ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ ഭാര്യ കിണറ്റിൻ ചാടി.ഭാര്യയെ രക്ഷിച്ചു കിണറിനു വെളിയിൽ എടുത്ത ഭർത്താവ് അവിടെ ഇട്ടുതന്നെ അവരെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു.
ഛത്തീസ്ഗഢിലെ ജാഷ്പുര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം.ആശാ ഭായി എന്ന സ്ത്രീയാണ് തര്‍ക്കത്തിനൊടുവില്‍ കൊല്ലപ്പെട്ടത്.സംഭവത്തില്‍ ആശാ ഭായിയുടെ ഭര്‍ത്താവ് ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി ശങ്കറും ഭാര്യ ആശാ ഭായിയും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ശങ്കര്‍ ആവശ്യപ്പെട്ടെങ്കിലും ആശാ ഭായി നിരസിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.തര്‍ക്കം മൂര്ച്ഛിച്ചതോട ആശാ ഭായി വീടിന് പുറത്തുള്ള കിണറ്റില്‍ ചാടി.പിന്നാലെ ചാടിയ ശങ്കര്‍ അവരെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്