കൊച്ചി: ബയോമെഡിക്കല്‍ മാലിന്യം ശേഖരിക്കാന്‍ ‘ആക്രി’ ആപ്പ് റെഡി. ആവശ്യക്കാര്‍ ആപ്പില്‍ ബുക്ക് ചെയ്താല്‍ പ്രതിനിധികള്‍ വീടുകളിലെത്തി മാലിന്യം ശേഖരിക്കും.
കളമശ്ശേരി, തൃക്കാക്കര നഗരസഭകളില്‍ നേരത്തെ വിജയകരമായി നടപ്പാക്കിയ പദ്ധതി അടുത്തിടെയാണ് കൊച്ചി കോര്‍പ്പറേഷനിലും യാഥാര്‍ത്ഥ്യമായത്. ഒരു കിലോ ബയോ മെഡിക്കല്‍ മാലിന്യം ശേഖരിച്ച് സംസ്ക്കരിക്കാന്‍ 45 രൂപയാണ് ചാര്‍ജ്ജ്. ഉപയോഗിച്ച ഡയപറുകള്‍, സാനിറ്ററി പാഡുകള്‍, മെഡിസിന്‍ സ്ട്രിപ്പുകള്‍, ഡ്രസ്സിംഗ് കോട്ടണ്‍, സൂചികള്‍, സിറിഞ്ചുകള്‍, കാലഹരണപ്പെട്ട മരുന്നുകള്‍, മറ്റ് ക്ലിനിക്കല്‍ ലബോറട്ടറി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ശാസ്ത്രീയ നിര്‍മാര്‍ജനത്തിന് ഏറെ സഹായകരമാണ് ആക്രി ആപ്പ്.
ശേഖരിക്കുന്ന മാലിന്യങ്ങള്‍ ദിവസവും കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ബ്രഹ്മപുരത്തെ പ്ലാന്റില്‍ ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ചെയ്യുന്നത്.
ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആക്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ. സാധിക്കും.