KeralaNEWS

കേരളത്തിൽ ചീറിപ്പായില്ല വന്ദേ ഭാരത്!

തിരുവനന്തപുരം:മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്‌സ്പ്രസിനെ പ്രിയങ്കരമാക്കുന്നത്.അതിൽ ഏറ്റവും പ്രധാനപ്പെട്ടത് യാത്രയുടെ സമയത്തിൽ ഉണ്ടാവുന്ന കുറവാണ്.ഉയർന്ന ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യുന്ന യാത്രക്കാരന്റെ ലാഭവും ഇതുതന്നെയാണ്.
എന്നാൽ കേരളത്തിൽ വന്ദേ ഭാരത് എക്സ്‌പ്രസ് ചീറിപ്പായില്ല എന്നാണ് ലഭിക്കുന്ന വിവരം.മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തിൽ പോകാനാവില്ലെന്നതാണ് യാഥാർത്ഥ്യം.തിരുവനന്തപുരം മുതൽ ഷൊർണൂർ വരെ മാക്സിമം സ്പീഡ് 80/90 kmph , അത് കഴിഞ്ഞാൽ ഷൊർണൂർ – കണ്ണൂർ 110 kmph.വന്ദേ ഭാരത് അല്ല ഏതു വണ്ടിയായലും ഈ വേഗതയിൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ കേരളത്തിലൂടെ ഓടിക്കാൻ പറ്റൂകയുള്ളൂ.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരതിന്‍റെ സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്.ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 24ന് പ്രധാനമന്ത്രി നടത്തുമെന്ന് സൂചന.തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വന്ദേ ഭാരതിന് സ്‌റ്റോപ്പുണ്ടാകും.16 കോച്ചുകളാകും എക്‌സ്പ്രസിനുണ്ടാവുക.

Back to top button
error: