവന്നുള്ളി അരിഞ്ഞ് വെളിച്ചെണ്ണയിലിട്ട് കാച്ചി തേച്ചാല്‍ തലമുടി തഴച്ചു വളരും കറിവേപ്പില…

    Read More »
  • അഞ്ച് വര്‍ഷംകൊണ്ട് 18 ലക്ഷമാകുന്ന പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ സമ്ബാദ്യ പദ്ധതിയെക്കുറിച്ച്‌ അറിയാം

    സാധാരണക്കാരന്റെ വ്യത്യസ്തങ്ങളായ സാമ്ബത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കുന്ന നിരവധി പദ്ധതികളാണ് ഇത്തരത്തില്‍ ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് മികച്ച നിക്ഷേപം നടത്തി പണം സമ്ബാദിക്കുക എന്ന നിക്ഷേപകന്റെ ആത്യന്തിക ലക്ഷ്യം സാധ്യമാക്കുന്ന ഒരു ജനപ്രിയ പദ്ധതിയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഹ്രസ്വകാലം കൊണ്ട് മികച്ച സമ്ബാദ്യം കെട്ടിപടുക്കാന്‍ സഹായിക്കുന്ന സ്‌കീമാണ് പോസ്‌റ്റോഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം. അഥവാ നാഷണല്‍ സേവിംഗ്‌സ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്. ആര്‍ഡി ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6.7 ശതമാനം പലിശ നിരക്കാണ് പോസ്റ്റ് ഓഫീസിന്റെ റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം വാഗ്ദാനം ചെയ്യുന്നത്. ഏതൊരു ഇന്ത്യന്‍ പൗരനും തുടങ്ങാന്‍ സാധിക്കുന്ന നാഷ്ണല്‍ സേവിംഗസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ജോയിന്റ് അക്കൗണ്ടായി തുടങ്ങാനുമുള്ള അവസരമുണ്ട്. 100 രൂപയാണ് ആര്‍ഡിയിലെ കുറഞ്ഞ നിക്ഷേപ പരിധി. 10 രൂപയുടെ ഗുണിതങ്ങളില്‍ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ മൂന്ന് പേര്‍ക്ക് വരെ പങ്കാളികളാകാം. പത്ത് വയസോ അതിന് മുകളിലോ…

    Read More »
  • വീട് പ്രിയപ്പെട്ടതാകുന്നത് വലിപ്പവും ആർഭാടവും കൊണ്ടല്ല; വീട് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പോക്കറ്റ് കാലിയാകില്ല

    വീട് പ്രിയപ്പെട്ടതാകുന്നത് വലിപ്പവും ആർഭാടവും കൊണ്ടല്ല, പ്ലാൻ കൃത്യമായതിന്റെയും ചെലവ് ചുരുക്കാൻ ഇടയായതിന്റെയുമൊക്കെ സന്തോഷം കൊണ്ടു കൂടിയാണ്… സ്വരുക്കൂട്ടി വച്ചതൊക്കെ എടുത്തു ചെലവാക്കി വീടുപണി മുന്നേറുമ്ബോഴാകും ചെലവിന്റെ കാര്യത്തില്‍ ശ്വാസം മുട്ടല്‍ തുടങ്ങുക.പണിയൊക്കെ തീർത്ത് സ്വസ്ഥമായി വീട്ടില്‍ ഒന്നുറങ്ങാമെന്നു വച്ചാലോ? ലോണിനെക്കുറിച്ച്‌ ഓർത്ത് സമാധാനം കിട്ടില്ല. വീടു നിർമാണത്തിനുള്ള ആദ്യപടി ബജറ്റാണ്. ബജറ്റ് പ്ലാൻ ചെയ്യുമ്ബോള്‍ സാമ്ബത്തിക സമ്മർദം അധികം ബാധിക്കാതിരിക്കാൻ റിവേഴ്സ് കാല്‍ക്കുലേഷൻ നടത്താം. ആദ്യം വീടുപണിക്കായി ഉദ്ദേശിക്കുന്ന തുക തീരുമാനിക്കുക. ഇപ്പോഴത്തെ മാർക്കറ്റ് അനുസരിച്ച്‌ 1600- 2000 രൂപയാണ് സ്ക്വയർ ഫീറ്റിനു ചെലവാകുന്ന നിരക്ക്. ഈ ഫിഗറിനിടയിലുള്ള ഒരു തുക തീരുമാനിക്കുക. ഇനി ആകെ തുകയെ സ്ക്വയർ ഫീറ്റ് നിരക്കു കൊണ്ട് ഹരിക്കുക. ഇതാണ് നിങ്ങളുടെ വീടിന്റെ സ്ക്വയർ ഫീറ്റ്. ഈ അളവില്‍ വീടു പണിയുന്നതാണ് പോക്കറ്റ് കാലിയാകാതിരിക്കാൻ നല്ലത്. മറ്റൊന്നാണ് കാലാവധി.മുൻകൂട്ടി തീരുമാനിച്ച്‌ ആ സമയത്തിനുള്ളില്‍ പണി തീർക്കണം.ബജറ്റിന് വീടുപണി കാലാവധിയുമായി ബന്ധമുണ്ട്. ചുറ്റുമതില്‍, കിണർ, ഔട്ട്ഹൗസ്,…

    Read More »
  • അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കരുത്; കാരണങ്ങൾ ഇവയാണ് 

    പതിവായി അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരില്‍ അല്‍ഷിമേഴ്സ് രോഗം ( മറവിരോഗം ) ബാധിക്കാൻ സാധ്യത കൂടുതലാണ്.അല്‍ഷിമേഴ്സ് രോഗം മാത്രമല്ല, എല്ല് തേയ്മാനം, വൃക്ക രോഗം തുടങ്ങി പല അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും അലൂമിനിയം കാരണമാകും. അലൂമിനിയം പാത്രം നല്ലരീതിയില്‍ ചൂടാകുമ്പോള്‍ അതില്‍ നിന്ന് മെറ്റല്‍ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ കലരുന്നു. പ്രത്യേകിച്ച് വറുക്കുകയോ, അധികനേരം അടുപ്പത്തിട്ട് തയ്യാറാക്കുകയോ ചെയ്യുന്ന ഭക്ഷണസാധനങ്ങളില്‍. ഇത് പതിവായി കഴിക്കുന്നതാണ് ശരീരത്തിന് ദോഷമുണ്ടാക്കുന്നത്. അലുമിനിയം ഭാരം കുറഞ്ഞതും ശക്തവും നല്ല താപ ചാലകവുമാണ്. ഇവയിൽ ഭക്ഷണം വേഗത്തിൽ പാകമാകും. നാം പാചകം ചെയ്യുന്ന ഏതൊരു ലോഹ പാത്രത്തിന്റെയും ഗുണങ്ങൾ പാചകം ചെയ്യുന്ന വസ്തുവിൽ സ്വയം ആഗിരണം ചെയ്യപ്പെടും. അലൂമിനിയം ശരീരത്തിൽ അധികമായാൽ അത് ദോഷകരമാണ്. അലൂമിനിയം പാത്രങ്ങൾ പാചകം ചെയ്യുമ്പോൾ ഇരുമ്പ്, കാൽസ്യം തുടങ്ങിയ മൂലകങ്ങളെ ആഗിരണം ചെയ്യുന്നു. ശരീരത്തിൽ കിടക്കുന്ന അലൂമിനിയവും അതുതന്നെ ചെയ്യുന്നു. ഇത് എല്ലുകളെ ദുർബലമാക്കും ചിലപ്പോൾ അൽഷിമേഴ്സ് രോഗത്തിൽ അലുമിനിയം…

    Read More »
  • ഒരാളുടെ ആരോഗ്യം നിർണയിക്കപ്പെടുന്നത് അടുക്കളയിലാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

    ഭക്ഷണം രുചികരമാണെങ്കിൽ അതിന്റെ സന്തോഷം അത് നാവിൽ നിന്നു ഇറങ്ങിപ്പോകുന്നതുവരെ മാത്രമേ നിലനിൽക്കൂ. എന്നാൽ ഭക്ഷണം ആരോഗ്യകരമാണെങ്കിൽ ആ സന്തോഷം ജീവിതകാലം മുഴുവൻ നിലനിൽക്കും.അടുക്കളയിലേക്ക് കയറും മുമ്പ് ഈ  തത്വം മനസ്സിലേക്ക് കയറ്റിയാൽ തീരാവുന്നതേയുള്ളൂ എല്ലാ രോഗങ്ങളും. ഒരു വീടിന്റെ ഇൻറ്റൻസീവ് കെയർ യൂണിറ്റ് അഥവാ ഐസിയൂ ആണ് അടുക്കള. ഒരു വീട്ടിലെ കുടുംബാംഗങ്ങളുടെ മുഴുവൻ ആരോഗ്യം നിർണയിക്കപ്പെടുന്നത് അടുക്കളയിലാണ്.അതിനാൽ തന്നെ രോഗം വരാതിരിക്കാനുള്ള മാർഗവും അതിനുള്ള പ്രതിവിധിയും പ്രതിരോധവും അടുക്കളിയിൽ നിന്നാണ് ഉണ്ടാകേണ്ടത് നല്ല ഭംഗിയുള്ള അടുക്കള പണിയാൻ എല്ലാവരും ശ്രദ്ധിക്കും.വിലകൂടിയ ക്യാബിനറ്റുകളും മറ്റു പണിയും.ഡബിൾ ഡോറിന്റെ ഫ്രിഡ്ജും വാങ്ങും എന്നാൽ ആരോഗ്യം തീരുമാനിക്കുന്നത് മറ്റ് ചില ഘടകങ്ങളാണ്.സുരക്ഷിതമെന്നു തോന്നുന്ന വസ്തുക്കൾ മാത്രമേ അടുക്കളയിലേക്കു കയറ്റാവൂ. അതു പോലെ ശ്രദ്ധയും കരുതലും ഭക്ഷണകാര്യത്തിലും പുലർത്തണം. കടയിലേക്ക് പോകുമ്പോൾ പഞ്ചസാര, ഉപ്പ്, എണ്ണ, കൊഴുപ്പുകൂടിയ വസ്തുക്കൾ, തവിടു നീക്കം ചെയ്ത അരിയും ഗോതമ്പും എന്നിവയിലേക്ക് കൈ നീളണ്ട.പായ്ക്കറ്റിനുള്ളിൽ ഇരിക്കുന്ന ചിപ്സ്, ബിസ്ക്കറ്റ്, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവയുടെ പ്രലോഭനവും മറികടക്കണം.…

    Read More »
  • തന്റെ സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ടത് മണിച്ചിത്രത്താഴ്; 54-ാം വയസ്സിലും അവിവാഹിതയായി ശോഭന 

    തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന.അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി ശോഭന അഭിനയിച്ചിട്ടുണ്ട്.  1970 മാര്‍ച്ച്‌ 21 നാണ് ശോഭനയുടെ ജനനം.താരത്തിനു ഇപ്പോള്‍ 54 വയസ്സാണ് പ്രായം.വിവാഹത്തോട് താല്‍പര്യമില്ലാത്തതിനാല്‍ ഇന്നും അവിവാഹിതയായി തുടരുന്ന നടി അടുത്തിടെ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നു. 2011 ലാണ് ശോഭനയുടെ ജീവിതത്തിലേക്ക് മകള്‍ എത്തുന്നത്. നാരായണി എന്നാണ് ശോഭനയുടെ ദത്തുപുത്രിയുടെ പേര്. മകളുടെ ഇപ്പോഴത്തെ വിശേഷങ്ങളും താരം പങ്കുവെച്ചു. എട്ടാം ക്ലാസിലാണ് മകള്‍ ഇപ്പോള്‍ പഠിക്കുന്നത്. ചെന്നൈയില്‍ താന്‍ പഠിച്ച അതേ സ്‌കൂളിലാണ് മകളുടെ വിദ്യാഭ്യാസമെന്നും ശോഭന പറഞ്ഞു. ഏപ്രില്‍ 18 എന്ന ചിത്രത്തില്‍ ബാലചന്ദ്ര മേനോന്റെ ഭാര്യയുടെ വേഷം ചെയ്താണ് ശോഭന മലയാളത്തില്‍ അരങ്ങേറിയത്. ഈ ചിത്രത്തില്‍ അഭിനയിക്കുമ്ബോള്‍ ശോഭനയുടെ പ്രായം വെറും 14 ആയിരുന്നു.അതേസമയം തന്റെ സിനിമകളില്‍ മണിച്ചിത്രത്താഴ് ആണ്  ഏറ്റവും പ്രിയപ്പെട്ടതെന്ന് ശോഭന പറയുന്നു.

    Read More »
  • സ്ത്രീകൾ വേലി ചാടുന്നതിന് കാരണം മറ്റൊന്നല്ല, പഠനങ്ങൾ വ്യക്തമാക്കുന്നത് 

    ലൈംഗികസംതൃപ്തിയും രതിമൂർച്ചയും തമ്മിലുളള കൊടുക്കൽ വാങ്ങലുകളെ സംബന്ധിച്ചും ‘കിടപ്പറ രഹസ്യം’ പുറത്തു പറയാൻ പാടില്ലാത്ത മലയാളി സംയമനവും ചേർന്ന് ഇന്ന് കേരളത്തിലെ കുടുംബങ്ങളെ മറ്റെങ്ങുമില്ലാത്ത വിധം ശിഥിലമാക്കിയിട്ടുണ്ട്.ക്രൈം ബ്യൂറോയുടെ കണക്കനുസരിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ മൂവായിരത്തോളം സ്ത്രീകളാണ് ഭർത്താവിനെ കൊന്നോ, ഭർത്താവിനെയും മക്കളേയും ഉപേക്ഷിച്ചോ വേലി ചാടിയിട്ടുള്ളത്. സർവേകൾ പറയുന്നതനുസരിച്ചു ലൈംഗികസംതൃപ്തിയുടെ സത്യാവസ്ഥ തുറന്നുപറയാൻ ഏറ്റവുമധികം മടി കാണിച്ച സ്ഥലങ്ങൾ കേരളത്തിലാണു കൂടുതൽ. ഒരു കായികമത്സരത്തിൽ വിധി പറയുന്നതുപോലെ കിടപ്പറയിൽ മാർക്കിടാനാകുമോ? ചോദ്യം ശരിയാണ്. എന്നാൽ നമ്മുടെ നാട്ടിൽ അനുദിനം വർധിക്കുന്ന വിവാഹമോചനക്കേസുകളിലെ പ്രധാന വില്ലൻ ലൈംഗികതയിലെ തൃപ്തിയാണെന്നുവന്നാലോ? സംതൃപ്തമായ ജീവിതത്തിനും നല്ല വ്യക്തിബന്ധങ്ങൾക്കും ഏറ്റവും പ്രധാന ഘടകമായി ലൈംഗികതൃപ്തി ഇന്നു മാറിക്കഴിഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച അറിവും ചർച്ചകളുമെല്ലാം എത്ര പരിമിതമാണിപ്പോഴും. ഈ വിഷയത്തെ കൃത്യമായി നിശ്ചയിക്കാനാവില്ലെന്നതും ആസ്വാദനം വ്യക്തിഗതമായി മാറുമെന്നതും കൂടാതെ സാമൂഹ്യമായ പാപചിന്തയും പ്രശ്നം തന്നെ. ലോകത്ത് പല ഭാഗങ്ങളിലായി ലൈംഗികസംതൃപ്തിയെ പറ്റി നടത്തിയ 197 പഠനങ്ങൾ സ്പാനിഷ്…

    Read More »
Back to top button
error: