Lead News

  • സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 53 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,695 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ…

    Read More »
  • കടയ്ക്കാവൂര്‍ സംഭവം: ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും

    കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചതായി പറയപ്പെടുന്ന സംഭവം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരാതിയിൽ അമ്മയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന ഇടയിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥയെ ഡിജിപി നിയമിച്ചത്. പോലീസ് ഏകപക്ഷീയമായി കേസിനെ സമീപിച്ചു എന്ന ആരോപണം ബന്ധുക്കൾ ഉയർത്തിയ പശ്ചാത്തലത്തിലാണ് ഐജിയുടെ അന്വേഷണം വരുന്നത്. സംഭവത്തിൽ പോലീസിന് വീഴ്ചയെക്കുറിച്ചും അന്വേഷിക്കും എന്നാണ് സൂചന. നിരവധി കുടുംബപ്രശ്നങ്ങൾ നിലനില്ക്കവേ ഇത്തരമൊരു കേസ് കടയ്ക്കാവൂർ പോലീസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ ആക്ഷൻ കൗൺസിലും നാട്ടുകാരും പോലീസിന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. യുവതിയെ ഭർത്താവ് കള്ളക്കേസിൽ കുടുക്കിയതാണെന്ന ആക്ഷേപം ബന്ധുക്കൾ ഉന്നയിച്ചിരുന്നു. യുവതിയുമായുള്ള വിവാഹബന്ധം വേർപെടുത്താതെ മൂന്നുവർഷമായി ഭർത്താവ് അകന്നു കഴിയുകയാണെന്നും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത് അറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്സോ കേസിൽ കുടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ…

    Read More »
  • പൂഞ്ഞാറിൽ തനിച്ച് മത്സരിക്കുമെന്ന് പിസി ജോർജ്, ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും ജോർജ്

    പൂഞ്ഞാറിൽ തനിച്ച് മത്സരിക്കാൻ തയ്യാറാണെന്നും ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും പിസി ജോർജ് എംഎൽഎ വ്യക്തമാക്കി. പി സി ജോർജ്ജ് യു ഡി എഫിൽ ചേരുന്ന തിനെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് ശക്തമായ വികാരം ഉയർന്നുവന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതുമുന്നണിക്കൊപ്പം ചേരും എന്ന കാര്യം തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തിനു ശേഷം തീരുമാനിക്കുമെന്നും പി സി ജോർജ് വ്യക്തമാക്കി.

    Read More »
  • ട്രംപിനെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ നീക്കങ്ങള്‍

    ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. കലിഫോര്‍ണിയയില്‍ നിന്നുളള ഡെമോക്രാറ്റ് അംഗം ടെഡ് ലിയാണ് ഇംപീച്ച്‌മെന്റ് നീക്കത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. നീക്കത്തിന് പിന്നില്‍ 180 പേരുടെ പിന്തുണയുമുണ്ടെന്നാണ് വിവരം. ക്യാപിറ്റോള്‍ മന്ദിരത്തിലെ അക്രമങ്ങള്‍ നടത്താന്‍ അനുയായികളെ പ്രോത്സാഹിപ്പിച്ചു എന്ന പേരിലാണ് ട്രംപിനെതിരെ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടു വരാനൊരുങ്ങുന്നത്. സ്ഥാനം ഒഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇത്തരത്തിലൊരു നടപടി നേരിടേണ്ടി വരുന്നത് ട്രംപിന്റെ ഔദ്യോഗിക ജീവിതത്തിലെ വലിയൊരു നാണക്കേടായി അവശേഷിക്കും. തിങ്കളാഴ്ചയാണ് സഭയില്‍ പ്രമേയം അവതരിപ്പിക്കുക. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടി നേരിടേണ്ടി വരുന്നത്. ട്രംപ് അധികാരത്തിലിരിക്കാന്‍ യോഗ്യനല്ലെന്നും ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുന്നുവെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ക്യാപിറ്റോള്‍ മന്ദിരത്തിലെ അക്രമങ്ങള്‍ക്ക് പിന്നാലെ ട്രംപിന്റെ ഫെയ്സ് ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടത് ഔദ്യോഗികമായി അംഗീകരിക്കാന്‍ കാപിറ്റോളില്‍ ചേര്‍ന്ന യോഗത്തിലേക്കാണ് ജനുവരി ആറിന്…

    Read More »
  • പല കോൺഗ്രസ് നേതാക്കളും തെരഞ്ഞെടുപ്പിനുമുമ്പ് ബിജെപിയിലെത്തും: എം ടി രമേശ്

    നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് കോ​ൺ​ഗ്ര​സി​ൻ്റെ ഉന്നതരായ പ​ല​നേ​താ​ക്ക​ളും ബി​ജെ​പി​യി​ൽ എ​ത്തു​മെ​ന്ന് ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യ​സാ​ധ്യ​ത​യു​ള​ള മ​ണ്ഡ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക ത​ന്ത്ര​ങ്ങ​ള്‍​ക്ക് രൂ​പം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. അ​തേ​സ​മ​യം, ശോ​ഭ സു​രേ​ന്ദ്ര​ന് പി​ന്തു​ണ ന​ൽ​കി​ക്കൊ​ണ്ടും എം.​ടി. ര​മേ​ശ് പ​രാ​മ​ർ​ശം ന​ട​ത്തി. വ്യ​ത്യ​സ്ത അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച​തു കൊ​ണ്ട് മാ​ത്രം ആ​രും പാ​ര്‍​ട്ടി വി​രു​ദ്ധ​രാ​കി​ല്ല. പാ​ര്‍​ട്ടി​യി​ലെ പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടാ​കുമെന്നും അദ്ദേഹം അറിയിച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണം. ആ​രെ​യും അ​ക​റ്റി നി​ര്‍​ത്തു​ക പാ​ര്‍​ട്ടി ന​യ​മ​ല്ല. ശോ​ഭ സു​രേ​ന്ദ്ര​ന്‍ അ​ട​ക്ക​മു​ള​ള​വ​ര്‍ ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ള്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നു മു​ന്നി​ലു​ണ്ട്. പാ​ര്‍​ട്ടി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ​യും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ​യും ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കും: എം.​ടി. ര​മേ​ശ് വ്യ​ക്ത​മാ​ക്കി.

    Read More »
  • ശബരിമല മകരവിളക്ക് ജനുവരി 14 ന്, ഒരുക്കങ്ങൾ പൂർത്തിയായി…

    2021 വർഷത്തെ മകരവിളക്കിനായുള്ള ഒരുക്കങ്ങൾ ശബരിമല സന്നിധിയിൽ പൂർത്തിയായി.മകരവിളക്ക് ദർശനപുണ്യം നേടാനും തിരുവാഭരണം ചാർത്തിയുള്ള ഭഗവാൻ അയ്യപ്പ സ്വാമിയുടെ ദീപാരാധന കണ്ട് തൊഴാനും എത്തിച്ചേരുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ക്രമീകരിച്ചു കഴിഞ്ഞു. ജനുവരി 14 ന് ആണ് മകരവിളക്കും തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധനയും. ജനുവരി 14 ന് പുലർച്ചെ 5 മണിക്ക് നട തുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. തുടർന്ന് മണ്ഡപത്തിൽ ഗണപതി ഹോമം ഉണ്ടാകും. 7.30 ന് ഉഷപൂജ. 8.14 ന് ആണ് ഭക്തിനിർഭരമായ മകരസംക്രമപൂജ നടക്കുക. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നും പ്രതിനിധിയുടെ കൈവശം കൊടുത്തു വിടുന്ന നെയ്യ്തേങ്ങയിലെ നെയ്യ് കലിയുഗവരദ വിഗ്രഹത്തിൽ അഭിഷേകം നടത്തി പൂജചെയ്യുന്നതാണ് മകരസംക്രമ പൂജ.പൂജ കഴിഞ്ഞ് തന്ത്രി കണ്ഠരര് രാജീവരര് ഭക്തർക്ക് പ്രസാദം വിതരണം ചെയ്യും. അന്ന് 25 കലശാഭിഷേകത്തിനു ശേഷം 12.30 ന് ഉച്ചപൂജ നടക്കും. 1 മണിക്ക് നട അടയ്ക്കും. വൈകുന്നേരം 5 മണിക്ക് നട…

    Read More »
  • പക്ഷിപ്പനി; കാണ്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളേയും കൊല്ലാന്‍ തീരുമാനം

    പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാണ്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളേയും കൊല്ലാന്‍ തീരുമാനം. മാത്രമല്ല മൃഗശാല അടച്ചുപൂട്ടാനും തീരുമാനിച്ചു. അതേസമയം, ആരോഗ്യകുപ്പ് മൃഗശാലയില്‍ എത്തി പക്ഷികളെ കൊല്ലാനുളള നടപടികള്‍ ആരംഭിച്ചു. ആദ്യം കോഴികളെയും തത്തകളെയുമാണ് കൊല്ലുക. അതിനു ശേഷം താറാവുകളെയും മറ്റുപക്ഷികളെയും കൊല്ലും. ഞായറാഴ്ച വൈകിട്ടോടെ എല്ലാ പക്ഷികളെയും കൊല്ലണമെന്നാണ് ഉത്തരവ് ലഭിച്ചിരിക്കുന്നത്. നാല് ദിവസം മുന്‍പാണ് മൃഗശാലയിലെ കാട്ടുകോഴികള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് മൃഗശാലയുടെ ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലുളള പ്രദേശങ്ങളെ കണ്ടയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല 10 കിലോ മീറ്റര്‍ ചുറ്റളവില്‍ മാംസം വില്‍ക്കുന്നതും നിരോധിച്ചിരുന്നു.

    Read More »
  • എന്‍സിപി ഇടതുമുന്നണിയില്‍ തന്നെയെന്നു എ.കെ ശശീന്ദ്രനും, ടി പി പീതംബരൻ മാസ്റ്ററും

    എൽ ഡി എഫിൽ ഉറച്ചുനില്‍ക്കുമെന്നും ടി പി പീതാംബരന്റെയും തന്റെയും നിലപാടില്‍ വൈരുദ്ധ്യമില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍. എന്‍സിപിയിലെ തര്‍ക്കം മുന്നണിയില്‍ പരിഹരിക്കും. മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണി മാറ്റം സംബന്ധിച്ച് പാര്‍ട്ടി ആലോചിച്ചിച്ചിട്ടില്ലെന്നും, അങ്ങനെയൊരു ആലോചനയില്ലെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ ടിപി പീതാംബരന്‍ മാസ്റ്ററും വ്യക്തമാക്കി. മുന്നണി മാറേണ്ട സാഹചര്യമില്ല. 40 കൊല്ലമായിട്ട്, തങ്ങള്‍ മുന്‍കൈ എടുത്ത് രൂപീകരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി വിട്ടുപോകേണ്ട സാഹചര്യം ഇല്ലെന്നാണ് വിചാരിക്കുന്നതെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

    Read More »
  • കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഡാറ്റാ കാര്‍ഡുകള്‍

    തമിഴ്‌നാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി കെ. പളനിസ്വാമി.കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയതിനാല്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് സൗജന്യ ഡാറ്റാകാര്‍ഡുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ദിവസം 2 ജിബി വീതമായിരിക്കും ഡാറ്റാ കാര്‍ഡുവഴി ലഭ്യമാക്കുക. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ വരെയാണ് കാര്‍ഡുകളുടെ കാലാവധി. ഏകദേശം 9.69 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

    Read More »
  • ഹരിയാനയില്‍ കര്‍ഷകര്‍ക്കെതിരേ കണ്ണീര്‍വാതകം പ്രയോഗിച്ച്‌ പോലീസ്

    ഹരിയാനയില്‍ ബിജെപി യോ​ഗത്തിലേക്ക് മാര്‍ച്ച്‌ നടത്തിയ കര്‍ഷകര്‍ക്കെതിരേ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോലീസ് നടപടി. കര്‍ണാല്‍ ടോള്‍ പ്ലാസക്കടുത്താണ് സംഭവം. ഇന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഗ്രാമം സന്ദര്‍ശിക്കുന്നുണ്ട്. ഇത് തടയാനെത്തിയ കര്‍ഷകര്‍ക്കെതിരേ പോലിസ് കണ്ണീര്‍ വാതകവും ജലപീരങ്കിലും പ്രയോഗിച്ച്‌ മാര്‍ച്ചിനെ പ്രതിരോധിക്കുകയായിരുന്നു. കാര്‍ഷിക നിയമത്തിന്റെ ഗുണവശങ്ങളെക്കുറിച്ച്‌ കര്‍ഷകര്‍ക്കും ഗ്രാമവാസികള്‍ക്കും ബോധവല്‍ക്കരണപരിപാടി നടത്താനും ബിജെപി പദ്ധതിയിട്ടിട്ടുണ്ട്. പരിപാടിയുടെ പശ്ചാത്തലത്തില്‍ ഗ്രാമത്തില്‍ കനത്ത പോലിസ് വിന്യാസമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഖട്ടാറിന്റെ സന്ദര്‍ശനത്തിനെതിരേ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാലെ രംഗത്തെത്തിയിരുന്നു. അന്നം തരുന്ന കര്‍ഷകരുടെ അവസ്ഥയെ മുതലെടുക്കരുതെന്നായിരുന്നു സുര്‍ജേവാലയുടെ ട്വീറ്റ്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തരുതെന്നും സുര്‍ജേവാലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

    Read More »
Back to top button
error: