Health

  • കൊവിഡ് പൂര്‍ണമായി ഒഴിഞ്ഞുപോയെന്നാണോ കരുതുന്നത്? ഐഎംഎ നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ

    കൊച്ചി: രാജ്യത്ത് കൊവിഡ് വീണ്ടും വ്യാപകമാകുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ രണ്ടാംവാരം നടത്തിയ പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായി. ഈ മാസത്തെ പരിശോധനയില്‍ വൈറസ് സജീവമാണെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമാവാന്‍ ആവര്‍ത്തിച്ചുള്ള രോഗബാധ കാരണമാകും. വീണ്ടും വരുന്നത് വൈറല്‍ രോഗങ്ങളുടെ പ്രത്യേകതയാണെങ്കിലും ചുരുങ്ങിയ ഇടവേള ആദ്യമാണെന്നും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ വിലയിരുത്തി. ഡെങ്കിപ്പനിയും വ്യാപകമാണ്.മഴക്കാലത്ത് കൊതുകുകള്‍ പെരുകുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വെള്ളക്കെട്ട് ഒഴിവാക്കണം. ഐ.എം.എ കൊച്ചി സയന്റിഫിക് അഡൈ്വസര്‍ ഡോ. രാജീവ് ജയദേവന്‍, പ്രസിഡന്റ് ഡോ.എം. എം ഹനീഷ്, മുന്‍ പ്രസിഡന്റുമാരായ ഡോ. സണ്ണി പി. ഓരത്തേല്‍, ഡോ. മരിയ വര്‍ഗീസ്, ഡോ. എ. അല്‍ത്താഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

    Read More »
  • ഇ- സിഗരറ്റ് അപകടകാരി: അർബുദം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം തുടങ്ങി ശ്വാസകോശ രോഗത്തിനു വരെ കാരണമാകുന്നു

          പുകവലി അവസാനിപ്പിച്ച് ഇ- സിഗരറ്റിൽ അഭയം തേടുകയാണ് ഇന്ന് യുവതലമുറ. അമിതമായ പുകവലി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു വരെ കാരണമാകും. അത് സാധാരണ സിഗരറ്റ് ആയാലും ഇ – സിഗരറ്റ് ആയാലും പുകവലി ഹാനികരം തന്നെ. ഇ – സിഗരറ്റുകള്‍ സാധാരണ സിഗരറ്റിൽ നിന്ന് പുകവലിക്കുന്നവർക്ക് വിടുതലുമായി എത്തിയതാണ്. പക്ഷേ ലോകാരോഗ്യ സംഘടനയും ഇ- സിഗരറ്റ് അപകടമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ ആരോഗ്യത്തിന് നിരന്തര പ്രശ്നങ്ങൾ ഉണ്ടാക്കാനും നിത്യ രോഗിയാക്കി മാറ്റാനും ഇ- സിഗരറ്റിൽ അടങ്ങിയിട്ടുള്ള അപകടകരമായ ഘടകങ്ങൾ കരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇ- സിഗരറ്റിന്റെ രൂപം കാഴ്ചയിൽ പേന പോലെയാണ്. സാധാരണ സിഗരറ്റ് പോലെ ഇതിൽ പുകയിലയുടെ സാന്നിധ്യം ഇല്ല. പകരം ദ്രവരൂപത്തിലുള്ള നിക്കോട്ടിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇ-സിഗരറ്റുകൾ സാധാരണ സിഗരറ്റിനെക്കാൾ സുരക്ഷിതമാണെന്ന തെറ്റിദ്ധാരണ വ്യാപകമാണ്. എന്നാൽ, ഇവ പുകയില സിഗരറ്റിനെ പോലെ തന്നെ അപകടകാരികളാണെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ്…

    Read More »
  • കോവിഡ് ബാധിതർക്ക് ബുദ്ധിശക്തി കുറയും: ഓർമയെയും വൈജ്ഞാനിക കഴിവുകളെയും പ്രതികുലമായി ബാധിക്കുമെന്നും ശാസ്ത്രജ്ഞർ

    കോവിഡ് ബാധ തലച്ചോറിന്റെ ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ വൈറസ് ബാധ രോഗികളുടെ ബുദ്ധിശക്തി കുറയ്ക്കാമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കോവിഡ് ബാധിച്ച 18 വയസിന് മുകളില്‍ പ്രായമായ 1,13,000 ആളുകളിലാണ് പഠനം നടത്തിയത്. ഇവരുടെ മെമ്മറി, പ്ലാനിംഗ്, സ്പേഷ്യല്‍ റീസണിംഗ് തുടങ്ങിയ വൈജ്ഞാനിക കഴിവുകള്‍ വിലയിരുത്തിയാണ് ഈ നിഗമനത്തിലെത്തിയത്. രോഗം ബാധിച്ചവര്‍ക്ക് മെമ്മറിയിലും എക്സിക്യൂട്ടീവ് ടാസ്‌ക് പ്രകടനത്തിലും കാര്യമായ കുറവുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. മിതമായ കോവിഡ് ബാധ പോലും ഐക്യുവില്‍ മൂന്ന് പോയിന്റ് കുറയാന്‍ കാരണമാകുമത്രേ. ലക്ഷണങ്ങള്‍ 12 ആഴ്ചയിലധികം നീണ്ടനിന്ന ദീര്‍ഘകാല കോവിഡ് ബാധിച്ചവര്‍ക്ക് ഐക്യുവില്‍ 6 പോയിന്റ് കുറവുണ്ടായതായും ഗവേഷകര്‍ കണ്ടെത്തി. കോവിഡ് തീവ്രമായിരുന്നവരില്‍ ഐക്യുവിന് 9 പോയിന്റ് വരെ കുറവുണ്ടാകാമെന്നും പഠനത്തില്‍ പറയുന്നു. ഒരു തവണ കോവിഡ് വന്നവര്‍ക്ക് വീണ്ടും വൈറസ് ബാധിക്കുമ്പോള്‍ ഐക്യു ശരാശരി രണ്ടു പോയിന്റ് കുറയാമെന്നും ഗവേഷകര്‍…

    Read More »
  • പനി, ക്ഷീണം, വയറുവേദന; മഞ്ഞപ്പിത്തം പടരുന്നു, ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ വൈകരുത്

    സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഇതിനൊപ്പം പലജില്ലകളിലും മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് പലപ്പോഴും വില്ലനാകുന്നത്. ആഘോഷപരിപാടികളിലും മറ്റും ശീതളപാനീയം നല്‍കുമ്പോള്‍ ശുദ്ധമായ വെള്ളമല്ലെങ്കില്‍ അത് കൂട്ടമായി രോഗബാധയുണ്ടാക്കും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. വൃത്തിയില്ലാത്ത വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗം വൈറസ് അണുബാധയാണ് മഞ്ഞപ്പിത്തത്തിന് പ്രധാന കാരണമാകുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ വ്യത്യസ്ത വൈറസുകളുണ്ട്. കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തം ഗുരുതരമാകുന്നത് മരണത്തിന് കാരണമായേക്കും. ലക്ഷണങ്ങള്‍ മനസ്സിലാക്കി കൃത്യമായി ശാസ്ത്രീയമായ ചികിത്സ തേടുകയാണ് പ്രധാനം. ത്വക്കും കണ്ണും മഞ്ഞ നിറത്തിലാവുക, ഛര്‍ദി, ഓക്കാനം, പനി, ക്ഷീണം, വയറുവേദന, മൂത്രത്തിലെ നിറം മാറ്റം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. മഞ്ഞപ്പിത്തം(വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ) പലപ്പോഴും മലിനമായ വെള്ളത്തിലൂടെയാണ് പകരുന്നത്. രോ?ഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്നാണ്…

    Read More »
  • ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ പ്രമേഹരോഗിയാണ് !

    രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോർഡർ ആണ് പ്രമേഹം അഥവാ ഷുഗർ.  ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉല്‍പ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്.ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. വർധിച്ച വിശപ്പും ദാഹവും, കാരണമില്ലാതെ തന്നെ ശരീരഭാരം കുറയുക ഇവയാണ് ഷുഗറിന്റെ സാധാരണ ലക്ഷണങ്ങൾ. കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ക്ഷീണം, ഇവയും രോഗ ലക്ഷണമാകാം. തുടർച്ചയായുള്ള അണുബാധയും പ്രമേഹ സൂചനയാകാം.  ചിലരിലെങ്കിലും പേശികൾക്ക് ബലക്ഷയം, ലൈംഗിക വിരക്തി, ശീഘ്രസ്ഖലനം ഇവയും ഉണ്ടാകാം. ചർമം വരളുക, ചൊറിച്ചിൽ എന്നിവയും ഉണ്ടാകാം. അനിയന്ത്രിതമായ പ്രമേഹം, ഹൃദ്രോഗം, വൃക്ക തകരാറ്, നേത്രരോഗങ്ങൾ, പക്ഷാഘാതം, പല്ലിന്റെ തകരാറ്, നാഡികളുടെ തകരാറ് ഇവയ്ക്കെല്ലാം കാരണമാകും. പലപ്പോഴും നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ പ്രമേഹത്തിന്റെ സൂചനകളാണെന്ന് മനസ്സിലാക്കാൻ സാധിക്കാത്തതാണ് രോഗം വർധിക്കുന്നതിന്റെ പ്രധാന കാരണം.   താഴെ പറയുന്ന ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ…

    Read More »
  • ഹൃദയസ്തംഭനത്തിന്റെ ലക്ഷണമാകാം, ശരീരം നല്‍കുന്ന ഈ 5 സൂചനകളിൽ ജാഗ്രത പുലർത്തുക

    ആഗോളതലത്തില്‍ മരണത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗം. കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി ഹൃദ്രോഗസാധ്യത അതിവേഗം വർധിച്ചു വരികയാണ്. ഹൃദയാരോഗ്യത്തിൻ്റെ കാര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഭക്ഷണക്രമത്തിലെയും ജീവിതശൈലിയിലെയും മാറ്റങ്ങള്‍ ഈ അപകടസാധ്യത കൂടുതല്‍ വർധിപ്പിക്കുന്നു. ഹൃദയത്തിലെയും ധമനികളിലെയും തടസം വർധിച്ചുവരുന്ന ഹൃദയാഘാത പ്രശ്‌നങ്ങളുടെ ഒരു ഘടകമായി കാണുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. അമിത കൊളസ്ട്രോള്‍, ഉയർന്ന രക്തസമ്മർദം എന്നിവയും ഹൃദയത്തെ അപകടത്തിലാക്കുന്നു. ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളിലെ തടസമോ അല്ലെങ്കില്‍ മറ്റേതങ്കിലും തരത്തിലുള്ള തടസമോ കാരണം ഹൃദയത്തിലേക്കുള്ള രക്തത്തിൻ്റെ വേഗത കുറഞ്ഞേക്കാം. ഇതുമൂലം പേശികള്‍ക്ക് ക്ഷതം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഹൃദയത്തിലേക്കുള്ള രക്തചംക്രമണം തടസപ്പെട്ടാല്‍ ഹൃദയം കൂടുതല്‍ കഠിനമായി പ്രവർത്തിക്കേണ്ടിവരും, ഇതോടെ അതുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഹൃദയസ്തംഭനത്തിൻ്റെ ഏറ്റവും സാധാരണമായ കാരണം ഹൃദയാഘാതമാണ്. നമ്മുടെ മനുഷ്യ ശരീരം വളരെ സങ്കീർണമാണെങ്കിലും അവയവങ്ങള്‍ ശരിയായി പ്രവർത്തിക്കാത്തപ്പോള്‍ അത് എല്ലായ്പ്പോഴും അടയാളങ്ങളും ലക്ഷണങ്ങളും നല്‍കുന്നുണ്ട്. ഹൃദയ സ്തംഭനത്തെക്കുറിച്ച്‌ ശ്രദ്ധിക്കേണ്ട ചില സൂചനകള്‍…

    Read More »
  • സ്വന്തം കാലിൽ നിൽക്കണമെങ്കിൽ  ഉപ്പൂറ്റി വേദന നിസ്സാരമായി കാണരുത് 

    കുതികാലിന്റെ പിൻഭാഗത്ത് സൂചികുത്തുന്നതുപോലെ വേദന അനുഭവപ്പെടുന്ന അവസ്ഥയാണ് കാൽകേനിയൽ സ്പർ. കുതികാൽ അസ്ഥിയുടെ സാങ്കേതിക നാമം കാൽക്കനിയസ് എന്നാണ്, ഇത് കാൽ അസ്ഥികളിൽ ഒന്നാണ്. സ്പർ എന്നാൽ അസ്ഥി പ്രൊജക്ഷൻ എന്നാണ് അർത്ഥമാക്കുന്നത്. (സ്പർ എന്നതിന് വ്യത്യസ്ത അർത്ഥങ്ങളുണ്ട്.) കുതികാൽ അസ്ഥിയുടെ അസ്ഥി പ്രൊജക്ഷൻ (കാൽക്കനിയൽ സ്പർ) ഉണ്ടാകുമ്പോൾ, രോഗിക്ക് കാൽ നിലത്തുറപ്പിക്കുന്നതുൾപ്പടെ ചലനങ്ങളുമായി ബുദ്ധിമുട്ട് നേരിടേണ്ടിവരും.അസ്ഥിയും മറ്റ് മൃദുവായ ടിഷ്യൂകളുമായുള്ള സ്പർ ഘർഷണം മൂലമാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്.പലർക്കും വേദന വളരെ കഠിനമായിരിക്കും.പ്രത്യേകിച്ച് രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മിക്ക രോഗികൾക്കും വേദന കൂടുതലായി അനുഭവപ്പെടാം.    എക്‌സ്-റേയിൽ(Calcaneum lat.view) കാൽക്കനിയൽ സ്പർ വളരെ വ്യക്തമായി കാണിക്കും. പ്ലാന്റാർ ഫാസിസ്റ്റിക് ഒരു അനുബന്ധ അവസ്ഥയാണ്.മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം.   ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി. കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം എന്ന അസ്ഥിയാണ്…

    Read More »
  • ശ്വാസകോശം കരുത്തോടെ നിലനിര്‍ത്തേണ്ടത് ജീവന് തന്നെ പ്രധാനമാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

    നമ്മുടെ ശരീരത്തില്‍ നിലക്കാതെ പ്രവര്‍ത്തിക്കുന്ന ഒരു അവയവമാണ് ശ്വാസകോശം.അതിനാല്‍ത്തന്നെ ഈ അവയവം എന്തുവിലകൊടുത്തും ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ശ്വാസകോശത്തിന്റെ ഏറ്റവും വലിയ പ്രവര്‍ത്തനം തന്നെ ശ്വസനം കൈമാറുക എന്നതാണ്. ശ്വാസകോശത്തിലൂടെ മാത്രമാണ് ശ്വസന പ്രക്രിയ നടക്കുന്നത്. ശ്വാസകോശത്തിലൂടെ മാത്രമേ ശ്വാസം ശരീരത്തില്‍ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്നുള്ളൂ. ഒരു വ്യക്തിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍, അതിനര്‍ത്ഥം അവരുടെ ശ്വാസകോശത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ്. ശ്വാസകോശം കരുത്തോടെ നിലനിര്‍ത്തേണ്ടത് ജീവിന് തന്നെ പ്രധാനമാണ്. അതിനാല്‍ നിങ്ങളുടെ ശ്വാസകോശത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍  ഈ വഴികള്‍ ഒന്നു ശ്രദ്ധിക്കൂ. വീട്ടിനുള്ളില്‍ സസ്യങ്ങള്‍ വളര്‍ത്തുക മണി പ്ലാന്റ്, പീസ് ലില്ലി, സ്‌നേക്ക് പ്ലാന്റ്, കറ്റാര്‍ വാഴ എന്നിവ വീട്ടിനുള്ളില്‍ നിങ്ങള്‍ക്ക് വളര്‍ത്താവുന്ന എയര്‍ പ്യൂരിഫയറുകളായ സസ്യങ്ങളാണ്. നിങ്ങളുടെ വീട്, ഓഫീസ് എന്നിവിടങ്ങളിലെ വായുവില്‍ നിന്ന് ബെന്‍സീന്‍, ടോലുയിന്‍, ഫോര്‍മാല്‍ഡിഹൈഡ്, ട്രൈക്ലോറോഎഥെയ്ന്‍ തുടങ്ങിയ ദോഷകരമായ വസ്തുക്കളെ അവ ഇല്ലാതാക്കുന്നു. കൂടാതെ ഈ ചെടികള്‍ മിക്കതും രാത്രിയില്‍ പോലും ഓക്സിജന്‍…

    Read More »
  • മൂലക്കുരുവിനും മലബന്ധത്തിനും രണ്ടു പിടി വാളൻപുളിയില; പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാരീതി

    രാജ്യത്തിന്റെ ഉയർന്ന ബഹുമതിയായ പത്മശ്രീയ്‌ക്കൊപ്പം ‘മന്‍ കീ ബാത്തി’ലൂടെ പ്രധാനമന്ത്രിയുടെ പ്രശംസ കൂടി നേടിയെടുത്ത കല്ലാറിലെ ആദിവാസി വൈദ്യ ലക്ഷ്മിക്കുട്ടിയമ്മ ദേശീയതലത്തിലും താരമായിരിക്കുകയാണ്. എന്നാൽ വന്നുചേർന്ന സൗഭാഗ്യങ്ങളിലൊന്നും മതിമറക്കാതെ കാടിന്റെയും നാട്ടു വൈദ്യത്തിന്റെയും നിലനില്പിനെപ്പറ്റിയുള്ള ആശങ്കയിലാണ് ഈ വനമുത്തശ്ശി.വിതുരയിലെ ആദിവാസി സെറ്റിൽമെന്റിലാണ് 73 വയസ്സുകാരിയായ ലക്ഷ്മിക്കുട്ടിയമ്മയുടെ വൈദ്യശാലയും ജീവിതവും.  നാട്ടുവൈദ്യത്തിൽ പ്രഗത്ഭയായ ലക്ഷ്മിക്കുട്ടിയമ്മ ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ് കൂടിയാണ്.ഒപ്പം പേരുകേട്ട വിഷഹാരിയും.നൂറുകണക്കിനാളുകളുടെ ജീവൻ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ടു രക്ഷിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ കാട്ടറിവുകൾ അനേകമാണ്. ലക്ഷ്മിയമ്മയുെടെ ഒറ്റമൂലികൾ കുഴിനഖം വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും. ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാ റാൻ സഹായിക്കും. ചിലന്തിവിഷത്തിന് ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാൽ ചിലന്തിവിഷത്തിന് ശമനമുണ്ടാവും. വയറുകടി/വയറ് എരിച്ചിൽ ആദം – ഹവ്വാ ചെടി എന്ന് അറിയപ്പെടുന്ന (ചുവന്ന ശവം നാറി) ചെടിയുടെ അഞ്ചോ ആറോ…

    Read More »
  • താരാ കല്യാണിന്റെ ശബ്ദം പൂര്‍ണമായും പോയി; അമ്മയുടെ ശരിക്കുമുള്ള രോഗത്തെ കുറിച്ച് മകള്‍ സൗഭാഗ്യ

    നിരവധി ആരാധകരുള്ള നര്‍ത്തകിയും നടിയുമാണ് താര കല്യാണ്‍. താരയുടെ അമ്മ അന്തരിച്ച സുബ്ബലക്ഷ്മി, അന്തരിച്ച ഭര്‍ത്താവ് രാജാറാം, മകള്‍ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭര്‍ത്താവും നടനുമായ അര്‍ജുന്‍ എന്നിവരെല്ലാം സോഷ്യല്‍ മീഡിയലൂടെ നിരവധി ആരാധകരെ സമ്പാദിച്ച താരങ്ങളാണ്. ഏറ്റവും ഒടുവിലായി സൗഭാഗ്യയുടെ മകള്‍ സുദര്‍ശനയ്ക്ക് വരെയുണ്ട് ആരാധകര്‍. താരകുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളൊക്കെ അറിയാന്‍ ആളുകള്‍ക്ക് ഇഷ്ടവുമാണ്. പലപ്പോഴും യൂട്യൂബ് ചാനലിലൂടെ കുടുംബം തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയുമായിട്ടാണ് താരയും മകള്‍ സൗഭാഗ്യയും എത്തിയിരിക്കുന്നത്. മുമ്പ് താരയ്ക്ക് തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയിരുന്നു. സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് പറഞ്ഞാണ് താര എത്തിയിരിക്കുന്നത്. താരയ്ക്ക് വേണ്ടി മകള്‍ സൗഭാഗ്യയാണ് വീഡിയോയില്‍ സംസാരിക്കുന്നത്. അമ്മയുടെ രോഗത്തെ കുറിച്ചായിരുന്നു സൗഭാഗ്യ പറയുന്നത്. വര്‍ഷങ്ങളായി അമ്മയുടെ ശബ്ദത്തിന് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത് ഗോയിറ്ററിന്റെ വളര്‍ച്ചയായിരിക്കും, അല്ലെങ്കില്‍ ചെറുപ്പം മുതലേ…

    Read More »
Back to top button
error: