ഷാർജ:ഷാര്‍ജ കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം15 മണിക്കൂറിലേറെ വൈകിയതോടെ കാത്തുനിന്ന ഗർഭിണി കുഴഞ്ഞുവീണു.മിനിഞ്ഞാന്ന് രാത്രി പത്ത് മണിക്ക് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട ഐ എക്സ് 352 വിമാനമാണ് യാത്രക്കാരെ വലച്ചത്.കാത്തുനിന്ന് കുഴഞ്ഞുവീണ ഗര്‍ഭിണിയായ യാത്രക്കാരിയെ അടിയന്തര ചികില്‍സക്ക് വിധേയമാക്കി.
പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് പുറപ്പെട്ട 180 ലേറെ യാത്രക്കാരെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വലച്ചത്. നോമ്ബ് തുറന്ന് ഭക്ഷണം പോലും കഴിക്കാതെ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം സൗകര്യങ്ങളൊന്നും ഏര്‍പ്പെടുത്താന്‍ വിമാനകമ്ബനി തയ്യാറായതുമില്ല.തുടർന്ന് യാത്രക്കാരും ഉദ്യോഗസ്ഥരുമായി നടന്ന രൂക്ഷമായ വാക്കേറ്റങ്ങള്‍ക്കൊടുവില്‍ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. പിന്നീട് ഇന്നലെ വൈകുന്നേരം മൂന്ന് മണിക്കാണ് വിമാനം കോഴിക്കോട്ടേക്ക് തിരിച്ചത്.