KeralaNEWS

കർണാടകയുടെ നന്ദിനി പാൽ കേരളത്തിലേക്ക്;മിൽമയ്ക്ക് തിരിച്ചടി

തിരുവനന്തപുരം: കർണാടക പാൽ തരാതെ നേരിട്ട് കേരളത്തിൽ വിതരണം ആരംഭിച്ചതുകൊണ്ടാണ് മിൽമയ്ക്ക് വില കൂട്ടേണ്ടി വന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി. കാലാവസ്ഥാ വ്യതിയാനവും ലംപി സ്‌കിന്‍ ഡിസീസ് മൂലം പശുക്കള്‍ ചാവുന്നതും കാരണം പാല്‍ സംഭരണത്തില്‍ കുറവ് ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് പാല്‍ എടുത്തിരുന്നത്.കൂടുതലായും പാല്‍ വാങ്ങിക്കുന്നത് കര്‍ണാടകയില്‍ നിന്നാണ്.എന്നാല്‍ ഇപ്പോള്‍ കര്‍ണാടകയില്‍ നിന്ന് പാല്‍ ലഭ്യമല്ല. പകരം തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് പാല്‍ വാങ്ങുന്നത്.അധികനിരക്കിൽ ഇങ്ങനെ പാൽ വാങ്ങേണ്ടി വരുന്നതുകൊണ്ടാണ് കേരളത്തിൽ മിൽമയുടെ പാലിന് ഒരു രൂപ വർധിപ്പിപ്പിക്കേണ്ടി വന്നത്-മിൽമ ചെയർമാൻ പറഞ്ഞു.
കേരളത്തിന് പാൽ തരാതെ
കര്‍ണാടക കോര്‍പ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ(കെഎംഎഫ്) നന്ദിനി പാല്‍ നേരിട്ട് കേരളത്തില്‍ വിതരണം ആരംഭിച്ചതും മില്‍മയ്ക്ക് തിരിച്ചടിയാകുന്നു.നന്ദിനി പാല്‍ കേരളത്തില്‍ വില്‍പ്പന നടത്തുന്നതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കമ്ബനി ചെയര്‍മാന് കത്തയച്ചിരുന്നുവെന്നും എന്നാല്‍ യാതൊരു പ്രതികരണമുണ്ടായില്ലെന്നും മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കി.

കര്‍ണാടകയില്‍ ഗുജറാത്തിൽ നിന്നുള്ള അമുല്‍ വില്‍പ്പന ആരംഭിച്ചപ്പോള്‍ കര്‍ണാടക ഫെഡറേഷനും കര്‍ണാടകയിലെ പൊതുസമൂഹവും അതിനെതിരെ രംഗത്ത് വന്നിരുന്നു.അങ്ങനെയുള്ളവര്‍ കേരളത്തില്‍ വില്‍പ്പന തുടങ്ങിയത് അന്യായമല്ലേയെന്നും ചെയര്‍മാന്‍ ചോദിച്ചു. മറ്റൊരു സംസ്ഥാനത്ത് പോയി പാല്‍ വില്‍ക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്ന് അമുലിനെതിരെ കര്‍ണാടക ഫെഡറേഷന്‍ ശക്തമായി പ്രതിരോധിക്കുമ്ബോള്‍ അവര്‍ മറ്റൊരു സംസ്ഥാനത്ത് അത് ചെയ്യാതിരിക്കാനുള്ള ഔചിത്യ ബോധം ഉണ്ടാവണമെന്നും കെ.എസ്.മണി കൂട്ടിച്ചേര്‍ത്തു.

 

Signature-ad

മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്.പാക്കറ്റിന് ഒരുരൂപയാണ് വര്‍ധിപ്പിച്ചത്.29 രൂപയുണ്ടായിരുന്ന മില്‍മ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മില്‍മ സ്മാര്‍ട്ടിന് 25 രൂപയുമാകും.ഈ ‍പാൽ വിപണിയില്‍ കുറഞ്ഞ അളവില്‍ മാത്രമേ ചിലവാകുന്നുള്ളൂ.അതേസമയം ‍കൂടുതൽ ആവശ്യക്കാരുള്ള നീല കവര്‍ പാലിന്റെ വിലയില്‍ മാറ്റമില്ല എന്നും മില്‍മ ചെയർമാൻ പറഞ്ഞു.

Back to top button
error: