തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം. ഇന്ത്യയെ പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ടിരി ക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയി ലെ മന്നാർ ദ്വീപിൽനിന്നും ഏകദേശം അൻപത് കിലോമീറ്റർ ദൂരം വരും പാമ്പൻ ദ്വീപിലേക്ക്. രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പൻ ദ്വീപ് ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീർഥാടനകേന്ദ്രവുമാണ്.
പാമ്പൻ പാലത്താൽ ഇത് ബന്ധിക്കപ്പെട്ടിരിക്കുന്നു .
ഭാരതത്തിന് അകത്തും പുറത്തുനിന്നുമായി ധാരാളം ഭക്തജനങ്ങള്‍ ദര്‍ശനത്തിന് എത്തുന്ന പുണ്യ പുരാതനമായ തീര്‍ത്ഥാടന കേന്ദ്രമാണ് രാമേശ്വരം.രാമായണത്തില്‍ വളരെ വിശദമായി രാമേശ്വരത്തെ വര്‍ണിച്ചിട്ടുണ്ട്.
ശ്രീരാമന് ലങ്കയില്‍ ചെന്ന് രാവണനേയും കൂട്ടരേയും വധിച്ച് സീതയെ വീണ്ടെടുത്തു.രാവണനെ കൊന്ന ബ്രഹ്മഹത്യാ പാപം തീരുന്നതിനുവേണ്ടി ഇവിടെവെച്ച് ഒരു ശിവലിംഗം നിര്‍മ്മിച്ച് പൂജാദിക്രിയകള് നടത്തുകയുണ്ടായി.
രാമേശ്വരത്ത് സന്ദർശിക്കാൻ പറ്റിയ 24 സ്ഥലങ്ങൾ
- ശ്രീരാമനാഥസ്വാമി ക്ഷേത്രം
- കോതണ്ഡരാമസ്വാമി ക്ഷേത്രം
- അഞ്ച് മുഖങ്ങളുള്ള ഹനുമാൻ ക്ഷേത്രം
- ലക്ഷ്മണ തീർത്ഥം
- വില്ലൂണ്ടി തീർത്ഥം
- അഗ്നി തീർത്ഥം
- അരിയമാൻ ബീച്ച്
- ധനുസ്കോടി ബീച്ച്
- ആദാമിന്റെ പാലം
- വാട്ടർ ബേർഡ് സാങ്ച്വറി
- അണ്ണൈ ഇന്ദിരാഗാന്ധി റോഡ് പാലം
- കലാം ദേശീയ സ്മാരകം
- സീ വേൾഡ് അക്വേറിയം
- കുന്തു കാൽ ബീച്ച്
- നമ്പു നായഗിയമ്മൻ ക്ഷേത്രം
- ജഡ തീർത്ഥം
- ഗന്ധമാധന പർവ്വതം
- ജടായു തീർത്ഥം
- തിരുപ്പുള്ളാനി
- സുഗ്രീവർ ക്ഷേത്രം
- ബദ്രകാളിയമ്മൻ ക്ഷേത്രം :
- ധനുഷ്കോടി
- അഗ്നിതീർത്ഥം
- രാമതീർത്ഥം
മനോഹരമായ പാമ്പന്‍ ദ്വീപിന്റെ ഭാഗമായ രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് പ്രശസ്തമായ പാമ്പന്‍ പാലമാണ്.പാമ്പന്‍ പാലത്തിന്റെ ഔദ്യോഗിക നാമമാണ് അണ്ണൈ ഇന്ദിരാഗാന്ധി ബ്രിഡ്ജ്. പാക് കടലിടുക്കിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന കാന്റിലിവര്‍ പാലം എന്ന സവിശേഷതയും ഇതിനുണ്ട്.വലിയ കപ്പലുകൾ പോകുമ്പോൾ വേർപെടുത്താവുന്ന വിധമാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.
രാമേശ്വരം ദ്വീപിലെ ചെറിയൊരു ഗ്രാമമാണ് ധനുഷ്കോടി. ഒരുകാലത്ത് കടലെടുത്ത ഈ ഗ്രാമം ഇപ്പോളൊരു പട്ടണമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ദ്വീപിന്റെ കിഴക്കന്‍ തീരത്തിന്റെ തെക്കേയറ്റത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കയിലെ തലൈമാന്നാറില്‍ നിന്ന് 31 കിലോമീറ്റര്‍ മാത്രം അകലെയാണ് ധനുഷ്കോടി.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകളാണ് രാമേശ്വരത്തെ മറ്റൊരു കൗതുകം.