കുവൈത്ത് സിറ്റി: പെരുന്നാള്‍ അവധി ദിനങ്ങളിൽ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യാനൊരുങ്ങുന്നത് രണ്ട് ലക്ഷത്തിലേറെ പേര്. ഏപ്രില്‍ 20 മുതല്‍ 25 വരെ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ കണക്കാണിത്.
1,800 വിമാനങ്ങളിലായി ഏകദേശം 2,20,000 പേരാണ് കുവൈത്തിലേക്കും തിരിച്ചുമായി യാത്ര ചെയ്യുന്നത്.ദുബൈ, ഇസ്തംബൂള്‍, ജിദ്ദ, കൈറോ, ദോഹ എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ സര്‍വിസുകളും ക്രമീകരിച്ചിരിക്കുന്ന ത്. ഈ വർഷം മൊത്തം യാത്രക്കാരുടെ എണ്ണം 13 മില്യൺ വരെ എത്തുമെന്നാണ് സൂചന. യാത്രക്കാർ കൂടുന്നതോടെ പെരുന്നാൾ അവധിക്കാലത്ത് വിമാനത്താവളത്തില്‍ തിരക്കേറുമെന്ന് ഡി.ജി.സി.എ അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.
അതേസമയം കുവൈത്തിൽ വരുന്ന ആഴ്ച നാല് ദിവസം ഇടിമിന്നലോടു കൂടിയ തുടർച്ചയായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. അടുത്ത ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയാണ് മഴമുന്നറിയിപ്പുള്ളത്. പ്രമുഖ കാലവസ്ഥ നിരീക്ഷകനായ ഈസ അൽ റമദാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.