ലക്നൗ:റോഡ് ഗതാഗതം തടസപ്പെടുത്തി മതപരമായ ചടങ്ങുകള്‍ നടത്തുന്നത് നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി.ഈദിന് മുന്നോടിയായാണ് നിരോധനം.
മുന്‍കൂട്ടി അനുവാദം വാങ്ങാതെ ഘോഷയാത്രകളോ, മതപരമായ പ്രദക്ഷിണങ്ങളോ അനുവദിക്കുകയില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരാഗതമായ ചടങ്ങുകള്‍ക്ക് മാത്രമേ അനുവാദം നല്‍കുകയുള്ളൂ.സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.