കേരളത്തിന്റെ അവസാനം കണ്ണൂരല്ല, കേരളത്തിന്റെ അവസാനം തലപ്പാടിയാണ്. കേരളത്തിലെ എല്ലാവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കണം.അതുകൊണ്ട് ഈ ട്രെയിന്‍ മംഗളൂരു വരെ നീട്ടണം- രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
വന്ദേഭാരത് കാസര്‍ഗോഡ് വരെ നീട്ടിയത് എന്റെ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണ്. പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്‍വേ മന്ത്രിക്കും ചെന്നൈയിലെ റെയില്‍വേ ജനറല്‍ മാനേജര്‍ക്കുമെല്ലാം ഈ ആവശ്യം ചൂണ്ടിക്കാട്ടി താന്‍ കത്തയച്ചിരുന്നു-കാസർഗോഡ് എംപി കൂടിയായ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കഴിഞ്ഞ ബജറ്റു സമ്മേളനത്തിലാണ് ഇന്ത്യയില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കുന്ന വിവരം റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവിച്ചത്. ആ സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അവസരം കിട്ടിയപ്പോള്‍, വന്ദേഭാരത് ട്രെയിനില്‍ പത്തെണ്ണം കേരളത്തിന് വേണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു . അന്ന് പലരും പരിഹസിക്കുകയായിരുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.