KeralaNEWS

ഇരുചക്ര വാഹനത്തില്‍ മൂന്ന് പേര്‍ പാടില്ലെന്നത് കേന്ദ്ര നിയമം;എ ഐ കാമറകളുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ 

തിരുവനന്തപുരം:റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തി പിഴയീടാക്കാന്‍ കഴിയുന്ന എ ഐ കാമറകളുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.
റോഡപകടം മൂലമുള്ള മരണങ്ങളെ നേരിടാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും പുതുതലമുറ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം, ഇരുചക്ര വാഹനത്തില്‍ മൂന്ന് പേര്‍ പാടില്ലെന്നത് കേന്ദ്ര നിയമമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കേന്ദ്രമാണ് മാറ്റം വരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ ഐ കാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഒരുമാസം പിഴയീടാക്കില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് ഫോണില്‍ സന്ദേശം വരും. അടുത്തമാസം പത്തൊന്‍പതുവരെ ബോധവത്ക്കരണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തുടനീളം 726 എ ഐ ക്യാമറകളാണ് സജ്ജമാക്കിയിരിക്കുന്നത്.സിസിടിവിയേക്കാള്‍ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത

Back to top button
error: