KeralaNEWS

വന്ദേഭാരത് അല്ലിത്,മന്ദേഭാരത് എന്ന് ആക്ഷേപം

ഴിടങ്ങളില് സ്റ്റോപ്പുണ്ടായിരുന്ന വന്ദേഭാരത് ട്രെയിന്‍ ആദ്യ സ്റ്റോപ്പായ കൊല്ലത്ത് എത്തിയത് അന്‍പത് മിനിട്ടുകൊണ്ടായിരുന്നു.എന്നാല്‍ ഇതേ സമയമെടുത്ത് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തുന്ന ആദ്യ ട്രെയിനല്ല വന്ദേഭാരത് എന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

അന്‍പത് മിനിട്ടുകൊണ്ട് തിരുവനന്തപുരം മുതല്‍ കൊല്ലം വരെ ഓടിയെത്തുന്ന നാല് ട്രെയിനുകളില്‍ ഒന്ന് കൊച്ചുവേളി- കോര്‍ബ എക്‌സ്പ്രസാണ്. പുലര്‍ച്ചെ 6.15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന കോര്‍ബ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് 7.5 നാണ് കൊല്ലത്ത് എത്തുന്നത്. ഇത് കൂടാതെ കൊച്ചുവേളി- യശ്വന്ത്പുര്‍ ഗരീബ് രഥ് എക്‌സ്പ്രസ്, കൊച്ചുവേളി-ഹൂബ്ലി എക്‌സ്പ്രസ്, കൊച്ചുവേളി-യശ്വന്ത്പുര്‍ എ.സി എക്‌സ്പ്രസ് എന്നിവയും അന്‍പത് മിനിട്ടുകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തും. കൊച്ചുവേളി-മൈസൂരു എക്‌സ്പ്രസ്, രാജ്യറാണി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ 52 മിനിട്ടെടുത്താണ് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തുന്നത്. ട്രിവാന്‍ഡ്രം-നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റെ യാത്രാ സമയം 53 മിനിട്ടാണ്. സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്, ജന്‍ ശതാബ്ദി എക്‌സ്പ്രസ്, ചെന്നൈ എക്‌സ്പ്രസ്, നിസാമുദ്ദീന്‍ എക്‌സ്പ്രസ്. അരോണൈ എക്‌സ്പ്രസ്, അമൃത്‌സര്‍ എക്‌സ്പ്രസ്, ഗരീബ് രഥ് എക്‌സ്പ്രസ്, ഷാലിമാര്‍ എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ് എന്നിവ 55മിനിട്ടെടുത്താണ് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തുന്നത്. ഈ ട്രെയിനുകളില്‍ ചിലത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മറ്റു ചിലത് കൊച്ചുവേളിയില്‍ നിന്നുമാണ് സര്‍വീസ് ആരംഭിക്കുന്നത്.

തിരുവനന്തപുരത്തുനിന്നും കോട്ടയം വഴി കണ്ണൂർ വരെ സർവീസ് നടത്തുന്ന തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സിന്റെ
സ്റ്റോപ്പുകളുടെ എണ്ണം-15 ആണ്.
ശരാശരി യാത്രാ ദൈർഘ്യം-9 മണിക്കൂർ
 
വന്ദേഭാരത് (തിരുവനന്തപുരം-കണ്ണൂർ):7 മണിക്കൂർ 10 മിനിറ്റ്.
സ്റ്റോപ്പുകളുടെ എണ്ണം:7
രാത്രി 8.45 നു തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന കെഎസ്ആർടിസിയുടെ മിന്നല്‍ ബസ് ഒമ്പതര മണിക്കൂര്‍ കൊണ്ട് (രാവിലെ 6.15 മണിക്ക്) കണ്ണൂരെത്തും !!

Back to top button
error: