IndiaNEWS

ഡല്‍ഹിയില്‍ നിന്നും അജ്മീറിലേക്ക് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് 

ന്യൂഡൽഹി:ചരിത്ര സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്‌ പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ്. ഡല്‍ഹിയില്‍ നിന്നും അജ്മീറിലേക്കാണ് പുതിയ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

അജ്മീര്‍ ദര്‍ഗാ ശരീഫ്, ജയ്പൂര്‍ തുടങ്ങി രാജസ്ഥാനിലെ പ്രസിദ്ധമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ‌ സർവീസ് ഏറെ ഗുണം ചെയ്യും.വ്യാഴാഴ്ച മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. രാജ്യത്തെ 15ാമത് വന്ദേഭാരത് ട്രെയിന്‍ ആണിത്.രാജസ്ഥാനിലേക്കുള്ള ആദ്യത്തേതും.

അഞ്ച് സ്റ്റോപ്പുകൾ മാത്രമാണ് ഈ ട്രെയിനിനുള്ളത്. ഡല്‍ഹി കന്റോണ്‍മെന്റ് സ്‌റ്റേഷന്‍, ഗുരുഗ്രാം, അല്‍വാര്‍, ജയ്പൂര്‍, അജ്മീര്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തും. 5.15 മണിക്കൂര്‍ ആണ് യാത്രയ്ക്ക് വേണ്ടി വരിക.

Signature-ad

 

മിക്ക സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച്‌ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്.കേരളത്തിനും വൈകാതെ വന്ദേ ഭാരത് ട്രെയിന്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Back to top button
error: