വടക്കാഞ്ചേരി: കെഎസ്‌ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പാലക്കാട് ഭാഗത്ത് നിന്നും പാലായിലേക്ക് പോകുന്ന ബസും, തൃശ്ശൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ കല്ലേക്കുളങ്ങര സ്വദേശിയായ ജയന്‍ ആണ് മരിച്ചത്.
മംഗലം യത്തീംഖാന പള്ളിക്ക് മുന്‍വശമുള്ള ബൈപ്പാസില്‍ വച്ചാണ് കെഎസ്‌ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.പാലായിലേക്ക് പോവുകയായിരുന്ന ബസ് അമിത വേഗതയില്‍ എത്തിയതാണ് അപകടത്തിന് കാരണം.
രണ്ടു ബസിലുമായി ഏതാണ്ട് ഇരുപത്തഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ് റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.