HealthNEWS

രക്തശുദ്ധി വരുത്തുന്ന രാമച്ചം; അറിയാം രാമച്ചത്തിന്റെ ഔഷധഗുണങ്ങൾ

ദാഹശമിനി എന്ന പേരിൽ ‍ വെള്ളത്തിൽ നാം പൊതുവേ പല വസ്തുക്കളുമിട്ടു തിളപ്പിയ്ക്കാറുണ്ട്. ഇതില്‍ പതിമുഖം, കരിങ്ങാലി എന്നിവയെല്ലാം പ്രസിദ്ധമാണ്. അധികം ഉപയോഗിയ്ക്കാത്ത, എന്നാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ് രാമച്ചം. ആയുര്‍വേദ മരുന്നുകളില്‍ പെടുത്താവുന്ന ഇത് ചര്‍മത്തിനും ഒരുപോലെ നല്ലതാണ്. നെല്‍ച്ചെടിയ്ക്കു സമാനമായി വളരുന്ന ഇതിന്റെ വേരുകളാണ് പൊതുവേ ഉപയോഗിക്കാറുള്ളത്.ഇതിന്റെ ഓയിലും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.പ്രത്യേക സുഗന്ധമുള്ള രാമച്ചം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

ഈര്‍പ്പം-ശരീരത്തില്‍ ഈര്‍പ്പം, അഥവാ ജലാംശം നില നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് രാമച്ചം.നല്ലൊരു ദാഹശമനിയായ ഇത് ശരീരത്തിന് തണുപ്പു നല്‍കുകയും ‍വേനല്ച്ചൂടു കാരണമുള്ള പല രോഗങ്ങളും അകറ്റാന്‍ സഹായിക്കുകയും . ചെയ്യും.

ശരീരത്തിലെ ടോക്‌സിനുകള്‍-ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി ശരീരത്തിന് ആരോഗ്യം നല്‍കുന്ന ഒന്നാണ് രാമച്ചം. ഇതു വഴി ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളേയും പടിപ്പുറത്തു നിര്‍ത്താം. ടോക്‌സിനുകള്‍ അടിഞ്ഞു കൂടി വരുന്ന ലിവര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. രക്തശുദ്ധി വരുത്തുന്ന ഒന്നു കൂടിയാണ് രാമച്ചം. ഇതു കൊണ്ടു തന്നെ രക്തംസബന്ധമായ രോഗങ്ങള്‍ക്കുള്ള ഒരു പരിഹാരം കൂടിയാണ് രാമച്ചം.

Signature-ad

 

നല്ലൊരു ആന്റിസെപ്റ്റിക്- നല്ലൊരു ആന്റിസെപ്റ്റിക് കൂടിയാണ് ഇത്. വിയര്‍പ്പു കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും അമിത വിയര്‍പ്പു തടയാനും വിയര്‍പ്പു നാറ്റം ഒഴിവാക്കാനും ഇതിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ മതിയാകും. ഇത് അരച്ചു ദേഹത്തു പുരട്ടിയാല്‍ ചൂടു കുരു

ശമിക്കുകയും ശരീരത്തിലെ പാടുകളും മറ്റും അകലുകയും ചെയ്യും.

ശരീരം ചുട്ടു നീറുന്നതിന്- രാമച്ച വിശറി കൊണ്ടു വീശിയില്‍ ചൂടുകാലത്തു ശരീരത്തിന് കുളിര്‍മ ഏറെ ലഭിയ്ക്കും. ഇതിന്റെ എണ്ണ മുറിവുകള്‍ ഉണക്കാന്‍ സഹായിക്കുന്നു. ശരീരം ചുട്ടു നീറുന്നതിനും ഇത് അരച്ചിട്ടാല്‍ മതിയാകും. പല ചര്‍മ രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. രാമച്ചം കൊണ്ടുണ്ടാക്കിയ സ്‌ക്രബര്‍ ചര്‍മത്തില്‍ ഉപയോഗിയ്ക്കുന്നത് ചര്‍മം മൃദുവാകാനും വൃത്തിയാകാനും ഏറെ നല്ലതാണ്.

വയറിന്റെ ആരോഗ്യo – വയറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ് രാമച്ചമിട്ട വെള്ളം. ഇത് ഛര്‍ദി, വയറിളക്കം തുടങ്ങിയ പല രോഗങ്ങള്‍ക്കും നല്ലതാണ്. വയറിനെ തണുപ്പിയ്ക്കുന്നതു കൊണ്ടു തന്നെ അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കും മലബന്ധത്തിനുമെല്ലാം നല്ലൊരു പരിഹാരം കൂടിയാണിത്.

പനി, ശ്വാസ സംബന്ധമായ രോഗങ്ങള്‍-പനി, ശ്വാസ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് രാമച്ചം. ഇതിട്ട വെള്ളത്തില്‍ ആവി പിടിയ്ക്കുന്നത് ഏറെ ഗുണകരമാണ്. ഇ

അതുപോലെ ചുമയുണ്ടെങ്കില്‍ ഇത് കത്തിച്ച പുക ശ്വസിയ്ക്കുന്നതും ഏറെ പ്രയോജനം നല്‍കും.

മൂത്ര സംബന്ധിയായ രോഗങ്ങൾ-മൂത്ര സംബന്ധിയായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് രാമച്ചം. മൂത്രത്തിലെ അണുബാധ മാറാനും ഇതു തടയാനുമുള്ള നല്ലൊരു വഴിയാണിത്. മൂത്രച്ചൂടു പോലെയുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. ഒരു കഷ്ണം, കുക്കുമ്പര്‍, ക്യാരറ്റ്, ഇഞ്ചി എന്നിവയും ഒരു കഷ്ണം രാമച്ചവുമിട്ട് ജ്യൂസ് തയ്യാറാക്കി 10 ദിവസം അടുപ്പിച്ചു കുടിച്ചാല്‍ മൂത്ര സംബന്ധമായ രോഗങ്ങള്‍ മാറും.

ബിപി- ബിപി നിയന്ത്രണത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ഇതും ഉണക്കിയ തണ്ണിമത്തന്‍ കുരുവും ചേര്‍ത്തു ചതച്ച് ഒരു ടേബിള്‍ സ്പൂണ്‍ വീതം ദിവസം രണ്ടു നേരം അടുപ്പിച്ച് ഒരു മാസം കഴിയ്ക്കുന്നത് ബിപി നിയന്ത്രണത്തിനു സഹായിക്കും. ബിപി നിയന്ത്രിയ്ക്കുന്നതിനാല്‍ ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമാണ് രാമച്ചം.

 

തലവേദന- തലവേദനയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതു പോലെ വാതം, സന്ധി വേദന തുടങ്ങിയ പല പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം നല്‍കുകയും ചെയ്യുന്നു. ഇത് അരച്ചിടുന്നതും നല്ലതാണ്.

 

(മരുന്നുകൾ വൈദ്യ നിർദ്ദേശത്താൽ മാത്രം ഉപയോഗിക്കുക)

Back to top button
error: