KeralaNEWS

ഇന്ന് ഈസ്റ്റർ

തിരുവനന്തപുരം: ലോകത്തിന്‍റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുൽത്താമലയിൽ കുരിശുമരണം വരിച്ച യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.
സ്നേഹത്തിന്റേയും പ്രത്യാശയുടേയും തിരുനാള്‍ കൂടിയാണ് ഈസ്റ്റര്‍.മനുഷ്യ തിന്മകൾ സ്വയം ഏറ്റെടുത്ത് യേശു കുരിശിൽ തറക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്ത മഹാത്യാഗത്തിന്‍റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ക്രൈസ്തവര്‍ പാതിരാകുര്‍ബാനയിലും പ്രാര്‍ത്ഥനകളിലും പങ്കാളികളായി.പുലർച്ചെ ദേവാലയങ്ങളിൽ പ്രത്യേക പ്രാര്‍ത്ഥനകളും തിരുകര്‍മ്മങ്ങളും നടക്കും.ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍.

ഏത് പീഢനാനുഭവത്തിനും അപ്പുറത്ത് അതിജീവനത്തിന്റെ ഒരു ഉയിർത്തെഴുന്നേൽപ്പുണ്ട്. പ്രതീക്ഷയാൽ നയിക്കപ്പെടുന്ന മനുഷ്യർക്ക് പ്രത്യാശ നൽകുന്നതാകട്ടെ ഈ ഈസ്റ്റർ ദിനവും. ലോകമെമ്പാടുമുള്ള മലയാളികൾക്ക് സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ…

Back to top button
error: