IndiaNEWS

ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ലഖ്നൗ: ഗുണ്ടാത്തലവനും സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫും പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇന്റര്‍നെറ്റ് സേവനവും വിച്ഛേദിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച്‌ വരുത്തിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പുറപ്പെടുവിച്ചത്.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനും പോലീസിന് യോഗി നിര്‍ദേശം നല്‍കി.
ശനിയാഴ്ച രാത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് അതിഖും സഹോദരനും മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് പ്രയാഗ് രാജില്‍വെച്ച്‌ കൊല്ലപ്പെട്ടത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അതിഖിനും സഹോദരനും വെടിയേറ്റത്.

Back to top button
error: