IndiaNEWS

ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ മൂന്നു ക്രിസ്ത്യൻ ദേവാലയങ്ങൾ ഒരുമിച്ച് തകർത്തു

ഇംഫാൽ:ഈസ്റ്റർ ആഘോഷങ്ങൾക്ക് പിന്നാലെ മണിപ്പൂരിൽ മൂന്നു ക്രിസ്ത്യൻ ദേവാലയങ്ങൾ ഒരുമിച്ച് തകർത്തു. ഇംഫാല്‍ ഈസ്റ്റ് ജില്ലയിൽ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം.

 ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ ചര്‍ച്ച്, ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് മണിപ്പൂര്‍, കാത്തലിക് ഹോളി സ്പിരിറ്റ് ചര്‍ച്ച് എന്നിവയാണ് തകര്‍ത്തത്. കനത്ത സുരക്ഷയിലാണ്  പള്ളികള്‍ തകർത്തത്.
അതേസമയം സർക്കാർ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
മണിപ്പൂരിലെ ജസംഖ്യയുടെ 41 ശതമാനത്തോളം ക്രിസ്ത്യാനികളാണ്. തകർത്ത പള്ളികളുടെ മുന്നിൽ കുത്തിയിരുന്ന് ഇവർ പ്രാർത്ഥനകളും മറ്റും നടത്തി.

Back to top button
error: