KeralaNEWS

തെക്കന്‍ കേരളത്തിൽ നാളെ മുതൽ വീണ്ടും വേനൽമഴ

പത്തനംതിട്ട:തെക്കന്‍ കേരളത്തിൽ  നാളെ മുതല്‍ പരക്കെ വേനല്‍മഴ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്.
മധ്യകേരളത്തിലും മഴ ലഭിക്കും.ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും  സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം വേനൽമഴയിൽ സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 38 ശതമാനത്തിന്റെ കുറവാണ്.വടക്കന്‍ ജില്ലകളിലാണ് മഴക്കുറവ് ഏറെയും അനുഭവപ്പെട്ടത്.ഈ ‍ വേനല്‍ക്കാലത്ത് ഇതുവരെ തീരെ മഴ കിട്ടാതിരുന്നത് കണ്ണൂരിലാണ്.100 ശതമാനം മഴ കുറവാണ് കണ്ണൂരില്‍ രേഖപ്പെടുത്തിയത്.
മലപ്പുറത്ത് 95 ശതമാനം മഴ കുറവും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 94 ശതമാനം കുറവുമാണ് രേഖപ്പെടുത്തിയത്.തൃശ്ശൂരില്‍ 82 ശതമാനം മഴ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.സാധാരണയേക്കാള്‍ കൂടുതല്‍ മഴ കിട്ടിയത് പത്തനംതിട്ടയില്‍ മാത്രമാണ്. 27 ശതമാനം അധികം മഴയാണ് പത്തനംതിട്ടയില്‍ കിട്ടിയത്. ഇടുക്കി, കോട്ടയം, വയനാട് ജില്ലകളില്‍ സാധാരണ മഴ കിട്ടി.

Back to top button
error: