നിന്റെ കഴിവില്‍ നീ വിശ്വസിച്ചു; അവസാനംവരെ ക്ഷമയോയെ കാത്തിരുന്നു; നിന്നെയോര്‍ത്ത് അഭിമാനം മാത്രം; മകനെക്കുറിച്ച് വികാര നിര്‍ഭര കുറിപ്പുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍

ലക്നൗവിനായി ഐപിഎലില്‍ സീസണിലെ ആദ്യ മല്‍സരം കളിച്ച മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍. അര്‍ജുന്‍റെ കഠിനാധ്വാനവും ക്രിക്കറ്റിനോടുള്ള താല്‍പര്യവും പ്രശംസാര്‍ഹമാണെന്ന് എക്സില്‍ പങ്കുവച്ച വൈകാരികക്കുറിപ്പില്‍ സച്ചിന്‍ പറഞ്ഞു. അത്യപൂര്‍വമായാണ് സച്ചിന്‍ മകനെ കുറിച്ച് എഴുതുന്നത്. ക്ഷമയോടെ തന്‍റെ അവസരത്തിനായി അര്‍ജുന്‍ കാത്തിരുന്നുവെന്നും ടീമിന്‍റെ ലീഗ് മല്‍സരങ്ങളിലെ അവസാനത്തേതില്‍ കളിക്കാന്‍ കഴിഞ്ഞുവെന്നും മകനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും സച്ചിന്‍ കുറിച്ചു.
അര്‍ജുന്‍, നീ നന്നായി കളിച്ചു. സീസണിലുടനീളമുള്ള നിന്‍റെ ഈ യാത്രയില്‍ എനിക്ക് അഭിമാനമുണ്ട്. നിന്‍റെ കഴിവില്‍ നീ വിശ്വസിച്ചു, ക്ഷമയോടെ കാത്തിരുന്നു. ശാന്തമായി കഠിനാധ്വാനം തുടര്‍ന്നു, പോസിറ്റീവായി അവസരം ലഭിക്കുവോളം, അവസാന മല്‍സരത്തോളം കാത്തിരുന്നു. പലപ്പോഴും പ്രതിഭ പോലെ തന്നെ ക്ഷമയും പരീക്ഷിക്കുന്നയിടമാണ് ക്രിക്കറ്റ്. രണ്ടും നീ മനോഹരമായി കൈകാര്യം ചെയ്തു. എപ്പോഴത്തേയും പോലെ ക്രിക്കറ്റിനെ സ്നേഹിച്ചു. നിറഞ്ഞ സ്നേഹം’- എന്നായിരുന്നു സച്ചിന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.
അര്‍ജുന്‍റെ കളിയെ കുറിച്ച് 2023ലാണ് സച്ചിന്‍ ഇതിന് മുന്‍പ് എഴുതിയിട്ടുള്ളത്. മുംബൈയ്ക്കായി അര്‍ജുന്‍ അരങ്ങേറിയപ്പോഴായിരുന്നു സച്ചിന്‍റെ കുറിപ്പ്. സച്ചിന്‍റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ആരാധകരും ഏറ്റെടുത്തു.
പഞ്ചാബിനെതിരായ മല്‍സരത്തില്‍ പവര്‍പ്ലേയ്ക്ക് പിന്നാലെയാണ് അര്‍ജുന്‍ പന്തെറിയാന്‍ എത്തിയത്. ആദ്യ ഓവറില്‍ തന്നെ പ്രഭ്സിമ്രനെ ഞെട്ടിച്ചുവെങ്കിലും പന്തിന്‍റെ കയ്യില്‍ നിന്ന് വഴുതിപ്പോയി. നാലു റണ്‍സ് മാത്രമാണ് താരം ആദ്യ ഓവറില്‍ വഴങ്ങിയത്. രണ്ടാം ഓവര്‍ പക്ഷേ അല്‍പം അയഞ്ഞു. തുടക്കക്കാരനെ ശ്രേയസും പ്രഭ്സിമ്രനും കൈകാര്യം ചെയ്തതോടെ 15 റണ്‍സ് വഴങ്ങേണ്ടി വന്നു. രണ്ട് ഫോറും ഒരു സിക്സുമുള്‍പ്പടെയാണിത്. മൂന്നാം ഓവറില്‍ പ്രഭ്സിമ്രന്‍റെ വിക്കറ്റും താരമെടുത്തു. അഞ്ച് റണ്‍സ് മാത്രമാണ് 17–ാം ഓവറില്‍ അര്‍ജുന്‍ വിട്ടുനല്‍കിയത്.
#ArjunTendulkar, #SachinTendulkar, #LucknowSuperGiants, #LSG, #IPL2026, #TendulkarLegacy, #IPLNews, #CricketUpdates, #PunjabKings, #PrabhsimranSingh, #SachinEmotionPost, #CricketLegends, #IndianPremierLeague, #LSGvsPBKS, #FastBowling, #CricketNewsMalayalam, #SportsNewsKerala, #DailyhuntTrending, #GoogleNewsIndia, #BreakingNewsSports, #അർജുൻടെണ്ടുൽക്കർ, #സച്ചിൻടെണ്ടുൽക്കർ, #ലക്നൗസൂപ്പർജയന്റ്സ്, #ഐപിഎൽ2026, #ക്രിക്കറ്റ്വാർത്തകൾ, #സപോർട്സ്വാർത്തകൾ






