IndiaNEWS

മെയ്ക്ക് ഇൻ ഇന്ത്യ പാളി; ‍ റഷ്യയിൽ നിന്ന് 120 വന്ദേഭാരത് വാങ്ങും

ന്യൂഡൽഹി: അതിവേഗ ട്രെയിനുകളായ ഗതിമാന് പിന്നാലെ വന്ദേഭാരതും വേഗതയുടെ കാര്യത്തിൽ ചീറ്റിയതോടെ 53,300 കോടി രൂപ ചെലവില്‍ റഷ്യയില്‍നിന്ന് 120 വന്ദേഭാരത് ട്രെയിനുകള്‍ വാങ്ങാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഉടന്‍ കരാറൊപ്പിടുമെന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റഷ്യയിലെ ടി.എം.എച്ച് എന്ന കമ്പനിയാണ് കരാറില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 16 കോച്ചുകളാണ് ഓരോ ട്രെയിനിനുമുണ്ടാകുക.അവയുടെ 35 വര്‍ഷത്തെ പരിപാലനവും കമ്പനി നടത്തും. 650 കോടി ഡോളറാണ് ഇതിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്.മെയ്ക്ക് ഇൻ ഇന്ത്യ പ്രകാരം ഇന്ത്യയില്‍നിര്‍മിച്ച ട്രെയിനുകളാണ് അതിവേഗ ട്രെയിനുകളായി ഓടുന്നത് എന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം.
അതേസമയം കെ.റെയില്‍ ട്രെയിനുകൾ ജപ്പാനില്‍നിന്ന് വായ്പയായി വാങ്ങുന്നതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു..കെ.റെയില്‍ ജപ്പാനില്‍നിന്നാണെന്നും വന്ദേഭാരത് ഇന്ത്യയുടെ സ്വന്തം ട്രെയിനാണെന്നുമായിരുന്നു  കെ.സുരേന്ദ്രന്റെ അവകാശവാദം.

Back to top button
error: