Travel

    • ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം; പുതിയ പട്ടിക പുറത്ത്

      ദില്ലി: ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടു. അടുത്തിടെ പുറത്തിറക്കിയ ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് 2023 ൽ ഇന്ത്യക്ക് 80-ാമത്തെ സ്ഥാനമാണുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടികയിൽ ഇന്ത്യ ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാർക്ക് നിലവിൽ 57 രാജ്യങ്ങളിലേക്ക് വിസാ രഹിത അല്ലെങ്കിൽ ഓൺ അറൈവൽ വിസാ രീതിയിൽ പ്രവേശിക്കാനാകും. ചൈന, ജപ്പാൻ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയടക്കം 177 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് മുൻകൂർ വിസ ആവശ്യമാണ്. ഗൾഫ് രാജ്യങ്ങളായ ഒമാൻ, ഖത്തർ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് മുൻകൂർ വിസ ആവശ്യമില്ല. ഇതോടെ ഈ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് തടസ്സരഹിതമായ പ്രവേശനം സാധ്യമാണ്. മീഡിൽ ഈസ്റ്റിൽ ഇറാൻ, ജോർദാൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാർക്ക് മുൻകൂട്ടി വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ സൂചികയിൽ ഒന്നാം സ്ഥാനം സിംഗപ്പൂരിനാണ്. അതേസമയം പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ. നേരത്തെയുണ്ടായിരുന്നതിൽ നിന്നും…

      Read More »
    • വാഴച്ചാൽ- മലക്കപ്പാറ റൂട്ടിൽ ഗതാഗത നിയന്ത്രണം; കെഎസ്ആർടിസി സർവീസ് തുടരും

      തൃശൂർ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാഴച്ചാൽ- മലക്കപ്പാറ റൂട്ടിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം. ജൂൺ രണ്ടുവരെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ലെന്ന് കലക്ടർ അറിയിച്ചു. വാഴച്ചാൽ ചെക്കുപോസ്റ്റ് മുതൽ മലക്കപ്പാറ ചെക്കുപോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. വിനോദസഞ്ചാരികളെ ജൂൺ രണ്ടു വരെ ഈ റൂട്ടിലൂടെ കടത്തിവിടില്ല. അതേസമയം, രാവിലെയും വൈകീട്ടും കെഎസ്ആർടിസി നടത്തുന്ന ട്രിപ്പ് തുടരാവുന്നതാണെന്ന് കലക്ടർ അറിയിച്ചു. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ആംബുലൻസ് പോലെയുള്ള വാഹനങ്ങൾക്കും കടന്നുപോകാമെന്ന് അധികൃതർ അറിയിച്ചു.

      Read More »
    • യാത്രക്കാർക്ക് ആശ്വസിക്കാം, ട്രെയിൻ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാം; എങ്ങനെ ട്രാൻസ്ഫർ ചെയ്യാം ?

      ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയാൽപ്പോലും പലവിധ കാരണങ്ങൾകൊണ്ട് യാത്രകൾ മാറ്റിവെയ്ക്കേണ്ടതായി വരും. അത്തരം സന്ദർഭങ്ങളിൽ നഷ്ടം സഹിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണ് പതിവ്. എന്നാൽ ഇതിന് പരിഹാരമെന്നോളം ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവെ. അതായത് ഏതെങ്കിലും കാരണത്താൽ ടിക്കറ്റ്ബുക്ക് ചെയ്ത വ്യക്തിക്ക് യാത്ര ചെയ്യാൻ സാധിക്കാതെ വന്നാൽ മറ്റൊരാൾക്ക് ആ ടിക്കറ്റിൽ യാത്ര ചെയ്യാം. ടിക്കറ്റ് മറ്റൊരാൾക്ക് കൈമാറാവുന്ന രീതി പലർക്കും ഉപകാരപ്രദമാകും. ഇതുവഴി ടിക്കറ്റ് റദ്ദാക്കുമ്പോഴഉുള്ള പിഴ ഒഴിവാക്കാനും പണം ലാഭിക്കാനും സാധിക്കും കുടുംബാംഗങ്ങൾക്ക് കൈമാറാം ഒരു യാത്രക്കാരന് തന്റെ കയ്യിലുള്ള കൺഫേം ടിക്കറ്റ് പിതാവ്, അമ്മ, സഹോദരൻ, സഹോദരി, മകൻ, മകൾ, ഭർത്താവ്, ഭാര്യ എന്നിങ്ങനെ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്റെ പേരിലേക്ക് മാറ്റാം. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് യാത്രക്കാരൻ അപേക്ഷ നൽകണം. ഇതിനുശേഷം, ടിക്കറ്റിൽ യാത്രക്കാരന്റെ പേര് മാറ്റി, ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യുന്ന അംഗത്തിന്റെ പേര്…

      Read More »
    • ലിഫ്റ്റ് അടിച്ചു നാട് കാണാൻ ഇറങ്ങിയ പെൺകുട്ടി! ഇതുവരെ സഞ്ചരിച്ചത് 1300 കിലോമീറ്റർ

      യാത്രകളെ ഇഷ്ടപ്പെടാത്തവർ ചുരുക്കം ആയിരിക്കും. എന്നാൽ, ഒരുപാട് യാത്ര ചെയ്യണമെന്നുള്ള ആഗ്രഹം നമ്മിൽ പലർക്കും ഉണ്ടെങ്കിലും പലപ്പോഴും സാമ്പത്തികവും സാഹചര്യങ്ങളും അതിന് വിലങ്ങുതടി ആകാറുണ്ട്. എന്നാൽ യാത്രകളോടുള്ള സ്നേഹം ആത്മാർത്ഥമാണെങ്കിൽ ഒരു സാഹചര്യവും തടസ്സമാകില്ല എന്ന് തെളിയിക്കുകയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള ഈ പെൺകുട്ടി. ഛത്രപതി സംഭാജി നഗറിലെ ജേർണലിസം വിദ്യാർത്ഥിനിയായ കാഞ്ചൻ ജാദവ് ആണ് തൻറെ യാത്രകൾക്കായി വേറിട്ടൊരു മാർഗ്ഗം സ്വീകരിച്ചിരിക്കുന്നത്. സ്വന്തമായി വാഹനമോ മറ്റു പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചോ അല്ല ഈ പെൺകുട്ടി തൻറെ യാത്ര നടത്തുന്നത്. മറിച്ച് തീർത്തും അപരിചിതരായ യാത്രക്കിടയിൽ കണ്ടുമുട്ടുന്ന ആളുകളോട് ലിഫ്റ്റ് ചോദിച്ചുകൊണ്ടാണ് കാഞ്ചൻ ജാദവിന്റെ യാത്രകൾ. ഇത്തരത്തിൽ മഹാരാഷ്ട്രയിലെ 13 ജില്ലകളിൽ ഈ പെൺകുട്ടി യാത്ര നടത്തി കഴിഞ്ഞു. 1300 കിലോമീറ്ററാണ് അപരിചിതരോട് ലിഫ്റ്റ് ചോദിച്ച് ഇവൾ ഇതിനോടകം സഞ്ചരിച്ച് തീർത്തത്. മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ സെലു ഗ്രാമവാസിയാണ് കാഞ്ചൻ ദത്താത്രേയ ജാദവ്. ഛത്രപതി സംഭാജി നഗറിലെ എംജിഎം കോളേജിലെ ജേർണലിസം…

      Read More »
    • അവധി തുടങ്ങി, മൂന്നാറിൽ സന്ദർശക പ്രവാഹം; വെള്ളിയാഴ്ച മാത്രമെത്തിയത് ആയിരങ്ങൾ

      മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി. വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെ ഏപ്രിലില്‍ തുറന്ന ഇരവികുളം ദേശീയോദ്യാനത്തിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച മാത്രം 3100 പേര്‍ ഉദ്യാനം സന്ദര്‍ശിച്ചു. സെല്‍ഫി പോയിന്റും ഭക്ഷണശാലയും ഇരവികുളത്ത് പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മാട്ടുപ്പെട്ടി മേഖലയിലും ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്. മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററില്‍ 1500 പേരും സണ്‍മൂണ്‍ വാലി ബോട്ടിങ് സെന്ററില്‍ 2300 പേരും വെള്ളിയാഴ്ച സന്ദര്‍ശനം നടത്തി. വേനല്‍ മഴയുടെ ശക്തികുറഞ്ഞത് സന്ദര്‍ശകര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. ഈസ്റ്റര്‍, വിഷുഅവധികള്‍ തുടങ്ങുന്നതോടെ ഇനിയും തിരക്കേറുമെന്നാണ് കരുതുന്നത്.

      Read More »
    • കേരളത്തില്‍ നിന്ന് കശ്മീരിലേക്ക് ഏഴു ദിവസത്തെ യാത്രാ പാക്കേജുമായി ഉല റെയിൽ

      തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കശ്മീരിലേക്ക് ടൂറിസം യാത്രയുമായി ഉല റെയില്‍. കേരളത്തില്‍ നിന്ന് ആരംഭിച്ച്‌ ദല്‍ഹി, അമൃത്സര്‍, വാഗാ അതിര്‍ത്തി, ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, സോന്‍മാര്‍ഗ്, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 17ന് യാത്ര ആരംഭിക്കും.   കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലാണ് യാത്രികര്‍ക്ക് കയറാനുമിറങ്ങാനുമുള്ള സൗകര്യം. 680 പേരാണ് യാത്രയില്‍ ഉണ്ടാകുക. മറ്റുള്ള യാത്രക്കാര്‍ക്ക് ട്രെയിനില്‍ പ്രവേശനമുണ്ടാകില്ല. തേര്‍ഡ് എസി, സെക്കന്‍ഡ് സ്ലീപ്പര്‍ ക്ലാസുകളാണുള്ളത്.   കംഫര്‍ട്ട്, ഇക്കോണമി, ബജറ്റ് കാറ്റഗറികളിലായി 38,880 രൂപ മുതല്‍ 57,876 രൂപവരെയുള്ള ടിക്കറ്റുകളാണുള്ളത്.ഏഴുദിവസത്തെ ഹോട്ടല്‍താമസം, സൈറ്റ്‌സീയിങ്ങിനുള്ള വാഹനസൗകര്യം, മലയാളി ടൂര്‍മാനേജര്‍, കോച്ച്‌ സെക്യൂരിറ്റി, ട്രാവല്‍ ഇന്‍ഷ്വറന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് പാക്കേജ്. ട്രാവല്‍ ടൈംസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡാണ് യാത്ര ഒരുക്കുന്നത്.

      Read More »
    • മൂന്നാർ ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ കാണാൻ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു; രണ്ടുദിവസത്തിനിടെ 3000 ത്തോളം പേരാണ് പാര്‍ക്ക് സന്ദര്‍ശിച്ചത്

      മൂന്നാർ: വരയാടുകളുടെ പ്രജനന കാലം അവസാനിച്ചതോടെ ഇരവികുളം ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു. രണ്ടുദിവസത്തിനിടെ 3000 ത്തോളം പേരാണ് പാർക്ക് സന്ദർശിച്ചത്. വരയാടുകളുടെ പ്രജനനകാലമായതിനാൽ രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം തുറന്നതോടെ പാർക്കിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്. പ്രജനന കാലത്ത് വരയാടുകളുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടി ജനുവരി അവസാനത്തോടെ അടച്ചിട്ട പാർക്ക് ഏപ്രിൽ 1 മുതലാണ് വിനോദസഞ്ചാരികൾക്കായി തുറന്ന് നൽകിയത്. 115 വരയാടിൻ കുട്ടികളാണ് ഇത്തവണ പുതിയതായി പിറന്നത്. കുട്ടികളെ കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമാണ് സഞ്ചാരികൾ പാർക്കിൽ എത്തുന്നത്. പാർക്കിലേക്കുള്ള യാത്ര അനുഭവവും വരയാടുകളെ കാണാൻ കഴിഞ്ഞതിലും സന്തോമുണ്ടെന്ന് സഞ്ചാരികൾ പറയുന്നു. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി വിനോദിന്റെ നിർദ്ദേശപ്രകാരം അസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് നേര്യംപറമ്പിൽ ഇത്തവണ നിരവധി മാറ്റങ്ങളാണ് പാർക്കിൽ വരുത്തിയിട്ടുള്ളത്. ഇതിൽ പ്രധാനം ചോലവനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക ഇനം സസ്യങ്ങൾ സഞ്ചാരികൾക്ക് പാർക്കിൽ കാണാൻ കഴിയുന്നും എന്നുള്ളതാണ്. മാത്രമല്ല ഫോട്ടോ ഷൂട്ട് പോയിന്റും പുതിയതായി പാർക്കിൽ സജ്ജമാക്കിയിട്ടുണ്ടെന്ന്…

      Read More »
    • നീണ്ട അവധി; ഈസ്റ്ററിന് ചുറ്റിയടിക്കാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ ഇതാ

      നീണ്ട അവധികളുടെ സമയമാണ് ഏപ്രിൽ. അതിൽത്തന്നെ ഏറ്റവും കൂടുതൽ അവധി ദിവസങ്ങൾ വരുന്നത് ഈസ്റ്റർ വാരാന്ത്യത്തിലാണ്.ചെറിയ യാത്രകളും വലിയ യാത്രകളും ഒരുപോലെ പ്ലാൻ ചെയ്തു പോകവാൻ പറ്റിയ ഈ സമയം നമുക്ക് പ്രയോജനപ്പെടുത്തിയാലോ. ഏപ്രിൽ ആറ് പെസഹാ വ്യാഴം മുതൽ 9-ാം തിയതി ഈസ്റ്റർ വരെയാണ് നീണ്ട 4 അവധി ദിവസങ്ങൾ ലഭിക്കുന്നത്.ഇത്രയും ദിവസങ്ങൾ ധാരാളം മതി ഒരു യാത്രയ്ക്ക്.ഇതാ ഏപ്രിൽ മാസം ഏറ്റവും ഫലപ്രദമായി ചിലവഴിക്കുവാൻ പറ്റിയ സ്ഥലങ്ങൾ. മൂന്നാർ കേരളത്തിൽ ഏപ്രിൽ മാസയാത്രകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇടമാണ് മൂന്നാർ. കേരളത്തിനകത്തും പുറത്തും നിന്ന് ഇഷ്ടംപോലെ സഞ്ചാരികൾ ഇവിടെ എത്തുന്നു. നാട്ടിൽ മുഴുവൻ ചൂടാണെങ്കിലും മൂന്നാറിൽ ഈ സമയത്തും പൊതുവെ പ്രസന്നമായ കാലാവസ്ഥയായതിനാലാണ് സഞ്ചാരികൾ കൂട്ടമായി ഇവിടേക്ക് വരുന്നത്. ഇരവികുളം ദേശീയോദ്യാനം, കൊളക്കുമല ടീ എസ്റ്റേറ്റ്, ടോപ് സ്റ്റേഷൻ, എക്കോ പോയിന്‍റ്, മാട്ടുപെട്ടി, ആനയിറങ്കൽ ഡാം തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ സന്ദർശിക്കാം. ഗവി സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു…

      Read More »
    • കൊച്ചുവേളിയിൽ നിന്നും ഇന്ത്യൻ റയിൽവേ ഒരുക്കുന്ന പുണ്യയാത്ര

      ഇന്ത്യയിലെ മതപരവും സാംസ്കാരിക പ്രാധാന്യമുള്ളതുമായ ഇടങ്ങളിലേക്ക് ഐആർസിടിസി നടത്തുന്ന പുണ്യ യാത്രയിൽ നിങ്ങൾക്കും പങ്കെടുക്കാം.ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ഡിവൈൻ ജേർണി എന്ന് പേരിട്ടിരിക്കുന്ന തീർത്ഥയാത്ര കൊച്ചുവേളിയിൽ നിന്നാരംഭിച്ച് പുരി, കൊണാർക്ക്, കൊൽക്കത്ത, ഗയ, വാരണാസി, അയോധ്യ, അലഹബാദ് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. 11 രാത്രിയും 12 പകലും നീണ്ടു നിൽക്കുന്ന യാത്ര 2023 മേയ് 4 ന് ആരംഭിച്ച് 15ന് തിരികെയെത്തും. പോക്കറ്റിനിണങ്ങുന്ന തുകയിൽ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുവാൻ സാധിക്കുന്ന ഏറ്റവും മികച്ച പാക്കേജാണിത്.കൊച്ചുവേളി – പുരി – കൊണാർക്ക് – കൊൽക്കത്ത – ഗയ – വാരണാസി – അയോധ്യ – അലഹബാദ് – കൊച്ചുവേളി എന്ന രീതിയിലാണ് സ്ഥലങ്ങൾ സന്ദർശിക്കുന്നത്. യാത്രയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ പുരി – പുരി ജഗനാഥ ക്ഷേത്രം , കൊണാർക്ക് സൂര്യ ക്ഷേത്രം കൊൽക്കത്ത – കാളി ഘട്ട്, വിക്ടോറിയ മെമ്മോറിയൽ, ദക്ഷിണേശ്വർ ക്ഷേത്രം. ഗയ – ഫാൽഗുനി നദി. പിണ്ഡ പ്രദാനം, മഹാബോധി…

      Read More »
    • രാമക്കല്‍മേട്ടിലെ കാഴ്ചകൾ

      വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കൽ‌മേട്.പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്.രാമക്കൽ‌മേടിന്റെ ഉച്ചിയിൽ നിന്ന് താഴേക്ക് നോക്കിയാൽ  തമിഴ്നാടിന്റെ സൗന്ദര്യം ആസ്വദിക്കാം. തേക്കടിയില്‍ നിന്നു വടക്കു കിഴക്കായി, കുമളി – മൂന്നാര്‍ റോഡില്‍ നെടുങ്കണ്ടത്തു നിന്ന് 16 കിലോമീറ്റര്‍ ഉള്ളിലാണ് രാമക്കല്‍മേട്.തമിഴ്‌നാട് അതിര്‍ത്തിയില്‍ കമ്പം താഴ്‌വരയെ നോക്കി നില്‍ക്കുന്ന വലിയൊരു പാറക്കെട്ടാണ് യഥാര്‍ത്ഥത്തില്‍ ഇത്. ഏലത്തോട്ടങ്ങള്‍ക്കും ചായത്തോട്ടങ്ങള്‍ക്കും മുകളില്‍ വിശാലമായ കുന്നിന്‍പരപ്പിലാണ് കിഴക്കു നോക്കി നില്‍ക്കുന്ന ഈ പാറക്കെട്ടുകള്‍.ഇതിലൊരു പാറയില്‍ വലിയൊരു കാല്‍പ്പാദത്തിന്റെ പാടു കാണാം. സീതാന്വേഷണ കാലത്ത് ഭഗവാന്‍ രാമന്‍ ചവിട്ടിയ പാടാണെന്ന വിശ്വാസത്തില്‍ ഈ സ്ഥലത്തിന് രാമക്കല്‍മേട് എന്നും പേരു വീണു. ഈ കുന്നിന്‍ മുകളില്‍ എപ്പോഴും കാറ്റ് ആഞ്ഞു വീശുന്നതിനാല്‍ കേരള സര്‍ക്കാരിന്റെ കാറ്റാടി വൈദ്യുതി പാടവും ഇവിടെയുണ്ട്. എപ്പോഴും വീശിയടിക്കുന്ന കുളിർകാറ്റും തമിഴ്നാടിന്റെ വിദൂരക്കാഴ്ചയുമൊക്കെയായി അതിമനോഹരമായ അനുഭവം സഞ്ചാരികൾക്ക് സമ്മാനിക്കുന്ന ഇടമാണ് രാമക്കൽമേട്.…

      Read More »
    Back to top button
    error: