നിർമിത ബുദ്ധിയുമായി ഗതാഗത നിയമലംഘനങ്ങൾ പിടികൂടാനുള്ള ക്യാമറകൾ ഇന്നു പണി തുടങ്ങും.പണിവാങ്ങിച്ചു കെട്ടാതിരിക്കാൻ ശ്രദ്ധിക്കുക.കർശന വ്യവസ്ഥകളുമായാണ് മോട്ടർ വാഹന വകുപ്പിന്റെ 726 എഐ (നിർമിതബുദ്ധി) ക്യാമറകൾ ഇന്നുമുതൽ പ്രവർത്തനം തുടങ്ങുന്നത്.
അപായ രഹിത സുരക്ഷിത യാത്രക്ക് ഒരുങ്ങുക.
ട്രഫിക് നിയമങ്ങൾ അറിയണം
അവ ലംഘിക്കരുത്.
സീറ്റ് ബൽറ്റ് ധരിക്കുക
ടൂവീലറിൽ മുന്നിലും പിന്നിലും ഉള്ളവർ ഹെൽമെറ്റ് ഉറപ്പാക്കുക
വാഹന ഇൻഷുറൻസ് നിർബന്ധം.
മദ്യപിച്ച് വാഹനം ഓടിക്കരുത്.
ഡ്രൈവ് ചെയ്യുന്നതിനിടയിൽ മോബൈൽ ഉപയോഗം പാടില്ല.
ലൈസൻസ് ഇല്ലാതെ വാഹനം ഒടിക്കരുത്
അമിത വേഗം ഒഴിവാക്കുക.
റോഡ് നിയമങ്ങൾ കൃത്യമായി അറിയുക, പാലിക്കുക.
സുരക്ഷിതമാക്കാം
നമ്മുടെ മാത്രമല്ല,
മറ്റുള്ളവരുടേയും ജീവിതം.
പിടികൂടുക 7 നിയമലംഘനങ്ങൾ
∙ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ പിഴ: 500 രൂപ
∙ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ: 500 രൂപ
∙ ടു വീലറിൽ രണ്ടിലേറെപ്പേരുടെ യാത്ര: 1000 രൂപ
∙ ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം: 2000 രൂപ
∙ അനധികൃത പാർക്കിങ്: 250 രൂപ
∙ അമിതവേഗം: 1500 രൂപ
∙ ജംക്ഷനുകളിൽ ചുവപ്പു സിഗ്നൽ ലംഘനം.