KeralaNEWS

മുഖ്യമന്ത്രിക്കെതിരായ റിവ്യൂ ഹർജി തള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയെന്ന കേസിൽ പുനപരിശോധന ആവശ്യപ്പെട്ട് പരാതിക്കാരൻ സമർപ്പിച്ച ഹർജി ലോകായുക്ത തള്ളി ഇന്ന് വിശദമായി വാദം കേട്ട ശേഷമാണ് ലോകായുക്ത ഹർജി തള്ളിയത്.
നിയമപ്രകാരമാണ് കേസ് ഫുൾ ബഞ്ചിന് വിട്ടതെന്നും ജഡ്ജിമാരുടെ നിഗമനങ്ങൾ ഉത്തരവായി എഴുതി കഴിഞ്ഞാൽ പിന്നെ റിവ്യൂ കേൾക്കാൻ കഴിയുമോ,എന്നും ലോകായുക്ത ചോദിച്ചു.വിശദമായ ഉത്തരവ് ലോകായുക്ത പിന്നീട് ഇറക്കും.ഇത് ലഭിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുന്നതടക്കം ഹർജിക്കാരന് തീരുമാനിക്കാമെന്നും ലോകായുക്ത വ്യക്തമാക്കി.
അഭിഭ്രായ വ്യത്യാസമുണ്ടായാൽ മൂന്നംഗ ബഞ്ചിന് കൈമാറാമെന്ന് നിയമത്തിൽ വ്യക്തമാണ്. കോടതി ഉത്തരവുണ്ട്. പിന്നെയെന്താണ് സംശയമെന്നും ലോകായുക്തയും ചോദിച്ചു.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കുമിടയില്‍ ഭിന്നത ഉണ്ടായതും കേസ് ഫുള്‍ ബെഞ്ചിന് വിട്ടതും.എന്നാല്‍ ഭിന്ന വിധിയില്‍ നിയമപ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ എസ് ശശികുമാര്‍ റിവ്യൂ ഹര്‍ജി നല്‍കിയത്. കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കുക, കേസിന്റെ സാധുത ഇനി പരിശോധിക്കരുത് തുടങ്ങിയവയായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍.

എന്നാല്‍ മൂന്നംഗ ബെഞ്ച് കേസില്‍ വാദം കേള്‍ക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് ലോകായുക്ത ചോദിച്ചു. വിധി പറയാന്‍ ഒരു വര്‍ഷം കാത്തിരുന്നത് മനപൂര്‍വ്വം അല്ല, ഇതൊരു ചരിത്രവിധിയൊന്നുമല്ല. ആരെയെങ്കിലും പേടിച്ചു ഉത്തരവ് എഴുതുന്നവര്‍ അല്ല ഞങ്ങള്‍. പരാതിക്കാരനെ വിമര്‍ശിച്ചു എന്നത് കേസിനെ ബാധിക്കില്ലെന്നും ലോകായുക്ത പ്രസ്താവിച്ചു.

അടിസ്ഥാനമില്ലാത്ത വാദങ്ങള്‍ ഉയര്‍ത്തിയാണ് ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാർ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തതെന്ന് നിരീക്ഷിച്ച ലോകായുക്ത റിവ്യൂ ഹര്‍ജി നിലനില്‍ക്കില്ലെന്നും  വ്യക്തമാക്കി.

Back to top button
error: