തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കാലാവധി പൂര്‍ത്തിയാക്കി ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം ഒഴിയുന്നു.പകരം കേന്ദ്രകമ്മിറ്റി അംഗം എം ഷാജര്‍ യുവജന കമ്മിഷന്‍ അദ്ധ്യക്ഷനാകുമെന്നാണ് വിവരം.
രണ്ട് ടേം പൂര്‍ത്തിയാക്കിയ ശേഷമാണ് ചിന്ത സ്ഥാനം ഒഴിയുന്നത്.മൂന്നു വര്‍ഷമാണ് യുവജന കമ്മീഷന്‍ അദ്ധ്യക്ഷന്റെ കാലാവധി.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2016ലാണ് ചിന്തയെ അദ്ധ്യക്ഷയായി നിയമിച്ചത്.പിന്നീട് സര്‍ക്കാരിന്റെ അവസാന ഘട്ടത്തില്‍ വീണ്ടും നിയമനം നല്‍കിയിരുന്നു.