LIFE

 • വലിപ്പത്തിന്റെ പേരില്‍ അവഹേളനം ഏല്‍ക്കേണ്ടിവന്ന മാറിടങ്ങള്‍ കൊണ്ട് വയറ്റില്‍നിന്ന് ചോരവന്ന പിഞ്ചുകുഞ്ഞിന്റെ വിശപ്പകറ്റിയ കുറിപ്പ് പങ്കുവച്ച് എഴുത്തുകാരി ഇന്ദു മേനോന്‍

  കൊച്ചി: വലിയ സ്തനങ്ങളുള്ളതിനാല്‍ കൗമാരകാലത്ത് നേരിട്ട അവഹേളനവും പരിഹാസവും പ്രസവശേഷം ഹൈപ്പര്‍ ലാക്ടേഷന്‍ സിന്‍ഡ്രോം മൂലം അനുഭവിച്ച പ്രയാസങ്ങളും പങ്കുവച്ച് എഴുത്തുകാരി ഇന്ദു മേനോന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘മുലയൂട്ട് പെണ്ണുങ്ങളൂടെ അധിദേവത’ എന്ന തലക്കെട്ടിലുള്ള കുറിപ്പില്‍ ചെറുപ്പം മുതല്‍ താന്‍ നേരിട്ട അവഹേളനങ്ങളും പിന്നീട് വിശന്നുവലഞ്ഞ പിഞ്ചുകുഞ്ഞിന് താന്‍ ദേവതയുമായിമാറിയതും അവര്‍ വിവരിക്കുന്നു. പട്ടുപാവാടയും അണിഞ്ഞ് അമ്പലത്തില്‍ പോയി വരുമ്പോള്‍ നേരിട്ട അപമാനത്തെ കുറിച്ച് പറഞ്ഞാണ് അവര്‍ പോസ്റ്റ് തുടങ്ങുന്നത്. ‘ടീ നീ തിന്നുന്നതൊക്കെ മുടിയിലേക്കും മൊലേല്‍ക്കും ആണോടീ പോണേ?”എന്ന ചോദ്യമാണ് അന്ന് നേരിട്ടത്. അതും സീനിയറായി പഠിക്കുന്ന വിദ്യാര്‍ഥിയില്‍ നിന്ന്. ഇതോടെ ഷാളുകൊണ്ട് മറയ്ക്കാതെ ഇനിമേല്‍ പുറത്തിറങ്ങിക്കൂടാ എന്ന ഉറച്ച തീരുമാനത്തില്‍ താനെത്തിച്ചേര്‍ന്നെന്നും അവര്‍ പറയുന്നു. എട്ടാം ക്ലാസ്സുകാരിയുടെ യൂണിഫോം മുഴുപ്പില്‍ നോക്കി ‘ഇവള്‍ക്ക് ബ്രാ ഇട്ടുകൂടെ ‘ എന്നു അമ്മയ്ക്ക് സന്ദേശം അയച്ച ബയോളജി ടീച്ചറെ കുറിച്ചും താന്‍ പ്രസംഗിക്കുമ്പോള്‍ സാരിക്കിടയിലൂടെ നെഞ്ചളവും മുഴുപ്പും…

  Read More »
 • കുഞ്ഞുങ്ങളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് ഒന്നര വയസ്സുകാരൻ മരിച്ച വാർത്ത നമ്മൽ അറിഞ്ഞതാണ്. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ഒരുപാട് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. മികച്ർ, നിലക്കടല, പോപ്പ് കോൺ പോലുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് എപ്പോഴും പൊടിച്ച് തന്നെ നൽകുക. അല്ലാത്തപക്ഷം ചില സാഹചര്യങ്ങളിൽ ഇവ ശ്വാസനാളത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. ശ്വാസംമുട്ടൽ, ശബ്ദം പുറത്തുവരാതിരിക്കൽ, ശരീരത്തിൽ നീലനിറം, പേടിച്ച മുഖഭാവം, തൊണ്ടയിൽ മുറുകെ പിടിക്കൽ എന്നിവ എന്തെങ്കിലും വിഴുങ്ങിയതിന്റെ ലക്ഷണമാവാം. അഞ്ച് വയസിന് താഴേയുള്ള കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുക. കൈയിൽ കിട്ടുന്ന ചെറിയ സംഗതികളെന്തും വിഴുങ്ങാൻ ശ്രമിക്കുകയോ വായിലിട്ടുനോക്കുകയോ ചെയ്യുന്ന പ്രായമാണിത്. ശ്വാസനാളം ചെറുതായതിനാൽ അപകടസാധ്യത കൂടുതലും. ശ്വാസനാളം ഭാഗകമായോ പൂർണമായോ അടയാനിടയുണ്ട്. പൂർണമായി അടഞ്ഞാൽ ജീവന് തന്നെ ആപത്താണ്. രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അഞ്ച് വയസിന് താഴേയുള്ള കുട്ടികൾക്ക് ചെറിയ കളിപ്പാട്ടങ്ങളോ അല്ലെങ്കിൽ വായിലിടുന്ന കളിപ്പാട്ടങ്ങളോ കൊടുക്കാതിരിക്കുക. കുട്ടികൾ ചെറിയ കളിപ്പാട്ടങ്ങൾ വച്ച് കളിക്കുന്നുണ്ടെങ്കിൽ നമ്മളും കൂടെയിരിക്കാൻ ശ്രമിക്കുക.ആഹാരം കൊടുക്കുന്ന സമയത്ത്…

  Read More »
 • ഒടുവില്‍ വിക്രം ട്വിറ്ററിലെത്തി; ആഘോഷമാക്കി ആരാധകര്‍

  തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള നടൻമാരില്‍ ഒരാളാണ് വിക്രം. സാമൂഹ്യ മാധ്യമങ്ങളില്‍ ഇല്ലായിരുന്നെങ്കിലും കിട്ടുന്ന അവസരത്തില്‍ എല്ലാം ആരാധകരോട് സംവദിക്കാൻ തയ്യാറാവുന്ന നടനുമാണ് വിക്രം. ഇപ്പോഴിതാ വിക്രം ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് വിക്രം ഒരു വീഡിയോയും ട്വീറ്റ് ചെയ്‍തിട്ടുണ്ട്. pic.twitter.com/G7Cl2BmhNg — Chiyaan Vikram (@chiyaan) August 12, 2022 പത്ത് വര്‍ഷം വൈകിയാണ് താൻ ട്വിറ്ററില്‍ എത്തുന്നത്. പക്ഷേ എല്ലാവരുടെ സ്‍നേഹത്തിന് നന്ദിയെന്നും ഇനി ഇടയ്‍ക്ക് വരാമെന്നും വീഡിയോയില്‍ വിക്രം പറയുന്നു. വിക്രം ട്വിറ്ററില്‍ എത്തിയത് ആരാധകര്‍ ആഘോഷമാക്കിയിട്ടുമുണ്ട്. കോബ്ര എന്ന ചിത്രമാണ് വിക്രമിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 31ന് ആണ് ചിത്രം റിലീസ് ചെയ്യുക. ‘കോബ്ര’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്‍മാന്‍ ആണ്. വിക്രം നായകനാകുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. ‘കെജിഎഫി’ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന…

  Read More »
 • മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് മുന്നൊരുക്ക ധ്യാനം നാളെ മുതല്‍

  മണര്‍കാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ കേന്ദ്ര പ്രാര്‍ത്ഥനായോഗത്തിന്റെ നേതൃത്വത്തില്‍ എട്ടുനോമ്പ് മുന്നൊരുക്ക ധ്യാനയോഗങ്ങള്‍ നാളെ മുതല്‍ നടക്കും. കത്തീഡ്രലിന്റെ വിവിധ കരകളില്‍ 13 മുതല്‍ 28 വരെയാണ് ധ്യാനയോഗം. 13ന് െവെകുന്നേരം 7ന് മാലം വടക്കുംഭാഗം പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ മുണ്ടയ്ക്കല്‍ സജി തോമസിന്റെ ഭവനാങ്കണത്തില്‍ നടക്കുന്ന ധ്യാനയോഗം കത്തീഡ്രല്‍ സഹ വികാരി ഫാ. കുറിയാക്കോസ് കാലായില്‍ ഉദ്ഘാടനം ചെയ്യും. ഫാ. മാത്യു മണവത്ത് അധ്യക്ഷത വഹിക്കും. ഫാ. ജിനൂപ് കുറിയാക്കോസ് തെക്കേക്കുഴി വചനസന്ദേശം നല്‍കും. 14ന് െവെകുന്നേരം 7ന് കുഴിപ്പുരയിടം വടക്കുംഭാഗം പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ മണ്ണൂപ്പറമ്പില്‍ അനീഷ് പി കുര്യന്റെ ഭവനാങ്കണത്തില്‍ നടക്കുന്ന ധ്യാനയോഗം കത്തീഡ്രല്‍ സഹവികാരി ഫാ. എം.ഐ തോമസ് മറ്റത്തില്‍ അധ്യക്ഷത വഹിക്കും. ഡീക്കന്‍: ബെന്നി ജോണ്‍ ചിറയില്‍ വചനസന്ദേശം നല്‍കും. 15ന് െവെകുന്നേരം 7ന് വെള്ളൂര്‍ ഈസ്റ്റ് പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളൂര്‍ ഈസ്റ്റ് സണ്‍ഡേസ്‌കൂളില്‍ കത്തീഡ്രല്‍ സഹവികാരി…

  Read More »
 • പോലീസ് മെസിലെ ഭക്ഷണത്തെക്കുറിച്ച് വിലപിക്കുന്ന കോണ്‍സ്റ്റബിള്‍; ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

  ലഖ്‌നൗ: പോലീസ് മെസില്‍ വിളമ്പിയ ഭക്ഷണത്തെക്കുറിച്ച് നടുറോഡില്‍ വിലപിക്കുന്ന കോണ്‍സ്റ്റബിളിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. കോണ്‍സ്റ്റബിളായ മനോജ് കുമാര്‍ പോലീസ് മെസില്‍ വിളമ്പിയ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നടുറോഡില്‍നിന്നു പരിതപിച്ചു കരഞ്ഞതോടെ ജനം തടിച്ചുകൂടി. സാമൂഹിക മാധ്യമങ്ങളില്‍ െവെറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍, മനോജ് കുമാറിനെ ഒരു പാത്രത്തില്‍ ചപ്പാത്തിയും പരിപ്പും ചോറും കൊണ്ട് റോഡില്‍നിന്ന് കരയുന്നത് കാണാം. A UP police constable posted in Firozabad district protests against the quality of food served at the mess in police lines. He was later whisked away. A probe has been ordered. pic.twitter.com/nxspEONdNN — Piyush Rai (@Benarasiyaa) August 10, 2022 അതേസമയം, ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ച് സ്‌റ്റേഷനിലേക്കു തിരികെ കൊണ്ടുപോകാനുള്ള ശ്രമം നടത്തുന്നുമുണ്ട്. ഭക്ഷണത്തെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന്…

  Read More »
 • മുടി തഴച്ചുവളരാന്‍ സഹായിക്കും; മണ്‍സൂണില്‍ ഉപയോഗിക്കാന്‍ പറ്റിയ ആയുര്‍വേദിക് ഹെയര്‍ മാസ്‌കുകള്‍

  ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും ഉയര്‍ന്ന താപനിലയില്‍ നിന്നും ആശ്വാസമാണ് മണ്‍സൂണ്‍ സീസണ്‍. എന്നിരുന്നാലും അത് കൊണ്ടുവരുന്ന ഈര്‍പ്പം നമ്മുടെ മുടിയിലും തലയോട്ടിയിലും പ്രശ്‌നമുണ്ടാക്കുന്നു. മുടികൊഴിച്ചില്‍, താരന്‍ എന്നിവയെല്ലാം മഴക്കാലത്ത് വര്‍ധിക്കും. ഇതിനെതിരോ പോരാടാന്‍ നിങ്ങളെ ആയുര്‍വേദം സഹായിക്കും. അതിനായി വേണ്ട എല്ലാ ചേരുവകളും നിങ്ങളുടെ അടുക്കളയില്‍ തന്നെ എളുപ്പത്തില്‍ ലഭ്യമായവയാണ്. മഴക്കാലത്ത് നിങ്ങളുടെ മുടിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ചില മികച്ച ആയുര്‍വേദ ഹെയര്‍ മാസ്‌കുകള്‍ ഇതാ. നിങ്ങളുടെ എല്ലാ മുടി പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലി പരിഹാരമാണിത്. ഷിക്കാകായ്, ഉലുവ, നെല്ലിക്ക ഒരു നാരങ്ങയുടെ നീര്, 1 ടേബിള്‍സ്പൂണ്‍ ഷിക്കാക്കായ് പൊടി, 2 ടേബിള്‍സ്പൂണ്‍ നെല്ലിക്ക പൊടി, 1 ടേബിള്‍ സ്പൂണ്‍ ഉലുവ പൊടി, തൈര് എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. ആദ്യം നിങ്ങള്‍ ചെറുചൂടുള്ള വെള്ളത്തില്‍ നെല്ലിക്കയും ശിക്കാക്കായ് പൊടിയും ഒരുമിച്ച് കുതിര്‍ത്ത് രാത്രി മുഴുവന്‍ വയ്ക്കണം. അടുത്ത ദിവസം രാവിലെ ഈ പേസ്റ്റില്‍ തൈര് ചേര്‍ത്ത് ഒരു മണിക്കൂര്‍ നേരം വയ്ക്കുക. ഒരു…

  Read More »
 • നയന്‍താരയുടെ വിവാഹം പ്രേക്ഷകരിലേക്ക്; ‘ബിയോണ്ട് ദ് ഫെയറിടെയില്‍’ പ്രൊമോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

  നയന്‍താരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹം പോലെ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ ഒന്നായിരുന്നു വിവാഹ വീഡിയോയുടെ സ്ട്രീമിംഗ് അവകാശം പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് നേടി എന്നത്. രജനീകാന്തും ഷാരൂഖ് ഖാനും അടക്കമുള്ള പല പ്രമുഖ താരങ്ങളും പങ്കെടുത്ത വിവാഹവേദിയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിഘ്നേഷ് പുറത്തുവിട്ടിരുന്നു. ഇത് നെറ്റ്ഫ്ലിക്സുമായി ഏര്‍പ്പെട്ട കരാറിന്‍റെ ലംഘനമാണെന്നും ആയതിനാല്‍ അവര്‍ ഇതില്‍ നിന്ന് പിന്മാറിയെന്നുമൊക്കെ പിന്നാലെ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ പ്രചരണങ്ങളില്‍ വസ്തുതയില്ലെന്നും വിവാഹ വീഡിയോ തങ്ങള്‍ തന്നെ സ്ട്രീം ചെയ്യുമെന്നും അറിയിച്ച് നെറ്റ്ഫ്ലിക്സും രംഗത്തെത്തി. ഇപ്പോഴിതാ വീഡിയോയുടെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. Cue the malems cos we're ready to dance in excitement💃Nayanthara: Beyond the Fairytale is coming soon to Netflix! pic.twitter.com/JeupZBy9eG — Netflix India South (@Netflix_INSouth) August 9, 2022 നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍ എന്ന പേരിലാണ് ഡോക്യുമെന്‍ററി എത്തുക.…

  Read More »
 • സൂപ്പര്‍ഹിറ്റ് പടം പടയപ്പയ്ക്ക് ശേഷം ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നു

  രജനികാന്ത് നായകനാകുന്ന പുതിയ സിനിമയാണ് ‘ജെയിലര്‍’‍. ബീസ്റ്റിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്. നെല്‍സണും രജനികാന്തും ആദ്യമായി ഒന്നിക്കുന്നുവെന്നതിനാല്‍ പ്രേക്ഷക ശ്രദ്ധയുള്ള ചിത്രമാണ് ഇത്. ഇപ്പോഴിതാ ‘ജെയില’റിനെ കുറിച്ച് ഒരു വൻ അപ്‍ഡേറ്റ് വന്നിരിക്കുന്നു. രമ്യാ കൃഷ്ണനും ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനിടയില്‍ രമ്യാ കൃഷ്‍ണന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓഗ്സറ്റ് 10ന് ആണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക. ‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. രമ്യാ കൃഷ്‍ണന്‍ അഭിനയിച്ച് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് ‘ലൈഗറാണ്’‍. വിജയ് ദേവെരകൊണ്ടയാണ് ‘ലൈഗര്‍’ എന്ന ചിത്രത്തില്‍ നായകനാകുന്നത്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നു. യുഎ സര്‍ട്ടിഫിക്കറ്റാണ് ‘ലൈഗര്‍’ എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 20 മിനുട്ടുമുള്ള ചിത്രത്തില്‍ ആറ് പാട്ടുകളും ഏഴ് ആക്ഷൻ രംഗങ്ങളുമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ലാസ് വെഗാസിലെ ‘മിക്സഡ്…

  Read More »
 • ബിക്കിനി സെല്‍ഫികള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി; സര്‍വകലാശാല അധ്യാപികയുടെ പണി പോയി!

  ഇന്‍സ്റ്റഗ്രാമില്‍ ബിക്കിനി ധരിച്ച ചിത്രങ്ങളിട്ടതിന്റെ പേരില്‍ അധ്യാപികയെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ച് സര്‍വകലാശാല. കൊല്‍ക്കത്തയിലെ പ്രശസ്തമായ സെന്റ് സേവിയേഴ്‌സ് സര്‍വകലാശാല അധികൃതരാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസായിട്ട ഫോട്ടോകള്‍ സ്ഥാപനത്തിന്റെ അന്തസ്സിനും സല്‍പ്പേരിനും കളങ്കം ചാര്‍ത്തി എന്നാരോപിച്ച് അസി. പ്രൊഫസറായ യുവതിയെ നിര്‍ബന്ധിച്ചു രാജിവെപ്പിച്ചത്. അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സിനു പഠിക്കുന്ന ഒരാണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ മറവിലാണ് നടപടി. തന്റെ മകന്‍ അധ്യാപികയുടെ നീന്തല്‍ വേഷത്തിലുള്ള ഫോട്ടോകള്‍ നോക്കിയിരുന്നു എന്നു പറഞ്ഞാണ് രക്ഷിതാവ് സര്‍വകലാശാലയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന്, അധികൃതര്‍ അധ്യാപികയെ വിളിച്ചു വരുത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന വിധമുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും രാജി ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് അധ്യാപിക നല്‍കിയ പരാതിയില്‍ പൊലീസ് അധികൃതര്‍ നടപടി എടുക്കാതെ വൈകിപ്പിക്കുകയാണ്. വാര്‍ത്തകള്‍ പുറത്തുവന്നതിനു ശേഷമാണ് മാസങ്ങള്‍ക്കു ശേഷം പൊലീസ് നടപടി എടുക്കാന്‍ തയ്യാറായതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ദ് വയര്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വിദേശ സര്‍വകലാശാലകളില്‍നിന്നായി പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും എടുത്തതിനു ശേഷം കൊല്‍ക്കത്തയിലെ…

  Read More »
 • നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, 11 മുതല്‍ ആമസോണ്‍ പ്രൈമില്‍

  നാഗ ചൈതന്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദ്രശനത്തിന് എത്തിയ ചിത്രമാണ് ‘താങ്ക്യു’. ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്‍തത്. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ളതാണ് പുതിയ വാര്‍ത്ത. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്യുക. ഓഗസ്റ്റ് 11 മുതലാണ് ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. പി സി ശ്രീറാം ആണ് ഛായാഗ്രാഹകൻ. വിക്രം കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. Naga Chaitanya Starrer Telugu Romantic Drama #ThankYou to stream on @PrimeVideoIN from Aug 11#ThankYouOnPrime https://t.co/aARyQcDsy8 — Ramesh Bala (@rameshlaus) August 9, 2022 എസ് തമൻ ആണ് സംഗീത സംവിധായകൻ. വെങ്കട് ഡി പതി, മിഥുൻ ചൈതന്യ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. നാഗ ചൈതന്യക്കും റാഷി ഖന്നയ്‍ക്കും മാളവിക നായര്‍ക്കും പുറമേ അവിക…

  Read More »
Back to top button
error: