KeralaNEWS

ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം രൂപ കവർന്ന കേസിൽ ബിജെപി പഞ്ചായത്തംഗം ഉൾപ്പടെ രണ്ടു പേർ പിടിയിൽ

ആലപ്പുഴ: മലപ്പുറം എടവണ്ണയിൽ ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം രൂപ കവർന്ന അന്തർ സംസ്ഥാന കവർച്ചാ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ.ബിജെപി പഞ്ചായത്ത് അംഗമടക്കമുള്ള രണ്ട് പേരെയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
 മുതുകുളം വടക്ക് കടേശ്ശേരിൽ  മിഥുലേഷ് മനോഹർ (30) രാമപുരം സ്വദേശി വിമൽ കുമാർ (32) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ആലപ്പുഴയിൽ നിന്നും പിടികൂടിയത്.ഇതിൽ മിഥുലേഷ് മനോഹർ ബിജെപിയുടെ വാർഡ് മെമ്പറാണ്.

Back to top button
error: