IndiaNEWS

ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ട് നൽകണം; അല്ലെങ്കിൽ ആതിഖിന്റെ അനുഭവം നിങ്ങൾക്കുണ്ടാകും: ഉത്തർപ്രദേശിലെ ബിജെപി എംഎല്‍എ

ഷഹരൻപൂർ: ആതിഖിന്റെ കൊലപാതകം ഞങ്ങൾ നടത്തിയതാണെന്ന് ഉത്തർപ്രദേശിലെ ബിജെപി എംഎല്‍എ രാജീവ് ഗംമ്ബർ.ഷഹരന്‍പൂരില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് ബിജെപി എംഎല്‍എ  വിവാദ പ്രസ്താവന നടത്തിയത്.

”ആതിഖ് അഹമ്മദിനെ ഞങ്ങളല്ലേ മുകളിലോട്ട് വിട്ടത്.അഷ്‌റഫ് അഹമ്മദിനെ ഞങ്ങളല്ലേ മുകളിലേക്ക് വിട്ടത്. ഇനി അടുത്ത ഊഴം ഷഹരന്‍പൂരിലെ ഗുണ്ടകളുടേതാണ്.അതുകൊണ്ട് ഞങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് നിങ്ങള്‍ വോട്ട് ചെയ്യണം.” വീഡിയോയില്‍ രാജീവ് ഗമ്ബര്‍ പറയുന്നു.

 

Signature-ad

പ്രസംഗത്തിന്റെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.പാര്‍ട്ടിയുടെ മേയര്‍ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥി അജയ്കുമാറിന്റെ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജീവ് ഗമ്ബര്‍. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വലിയ നേട്ടമായിട്ടാണ് ആതിഖിന്റെ കൊലപാതകം രാജീവ് ഗമ്ബര്‍ എടുത്തുവെച്ചത്.വിവാദ പ്രസ്താവന ഉടന്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു.

Back to top button
error: