മംഗലാപുരം:കഴിഞ്ഞയാഴ്ചത്തെ കാരുണ്യ ലോട്ടറി നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ലഭിച്ചത് 72 വയസ്സുള്ള കർണാടക സ്വദേശിക്ക്.കന്നഡ പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉപ്പിനങ്ങാടിയിലെ ഗാന്ധി പാര്ക്കിന് സമീപം താമസിക്കുന്ന 72 കാരനായ ആനന്ദ എന്ന വ്യക്തിക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്.
ജീവിത കാലം മുഴുവന്‍ ടെയിലറായി തൊഴില്‍ ചെയ്തിരുന്ന അദ്ദേഹം അടുത്തിടെയാണ് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിന്‍വാങ്ങിയത്.വളരെയധികം കഷ്ടപ്പാടുകള്‍ നേരിടുന്ന തന്നെ സംബന്ധിച്ച് ഇതൊരു വലിയ അനുഗ്രഹമാണെന്നാണ് ആനന്ദ വ്യക്തമാക്കുന്നത്. 40 വര്‍ഷത്തിലേറെയായി തയ്യല്‍ക്കാരനായി ജോലി ചെയ്ത വ്യക്തിയാണ് ആനന്ദ.കാലുകളെ ബാധിച്ച അസുഖത്തെ തുടര്‍ന്നായിരുന്നു ജോലിയില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നത്.
ഭാര്യയും ഒരു മകളും രണ്ട് ആണ്മക്കളും അടങ്ങുന്നതാണ് ലോട്ടറി ജേതാവിന്റെ കുടുംബം.മകളെ കേരളത്തിലെ നീലേശ്വരത്താണ് വിവാഹം കഴിപ്പിച്ചിരിക്കുന്നത്.ലോട്ടറി ടിക്കറ്റ് അങ്ങനെ എടുക്കുന്ന ശീലമൊന്നും ഇല്ലാത്ത ആളാണ് ആനന്ദ. എങ്കിലും ഇടയ്ക്കിടെ മകളുടെ വീട്ടില്‍ വരുമ്ബോള്‍ കേരള സംസ്ഥാന ലോട്ടറി ടിക്കറ്റ് വാങ്ങുമായിരുന്നു. അതുപോലെ, കഴിഞ്ഞയാഴ്ച മകളുടെ വീട്ടില്‍ പോയപ്പോള്‍ കാരുണ്യ ടിക്കറ്റ് വാങ്ങുകയും ഏപ്രില്‍ 15ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ നേടുകയുമായിരുന്നു. 30 ശതമാനം നികുതി തുകയും 10 ശതമാനം ഏജന്റ് കമ്മിഷനും കഴിഞ്ഞുള്ള 56 ലക്ഷം രൂപ ആനന്ദിന് ലഭിക്കും.
80 ലക്ഷം രൂപ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവുമായി പത്ത് ലക്ഷം രൂപയുമാണ് കാരുണ്യ ലോട്ടറിയിലൂടെ നല്‍കുന്നത്. ഈ ലോട്ടറിയിലൂടെ കണ്ടെത്തുന്ന തുക നിര്‍ധനരായ രോഗികളുടെ സേവനത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നത്. ഇതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഏറെ ജനപ്രീതിയുള്ള ലോട്ടറി കൂടിയാണ് കാരുണ്യ.