Food

  • പെസഹാ അപ്പവും പാലും തയ്യാറാക്കാം

    പെസഹാ വ്യാഴത്തിൽ ക്രൈസ്തവ ഭവനങ്ങളിൽ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് അപ്പവും പാലും. പെസഹാവ്യാഴാഴ്ച്ച വൈകുന്നേരമാണ് ഇവ ഉണ്ടാക്കുന്നത്. ഇവ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം… വേണ്ട ചേരുവകള്‍… പച്ചരിപൊടി 1 കിലോ ഉഴുന്ന് കാല്‍ കിലോ തേങ്ങ ഒന്നര മുറി ജീരകം പാകത്തിന് ഉള്ളി ആവശ്യത്തിന് ഉപ്പ് പാകത്തിന് വെളുത്തുള്ളി പാകത്തിന് തയ്യാറാക്കുന്ന വിധം… തേങ്ങ, ഉള്ളി, ജീരകം എന്നിവ ഒന്നിച്ച്‌ നന്നായി അരയ്ക്കുക, ഉഴുന്ന് വേറേ അരയ്ക്കുക. അരിപൊടിയില്‍ അരച്ച ഉഴുന്നും, തേങ്ങയും, പാകത്തിന് ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക. പാത്രത്തില്‍ നിന്ന് അപ്പം വിട്ടുപോരാനായി ഇല, അതുപോലുള്ളവ അടിയില്‍ വച്ച്‌ കുഴച്ചുവച്ചിരിക്കുന്ന മിശ്രിതം പാത്രത്തില്‍ ഒഴിക്കുക. അതിനുമുകളില്‍ കുരിശാകൃതിയില്‍ ഓല വയ്ക്കുക. അപ്പച്ചെമ്ബില്‍ പാകത്തിന് വെള്ളം ഒഴിച്ച്‌ തട്ടിനുമുകളില്‍ പാത്രം വെച്ച്‌ 20 മിനിറ്റ് വേവിച്ചെടുക്കാം. പെസഹ പാല്‍… അരിപൊടി 100 ഗ്രാം ശര്‍ക്കര അരകിലോ തേങ്ങ 2 എണ്ണം ജീരകം ആവശ്യത്തിന് ഏലക്ക ആവശ്യത്തിന് കശുവണ്ടി 10 എണ്ണം പാകം…

    Read More »
  • സാലഡ് വെള്ളരി – ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യകരമായ  ആഹാരം

    സാലഡ് കുക്കുംബർ എന്ന സാലഡ് വെള്ളരി കാഴ്ചയ്ക്ക് അതിമനോഹരമാണ്.മുറ്റത്തെ അടുക്കളത്തോട്ടത്തിൽ സാലഡ് വെള്ളരി വളർത്തുന്നവരും പതിവായി വിപണിയിൽ നിന്ന് അത് വാങ്ങിക്കഴിക്കുന്നവരുമുണ്ട്.കാരണം വളരെയധികം പോഷക സമൃദ്ധമായ ഇതിൽ ഒരു പഴം കഴിക്കുന്നതിനേക്കാൾ കൂടുതൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം. ശരീരത്തിലെ ജലാംശം കൂട്ടാനും ശരീരഭാരം കുറയ്ക്കാനുമെല്ലാം പേരു കേട്ട ഈ സാലഡ് വെള്ളരിയെ ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യകരമായ ഒരു ആഹാരമായി കണക്കാക്കുന്നു. പച്ചക്കറികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും സാലഡ് വെള്ളരി ഒരുപാടു സസ്യസംയുക്തങ്ങളും ആന്റിഒാക്സിഡന്റുകളും അടങ്ങിയ പോഷകഗുണമുള്ള ഒരു പഴമാണ്. ഇതിൽ ഊർജം അതായത് കാലറി വളരെ കുറവാണ്. അതേ സമയം ജലാംശം, നാരുകൾ തുടങ്ങിയവ കൂടുതലുമാണ്. സാലഡ് കക്കിരിക്കയുടെ 96 ശതമാനവും ജലമാണ്. അതുകൊണ്ടുതന്നെ ശരീരത്തിലെ ജലത്തിന്റെ അളവു കൂട്ടി ആവശ്യകത പൂർത്തീകരിക്കുന്നു. വൈറ്റമിനുകളും ധാതുലവണങ്ങളും ഇതിൽ ധാരാളമായുണ്ടുതാനും. സാലഡ് വെള്ളരിയുടെ മൂന്നിൽ ഒരു ഭാഗം കഴിച്ചാൽ തന്നെ മേൽപറഞ്ഞതിൽ കൂടുതൽ പോഷണം ലഭിക്കുന്നതാണ്. മൂന്നിലൊന്നു കഴിക്കുക എന്നതാണ് ഉത്തമമായ അളവും. എങ്കിലും അതിൽ…

    Read More »
  • ഇന്ന് കൊഴുക്കട്ട ശനി അഥവാ ലാസറിന്റെ ശനി

    നസ്രാണികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരമാണ് കൊഴുക്കട്ട. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു  ദിവസ്സം കര്‍ത്താവ്‌ നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസം  കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത്‌ നസ്രാണികള്‍ നോമ്പ്  നോല്‍ക്കുന്നു.  കര്‍ത്താവ്‌ നാല്പതു ദിവസം നോമ്പ് നോറ്റു വീടിയത് പോലെ  പുരാതന നസ്രാണികൾ നാല്പതു ദിവസം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍  പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത്‌  നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ  തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്‌.  കൊഴുക്കട്ടക്കുള്ളില്‍ തേങ്ങക്കൊപ്പം തെങ്ങിന്‍ ശര്‍ക്കരയോ പണം ശര്‍ക്കരയോ ചേര്‍ക്കുന്നു. കൊഴു എന്നാല്‍ മഴു എന്നര്‍ത്ഥം . കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത്  പോലെ പാതാള വാതുല്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 140ാം സങ്കീര്‍ത്തനത്തിലെ വാചകം. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത്  എന്നർത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈപലഹാരത്തിനു പേരുണ്ടായത്. ലാസറിനെ ഉയിർപ്പിച്ച കർത്താവിനെ സ്വീകരിക്കുവാൻ ലാസറിന്റെ…

    Read More »
  • ഏഴ് പരമ്ബരാഗത ഹോളി ഭക്ഷണങ്ങള്‍ 

    വസന്തകാലത്തെ എതിരേല്‍ക്കാൻ ഉത്തരേന്ത്യക്കാർ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി.നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാറുണ്ട്. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ്‌ ഹോളി ആഘോഷത്തിനു മുൻപന്തിയില്‍ നില്‍ക്കുന്നവരെങ്കിലും മുംബൈ, ദില്ലി പോലുള്ള നഗരങ്ങളില്‍ ഹോളി ആഘോഷിക്കാത്തവർ തന്നെ ചുരുക്കമാണെന്നു പറയാം. ജാതി മതഭേദമന്യേ ജനങ്ങള്‍ ഹോളി ആഘോഷങ്ങളില്‍ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്ബോള്‍ ശത്രുത അകലുമെന്നതാണ്‌ വിശ്വാസം. ദേശീയ കലണ്ടർ അനുസരിച്ച്‌ ഫാല്‍ഗുനമാസത്തിലെ പൗർ‌ണമിയാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ്‌ യഥാർഥ ഹോളി ദിവസം. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ്‌ ഹോളിയുമായി ബന്ധപ്പെട്ടുള്ളത്‌. ഹോളി പണ്ട്‌ കർഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ്‌ ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാല്‍ പിന്നീട്‌ അതു പൂർണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഇത്തവണ മാർച്ച് 25 ന് ആയിരിക്കും ഹോളി. ഹോളി നിറങ്ങളുടെ ഉത്സവം മാത്രമല്ല ഭക്ഷണത്തിൻ്റെ ആഘോഷം കൂടിയാണ്. ഹോളി ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ നാവില്‍…

    Read More »
  • നോമ്ബ് തുറക്കാൻ റമദാൻ സ്പെഷ്യല്‍ ഉന്നക്കായ

    നോമ്ബ് തുറക്കാൻ റമദാൻ സ്പെഷ്യല്‍ ഉന്നക്കായ വീട്ടിൽ തന്നെ ഉണ്ടാക്കാം.നോക്കാം എങ്ങനെയെന്ന് ചേരുവകള്‍ നേന്ത്രപ്പഴം – 3 എണ്ണം അരിപൊടി – 2 ടേബിള്‍സ്പൂണ്‍ തേങ്ങ ചിരകിയത് – 1 കപ്പ് നെയ്യ് – 1 ടേബിള്‍സ്പൂണ്‍ പഞ്ചസാര – 4 ടേബിള്‍സ്പൂണ്‍ ഏലക്കാപ്പൊടി – 1/2 ടീസ്പൂണ്‍ കശുവണ്ടി, കിസ്മിസ് – ആവശ്യത്തിന് എണ്ണ – വറുത്തെടുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം പഴം വേവിച്ചെടുത്ത ശേഷം, ഉള്ളിലെ കറുത്ത ഭാഗം കളഞ്ഞു നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് അരിപൊടി കൂടെ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഒരു പാൻ അടുപ്പില്‍ വെച്ച്‌ ചൂടായി വന്നാല്‍ നെയ്യ് ചേർത്ത് കൊടുക്കാം. അതിലേക്കു അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ചേർത്ത് മൂപ്പിക്കുക. ശേഷം തേങ്ങ, ഏലക്കാപ്പൊടി, പഞ്ചസാര എന്നിവ കൂടെ ചേർത്ത് യോജിപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യാം. തയ്യാറാക്കി വെച്ച മാവ് ചെറിയ ഉരുളയാക്കിയ ശേഷം ചെറുതായി പരത്തിയെടുക്കുക. അതില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് ഒരു…

    Read More »
  • രുചിയോടൊപ്പം ആരോഗ്യവും; മസ്ക്മെലൺ അഥവാ ഷമാമിന്റെ ഗുണങ്ങൾ 

    കുമ്പളങ്ങയുടെ ആകൃതിയുള്ള മുറിച്ചാൽ മത്തങ്ങയോടു സാമ്യമുള്ള, പപ്പായയുടെ രുചിയുമായി സാമ്യമുള്ള ഒരു പഴമാണ് മസ്ക്മെലൺ അഥവാ ഷമാം.മലയാളത്തിൽ ഇതിന് തയ്ക്കുമ്പളം എന്നു പറയും. നമ്മുടെ നാട്ടിൽ അധികമാർക്കും ഈ പഴത്തിന്റെ പോഷക ഗുണങ്ങളെപ്പറ്റി അറിയില്ല. അറിഞ്ഞാൽ തീർച്ചയായും നിങ്ങൾ ഇത് വാങ്ങിക്കഴിക്കും  വേനൽക്കാലത്ത് കഴിക്കാൻ പറ്റിയ പഴങ്ങളിലൊന്നാണിത്. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ഈ പഴം ധാതുക്കൾ, ജീവകം എ, പൊട്ടാസ്യം, ഭക്ഷ്യ നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ഷമാമിന്റെ ആരോഗ്യ ഗുണങ്ങൾക്കെല്ലാം കാരണം അതിലടങ്ങിയ പോഷകങ്ങൾ ആണ്. ജീവകം എ, ബി, സി, ധാതുക്കളായ മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം എന്നിവ ഇതിലുണ്ട്. കൊളസ്ട്രോൾ ഒട്ടും ഇല്ല എന്നു മാത്രമല്ല കൂടിയ അളവിൽ ബി കോംപ്ലക്സുകളായ B1 (തയാമിൻ), B3 (നിയാസിൻ) B5 (പാന്തോതെനിക് ആസിഡ്), B6 (പിരിഡോക്സിൻ) എന്നിവയും ഉണ്ട്.   100 ഗ്രാം ഷമാമിൻ34 കിലോ കലോറി അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ആവശ്യമായ അത്രയും ജീവകം എ യും ഇതിലുണ്ട്. ജീവകം സി യും ധാരാളം ഇതിലുണ്ട്.…

    Read More »
  • ഏറ്റവും മികച്ച അഞ്ച് പ്രഭാതഭക്ഷണങ്ങൾ ഇവയാണ് 

    പ്രഭാത ഭക്ഷണം അഥവാ പ്രാതല്‍ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. കാരണം ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഭക്ഷണമാണിത്.ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും ശരീരം സംഭരിയ്ക്കുന്നത് ഇതിലൂടെയാണ്. പ്രാതല്‍ കഴിച്ചില്ലെങ്കില്‍ വരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയുമല്ല. അതേസമയം പ്രാതല്‍ എന്തെങ്കിലും കഴിച്ചിട്ടു ഗുണമില്ല.ആരോഗ്യകരമായ ഭക്ഷണമെന്നത് ഇവിടെ ഏറെ പ്രധാനപ്പെട്ട ഒന്നാണ്.ആരോഗ്യകരായ ഭക്ഷണങ്ങള്‍ നമ്മള്‍ മലയാളികള്‍ക്കിടയിലുണ്ട്.കേരളത്തിന്റെ തനതായ ഭക്ഷണങ്ങള്‍.നോക്കാം ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങള്‍. ഏതൊക്കെയാണെന്ന്. ഇഡ്ഡലിയും സാമ്പാറും  ഏറ്റവും ജനപ്രിയവും ആരോഗ്യകരവുമായ ഭക്ഷണമാണ് ഇഡ്ഡലി.അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. രുചിയുടെ കാര്യത്തിലും ആവിയിൽ ഉണ്ടാക്കിയെടുക്കുന്ന ആഹാരം എന്ന നിലയിലും ഇഡ്ഡലിയുടെ ആരോഗ്യഗുണങ്ങൾ വളരെയേറെയാണ്. ഇഡ്ഡലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു.പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ ഇഡ്ഡലിയിൽ അടങ്ങിയിട്ടുണ്ട്. സാമ്പാറിൽ ധാരാളം പച്ചക്കറികൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ആരോഗ്യകരവും രുചികരവുമായ ഭക്ഷണമാണ്…

    Read More »
  • പുതിയ ട്രിക്ക്! മാവ് അരക്കുന്നതിനു മുന്‍പേ ഇതുപോലെ ചെയ്യൂ; ഇഡ്ഡലി പഞ്ഞി പോലെ സോഫ്റ്റ് ആവും

    മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡലി. ഇഡലിയും സാമ്പാറും അല്ലെങ്കില്‍ ഇഡലിയും ചട്ണിയും അടിപൊളി ബ്രേക്ക്ഫാസ്റ്റ് കോമ്പിനേഷന്‍ ആണ്. എന്നാല്‍ പലരും പറയുന്ന ഒരു പരാതിയാണ് ഇഡലി ഉണ്ടാക്കുമ്പോള്‍ തീരെ സോഫ്റ്റ് ആകുന്നില്ല എന്നുള്ളത്. അതുകൊണ്ട് നമ്മള്‍ ഇന്ന് ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത് അടിപൊളി സോഫ്റ്റ് ആയിട്ടുള്ള ഒരു ഇഡലിയുടെ റെസിപ്പിയാണ്. ഇഡ്ഡലിക്ക് മാവ് അരക്കുന്നതിനു മുന്‍പേ ഈ പുതിയ ട്രിക്ക് ചെയ്താല്‍ ഇഡലി പൊങ്ങിവരുകയും നല്ല സോഫ്റ്റ് ആകുകയും ചെയ്യും. ഇനി ഇഡലി ഉണ്ടാക്കുമ്പോള്‍ നിങ്ങള്‍ ഇതുപോലെ ഒന്ന് ഉണ്ടാക്കൂ. സോഫ്റ്റ് ഇഡലി തയ്യാറാക്കാനായി ഒരു പാത്രത്തില്‍ 1 കപ്പ് പച്ചരി, 1/4 കപ്പ് ഉഴുന്ന്, 1/4 ടേബിള്‍ സ്പൂണ്‍ ഉലുവ എന്നിവ വെള്ളം ചേര്‍ത്ത് നന്നായി കഴുകിയെടുക്കുക. അതിനുശേഷം കുറച്ചധികം നല്ല വെള്ളം ചേര്‍ത്ത് നന്നായി അടച്ചു വെക്കുക. ഇത് ഫ്രിഡ്ജില്‍ 2 മണിക്കൂര്‍ കുതിര്‍ക്കാന്‍ വെക്കുക. ഇങ്ങനെ ചെയ്താല്‍ ഇഡലി നല്ല സോഫ്റ്റ് ആയികിട്ടും. അതിനുശേഷം കുതിര്‍ത്തിയ…

    Read More »
  • നല്ല എരിവും മധുരവും പുളിയുമുള്ള ഈന്തപ്പഴം അച്ചാര്‍ തയ്യാറാക്കിയാലോ ?

    അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം. തടി വര്‍ദ്ധിപ്പിയ്ക്കാതെ ശരീരത്തിനു തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയായ ഇത് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം ഏറെ ഗുണകരമാണ്. മസിലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്‌. ഇതിലെ മധുരം സ്വാഭാവിക മധുരമായതു കൊണ്ട് മിതമായ തോതില്‍ പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാം. ഈന്തപ്പഴം അച്ചാർ ഇട്ടുവയ്ക്കുകയാണെങ്കിൽ ദീർഘകാലം കേടുകൂടാതെ ഇരിക്കും.നോക്കാം ഈന്തപ്പഴം അച്ചാർ ഉണ്ടാക്കുന്നതെങ്ങനെയെന്ന് .. ചേരുവകള്‍ ഈന്തപ്പഴം വൃത്തിയാക്കിയത് – ½ കിലോ പച്ചമുളക് മുറിച്ചെടുത്തത് – 6 എണ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് – 2 ടീ സ്പൂണ്‍ മുളക് പൊടി – 3 ടീ സ്പൂണ്‍ മഞ്ഞള്‍ പൊടി – ½ ടീ സ്പൂണ്‍ ഈന്തപ്പഴം -10 എണ്ണം കായം – 1 ടീ സ്പൂണ്‍ വിനിഗര്‍ – ¼ കപ്പ് ഉപ്പ് –…

    Read More »
  • കോട്ടയം സ്‌റ്റൈലില്‍ മുളകിട്ട ചൂര കറി

    നല്ല കിടിലന്‍ രുചിയില്‍ ടേസ്റ്റി കാട്ടയം സ്‌റ്റൈലില്‍ മുളകിട്ട ചൂര കറി വയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ ചൂര – 1 കിലോഗ്രാം മുളകുപൊടി – 3 വലിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍ കുടം പുളി – 5 എണ്ണം ചെറിയ ഉള്ളി അരിഞ്ഞത് – 1/2 കപ്പ് ഇഞ്ചി അരിഞ്ഞത് – 1 വലുത് വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍ ഉലുവ – 1/2 ടീസ്പൂണ്‍ കടുക് -1/4 ടീസ്പൂണ്‍ കറിവേപ്പില വെളിച്ചെണ്ണ തയാറാക്കുന്ന വിധം ചൂര നന്നായി കഴുകി മാറ്റി വയ്ക്കുക ശേഷം ഫ്രൈയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ എന്നിവ പൊട്ടിക്കുക അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി ,ഇഞ്ചി ,വെളുത്തുള്ളി ,കറിവേപ്പില ,മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. മുളകുപൊടി ചേര്‍ത്ത് ചെറു തീയില്‍ പച്ച മണം മാറുന്നതു വരെ മൂപ്പിക്കുക ശേഷം ആവശ്യമയ അളവില്‍ വെള്ളം ചേര്‍ക്കുക. നന്നായി തിളച്ചു വരുമ്പോള്‍ കുടംപുളി,…

    Read More »
Back to top button
error: