തിരുവനന്തപുരം:ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഷാജന്‍ സ്‌കറിയ. മാനനഷ്ടത്തിനും അപകീര്‍ത്തി പരാമര്‍ശങ്ങള്‍ക്കും പത്തുകോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂസഫലി വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് മറുനാടൻ മലയാളി ന്യൂസ് പോർട്ടൽ ഉടമ ഷാജൻ സ്കറിയ ഖേദം പ്രകടിപ്പിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തത്.
തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്‌കറിയില്‍ നിന്ന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം എ യൂസഫലി ഇന്നലെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.കഴിഞ്ഞ മാസം 6ന് മറുനാടന്‍ മലയാളിയുടെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോക്ക് എതിരെയാണ് വക്കീല്‍ നോട്ടീസ്.